കണ്ണൂർ: വിസയും പാസ്‌പോർട്ടുമില്ലാതെ ഇന്ത്യയിൽ പ്രവേശിച്ച് കണ്ണൂരിലെ വിവിധ സ്പാകളിൽ ജോലി ചെയ്തുവന്നതായി പൊലീസ് പറയുന്ന അഞ്ച് ബംഗ്ലാദേശി യുവതികളെ അറസ്റ്റ് ചെയ്തു. ഇന്റലിജൻസ് വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. സെപ്റ്റംബർ 14ന് കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സ്പായിൽ നടത്തിയ പരിശോധനയിൽ ഫരീദ്പൂർ സ്വദേശിനി സലീന അക്തർ (29) ആദ്യം പിടിയിലായി. വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇവർ താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തുടർപരിശോധനയിൽ നസ്‌മ അഖ്‌തർ (40), കെ. തസ്ലിമ (25), കെ. മൊയ്‌ന (29), നസ്‌റിൻ ബീബി (28) എന്നിവരെയും അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിൽനിന്ന് ഏജന്റുമാരുടെ സഹായത്തോടെ അതിർത്തി കടന്ന് പശ്ചിമബംഗാളിലെത്തിയ ശേഷം വ്യാജ തിരിച്ചറിയൽ രേഖകളും സിം കാർഡുകളും സംഘടിപ്പിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് പോകുന്നതായാണ് പൊലീസ് അന്വേഷണത്തിൽ ലഭിച്ച…
Author: .
ഇന്നത്തെ രാശിഫലം (17-09-2026 വ്യാഴം)
ചിങ്ങം: കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ലനിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ഇന്ന് നിങ്ങളെ അലട്ടാം. അമ്മയ്ക്ക് രോഗം പിടിപെടാം. മാനസിക സംഘർഷം കാരണം നിങ്ങള്‍ക്ക് ഉറക്കമില്ലാല്ലയ്‌മ അനുഭവപ്പെടാം. തൊഴില്‍പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി: നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂര്‍ണണ്ണമായിരിക്കും. ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് ഇന്ന് അംഗീകരിക്കപ്പെടും. തുലാം: ഇന്ന് നിങ്ങളുടെ മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. നിങ്ങളുടെ കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുളവര്‍ക്കും അസൗകര്യമുണ്ടാക്കും. നിങ്ങള്‍ അല്‍പമെങ്കിലും കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌ന ങ്ങള്‍ ഒഴിവാക്കാം. ആരോഗ്യത്തില്‍ ശ്രദ്ധിയ്ക്കണം. വൃശ്ചികം: മനസും ശരീരവും…
ഝിറാം ഘാട്ടി കൂട്ടക്കൊല: 13 വർഷത്തിന് ശേഷം നിർണായക വിധി; രണ്ട് സ്ത്രീകൾ ഉൾപ്പെടെ 10 പേർക്ക് വധശിക്ഷ
കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 29 പേരുടെ ജീവനെടുത്ത 2013-ലെ ഝിറാം ഘാട്ടി ആക്രമണക്കേസിലാണ് വിധി; 101 സാക്ഷികളുടെ മൊഴികളും എൻഐഎയുടെ തെളിവുകളും നിർണായകമായി; ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം ന്യൂഡൽഹി: ഛത്തീസ്ഗഢിനെ നടുക്കിയ ഝിറാം ഘാട്ടി കൂട്ടക്കൊലക്കേസിൽ 13 വർഷത്തിന് ശേഷം നിർണായക കോടതി വിധി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ കുറ്റക്കാരെന്ന് കണ്ടെത്തിയ 10 പേർക്ക് ജഗ്ദൽപൂരിലെ എൻഐഎ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 29 പേർ കൊല്ലപ്പെട്ട ആക്രമണവുമായി ബന്ധപ്പെട്ട കേസിലാണ് വിധി. 2013 മെയ് 25-നാണ് ഛത്തീസ്ഗഢിലെ ദർഭ താഴ്‌വരയിലെ ഝിറാം മേഖലയിൽ കോൺഗ്രസിന്റെ ‘പരിവർത്തൻ യാത്ര’യ്ക്കുനേരെ നക്സലൈറ്റ് ആക്രമണം നടന്നത്. യാത്രയിൽ പങ്കെടുത്ത നേതാക്കളെയും മറ്റുള്ളവരെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 29 പേർ കൊല്ലപ്പെട്ടു. കേസിൽ ജഗ്ദൽപൂരിലെ എൻഐഎ പ്രത്യേക കോടതി ജഡ്ജി…
