റഷ്യ-ഉക്രെയ്ന്‍ യുദ്ധം: ഊർജ്ജ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണം നിർത്താൻ ഇരു രാജ്യങ്ങളും സമ്മതിച്ചെന്ന് ട്രം‌പ്

റഷ്യയും ഉക്രെയ്‌നും പരസ്പരം ഊർജ്ജ സ്ഥാപനങ്ങൾ ആക്രമിക്കില്ലെന്ന് സമ്മതിച്ചതായി ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ആഗോളതലത്തിൽ ഡീസൽ വില ഉയരുന്നതിന് റഷ്യ-ഉക്രെയ്ൻ യുദ്ധത്തെ അദ്ദേഹം കുറ്റപ്പെടുത്തി. വാഷിംഗ്ടണ്‍: റഷ്യ-ഉക്രെയ്ൻ സംഘർഷത്തിനിടയിൽ, റഷ്യയും ഉക്രെയ്നും പരസ്പരം ഊർജ്ജ സ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ആഗോളതലത്തിൽ ഡീസൽ വിലയിലെ വർധനവിനെ റഷ്യ-ഉക്രെയ്ൻ സംഘർഷവുമായി ബന്ധിപ്പിച്ച ട്രംപ്, ഇറാൻ സംഘർഷത്തെ കുറ്റപ്പെടുത്താൻ വിസമ്മതിച്ചു. റഷ്യൻ ഊർജ്ജ സ്ഥാപനങ്ങളെ ഉക്രെയ്ൻ ആക്രമിക്കില്ലെന്നും സമാനമായ പ്രതിബദ്ധതയ്ക്ക് റഷ്യ സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പ്രസ്താവിച്ചു. റഷ്യൻ എണ്ണ ശുദ്ധീകരണശാലകളെ ഉക്രെയ്ൻ ലക്ഷ്യമിടുന്നതിനെ വിമർശിച്ച് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ആഗോളതലത്തിൽ ഡീസൽ വില ഉയരുന്നതിന് പിന്നിലെ പ്രധാന കാരണമായി ട്രംപ് തന്റെ പോസ്റ്റിൽ പരാമർശിച്ചു. ട്രംപിന്റെ പ്രസ്താവനകൾക്കിടയിൽ, ഉക്രെയ്‌നിനുള്ള പിന്തുണ ശക്തിപ്പെടുത്തണമെന്ന് നേറ്റോ മേധാവി മാർക്ക്…

മറക്കാനാവാത്ത മനുഷ്യ ബന്ധങ്ങൾ (അനുഭവം): ജയൻ വർഗീസ്

ന്യൂയോർക്കിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘കൈരളി’ എന്ന മലയാള പ്രസിദ്ധീകരണം ആയിടെയാണ് ശ്രദ്ധയിൽ പെട്ടത്. സാഹിത്യ രചനകൾക്ക് പ്രമുഖമായ പരിഗണന നൽകിക്കൊണ്ട് പ്രസിദ്ധീകരിച്ചിരുന്ന കൈരളി തികച്ചും സൗജന്യമായിട്ടാണ് വിതരണം ചെയ്തിരുന്നത്. അന്ന് നിലവിൽ ഉണ്ടായിരുന്ന മറ്റൊരു പത്രമായ ‘ മലയാളം പത്രം ‘ വരിസംഖ്യയായി നിശ്ചയിച്ചിരുന്ന തുക മുൻകൂറായി അടച്ചാൽ മാത്രമേ ലഭ്യമാകുമായിരുന്നുള്ളു എന്നതിനാൽ സൗജന്യമായി ലഭിച്ചിരുന്ന കൈരളിയെയാണ് അധികം ജനങ്ങളും വായനക്കായി ആശ്രയിച്ചിരുന്നത്. ചിക്കാഗോയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരളാ എക്സ്പ്രസ്, ഫിലഡൽഫിയയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളം വാർത്ത, ന്യൂയോർക്കിൽ നിന്ന് തന്നെയുള്ള മാസികയായ ‘ജനനി ‘ എന്നിവയായിടുന്നു അന്ന് നിലവിലുണ്ടായിരുന്ന മറ്റു പ്രമുഖ പ്രസിദ്ധീകരണങ്ങൾ. നാടക രചനയിൽ കൂടുതൽ ശ്രദ്ധിച്ചിരുന്ന എനിക്ക് ഇവിടെ അതിനുള്ള സാധ്യതകൾ വളരെ ശുഷ്‌ക്കമാണെന്നു ബോധ്യപ്പെട്ടു. അമേരിക്കൻ മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത കിട്ടിയേക്കും എന്ന പ്രതീക്ഷയിലാണ് എന്‍.ബി.എസില്‍ എന്റെ അഞ്ചാം നാടകമായി പ്രസിദ്ധീകരണത്തിന്…

