എടത്വ : സ്കൂട്ടർ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന തലവടി കുന്തിരിക്കൽ സിഎംഎസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ഉന്നതാധികാര സമിതി അംഗം തലവടി ആനപ്രമ്പാൽ പൂവക്കാട് ജേക്കബ് ചെറിയാന് (മോനിച്ചന് 63) നിര്യാതനായി.
സംസ്ക്കാരം ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 12.30ന് സെന്റ് തോമസ് സിഎസ്ഐ ചർച്ച് സെമിത്തേരിയില്‍ നടക്കും.
ഭാര്യ: എലിസബേത്ത്. മക്കൾ: ഐറിൻ, സെറിൻ.
ഇക്കഴിഞ്ഞ 7ന് വൈകീട്ട് 8ന് തെങ്ങ് വലിച്ചുകെട്ടാനുള്ള ചുറ്റു കമ്പിയുമായി സ്കൂട്ടറിൽ വരുമ്പോൾ വീടിന് സമീപമുള്ള വളവ് തിരിയുന്നതിനിടെ കമ്പി ഹാൻഡലിൽ കുരുങ്ങി സ്കൂട്ടർ ഇട തോട്ടിലേക്ക് മറിയുകയായിരുന്നു. ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ സംഭവം ആരും അറിഞ്ഞില്ല. പിന്നീട് നടത്തിയ തെരച്ചിലിലാണ് റോഡിൽ ചുറ്റുകമ്പി കിടക്കുന്നത് ഭാര്യ എലിസബേത്ത് കണ്ടത്. സംഭവമറിഞ്ഞ് എത്തിയവർ ചേർന്ന് തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.18 ഞായറാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു.
