വാൽറിക്കോ, ഫ്ലോറിഡ: ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിൽ Hillsborough County Sheriff’s Office (HCSO) Gang Unit മോബിൻ എബ്രഹാം (30) എന്നയാളെ അറസ്റ്റ് ചെയ്തു. 2026 സെപ്റ്റംബർ 15-ന് വാൽറിക്കോയിലുള്ള എബ്രഹാമിന്റെ വസതിയിൽ അന്വേഷണ ഉദ്യോഗസ്ഥർ സെർച്ച് വാറണ്ട് നടപ്പാക്കി. പരിശോധനയിൽ രണ്ട് തോക്കുകൾ, മരിജുവാന, മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തതായി HCSO അറിയിച്ചു. നിയന്ത്രിത ലഹരിവസ്തു കൈവശം വയ്ക്കുന്നതിനിടെ ആയുധം കൈവശം വച്ചത്, കഞ്ചാവ് വിതരണം, 20 ഗ്രാമിൽ കൂടുതൽ കഞ്ചാവ് കൈവശം വയ്ക്കൽ, cannabis resin കൈവശം വയ്ക്കൽ, drug paraphernalia കൈവശം വയ്ക്കൽ, നിയമവിരുദ്ധ ആവശ്യത്തിന് two-way communication device ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ നിരവധി felony charges എബ്രഹാമിനെതിരെ ചുമത്തിയിട്ടുണ്ട്.
Author: പ്രസാദ് തീയാടിക്കൽ
റഷ്യയ്‌ക്കെതിരെ പുതിയ യുഎസ് ഉപരോധ നീക്കം; ഇന്ത്യയ്ക്കും ചൈനയ്ക്കും 100% വരെ താരിഫ് ഭീഷണി
വാഷിംഗ്ടൺ: റഷ്യയ്‌ക്കെതിരായ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ഉപരോധ ബിൽ അമേരിക്കൻ കോൺഗ്രസ് പാസാക്കിയതോടെ മോസ്കോ–വാഷിംഗ്ടൺ ബന്ധത്തിൽ വീണ്ടും സംഘർഷം ശക്തമാകുന്നു. റഷ്യയുടെ എണ്ണ-വാതക വരുമാനം നിയന്ത്രിക്കുകയും ഉക്രെയ്ൻ യുദ്ധത്തിന് ധനസഹായം ലഭിക്കുന്ന വഴികൾ തടയുകയും ചെയ്യുക എന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. എന്നാൽ, പുതിയ ഉപരോധങ്ങൾ ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളെ കൂടുതൽ സങ്കീർണമാക്കുമെന്ന് ക്രെംലിൻ മുന്നറിയിപ്പ് നൽകി. അന്തരിച്ച റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സി ഗ്രഹാമിന്റെ പേരിലുള്ള ‘Lindsey O. Graham Sanctioning Russia and Iran Act of 2026’ സെപ്റ്റംബർ 16-ന് യുഎസ് ജനപ്രതിനിധി സഭ 262–159 എന്ന വോട്ടിന് അംഗീകരിച്ചു. ഓഗസ്റ്റ് 7-ന് സെനറ്റ് 86–11 എന്ന വൻ ഭൂരിപക്ഷത്തിൽ ബിൽ പാസാക്കിയിരുന്നു. ഇതോടെ കോൺഗ്രസിലെ നടപടിക്രമങ്ങൾ പൂർത്തിയായ ബിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒപ്പിനായി വൈറ്റ് ഹൗസിലേക്ക്…
അധികാരം മാറിയാൽ ഭരണശൈലിയും മാറണം (എഡിറ്റോറിയല്‍)
ജനാധിപത്യത്തിൽ അധികാരമാറ്റം എന്നത് ഭരണകൂടത്തിന്റെ പേരോ അതിന്റെ നായകന്റെ മുഖമോ മാറുന്നതിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. നിലവിലുള്ള ഭരണരീതിയോടുള്ള അതൃപ്തിയും മറ്റൊരു സമീപനത്തിനായുള്ള പ്രതീക്ഷയുമാണ് പലപ്പോഴും ഒരു രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കുന്നത്. അതുകൊണ്ടുതന്നെ പുതിയൊരു സർക്കാർ അധികാരത്തിലെത്തുമ്പോൾ ജനങ്ങൾ പ്രതീക്ഷിക്കുന്നത് മുൻഗാമികളുടെ വീഴ്ചകളുടെ ആവർത്തനമല്ല; സമീപനത്തിലും ശൈലിയിലും പ്രവർത്തനത്തിലും പ്രകടമായ മാറ്റമാണ്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരും വിലയിരുത്തപ്പെടേണ്ടത് ഈ മാനദണ്ഡത്തിലാണ്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങൾ കേവലം സർക്കാരിന്റെ അറിയിപ്പുകൾ മാധ്യമങ്ങൾക്ക് കൈമാറാനുള്ള വേദിയല്ല. ഭരണകൂടത്തോട് ജനങ്ങൾക്കുള്ള