അമേരിക്കയിൽ വൻ മെഡികെയർ തട്ടിപ്പ്; ഇന്ത്യൻ വംശജനായ ലാബ് ഉടമ പിടികിട്ടാപ്പുള്ളി പട്ടികയിൽ

ന്യൂയോര്‍ക്ക്: അമേരിക്കയിൽ 93 മില്യൺ ഡോളറിന്റെ മെഡികെയർ തട്ടിപ്പ് നടത്തിയെന്ന കേസിൽ ഇന്ത്യൻ വംശജനായ ലാബ് ഉടമ ഖദീർ ഖാൻ മുഹമ്മദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 46 കാരനായ ഖദീറിനെ യുഎസ് ആരോഗ്യ-മനുഷ്യ സേവന വകുപ്പ് (HHS) ഔദ്യോഗികമായി പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. അറസ്റ്റ് ഒഴിവാക്കുന്നതിനായി ഖദീർ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നതായാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. നിലവിൽ ഹൈദരാബാദ് കേന്ദ്രീകരിച്ച് ഇയാൾ ഒളിവിൽ കഴിയുന്നതായും സംശയിക്കുന്നു. തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് യുഎസ് ആരോഗ്യ വകുപ്പും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (FBI) അന്വേഷണം ശക്തമാക്കി. അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് ഖദീറിന്റെ സാധ്യതയുള്ള ഒളിത്താവളങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഖദീറുമായി ബന്ധമുള്ള വിവിധ ബാങ്ക് അക്കൗണ്ടുകൾ അധികൃതർ കണ്ടെത്തുകയും ഏകദേശം 6 മില്യൺ ഡോളർ മരവിപ്പിക്കുകയും ചെയ്തു. വെറും പത്ത് ദിവസത്തിനിടെ…

കർണ്ണൻ – വിധിവൈപരീത്യം (സമകാലിക ജീവിതവും കർണ്ണനും): ജയശങ്കര്‍ പിള്ള

മഹാഭാരതത്തിലെ കർണ്ണൻ, കൗരവ -പാണ്ഡവ വംശചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണവും ഹൃദയസ്പർശിയുമായ കഥാപാത്രങ്ങളിലൊരാളാണ്. ജന്മരഹസ്യത്തിന്റെ വേദനയും, സാമൂഹികമായ അവഗണനയും, അസാധാരണമായ കഴിവും, യുദ്ധ തന്ത്രങ്ങളും, ധീരനും, ബലവാനും, സൗഹൃദത്തോടുള്ള അചഞ്ചലമായ വിശ്വസ്തതയും, വിധിയുടെ ക്രൂരമായ വഴിത്തിരിവുകളും ഒരുമിച്ച് ചേർന്ന ജീവിതമായിരുന്നു കർണ്ണന്റേത്. സൂര്യദേവന്റെ പുത്രനായി കുന്തിക്ക് ജനിച്ചെങ്കിലും, സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ ഉപേക്ഷിക്കപ്പെട്ട കർണ്ണനെ വളർത്തിയത് അധിരഥനും രാധയുമാണ്. അതുകൊണ്ടുതന്നെ കർണ്ണന്റെ വ്യക്തി ജീവിതം ജന്മത്തേക്കാൾ, ഒരു മനുഷ്യന്റെ വളർച്ചയും വ്യക്തിത്വവും പ്രധാനമാണെന്ന വലിയ സന്ദേശം നൽകുന്നു. കർണ്ണന്റെ ഏറ്റവും വലിയ വേദന അവന്റെ കഴിവിനും സാമൂഹിക അംഗീകാരത്തിനുമിടയിലെ അന്തരമായിരുന്നു. അർജുനനോടു തുല്യമായ, ചില സന്ദർഭങ്ങളിൽ അതിനും മുകളിൽ അതുല്യമായ യുദ്ധശേഷിയുണ്ടായിരുന്നിട്ടും, “സൂതപുത്രൻ” എന്ന പരിഹാസം അവനെ നിരന്തരം പിന്തുടർന്നു തളർത്തിയിരുന്നു. മനുഷ്യനെ അവന്റെ കഴിവുകൊണ്ടല്ല, ജന്മംകൊണ്ടും, കുലമഹിമകൊണ്ടും, സാമൂഹിക പദവികൊണ്ടും വിലയിരുത്തുന്ന മനോഭാവത്തിന്റെ പ്രതീകമായാണ് കർണ്ണന്റെ ജീവിതത്തെ വായിക്കാനാകുന്നത്.…

