ഡാലസ്: ഡാലസ് കാരോൾട്ടൻ മാർത്തോമ ഇടവകാംഗമായ ജോർജ് പി. ആൻഡ്രൂസ് രചിച്ച ‘ഇൻസൈറ്റ്സ് ഫോർ ആൻ അബണ്ടന്റ് ലൈഫ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. മാർത്തോമ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യുയാക്കിം മാർ കൂറിലോസ് ആണ് പുസ്തകപ്രകാശനം നടത്തിയത്. ജൂൺ 6 ശനിയാഴ്ച ഇടവകയിൽ വെച്ച് നടന്ന വിശുദ്ധ കുബാനക് ശേഷം സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ, ഫാർമേഴ്‌സ് മാർത്തോമാ ഇടവകാംഗമായ മാത്യൂസ് അബ്രഹാമിൽ നിന്നും പുസ്തകത്തിന്റെ ആദ്യപ്രതി അഭിവന്ദ്യ തിരുമേനി ഏറ്റുവാങ്ങി. ചടങ്ങിൽ പുസ്തകത്തിന്റെ രത്നച്ചുരുക്കം ആമുഖമായി ഗ്രന്ഥ കർത്താവ് ജോർജ് പി. ആൻഡ്രൂസ് (കുട്ടൻ) വിശദീകരിച്ചു .ഫാർമേഴ്‌സ് മാർത്തോമാ റവ എബ്രഹാം വി സാംസൺ കാരോൾട്ടൻ ഇടവക വികാരി റവ. ജസ്റ്റിൻ പാപ്പച്ചൻ, സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച് വികാരി റവ. റോയ് തോമസ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. വിശ്വാസം,…
Category: AMERICA
യഥാർത്ഥ സ്വാതന്ത്ര്യവും സാമൂഹിക മാറ്റവും ഉണ്ടാകേണ്ടത് നിയമങ്ങളിലൂടെയല്ല പരസ്പരമുള്ള ക്രിസ്തീയ സ്നേഹത്തിൽ നിന്നായിരിക്കണം :ഡോ. യുയാക്കിം മാർ കൂറിലോസ്
ഡാളസ് :: യഥാർത്ഥ സ്വാതന്ത്ര്യവും സാമൂഹിക മാറ്റവും ഉണ്ടാകേണ്ടത് നിയമങ്ങളിലൂടെയല്ല, മറിച്ച് ദൈവവുമായുള്ള ആഴമേറിയ ബന്ധത്തിൽ നിന്നും പരസ്പരമുള്ള ക്രിസ്തീയ സ്നേഹത്തിൽ നിന്നുമാണെന്ന് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഓർമിപ്പിച്ചു അന്തർദേശീയ പ്രാർത്ഥനാ കൂട്ടായ്മയായ ഇന്റർനാഷണൽ പ്രയർ ലൈന്റെ 630-ാമത് പ്രാർത്ഥനാ സമ്മേളനത്തിൽ ജൂൺ 9 ചൊവ്വാഴ്ച രാത്രി മുഖ്യ സന്ദേശം നൽകുകയായിരുന്നു തിരുമേനി .അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനായി എത്തിച്ചേർന്ന മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത റൈറ്റ് റവ. ഡോ. യുയാക്കിം മാർ കൂറിലോസ് ഡാളസ്സിൽ നിന്നാണ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയത് . ദൈവത്തിന്റെ ശക്തമായ പ്രവൃത്തികളിൽ വിശ്വസിച്ച്, പ്രതികൂല സാഹചര്യങ്ങളിൽ ഒന്നിച്ച് പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. വിശുദ്ധ ബൈബിളിലെ ഫിലേമോന് എഴുതിയ ലേഖനം ഒന്നാം അധ്യായം 1 മുതൽ 10 വരെയുള്ള വാക്യങ്ങളെ ആസ്പദമാക്കിയാണ് തിരുമേനി മുഖ്യസന്ദേശം നൽകിയത്.…
മന്ത്ര കൺവെൻഷൻ: ഹിൽട്ടൺ ഡബിൾട്രീയിൽ വേദിയൊരുങ്ങുന്നു
2027 മന്ത്ര ഗ്ലോബൽ ഹിന്ദു കൺവെൻഷൻ “ശാക്തേയം” കണക്ടിക്കട്ടിലെ സ്റ്റാംഫോർഡിലുള്ള ഹിൽട്ടൺ ഡബിൾട്രീ വേദിയാകും. ജൂലൈ 2 മുതൽ 5 വരെ നടക്കുന്ന കൺവെൻഷനുമായി ബന്ധപ്പെട്ട് മന്ത്രയും ഹിൽട്ടൺ ഡബിൾട്രീയും തമ്മിലുള്ള കരാർ ഒപ്പുവച്ചു. മന്ത്ര പ്രസിഡന്റ് ശ്രീ. കൃഷ്ണരാജ് മോഹനൻ, സെക്രട്ടറി ഉണ്ണി തൊയക്കാട്ട്, കൺവെൻഷൻ ചെയർ ഷിബു ദിവാകരൻ, ട്രഷറർ സഞ്ജീവ് നായർ, ട്രസ്റ്റി വൈസ് ചെയർ കൊച്ചുണ്ണി ഇളവൻമഠം, ഡയറക്ടർ ബോർഡ് അംഗം അഭിലാഷ് പുളിക്കത്തൊടി, കണക്ടികട്ട് ആർ വി പി