ന്യൂയോർക്ക് സബ്‌വേ ട്രാക്കിൽ രണ്ട് യുവസുഹൃത്തുക്കൾക്ക് ദാരുണാന്ത്യം; ട്രെയിൻ എത്തുന്നതിന് നിമിഷങ്ങൾ മുമ്പ് പാളത്തിൽ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ന്യൂയോർക്ക്: ന്യൂയോര്‍ക്ക് സിറ്റിയിലെ സബ്‌വേ സ്റ്റേഷനടുത്തായിരുന്നു സംഭവം നടന്നത്. ഇരുവരും ട്രാക്കിലിരിക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂജേഴ്‌സി സ്വദേശികളായ 24 വയസ്സുള്ള മലൈക ചിത്രെ (Malaika Chitre), നവം കൗൾ (Navam Kaul) എന്നിവരാണ് മരിച്ചത്. ഇരുവരും റട്ഗേഴ്സ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവരും ദീർഘകാല സുഹൃത്തുക്കളുമായിരുന്നുവെന്ന് പറയുന്നു. സെപ്റ്റംബർ 13 ഞായറാഴ്ച പുലർച്ചെ 3.14ഓടെ ലോവർ മന്‍‌ഹാട്ടനിലെ സ്പ്രിംഗ് സ്ട്രീറ്റ് സബ്‌വേ സ്റ്റേഷനിലായിരുന്നു അപകടം. തെക്കോട്ടു പോയിരുന്ന നമ്പർ 4 ട്രെയിനാണ് ഇരുവരെയും ഇടിച്ചത്. ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പ് ഇരുവരും ട്രാക്കിൽ ഇരിക്കുന്നതായി ദൃശ്യങ്ങളിൽ കാണപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ലോക്കോ പൈലറ്റ് ഇരുവരും ട്രാക്കില്‍ ഇരിക്കുന്നത് കണ്ടിരുന്നു. എന്നാല്‍, അടിയന്തരമായി ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി അധികൃതർ അറിയിച്ചു. ഇരുവരും എങ്ങനെ ട്രാക്കിലെത്തിയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഒരാൾ ട്രാക്കിലേക്ക് വീണതിനെ…

സി.എസ്.ഐ. കോൺഗ്രിഗേഷൻസ് കൗൺസിൽ ട്രഷറർ ജോർജ് വർഗീസ് (രാജുച്ചായൻ) ഡാളസ്സിൽ അന്തരിച്ചു

ഡാലസ് സി.എസ്.ഐ. കോൺഗ്രിഗേഷന്റെ സജീവ അംഗവും വടക്കേ അമേരിക്കയിലെ സി.എസ്.ഐ. കോൺഗ്രിഗേഷൻസ് കൗൺസിൽ ട്രഷററുമായിരുന്ന ജോർജ് വർഗീസ് (രാജുച്ചായൻ) സെപ്തംബര് 14 തിങ്കളാഴ്ച  രാത്രി   ഡാളസ്സിൽ അന്തരിച്ചു സഭയോടും വിശ്വാസസമൂഹത്തോടും ആഴമായ പ്രതിബദ്ധതയും വിനയവും പുലർത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വടക്കേ അമേരിക്കയിലെ സി.എസ്.ഐ. കോൺഗ്രിഗേഷൻസ് കൗൺസിൽ ട്രഷറർ എന്ന നിലയിൽ സഭയുടെ പ്രവർത്തനങ്ങളിൽ സത്യസന്ധതയോടും സമർപ്പണത്തോടും കൂടി അദ്ദേഹം സേവനം അനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും സ്നേഹപൂർണ്ണമായ ഇടപെടലുകളും ഡാലസിലെ വിശ്വാസസമൂഹം എന്നും ഓർമ്മിക്കും. ഭാര്യ: ലീലാമ്മ ജോർജ് സംസ്കാര ശുശ്രൂഷകൾ: പൊതുദർശനം: വെള്ളിയാഴ്ച, സെപ്റ്റംബർ 18, 2026 സംസ്കാര ശുശ്രൂഷ: ശനിയാഴ്ച, സെപ്റ്റംബർ 19, 2026 (കൂടുതൽ വിവരങ്ങൾ ക്രമീകരണങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്). വടക്കേ അമേരിക്കയിലെ സി.എസ്.ഐ. കോൺഗ്രിഗേഷൻസ് കൗൺസിലിന്റെയും ഡയാസ്പോറാ ഡയോസിസ് ഓഫ് നോർത്ത് അമേരിക്കയുടെയും പേരിൽ പരേതന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ…