കല്ലേലി രാഘവൻ പിള്ള “ആലപ്പുഴയുടെ ഗുരുനാഥൻ” അനുസ്മരണം: സന്തോഷ് പിള്ള

ആലപ്പുഴയുടെ ഹൃദയ ഭാഗത്തുകൂടെയുള്ള മുല്ലക്കൽ റോഡിലൂടെ നടക്കുമ്പോൾ ആണ് ജോസഫ് ജെ പാലത്രയെ കാണുന്നത്. പ്രൈമറി ക്ലാസ്സ്മു തൽ, ഡിഗ്രി പഠനം വരെ ഒരുമിച്ചുണ്ടായിരുന്ന സുഹൃത്ത്. മുല്ലക്കൽ റോഡരികിലുള്ള പാലത്ര ജൂവലേഴ്സിൽ എപ്പോഴും ജോസഫ് ഉണ്ടാവും. സംഭാഷണ മദ്ധ്യേ ജോസഫ് ചോദിച്ചു, “കല്ലേലി സാറിനെ കാണാൻ പോകുന്നില്ലേ”? സാറിപ്പോൾ പുറത്തേക്കൊന്നും പോകാറില്ല. അപ്പോഴാണ് ഓർമിച്ചത്, ഇത്തവണ സാറിനെ കണ്ടില്ലല്ലോ. പണ്ടൊക്കെ നാട്ടിലെത്തുമ്പോൾ, വൈകുന്നേരങ്ങളിൽ മുല്ലക്കൽ റോഡിലൂടെ നടന്നുപോകുന്ന സാറിനെ കാണാറുണ്ടായിരുന്നു. എപ്പോഴും ശുഭ്രവസ്ത്രധാരിയായി, ഇടതു കൈ മുണ്ടിനറ്റത്തും, വലതു കൈയ്യിൽ നീളൻ കുടയും പിടിച്ച്, ആലപ്പുഴയുടെ സ്പന്ദനം അറിഞ്ഞുകൊണ്ടുള്ള ആ നടത്തം— കാണുന്നവരോടെല്ലാം സ്നേഹവും, സൗഹൃദവും പങ്കുവെച്ചുകൊണ്ട് സാർ കടന്നുപോകുമ്പോൾ, ഒരു മനുഷ്യന് എങ്ങനെയാണ് ഇത്രയധികം ആരാധകർ ഉണ്ടാവുക എന്ന് അതിശയപ്പെട്ടിട്ടുണ്ട്. ഒരിക്കലും ചിരിമായാത്ത സാറിനെ കാണുമ്പോൾ തന്നെ, അനിർവചനീയമായ ശാന്തി ഉള്ളിന്റെ ഉള്ളിൽ അനുഭവപ്പെടുമായിരുന്നു. ജൂൺ…

