അണ്ഡ കോശത്തിന്റെ
ആത്മാവി ലാനന്ദ
തുന്ദില മോഹ പരാഗം ,
ആരോ വരുന്നുവെ, ന്നാകെ കുളിരുന്നോ രാവേശ
മോഹ വിലാസം !
ജീവൻ പ്രപഞ്ച
ചൈതന്യ നിരാമയ
ഭാഗം തുടിക്കും സരസം ,
ആദിയാം സത്യാ
സമസ്തത പൂവിട്ട
കാല പ്രവാഹ സുഗന്ധം !
ആരോ വിളിക്കുന്നു
പോരൂ പ്രിയപ്പെട്ട
ശാരിക തേൻ കിളി കുഞ്ഞേ,
കൂടൊരുക്കുന്നു ഞാൻ
നിന്നെ കിടത്തുവാൻ
ഭൂമിയാം വായു വിരിപ്പിൽ !
പാടിയുറക്കുമീ
താരാട്ടിൽ വിശ്വയ്ക
സ്നേഹ പ്രവാഹം ചുരത്തി,
ആടിയുറങ്ങാൻ
പ്രപഞ്ചം കളിപ്പാട്ട ജാലം
നിരത്തും നിൻ കണ്ണിൽ !
ആയതി, നാദി
മഹാ വികാസത്തിന്റെ
ആത്മ പ്രചോദന ഹേതു ,
കാലാന്തരത്തിന്റെ
തൊട്ടിലിൽ വാത്സല്യ
താരാട്ട് പാട്ടായി ദൈവം !