പുടിൻ-മോദി ഊഷ്മളത അമേരിക്കയെ ചൊടിപ്പിച്ചു; 100% തീരുവ ഏർപ്പെടുത്തുന്ന ബില്ലിൽ ഇന്ത്യയേയും ഉള്‍പ്പെടുത്തി

ഇന്ത്യയിൽ അടുത്തിടെ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ കാണിച്ച ഊഷ്മളത അമേരിക്കൻ രാഷ്ട്രീയ വൃത്തങ്ങളിൽ ചര്‍ച്ചാ വിഷയമായി. ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള അഭേദ്യമായ സൗഹൃദം വീണ്ടും ട്രം‌പിന്റെ കണ്ണിലെ കരടായി മാറി. ഇന്ത്യയിൽ അടുത്തിടെ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ കാണിച്ച ഊഷ്മളത അമേരിക്കൻ രാഷ്ട്രീയ വൃത്തങ്ങളിൽ വന്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഈ യോഗത്തിൽ നിന്ന് ഉയർന്നുവന്ന രോഷത്തിനിടയിൽ, യു എസ് സെനറ്റ് ഇതിനകം പാസാക്കിയ ‘റഷ്യൻ ഉപരോധ ബില്ലിൽ’ കർശനമായ ഭേദഗതികൾ വരുത്തണമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു. റഷ്യയുമായി ബിസിനസ്സ് ചെയ്യുന്നതിന് ഇന്ത്യയ്ക്ക് 100 ശതമാനം വരെ കനത്ത താരിഫ് ചുമത്താൻ കഴിയുന്ന തരത്തിൽ, ബില്ലിൽ ഇന്ത്യയുടെ പേര് നേരിട്ട് ഉൾപ്പെടുത്താൻ നിയമ നിർമ്മാതാക്കള്‍…

ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 19): ജയശങ്കര്‍ പിള്ള

അതിരുകൾക്കപ്പുറം വ്യാപിച്ച ഒരുവിശ്വമാനവ ദർശനം ശ്രീ നാരായണ ഗുരുവിന്റെ കേരളത്തിന് പുറത്തുള്ള യാത്രകളും പ്രവർത്തനങ്ങളും ശ്രീ നാരായണ ഗുരുവിന്റെ ജീവിതത്തെ കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന്റെപരിധിയിൽ മാത്രം ഒതുക്കിക്കാണുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ വിശാലതയെ പരിമിതപ്പെടുത്തുന്നതായിരിക്കും. കേരളത്തിലെ ജാതിവ്യവസ്ഥയ്ക്കും സാമൂഹിക അസമത്വങ്ങൾക്കും എതിരെ പ്രവർത്തിച്ച ഗുരു, തന്റെ ആത്മീയ അന്വേഷണങ്ങളുടെയും സാമൂഹിക ഇടപെടലുകളുടെയും ഭാഗമായി കേരളത്തിന് പുറത്തുള്ള പ്രദേശങ്ങളിലേക്കും സഞ്ചരിച്ചു. പ്രത്യേകിച്ച് ഇന്നത്തെ തമിഴ്നാട്ടിലെ തെക്കൻ പ്രദേശങ്ങളും കർണാടകത്തിലെ മംഗളൂരും ഗുരുവിന്റെ ജീവിതത്തിലും പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ സ്ഥാനമാണ് നേടിയിട്ടുള്ളത്. ഈ യാത്രകൾ വെറും തീർത്ഥാടനങ്ങളായിരുന്നില്ല; മനുഷ്യരുടെ ജീവിതാവസ്ഥ നേരിൽ മനസ്സിലാക്കുകയും ആത്മീയതയെ സാമൂഹിക പുരോഗതിയുമായി ബന്ധിപ്പിക്കുകയും ചെയ്ത പ്രവർത്തന യാത്രകളായിരുന്നു. ഗുരുവിന്റെ യുവകാല ആത്മീയാന്വേഷണവുമായി ബന്ധപ്പെട്ട് ഇന്നത്തെ തമിഴ്നാട്ടിന്റെ തെക്കൻ ഭാഗങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. കന്യാകുമാരി, നാഗർകോവിൽ, കട്ടാർ, മരുത്വാമല തുടങ്ങിയ പ്രദേശങ്ങളുമായി ഗുരുവിന്റെ ജീവിതം അടുത്ത് ബന്ധപ്പെട്ടിരുന്നു. അന്നത്തെ…

ഗുണ്ടാപ്പിരിവും ഭീഷണിയും; കാനഡയിൽ വൻ നടപടി, 111 പേരെ നാടുകടത്തി

ടൊറന്റോ: ഗുണ്ടാപ്പിരിവ്, ഭീഷണി, അക്രമം തുടങ്ങിയ സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കാനഡയിൽ കുടിയേറ്റ അധികൃതർ നടപടി ശക്തമാക്കി. 2025 ഓഗസ്റ്റ് മുതൽ ഇത്തരം കേസുകളുമായി ബന്ധപ്പെട്ട 111 പേരെ കാനഡയിൽ നിന്ന് നാടുകടത്തിയതായി Canada Border Services Agency (CBSA) അറിയിച്ചു. ഇതേ കാലയളവിൽ 188 പേർക്കെതിരെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിനുള്ള ഉത്തരവുകളും (removal orders) പുറപ്പെടുവിച്ചിട്ടുണ്ട്. ദക്ഷിണേഷ്യൻ സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള ഗുണ്ടാപ്പിരിവ്, ഭീഷണി, അക്രമസംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. ഇന്ത്യയിൽ നിന്നെത്തിയ ചില യുവാക്കളെയും വിദ്യാർത്ഥികളെയും ക്രിമിനൽ സംഘങ്ങൾ ഗുണ്ടാപ്പിരിവ് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്നതായി കാനഡയുടെ സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസിയായ FINTRAC നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, നാടുകടത്തപ്പെട്ട 111 പേരും ഇന്ത്യക്കാരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ പൗരത്വം സംബന്ധിച്ച വിശദമായ കണക്കുകൾ CBSA പുറത്തുവിട്ടിട്ടില്ല. അതിനാൽ “ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ” എന്ന രീതിയിൽ വാർത്ത നൽകുന്നതാണ്…

ഒക്ലഹോമയിൽ അനധികൃത കുടിയേറ്റ അറസ്റ്റുകൾ 200 ശതമാനത്തിലധികം വർദ്ധിച്ചു

ഒക്ലഹോമ: 2024-ന്റെ തുടക്കം മുതൽ ഒക്ലഹോമയിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട അറസ്റ്റുകളിൽ 200 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തി. 1,800-ലധികം ആളുകളാണ് ഇതുവരെ നടപടികൾക്ക് വിധേയരായത്.അറസ്റ്റിലായവരിൽ ഭൂരിഭാഗം പേർക്കും ക്രിമിനൽ പശ്ചാത്തലമില്ലെന്നും, അഞ്ചിൽ ഒരാൾക്ക് മാത്രമാണ് ക്രിമിനൽ കുറ്റങ്ങളുമായി ബന്ധമുള്ളതെന്നും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫെഡറൽ ഇമിഗ്രേഷൻ ഏജൻസികളുമായി സംസ്ഥാന-പ്രാദേശിക ഉദ്യോഗസ്ഥർ നടത്തുന്ന പങ്കാളിത്തമാണ് (287(g) പ്രോഗ്രാം) അറസ്റ്റുകൾ വർദ്ധിക്കാൻ കാരണം. ഗവർണർ കെവിൻ സ്റ്റിറ്റ് ഈ നയത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. \കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത സാധാരണക്കാരായ മാതാപിതാക്കളും കുടുംബാംഗങ്ങളുമാണ് അധികവും പിടിയിലാകുന്നതെന്നും, ഇത് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഇമിഗ്രേഷൻ അഭിഭാഷക ലോറന റിവാസ് വ്യക്തമാക്കി. “നിയമപരമായ രേഖകളില്ലാത്തവർക്കും അമേരിക്കയിൽ ചില മൗലികാവകാശങ്ങളുണ്ട്, അവർ അത് ഉപയോഗപ്പെടുത്തണം” – ലോറന റിവാസ് അഭ്യർത്ഥിച്ചു

ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം സെപ്റ്റംബർ 19 വൈകിട്ട് 5 മണിക്ക് ഇർവിംഗ് സിറ്റിയിൽ

ഡാളസ് : ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ സെപ്റ്റംബർ19 ശനിയാഴ്വ വൈകുന്നേരം 5 മണിക്ക് ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിലാണ് ആരംഭിയ്ക്കുന്നത്. സമ്മേളനത്തിൽ ഇർവിംഗ് മേയർ (A I Zapanta ), ഷെർവിൻ ഡേസ്സ് , ഡോ. സിസിൽ അനിയൻ തുടങ്ങിവരാണ് മുഖ്യ പ്രസംഗകർ. ഇവരെ കൂടാതെ ഇന്ത്യൻ പ്രവാസികളായ ക്രൈസ്തവ ജനതയെ പ്രതിനിഥീകരിച്ച് വിവിധ സഭാ മേലദ്ധ്യഷന്മാരും, പ്രതിനിധികളും, സംഘടനാ ലീഡേഴ്‌സും, പൊതു ജനത്തെ അതിസം ബോധന ചെയ്ത് സംസാരിക്കുന്നതാണ്. ക്രൈസ്തവരായ ഇന്ത്യൻ ജനതയുടെ പൈതൃകം, സംസ്കാരം, സാഹോദരിയത്വം , ഐക്യത തുടങ്ങിയ മൂല്യങ്ങളെ ഉയർത്തി കാട്ടുന്നതിനും, ക്രിസ്തുവിൻ്റെ സ്നേഹം മറ്റുള്ളവരിലേക്ക് പകരപ്പെടേണമെന്നതാണ് ഈ സമ്മേളനം ലക്ഷ്യമാക്കുന്നത്. പാസ്റ്റർ മാതൃൂ ശാമുവേൽ, പാസ്റ്റർ ജോൺ യല്ലംമ്പള്ളി, പാസ്റ്റർ പോൾ ഗോരപ്പ തുടങ്ങിയവരാണ് ടെക്സസിലെ ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേയുടെ മുഖ്യ സംഘാടകർ. സമ്മേളന…

ബാക്ടീരിയൽ സാന്നിധ്യം: അമേരിക്കയിൽ ഹാൻഡ് സോപ്പുകൾ തിരിച്ചു വിളിച്ചു

വാഷിംഗ്ടണ്‍: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിൽ വിവിധ ബ്രാൻഡുകളുടെ ഹാൻഡ് സോപ്പുകൾ തിരിച്ചുവിളിച്ചു. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. സൂക്ഷ്മാണുക്കളായ സ്യൂഡോമോണാസ് (Pseudomonas), സെറാേഷ്യ (Serratia) ബാക്ടീരിയകളുടെ സാന്നിധ്യം. ഇന്റർകോൺ കെമിക്കൽ കമ്പനി നിർമ്മിച്ച് വിതരണം ചെയ്ത വിവിധ ഹാൻഡ് സോപ്പ് ഉൽപ്പന്നങ്ങൾ. അമേരിക്കയിലെ 15 സംസ്ഥാനങ്ങളിലായി 20 കമ്പനികളിലേക്ക് ഈ ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. ന്യുമോണിയ, രക്തത്തിലും മൂത്രനാളിയിലും ഉണ്ടാകുന്ന അണുബാധകൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഈ ബാക്ടീരിയകൾ കാരണമായേക്കാം. കൂടുതൽ വിവരങ്ങൾക്കായി ഉപഭോക്താക്കൾ തങ്ങൾ ഉപയോഗിക്കുന്ന ഹാൻഡ് സോപ്പുകളുടെ ലോട്ട് നമ്പറുകളും ബ്രാൻഡുകളും പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