അഞ്ചാംപനിയെത്തുടര്‍ന്ന് പെന്‍സില്‍വാനിയയില്‍ നാല്‍പ്പതുകാരി മരിച്ചു

പെന്‍സില്‍വാനിയ: അഞ്ചാംപനിയെത്തുടര്‍ന്ന് പെന്‍സില്‍വാനിയയില്‍ നാല്‍പ്പതുകാരി മരിച്ചു. കഴിഞ്ഞ 35 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ രോഗവ്യാപനത്തിന് അമേരിക്ക സാക്ഷ്യം വഹിക്കുന്നതിനിടെയാണ് സംസ്ഥാനത്ത് അഞ്ചാംപനി മൂലമുള്ള മൂന്നാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജെഫേഴ്‌സണ്‍ കൗണ്ടി നിവാസിയായ സ്ത്രീയാണ് ശനിയാഴ്ച മരിച്ചതെന്ന് കൗണ്ടി കൊറോണര്‍ ഗ്രെഗ് ഫര്‍ലോങ് സ്ഥിരീകരിച്ചു. അഞ്ചാംപനി ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഗുരുതരമായ രോഗമാണെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ ദാരുണ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരണത്തെക്കുറിച്ച് പെന്‍സില്‍വേനിയ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. പെന്‍സില്‍വേനിയയിലെ 37 കൗണ്ടികളിലായി ഇതുവരെ 676 അഞ്ചാംപനി കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ബാധിച്ച് 124 പേര്‍ ചികിത്സയിലാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരു ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ണ്ണമായി എടുത്തിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പിന്റെ…

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ തലയിൽ ഇടിച്ചപ്പോൾ ജെസിക്കയുടെ വിരലിലുണ്ടായിരുന്ന ഡയമണ്ട് മോതിരം അമർന്നാണ് തലയോട്ടി തകർന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. സെപ്റ്റംബർ രണ്ടാംവാരം ഫ്ലോറിഡയിലെ ലേക്‌ലാന്റിലെ വീട്ടിലാണ് കുഞ്ഞിനെ ബോധരഹിതനായ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിനൊപ്പം ഉറങ്ങുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ജെസിക്ക ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ, കുഞ്ഞിന്റെ തലയിൽ മൂന്നിടങ്ങളിൽ ശക്തമായ ആഘാതമേറ്റിട്ടുണ്ടെന്നും ഒരു പരിക്ക് ചതുരാകൃതിയിലുള്ള വസ്തു കൊണ്ടുണ്ടായതാണെന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജെസിക്ക ധരിച്ചിരുന്ന ഡയമണ്ട് മോതിരമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് തെളിഞ്ഞത്.ഇവരെ സെപ്റ്റംബർ 10 വ്യാഴാഴ്ച പോൾക്ക് കൗണ്ടി ജയിലിലേക്ക് മാറ്റി. ഒക്ടോബര് 13 നു കോടതിയിൽ ഹാജരാക്കും മദ്യപിച്ചാൽ ജെസിക്ക അക്രമാസക്തയാകാറുണ്ടെന്ന് കുഞ്ഞിന്റെ പിതാവ് പൊലീസിന്…

ജോബി മാത്യു ഡാളസിൽ അന്തരിച്ചു; പൊതുദർശനവും സംസ്‌ക്കാരവും സെപ്റ്റംബർ 19 ന്

പ്ലേനോ, ടെക്സാസ്: പ്ലേനോ സെഹിയോൻ മാർത്തോമാ ചർച്ച് സഭാഗം ജോബി മാത്യു (53) സെപ്റ്റംബർ 11 – ന് നിര്യാതനായി.ചില നാളുകളായി രോഗാവസ്ഥയിൽ ആയിരുന്നുയെങ്കിൽ തന്നെയും പെട്ടെന്ന് മരണം സംഭവിക്കയായിരുന്നു. ഭാര്യ : ജുബൈൽ മാത്യൂ. മക്കൾ : ജോയൽ, ജോസിയ പൊതുദർശനവും, സംസ്‌ക്കാര ശ്രിശൂഷയും സെപ്റ്റംബർ 19- ന് രാവിലെ 9:00 മണിക്ക് പ്ലേനോ സെഹിയോൻ മാർത്തോമാ 3760 14th St, Plano, Texas 75074 ചർച്ചിൽ വെച്ച് നടക്കും തുടർന്ന് പ്ലേനോ മ്യൂച്ചൽ സെമിറ്ററി 2128 18th St, Plano, Texas 75074 യിൽ സംസ്‌ക്കാരം നടക്കും.