സെൻസർ ബോർഡിൽ വൻ അഴിച്ചുപണി; പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും ഉൾപ്പെടെ 18 പ്രമുഖർ പുതിയ ബോർഡിൽ
പ്രീതി സിന്റ, പല്ലവി ജോഷി, പങ്കജ് ത്രിപാഠി, സുനിൽ ഷെട്ടി, പ്രിയദർശൻ തുടങ്ങി സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ പുനഃസംഘടിപ്പിച്ച് കേന്ദ്ര സർക്കാർ. വിവിധ മേഖലകളിൽ നിന്നുള്ള 18 പേരാണ് പുതിയ ബോർഡിൽ ഇടംപിടിച്ചത്. ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്‌സി) വൻ പുനഃസംഘടന. സിനിമ, സംഗീതം, നാടകം, സാഹിത്യം തുടങ്ങിയ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ പുതിയ ബോർഡ് രൂപീകരിച്ചു. ബോളിവുഡ് താരങ്ങളായ പ്രീതി സിന്റ, പല്ലവി ജോഷി, പങ്കജ് ത്രിപാഠി, സുനിൽ ഷെട്ടി തുടങ്ങിയവർ പുതിയ അംഗങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. സംവിധായകൻ പ്രിയദർശൻ, സംഗീതജ്ഞൻ റിക്കി കേജ്, നടൻ മനോജ് ജോഷി, ഗായകൻ ഹൻസ്രാജ് ഹാൻസ് എന്നിവരും പുതിയ ബോർഡിലുണ്ട്. വിനോദ് അനുപം, അഭിഷേക് ജെയിൻ, സുപ്രിയ യാർലഗദ്ദ, യതീന്ദ്ര മിശ്ര, നീല…
എഐ ക്യാമറയിൽ കുടുങ്ങിയത് ഒന്നരക്കോടിയോളം നിയമലംഘനങ്ങൾ; പിഴ 1000 കോടി കടന്നു, പിരിഞ്ഞത് 365 കോടി മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്ഥാപിച്ച എഐ ക്യാമറകൾ വഴി ഇതുവരെ ചുമത്തിയ പിഴ 1000 കോടി രൂപ കടന്നു. എന്നാൽ ഈ തുകയിൽ മോട്ടോർ വാഹന വകുപ്പിന് പിരിച്ചെടുക്കാനായത് 365 കോടി രൂപ മാത്രമാണ്. ഏകദേശം 635 കോടി രൂപ ഇപ്പോഴും കുടിശ്ശികയായി തുടരുകയാണ്. എഐ ക്യാമറകൾ പ്രവർത്തനക്ഷമമായതോടെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിലും പിഴ ചുമത്തുന്നതിലും വലിയ വർധനയുണ്ടായെങ്കിലും, പിഴത്തുക പിരിച്ചെടുക്കുന്നതിൽ അതേ മുന്നേറ്റം കൈവരിക്കാനായിട്ടില്ല. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ക്യാമറകളിൽ പതിഞ്ഞ നിയമലംഘനങ്ങളുടെ പേരിൽ ഏകദേശം ഒന്നരക്കോടി ചെലാനുകളാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം ഏകദേശം 78 കോടി രൂപയുടെ പിഴ ചുമത്തിയതായാണ് കണക്കുകൾ. സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര, ഹെൽമറ്റ് ഉപയോഗിക്കാതിരിക്കുക, വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് എഐ ക്യാമറകളിൽ കൂടുതലായി രേഖപ്പെടുത്തുന്നത്. കുടിശ്ശികയായ പിഴ ഈടാക്കുന്നതിനായി സർക്കാർ…
വൈദ്യുതി പ്രതിസന്ധി ഒക്ടോബർ ഒന്നിനകം പരിഹരിക്കും; പി.എസ്.സി വിവാദത്തിലും പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധി ഒക്ടോബർ ഒന്നിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യൂണിറ്റിന് 30 രൂപ നൽകി വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടില്ലെന്നും പ്രതിസന്ധി താൽക്കാലികമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിനെ അപേക്ഷിച്ച് വൈദ്യുതി ഉപഭോഗം 925 മെഗാവാട്ട് വർധിച്ച് 6,000 മെഗാവാട്ടിലെത്തി. 