മെക്സിക്കോയിലെ “Día de los Muertos” അതായത് ഡേ ഓഫ് ദി ഡെഡ്: സണ്ണി മാളിയേക്കല്‍

മെക്സിക്കോയിൽ ഇന്ന് “Día de los Muertos” അതായത് ഡേ ഓഫ് ദി ഡെഡ് (Day of the Dead) വളരെ ആഘോഷപൂർവ്വം കൊണ്ടാടുകയാണ്. നമ്മുടെ നാടുകളിൽ മരണത്തെയും വേർപാടിനെയും ഓർത്ത് കണ്ണീരൊഴുക്കുമ്പോൾ, മെക്സിക്കോക്കാർ മരണപ്പെട്ട പ്രിയപ്പെട്ടവരുടെ ഓർമ്മകളെ ഒരു ഉത്സവമാക്കി, പുഞ്ചിരിയോടെയും സ്നേഹത്തോടെയും വരവേൽക്കുകയാണ് ചെയ്യുന്നത്. മരണത്തെ ഭയപ്പെടേണ്ട ഒന്നായല്ല, മറിച്ച് ജീവിതത്തിന്റെ ഒരു തുടർച്ചയായി കാണുന്ന ആ നാടിന്റെ സംസ്കാരത്തിൽ നിന്ന് പിറവിയെടുത്തതാണ് ഈ മനോഹരമായ ആചാരം. ​ഇതിന്റെ ചരിത്രത്തിലേക്ക് നോക്കിയാൽ, ഇതിന് അയ്യായിരത്തിലധികം വർഷത്തെ പഴക്കമുണ്ട്. സ്പാനിഷ് അക്രമികൾ മെക്സിക്കോ കീഴടക്കുന്നതിന് മുൻപ് അവിടെ നിലനിന്നിരുന്ന ആസ്ടെക് (Aztec) സംസ്കാരത്തിലാണ് ഇതിന്റെ വേരുകൾ കിടക്കുന്നത്. അന്നത്തെ ജനങ്ങൾ മരണത്തെ ജീവിതത്തിന്റെ അവസാനമായി കണ്ടിരുന്നില്ല. മറിച്ച്, ആത്മാക്കൾ മറ്റൊരു ലോകത്തേക്ക് നടത്തുന്ന യാത്രയായിട്ടാണ് അവർ വിശ്വസിച്ചിരുന്നത്. ആസ്ടെക് കലണ്ടറിലെ ഒൻപതാം മാസത്തിൽ അവർ മരിച്ചവർക്കായി…

Read More

സ്രാവുകള്‍ നിറഞ്ഞതും പ്രക്ഷുബ്ധമായ തിരമാലകളും അതിജീവിച്ച് 900 മൈൽ നീന്തി ചരിത്രം കുറിച്ച് അമേരിക്കൻ യുവതി

സാൻ ഫ്രാൻസിസ്കോ: സ്രാവുകള്‍ നിറഞ്ഞ കടൽമേഖലകളും ശക്തമായ തിരമാലകളും കൊടുങ്കാറ്റുകളും ഉൾപ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിച്ച് 900 മൈൽ ദൂരമുള്ള സാഹസിക നീന്തൽയാത്ര പൂർത്തിയാക്കി അമേരിക്കൻ നീന്തൽ താരം ചരിത്രനേട്ടം കൈവരിച്ചു. സമുദ്ര സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ഈ ദൗത്യത്തിലൂടെയാണ് സാൻ ഫ്രാൻസിസ്കോ സ്വദേശിനിയായ 33 കാരി കാതറിൻ ബ്രീഡ് ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയത്. കാലിഫോർണിയയുടെ തീരദേശത്തുകൂടി 900 മൈൽ നീന്തിയ ആദ്യ വ്യക്തിയെന്ന നേട്ടമാണ് കാതറിൻ ബ്രീഡ് സ്വന്തമാക്കിയത്. ശാരീരികവും മാനസികവുമായ സഹിഷ്ണുത പരീക്ഷിച്ച ഈ സാഹസികയാത്ര പൂർത്തിയാക്കാൻ 111 ദിവസമാണ് വേണ്ടിവന്നത്. ജൂലൈ ഒന്നിന് ആരംഭിച്ച നീന്തൽ യാത്ര ഒക്ടോബർ 19ന് അമേരിക്കയുടെയും മെക്സിക്കോയുടെയും സമുദ്രാതിർത്തിയിൽ അവസാനിച്ചു. പ്രതികൂല കാലാവസ്ഥയും സമുദ്രത്തിലെ അപകടസാധ്യതകളും വകവയ്ക്കാതെയാണ് ബ്രീഡ് ലക്ഷ്യസ്ഥാനത്തെത്തിയത്. യാത്രയ്ക്കിടെ പ്രതിദിനം അഞ്ച് മണിക്കൂർ വരെ നീന്തിയ ബ്രീഡ്, നീന്തിയ ദിവസങ്ങളിൽ…

Read More