ചോദ്യങ്ങൾക്ക് മറുപടി ലഭിക്കുന്ന ജനാധിപത്യ വേദി കൂടിയാണത്. മാധ്യമ പ്രവർത്തകർ ചോദിക്കുന്ന എല്ലാ ചോദ്യങ്ങളും മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടണമെന്നില്ല. ചിലത് കടുപ്പമുള്ളതാകാം; ചിലത് അതൃപ്തിയുള്ളതാകാം; ചിലതാകട്ടേ പ്രകോപനപരമായിരിക്കാം; ചില ചോദ്യങ്ങളുടെ ഉദ്ദേശ്യത്തോടുപോലും മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടാകാം. എന്നാൽ, അതൊന്നും ചോദ്യങ്ങളെ മറുചോദ്യങ്ങളിലൂടെ നേരിടാനുള്ള ന്യായീകരണമാകുന്നില്ല. ചോദ്യം ചോദിക്കുന്നവരോട് തിരികെ ചോദ്യം ചോദിക്കുകയും…
യുദ്ധത്തിനിടയിലും നയതന്ത്രത്തിന്റെ വാതിൽ തുറന്ന് അമേരിക്ക; ഇറാൻ പ്രസിഡന്റിനും വിദേശകാര്യ മന്ത്രിക്കും യുഎസ് വിസ അനുവദിച്ചു; യാത്രയ്ക്കും ആഡംബര വസ്തുക്കൾ വാങ്ങുന്നതിനും നിയന്ത്രണം
ന്യൂയോർക്ക്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷവും കടുത്ത നയതന്ത്ര പിരിമുറുക്കവും തുടരുന്നതിനിടെ, ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കുന്നതിനായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചിക്കും അമേരിക്ക വിസ അനുവദിച്ചു. എന്നാൽ, വിസ അനുവദിക്കുന്നതിനൊപ്പം ഇറാനിയൻ പ്രതിനിധി സംഘത്തിന്റെ ന്യൂയോർക്കിലെ യാത്രയ്ക്കും ചില വസ്തുക്കൾ വാങ്ങുന്നതിനുമുള്ള നിയന്ത്രണങ്ങൾ തുടരുമെന്നാണ് വിവരം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ സംഘർഷഭരിതമായി തുടരുന്ന സാഹചര്യത്തിൽ ഇറാന്റെ ഉന്നത നേതാക്കൾക്ക് അമേരിക്കയിലേക്ക് പ്രവേശനം അനുവദിക്കുന്നത് ശ്രദ്ധേയമായ നയതന്ത്ര നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഐക്യരാഷ്ട്രസഭയുടെ ആതിഥേയ രാജ്യമെന്ന നിലയിൽ അംഗരാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികൾക്ക് യുഎൻ യോഗങ്ങളിൽ പങ്കെടുക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനുള്ള ഉത്തരവാദിത്തം അമേരിക്കയ്ക്കുണ്ട്. ഈ ബാധ്യതയുടെ അടിസ്ഥാനത്തിലാണ് ഇറാനിയൻ പ്രതിനിധി സംഘത്തിന് ആവശ്യമായ വിസ അനുവദിക്കുന്നത്. വിസ ലഭിക്കുന്ന ഇറാനിയൻ നേതാക്കളിൽ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചിയും ഉൾപ്പെടും.…
സൗദി–ഹൂത്തി സംഘർഷം രൂക്ഷം; രഹസ്യ ചർച്ചകൾക്ക് പിന്നാലെ അമേരിക്കയുടെ നിലപാട് ചർച്ചയാകുന്നു
റിയാദ് (സൗദി അറേബ്യ): വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിൽ സൗദി അറേബ്യയും ഹൂത്തി വിമതരും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, അമേരിക്കയുടെ പുതിയ നീക്കങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്. ഹൂത്തി പ്രതിനിധികളുമായി യുഎസ് ഉദ്യോഗസ്ഥർ രഹസ്യ ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, സൗദി അറേബ്യയോടുള്ള വാഷിംഗ്ടണിന്റെ സമീപനത്തിൽ മാറ്റമുണ്ടായോ എന്ന ചോദ്യവും ഉയരുന്നു. ഇറാനുമായുള്ള സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിനിടെയാണ് ഇറാൻ പിന്തുണയുള്ള ഹൂത്തികളുമായുള്ള ഏറ്റുമുട്ടലും സൗദിക്ക് പുതിയ വെല്ലുവിളിയായി മാറിയിരിക്കുന്നത്. സംഘർഷത്തിന്റെ പ്രതിഫലനം മക്കയ്ക്ക് സമീപത്തേക്കും