2030ഓടെ ആവശ്യകത 10,000 മെഗാവാട്ടായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ആഭ്യന്തര ഉൽപാദനവും ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകളും ആവശ്യത്തിന് ഇല്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പുനരുപയോഗ ഊർജ്ജ ഉൽപാദനം 6,000 മെഗാവാട്ടായി ഉയർത്താനും പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളും സ്വകാര്യ നിക്ഷേപവും പ്രോത്സാഹിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയുള്ള അധിക ബാധ്യത സർചാർജായി ജനങ്ങളുടെ മേൽ ചുമത്തില്ലെന്നും വ്യക്തമാക്കി. പരിസ്ഥിതി ലോല മേഖലാ വിജ്ഞാപനത്തിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കാനും വില്ലേജുകളുടെ എണ്ണം 131ൽ നിന്ന് 98…
മൊഴിയിൽ നിർണായക വഴിത്തിരിവ്; ഇഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിഎംആർഎൽ എംഡി ശശിധരൻ കർത്ത രംഗത്ത്
തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നിർണായക വഴിത്തിരിവ്. വീണാ വിജയനും പിണറായി വിജയനും എതിരായി സിഎംആർഎൽ എംഡി ശശിധരൻ കർത്ത മൊഴി നൽകിയിരുന്നുവെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അവകാശവാദങ്ങൾക്കിടെയാണ്, ആ മൊഴി പിൻവലിക്കാൻ കർത്തയുടെ ഭാഗത്തുനിന്ന് സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സത്യവാങ്മൂലത്തിൽ ഉന്നയിച്ചിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇഡി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്നും ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്നും കർത്ത ആരോപിക്കുന്നു. മാനസികമായി പീഡിപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ആരോപണമുണ്ട്. 2024-ൽ കർത്തയ്ക്കുവേണ്ടി സഹോദരൻ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ പരാമർശങ്ങളുള്ളത്. ആശുപത്രിക്കിടക്കയിൽ കഴിയുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥരുടെ സമ്മർദം തുടർന്നുവെന്നാണ് കർത്തയുടെ ആരോപണം. ഇഡിയുടെ നടപടികളിൽ കുടുംബാംഗങ്ങൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നതായും സത്യവാങ്മൂലത്തിൽ പറയുന്നു. പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലാണ് വീണാ വിജയനും എക്‌സാലോജിക് കമ്പനിക്കും സിഎംആർഎൽ പണം നൽകിയതെന്നായിരുന്നു ഇഡിയുടെ…
വെളിച്ചം കെടുത്തുന്ന ഭരണം; ഒഴികഴിവുകൾ കൊണ്ട് പ്രതിസന്ധി തീരില്ല (എഡിറ്റോറിയല്‍)
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഇപ്പോൾ കേവലം ഒരു വകുപ്പിന്റെ ഭരണപരമായ വീഴ്ചയോ സാങ്കേതിക തടസ്സമോ മാത്രമല്ല. അത് സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഗുരുതരമായ പ്രശ്നമായി മാറിയിരിക്കുന്നു. പ്രതീക്ഷകളോടെ പുതിയ സർക്കാരിന് അധികാരം നൽകിയ ജനങ്ങൾ ഇന്ന് ചോദിക്കുന്നത് വളരെ ലളിതമായ ഒരു ചോദ്യമാണ്: ഞങ്ങൾക്ക് വാഗ്ദാനം ചെയ്ത മാറ്റം ഇതായിരുന്നോ? വൈദ്യുതി മുടങ്ങുമ്പോൾ ഇരുട്ടിലാകുന്നത് വീടുകൾ മാത്രമല്ല. വിദ്യാർഥികളുടെ പഠനം തടസ്സപ്പെടുന്നു, പ്രായമായവർ ദുരിതത്തിലാകുന്നു, രോഗികൾ കൂടുതൽ പ്രയാസത്തിലാകുന്നു, ചെറുകിട വ്യാപാരികളും തൊഴിൽ സ്ഥാപനങ്ങളും സാമ്പത്തിക നഷ്ടം നേരിടുന്നു. അതിലും ഗുരുതരമായി, ആശുപത്രികളെയും ആരോഗ്യസ്ഥാപനങ്ങളെയും വൈദ്യുതി തടസ്സം ബാധിക്കുന്ന സാഹചര്യം ഉണ്ടാകുന്നുവെങ്കിൽ അതിനെ സാധാരണ പവർ കട്ടായി എഴുതിത്തള്ളാനാവില്ല. ജീവൻ രക്ഷിക്കേണ്ട സ്ഥാപനങ്ങളിൽ വൈദ്യുതി ഉറപ്പാക്കുക എന്നത് ഭരണകൂടത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഉത്തരവാദിത്തങ്ങളിലൊന്നാണ്. പത്ത് വർഷത്തെ ഇടതുപക്ഷ ഭരണത്തിനു ശേഷം അധികാരത്തിലെത്തിയ പുതിയ സർക്കാരിനെ…
“കാനഡയിൽ ഇനി ഞങ്ങൾ ഭരിക്കും!” : പൊലീസിനെ വെല്ലുവിളിച്ച് ബിഷ്ണോയി ഗാങ്
കാനഡയിൽ സംഘടിത കുറ്റകൃത്യ സംഘങ്ങളുടെ ഭീഷണി വീണ്ടും ചർച്ചയാകുന്നു. ലോറൻസ് ബിഷ്ണോയി ഗാങ് കനേഡിയൻ അധികൃതർക്ക് അയച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട കത്തിൽ “We will rule in CANADA now” എന്ന് ഭീഷണിപ്പെടുത്തിയതായി CBC News റിപ്പോർട്ട് ചെയ്തു. കാനഡയിൽ 5,000 അംഗങ്ങളും പൊലീസിനേക്കാൾ കൂടുതൽ തോക്കുകളും ഉണ്ടെന്ന അവകാശവാദവും കത്തിൽ സംഘം ഉന്നയിച്ചിട്ടുണ്ട്. അബോട്ട്സ്ഫോർഡ് പൊലീസിനും അയച്ച കത്ത്, Immigration and Refugee Board (IRB) നടപടികളുമായി ബന്ധപ്പെട്ട രേഖകളിലൂടെയാണ് പുറത്തുവന്നത്. അതേസമയം, കാനഡയിലെ കുറ്റകൃത്യങ്ങളുടെ ചിത്രം എല്ലാ മേഖലകളിലും ഒരുപോലെയല്ല. 2025-ൽ വാഹനമോഷണം 16%യും വീടുകയറ്റ മോഷണം 11% യും കുറഞ്ഞപ്പോൾ, 5,000 ഡോളറിൽ താഴെയുള്ള shoplifting 11% വർധിച്ചു. സംഘടിത കുറ്റകൃത്യങ്ങൾ, അതിർത്തി കടന്നുള്ള വാഹനമോഷണം, പണം തട്ടൽ തുടങ്ങിയ വെല്ലുവിളികൾ കണക്കിലെടുത്ത് കാനഡയിലെ നിയമപാലനവും അതിർത്തി സുരക്ഷയും കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ്…
മെയിൽ-ഇൻ വോട്ടിംഗ് നിയമങ്ങൾക്ക് സുപ്രീം കോടതി തടയിട്ടു; ജഡ്ജിമാർക്കെതിരെ ട്രംപിന്റെ വിമർശനം
വാഷിംഗ്ടൺ: നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി മെയിൽ-ഇൻ വോട്ടിംഗ് ചട്ടങ്ങളിൽ മാറ്റം വരുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് യുഎസ് സുപ്രീം കോടതി താൽക്കാലികമായി തടയിട്ടു. വിധിക്ക് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സുപ്രീം കോടതിയെയും തന്റെ ആദ്യ ഭരണകാലത്ത് നിയമിതരായ ചില ജഡ്ജിമാരെയും രൂക്ഷമായി വിമർശിച്ചു. കോടതിയുടെ തീരുമാനം റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. ചൊവ്വാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലാണ് സുപ്രീം കോടതി തീരുമാനത്തോടുള്ള അതൃപ്തി ട്രംപ് പരസ്യമാക്കിയത്. തീവ്ര ഇടതുപക്ഷ വിഭാഗങ്ങൾ കോടതിക്കുമേൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് ആരോപിച്ച അദ്ദേഹം, ഇത്തരം വിധികൾ അമേരിക്കയെ പിന്നോട്ടടിക്കുകയാണെന്നും പറഞ്ഞു. തന്റെ ആദ്യ ഭരണകാലത്ത് നിയമിതരായ ചില സുപ്രീം കോടതി ജഡ്ജിമാരെയും ട്രംപ് വിമർശിച്ചു. അവരിൽ ചിലർ താൻ പ്രതീക്ഷിച്ചതുപോലെ പ്രവർത്തിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തിന് ദോഷകരമെന്ന് താൻ കരുതുന്ന തീരുമാനങ്ങളുടെ പേരിലായിരിക്കും ഭാവിയിൽ…
