പൊൻ പ്രഭാതങ്ങൾ ഉദിക്കാതിരുന്നെങ്കിൽ !
തങ്കക്കുടങ്ങൾ
ജനിക്കാതിരുന്നെങ്കിൽ !
എന്തിനീ ശപ്ത
ദുരിതക്കയങ്ങളിൽ
വന്നു പിറന്നു
പിടഞ്ഞു മരിക്കണം ?
നന്മയാം പൂക്കളും
കാറ്റും കുളിരുമായ്
നമ്മുടെ ഭൂമിചിരിച്ചു
നിൽക്കുമ്പോഴും
അമ്മതൻ നെഞ്ചിലെ
ചൂടിൽ സുരക്ഷിത –
മമ്മിഞ്ഞയുണ്ണുവാ
നാകാത്ത നാളെകൾ !
ശുഭ്ര നീലാകാശ
തോഴിയായ് മാനത്തെ
കൊച്ചരിപ്രാവിൻ
കുറുകലു മില്ലിനി.
ഉഗ്രം പറന്നു വ-
രുന്നുണ്ട് ഡ്രോണുകൾ
ലക്ഷ്യമീ നെഞ്ചിലെ
കുഞ്ഞു കിളിമൊഴി !
ഇല്ല സുരക്ഷിത
മെങ്ങും മനുഷ്യന്റെ
നെഞ്ചകം നോക്കി
കുതിക്കുന്നു ബോംബുകൾ!
എങ്ങിനിപ്പോയി യൊളി –
ക്കുമെൻ ഭൂമിയി –
ലെന്റെ തലമുറ –
ക്കെങ്ങാണിനിയിടം ?