ഐക്യവും ദേശഭക്തിയും വിളംബരം ചെയ്ത് ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ സ്വാതന്ത്ര്യദിനാഘോഷം; ഖത്തർ ചാപ്റ്ററിന് ഊഷ്മളമായ സ്വാഗതം

ന്യൂയോർക്ക്: “രാഷ്ട്രസേവനം സർക്കാർ ഉദ്യോഗസ്ഥരുടെയോ പൊലീസിന്റെയോ സായുധസേനയുടെയോ മാത്രം ഉത്തരവാദിത്വമല്ലെന്നും ഓരോ പൗരനും പങ്കുവഹിക്കേണ്ട പൊതുകടമയാണ്.” മുൻ കേരള പൊലീസ് മേധാവി ഋഷിരാജ് സിങ് ഐപിഎസ് പറഞ്ഞു. ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സത്യസന്ധത, അച്ചടക്കം, പൗരബോധം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക സേവനം എന്നിവയിലൂടെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ തങ്ങളുടെ രാജ്യസ്നേഹം പ്രകടിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഭാരതത്തിന്റെ സ്വാതന്ത്ര്യവും സാംസ്കാരിക പൈതൃകവും ആഗോളതലത്തിൽ ഉയർത്തിപ്പിടിച്ചുകൊണ്ട് ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (GIC) സംഘടിപ്പിച്ച “ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം” പ്രൗഢഗംഭീരമായ വെർച്വൽ സംഗമമായി നടന്നു. 2026 സെപ്റ്റംബർ 12 ശനിയാഴ്ച ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാവിലെ 10:00 മുതൽ നടന്ന ചടങ്ങിൽ ലോകമെമ്പാടുമുള്ള പ്രവാസി ഭാരതീയരുടെ ഐക്യവും ദേശീയബോധവും പ്രകടമായി. ഇതോടൊപ്പം പുതുതായി രൂപീകരിച്ച ജി.ഐ.സി ഖത്തർ ചാപ്റ്ററിലെ അംഗങ്ങൾക്ക് ചടങ്ങിൽ ഊഷ്മളമായ…

മന്ത്ര തീർത്ഥയാത്ര 2026: അയോദ്ധ്യ, കാശി, പ്രയാഗ്‌രാജ് പുണ്യഭൂമികളിലേക്ക് സെപ്റ്റംബർ 18-ന് ആരംഭിക്കുന്നു

മലയാളി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ് (MANTRAH) സംഘടിപ്പിക്കുന്ന “മന്ത്ര തീർത്ഥയാത്ര 2026” സെപ്റ്റംബർ 18-ന് ആരംഭിക്കുന്നു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥയാത്രയിൽ അയോദ്ധ്യ, കാശി, പ്രയാഗ്‌രാജ് ഉൾപ്പെടെയുള്ള പുണ്യകേന്ദ്രങ്ങൾ സന്ദർശിക്കും. മന്ത്ര തീർത്ഥയാത്രയ്ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പ്രതീക്ഷിച്ചതിലും നേരത്തേ മുഴുവൻ സീറ്റുകളും ബുക്ക് ചെയ്യപ്പെട്ടതോടെ കഴിഞ്ഞ മാസം തന്നെ രജിസ്ട്രേഷൻ അവസാനിപ്പിച്ചിരുന്നു . ഒരു ഹൈന്ദവ ആത്മീയ സംഘടന എന്ന നിലയിൽ സനാതന ധർമ്മത്തിന്റെ മൂല്യങ്ങൾ സനാതന ധർമ്മ വിശ്വാസികളിലേക്കു എത്തിക്കുകയും അവയെ പ്രവർത്തിപഥത്തിലെത്തിക്കുകയും ചെയ്യുക എന്ന ‘മന്ത്ര’ യുടെ ദൗത്യത്തിന്റെ ഭാഗമായാണ് തീർത്ഥയാത്ര സംഘടിപ്പിക്കുന്നത്. ആത്മീയ വഴിയിൽ തീർത്ഥയാത്രകൾ സംഘടിപ്പിക്കുക എന്നത് ‘മന്ത്ര’ യുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നുമാണ്. “ആത്മീയതയ്ക്ക് മുൻഗണന നൽകുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് സമർപ്പിക്കുക എന്ന ‘മന്ത്ര’ യുടെ ദൗത്യം ഇത്തരം തീർത്ഥ യാത്ര കളിലൂടെ നിറ വേറ്റപ്പെടുന്നു…