ഡാളസിൽ ‘റേഡിയന്റ് സംഗീതരാവ് 2026’ സെപ്റ്റംബർ 19ന്

ഗാർലൻഡ്, ടെക്സസ്: സംഗീതാസ്വാദകർക്ക് മനോഹരമായ ഗാനസന്ധ്യ ഒരുക്കി “റേഡിയന്റ് സംഗീതരാവ് – എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൂടെയുള്ള സംഗീതയാത്ര” സെപ്റ്റംബർ 19 ശനിയാഴ്ച ഡാളസ് ക്രിസ്ത്യൻ അസംബ്ലിയിൽ നടക്കും. വൈകിട്ട് 6:30 മുതൽ 8:00 വരെ നടക്കുന്ന സംഗീത പരിപാടിയിൽ വിജു ചെറിയാൻ (എം ഇ ചെറിയാന്റെ കൊച്ചുമകൻ), അക്സ റെൻജി, പ്രിൻസ് മാത്യു എന്നിവർ ഗാനങ്ങൾ അവതരിപ്പിക്കും. ഡാളസ് ക്രിസ്ത്യൻ അസംബ്ലി, 505 Mayfield Ave, Garland, TX 75041 എന്ന വിലാസത്തിലാണ് പരിപാടി നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് Pr. Chacko George: 469-858-2999, Pr. Thejus Jacob: 832-310-9177, Pr. Binoy Joseph: 469-931-8896 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. സംഗീതത്തിന്റെ സുന്ദരമായ ഓർമ്മകളിലൂടെ ഒരു യാത്രയായിരിക്കും “റേഡിയന്റ് സംഗീതരാവ് 2026.”

9/11 ന് മുമ്പുതന്നെ ഒരു വലിയ ആക്രമണം ഉണ്ടാകുമെന്ന് സിഐഎ ഭയപ്പെട്ടിരുന്നു; ഒസാമ ബിന്‍ ലാദനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന രേഖകൾ പുറത്ത്

9/11 ആക്രമണത്തിന്റെ 25-ാം വാർഷികത്തിൽ, സിഐഎ പഴയ പ്രസിഡൻഷ്യൽ ഡെയ്‌ലി ബ്രീഫിംഗ് രേഖകൾ പുറത്തിറക്കി. കാണ്ഡഹാർ വിമാന റാഞ്ചലിന് ശേഷമുള്ള ഒസാമ ബിൻ ലാദന്റെ സുരക്ഷ, ആക്രമണ പദ്ധതികൾ, യുഎസ് ഇന്റലിജൻസ് വിലയിരുത്തലുകൾ എന്നിവയെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് അവയിൽ അടങ്ങിയിരിക്കുന്നത്. വാഷിംഗ്ടണ്‍: 9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തിൽ, യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ, നിരവധി പഴയ പ്രസിഡൻഷ്യൽ ഡെയ്‌ലി ബ്രീഫിംഗ് രേഖകൾ പുറത്തിറക്കി. അൽ-ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദനെക്കുറിച്ചുള്ള അക്കാലത്തെ യുഎസ് രഹസ്യാന്വേഷണ വിവരങ്ങൾ ഈ രേഖകൾ വെളിപ്പെടുത്തുന്നു. 1999 അവസാനത്തിൽ കാണ്ഡഹാർ വിമാനറാഞ്ചൽ പ്രതിസന്ധിയെത്തുടർന്ന് സുരക്ഷ വർദ്ധിപ്പിക്കാൻ താലിബാൻ ബിൻ ലാദന് മുന്നറിയിപ്പ് നൽകിയതായി ഒരു രേഖയിൽ പരാമർശിക്കുന്നു. 2000 ജനുവരി 3-ന് അന്നത്തെ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റണിനു വേണ്ടി തയ്യാറാക്കിയ ഒരു പ്രസിഡൻഷ്യൽ ഡെയ്‌ലി ബ്രീഫിംഗ് രേഖയിൽ, ബിൻ ലാദന്റെ സുരക്ഷ…