എത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, അമേരിക്ക നേരിട്ട് ഇടപെടുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. ഒമാനിലെ മസ്കറ്റിൽ യുഎസ് ഉദ്യോഗസ്ഥരും ഹൂത്തി പ്രതിനിധികളും തമ്മിൽ രഹസ്യ കൂടിക്കാഴ്ച നടന്നതായാണ് റിപ്പോർട്ട്. യുഎസ് എംബസി ഉദ്യോഗസ്ഥർ അമേരിക്കൻ പക്ഷത്തെ പ്രതിനിധീകരിച്ചപ്പോൾ മുഹമ്മദ് അബ്ദുൽസലാമും അബ്ദുൽമാലിക് അൽ-അസ്രിയും ഹൂത്തി വിഭാഗത്തെ പ്രതിനിധീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ചർച്ചയിൽ അമേരിക്കയുടെയോ ഇസ്രായേലിന്റെയോ കപ്പലുകളെയും…
ഹൂത്തികളുമായി അമേരിക്കയുടെ രഹസ്യ ചർച്ച; ചെങ്കടൽ പ്രതിസന്ധിയിൽ സൗദിക്ക് പുതിയ വെല്ലുവിളികൾ
ഒമാന്‍: യെമനിലെ ചെങ്കടൽ തീരത്ത് ഹൂത്തി വിമതർ നടത്തുന്ന മുന്നേറ്റവും അമേരിക്കയുമായി അവർ നേരിട്ട് ചർച്ച നടത്തിയെന്ന റിപ്പോർട്ടുകളും മിഡിൽ ഈസ്റ്റിലെ ഭൂരാഷ്ട്രീയ സാഹചര്യത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഒമാന്റെ മധ്യസ്ഥതയിൽ നടന്നതായി പറയപ്പെടുന്ന യുഎസ്–ഹൂത്തി കൂടിക്കാഴ്ച സൗദി അറേബ്യയുടെ സുരക്ഷാ ആശങ്കകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. തന്ത്രപ്രധാനമായ ചെങ്കടൽ മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുന്ന റിയാദിന് പ്രധാന അന്താരാഷ്ട്ര സഖ്യകക്ഷികളിൽ നിന്ന് പ്രതീക്ഷിച്ച തോതിലുള്ള സൈനിക പിന്തുണ ലഭിക്കുന്നില്ലെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. ഇതിനിടെയാണ് വാഷിംഗ്ടണും ഹൂത്തികളും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. യുഎസും ഹൂത്തികളും തമ്മിലുള്ള ചർച്ചകൾ ഒരു അനൗപചാരിക ധാരണയിലേക്ക് എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് ചില മുൻ അമേരിക്കൻ നയതന്ത്രജ്ഞരുടെ വിലയിരുത്തൽ. മേഖലയിൽ ദീർഘകാലമായി സൈനിക ഇടപെടലുകൾ നടത്തിയിരുന്ന അമേരിക്ക, നേരിട്ടുള്ള ഏറ്റുമുട്ടൽ പരമാവധി ഒഴിവാക്കുന്നതിനൊപ്പം അന്താരാഷ്ട്ര ജലപാതകളിലൂടെ സഞ്ചരിക്കുന്ന സ്വന്തം കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനാണ്…
റീജിയണൽ OCYM ഏഴാമത് വാർഷിക ഓർത്തഡോക്സ് ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ തുടക്കം
ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡാളസ് റീജിയണൽ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം (OCYM) സംഘടിപ്പിക്കുന്ന ഏഴാമത് വാർഷിക ഓർത്തഡോക്സ് ചർച്ച് ക്രിക്കറ്റ് ടൂർണമെന്റിന് മക്കിന്നി സെൻറ് പോൾ ഓർത്തഡോക്സ് ചർച്ച് ഗ്രൗണ്ടിൽ ആവേശകരമായ തുടക്കമായി. ഡാളസ് മേഖലയിലെ വിവിധ ഓർത്തഡോക്സ് ഇടവകകളിലെ യുവജനങ്ങളെ ഒരേ വേദിയിൽ ഒരുമിപ്പിക്കുകയും, ഇടവകകൾ തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും സഹകരണവും ശക്തിപ്പെടുത്തുകയുമാണ് ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യമെന്ന് വൈസ് പ്രസിഡന്റ് വെരി റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ അഭിപ്രായപ്പെട്ടു. സെൻറ് ജോർജ് ഓർത്തഡോക്സ് ചർച്ച് (ഇർവിങ്), സെൻറ് മേരീസ് COI ഓർത്തഡോക്സ് ചർച്ച് (കാരോൾട്ടൺ), സെൻറ് തോമസ് ഓർത്തഡോക്സ് ചർച്ച് (ഡാളസ്), സെൻറ് പോൾ ഓർത്തഡോക്സ് ചർച്ച് (മക്കിന്നി), സെൻറ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി (ഫാർമേഴ്സ് ബ്രാഞ്ച്) എന്നീ അഞ്ച് ഇടവകകളാണ് ഈ…
മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ (84) അന്തരിച്ചു
അരിസോണ:അരിസോണയിൽ നിന്നുള്ള മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ (84) അന്തരിച്ചു. ബുധനാഴ്ച നാഡീവ്യൂഹത്തെ ബാധിക്കുന്ന അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. അരിസോണയിലെ ജലനയങ്ങൾ രൂപീകരിക്കുന്നതിലും, സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനങ്ങളിലും നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്. മൂന്ന് പതിറ്റാണ്ടോളമാണ് അദ്ദേഹം യു.എസ് കോൺഗ്രസിൽ സേവനമനുഷ്ഠിച്ചത്. 2018-ൽ അന്തരിച്ച സെനറ്റർ ജോൺ മെയ്‌കെന്റെ ഒഴിവിലേക്ക് കുറഞ്ഞ കാലത്തേക്ക് കൂടി അദ്ദേഹം സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡെൻഷ്യ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ഡിസംബറോടെ അദ്ദേഹം പൊതുജീവിതത്തിൽ നിന്ന് പൂർണ്ണമായും പിന്മാറിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് സെപറ്റംബർ 19 ശനിയാഴ്ച രാവിലെ 9 മണി മുതൽ സണ്ണിവെയ്ൽ ടൌൺ പാർക്കിൽ നടത്തപ്പെടുന്നു
ഡാളസ്: എല്ലാ വർഷവും നടത്തപെടുന്ന ഡാളസ് മാർത്തോമാ ഇടവകയുടെ വാർഷിക പിക്നിക് ഈ വർഷവും സണ്ണിവെയ്ൽ ടൗണിന്റെ അതി മനോഹരമായ പാർക്കിൽ വെച്ച് സെപറ്റംബർ 19 ശനിയാഴ്ച രാവിലെ 9 മണി മുതൽ നടത്തപ്പെടുന്നു കുട്ടികൾക്കും യുവജങ്ങൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. രുചിപ്രദമായ ഭക്ഷണ പാനീയങ്ങൾ ക്രമീകരണം ചെയ്തിട്ടുണ്ട്. എല്ലാവരെയും ഈ ഉല്ലാസ വേളയിൽ പങ്കെടുക്കുവാൻ ക്ഷണിക്കുന്നതായി ഇടവക വികാരി റവ.റെജിൻ രാജു, സെക്രട്ടറി സോജി സ്കറിയ എന്നിവർ അറിയിക്കുന്നു
അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന് വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശികളെ പിടികൂടാന്‍ പോലീസ്; കണ്ണൂരില്‍ നിന്ന് അഞ്ച് യുവതികളെ പിടികൂടി
കണ്ണൂർ: വിസയും പാസ്‌പോർട്ടുമില്ലാതെ ഇന്ത്യയിൽ പ്രവേശിച്ച് കണ്ണൂരിലെ വിവിധ സ്പാകളിൽ ജോലി ചെയ്തുവന്നതായി പൊലീസ് പറയുന്ന അഞ്ച് ബംഗ്ലാദേശി യുവതികളെ അറസ്റ്റ് ചെയ്തു. ഇന്റലിജൻസ് വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. സെപ്റ്റംബർ 14ന് കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സ്പായിൽ നടത്തിയ പരിശോധനയിൽ ഫരീദ്പൂർ സ്വദേശിനി സലീന അക്തർ (29) ആദ്യം പിടിയിലായി. വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇവർ താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തുടർപരിശോധനയിൽ നസ്‌മ അഖ്‌തർ (40), കെ. തസ്ലിമ (25), കെ. മൊയ്‌ന (29), നസ്‌റിൻ ബീബി (28) എന്നിവരെയും അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിൽനിന്ന് ഏജന്റുമാരുടെ സഹായത്തോടെ അതിർത്തി കടന്ന് പശ്ചിമബംഗാളിലെത്തിയ ശേഷം വ്യാജ തിരിച്ചറിയൽ രേഖകളും സിം കാർഡുകളും സംഘടിപ്പിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് പോകുന്നതായാണ് പൊലീസ് അന്വേഷണത്തിൽ ലഭിച്ച…