രഞ്ജിത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്റ്റാംഫോർഡ് നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഹിൽട്ടൺ ഡബിൾട്രീ, വിശാലമായ കൺവെൻഷൻ സെന്റർ, അൻപതിനായിരം സ്ക്വയർ ഫീറ്റിലധികം മീറ്റിംഗ് സ്പേസ്, നാനൂറിനടുത്ത് മുറികൾ, ഒരു ഡസനോളം സ്യൂട്ട് റൂമുകൾ, അമേരിക്കയിലെ പ്രധാനപ്പെട്ട നാല് വിമാനത്താവളങ്ങളിലേക്കുള്ള സൗകര്യപ്രദമായ സമീപ്യം എന്നിവ കൊണ്ട് ശ്രദ്ധേയമാണ്. “അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും…
ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്: അവസാന നിമിഷം വോട്ടുകൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി നിത്യ രാമൻ നവംബറിലെ ഫൈനലിലേക്ക്
ലോസ് ആഞ്ചലസ്: യുഎസിലെ ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ അവസാന നിമിഷം വന്നെത്തിയ ബാലറ്റുകൾ വൻ അട്ടിമറി സൃഷ്ടിച്ചതോടെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി നിത്യ രാമൻ നവംബറിലെ പ്രധാന മത്സരത്തിലേക്ക് യോഗ്യത നേടി. ഇതോടെ ആദ്യഘട്ടത്തിൽ മുന്നിലായിരുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും പ്രശസ്ത റിയാലിറ്റി ടെലിവിഷൻ താരവുമായ സ്പെൻസർ പ്രാറ്റ് മത്സരത്തിൽ നിന്ന് പുറത്തായി. ജൂൺ 2-ന് നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ നിലവിലെ മേയർ കാരൻ ബാസ് ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. രണ്ടാം സ്ഥാനത്തിനായി സ്പെൻസർ പ്രാറ്റും നിത്യ രാമനും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ പ്രാറ്റ് വ്യക്തമായ ലീഡ് നേടിയിരുന്നെങ്കിലും, പിന്നീട് എണ്ണിയ മെയിൽ-ഇൻ ബാലറ്റുകൾ നിത്യ രാമന് അനുകൂലമായി മാറുകയായിരുന്നു. കലിഫോർണിയയിലെ നീണ്ടുനിൽക്കുന്ന വോട്ടെണ്ണൽ പ്രക്രിയയെയും സുതാര്യതയെയും ചോദ്യം ചെയ്ത് സ്പെൻസർ പ്രാറ്റും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. നവംബറിൽ…
ജോർജ് മണ്ണിക്കരോട്ട് രചിച്ച ‘അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം’: എ.സി. ജോർജ്
(2026 ജൂൺ ആറാം തിയ്യതി ശനിയാഴ്ച അന്തരിച്ച ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം” എന്ന ബൃഹത്തായ, ഈടുറ്റ ഗ്രന്ഥത്തെ കുറിച്ച് ഈ ലേഖകൻ 2021ൽ എഴുതിയ ഒരു ലേഖനം അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ഒരിക്കൽക്കൂടെ പ്രസിദ്ധീകരിക്കുകയാണ്. ഈ വിഷയത്തിൽ ഇത്രയധികം ഗവേഷണാൽമകമായ ഒരു രചനാ ഗ്രന്ഥം ഈ ലേഖകൻ ഇതേവരെ കണ്ടിട്ടില്ല. ഈ വർഷം ഈ പുസ്തകം ഇംഗ്ലീഷില്‍ വിവർത്തനം ചെയ്തു പ്രസിദ്ധീകരിക്കുകയുണ്ടായി) ഹൂസ്റ്റണ്‍: അമേരിക്കയില്‍ അധിവസിക്കുന്ന പ്രസിദ്ധ മലയാള ഭാഷാസാഹിത്യകാരനും, ചരിത്രകാരനുമായ ജോര്‍ജ്ജ് മണ്ണിക്കരോട്ട് രചിച്ച ‘അമേരിക്കയിലെ ആധുനിക മലയാള സാഹിത്യചരിത്രം’ പ്രസിദ്ധീകരിച്ചു. വടക്കെ അമേരിക്കയ്ക്കു പുറമെ കാനഡയിലെയും ആധുനിക മലയാള സാഹിത്യ ചരിത്രം ഈ ബൃഹത്തായ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അമേരിക്കയില്‍ ആദ്യമായി 2007ല്‍ ‘അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം’ എന്ന ഒരു ചരിത്ര പുസ്തകം ജോര്‍ജ്ജ് മണ്ണിക്കരോട്ട് രചിച്ചിരുന്നു. 2021ല്‍ കൂടുതല്‍…
