ഐപിസി പെനിയേൽ സുവിശേഷ മഹായോഗം ഡിസംബര്‍ 2 മുതൽ 5 വരെ

തലവടി: ആനപ്രമ്പാൽ ഐപിസി പെനിയേൽ ചർച്ചിന്റെ നേതൃത്വത്തിൽ സുവിശേഷ മഹായോഗം ഡിസംബര്‍ 2 മുതൽ 5 വരെ പെനിയേൽ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർമാരായ ഡോ. കെ.സി.ജോൺ, ഷിബിൻ സാമുവൽ, ഷെമീർ കൊല്ലം, റെജി മാത്യു, ഫാ. ക്രിസ്പിൻ എന്നിവർ പ്രസംഗിക്കും. എല്ലാ ദിവസവും വൈകിട്ട് 6ന് റാന്നി ലിവിംഗ് മ്യൂസിക്ക് സംഗീത ശുശ്രൂഷ ആരംഭിക്കും.

പാസ്റ്റർ രാജു ജോൺ, കോശി വർക്കി, പി ടി ബെന്നി എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്‍കുന്നു. വിവിധ ഭാഗങ്ങളിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Comment

More News