“ഞങ്ങള്‍ ഒരു കരാറിന് വളരെ അടുത്താണ്”: യു എസ് – ഇറാന്‍ കരാറിനെക്കുറിച്ച് ട്രംപ്
വാഷിംഗ്ടണ്‍: അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ അമേരിക്കയും ഇറാനും തമ്മിൽ ഒരു കരാറിലെത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍, യുറേനിയം ശേഖരണവും ഉപരോധങ്ങളും സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇറാൻ-ഇസ്രായേൽ സംഘർഷങ്ങൾ, ലെബനനിലെ വർദ്ധിച്ചുവരുന്ന സൈനിക പ്രവർത്തനങ്ങൾ, പ്രാദേശിക അസ്ഥിരത എന്നിവയാൽ മിഡിൽ ഈസ്റ്റിലെ സ്ഥിതി വളരെ സംഘര്‍ഷഭരിതമായി തുടരുന്നു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾക്കും അനിശ്ചിതത്വത്തിനും ഇടയിൽ, അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇരു രാജ്യങ്ങളും ഒരു സുപ്രധാന കരാറിൽ എത്താൻ സാധ്യതയുണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം. തന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ട്രംപ് വിശദീകരിച്ചിട്ടില്ലെങ്കിലും, ചർച്ചകൾ പോസിറ്റീവ് ദിശയിലേക്കാണ് നീങ്ങുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കയും ഇറാനും തമ്മിൽ ശക്തവും ഫലപ്രദവുമായ ഒരു കരാറിന്റെ സാധ്യത മുമ്പെന്നത്തേക്കാളും അടുത്തതായി തോന്നുന്നുവെന്ന് ട്രംപ് പറഞ്ഞു. സൈനിക നടപടി തുടരാനുള്ള കഴിവ് അമേരിക്കയ്ക്കുണ്ടെന്നും എന്നാൽ വലിയ തോതിലുള്ള…
ഹോർമുസിനടുത്ത് അപ്പാച്ചെ ഹെലികോപ്റ്റർ തകര്‍ന്നു വീണു; പ്രതികരിക്കേണ്ടി വരുമെന്ന് ട്രംപ്
ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ തകർന്ന സംഭവത്തിൽ പ്രതികരിക്കേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാല്‍, യുഎസ് സൈന്യം ഇതുവരെ ഒരു ആക്രമണവും സ്ഥിരീകരിച്ചിട്ടില്ല. മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, ഹോർമുസ് കടലിടുക്കിന് സമീപം ഒരു അപ്പാച്ചെ ഹെലികോപ്റ്റർ ഉൾപ്പെട്ട സംഭവത്തിന് ശേഷം യുഎസ് ഉചിതമായി പ്രതികരിക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍, ഹെലികോപ്റ്റർ ആക്രമിക്കപ്പെട്ടതാണോ എന്ന് യുഎസ് സൈന്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇറാനിയൻ സൈന്യം അത്യാധുനിക എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്റർ ലക്ഷ്യമിട്ടതായി സൈനിക ഉദ്യോഗസ്ഥരിൽ നിന്ന് വിവരം ലഭിച്ചതായി ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്നും പരിക്കുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവം ഗൗരവമുള്ളതാണെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും യുഎസ് പ്രതികരിക്കേണ്ടതുണ്ടെന്ന് പ്രസ്താവിക്കുകയും ചെയ്തു. ചൊവ്വാഴ്ച…
ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിക്ക് നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ബെസ്റ്റ് പാരിഷ് അവാർഡ്
മിഷിഗൺ: മാർത്തോമ്മാ സുറിയാനി സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും മികച്ച ഇടവകക്കുള്ള ബെസ്ററ് പാരിഷ് അവാർഡ് സുവർണ്ണ ജൂബിലി ആഘോഷിക്കാൻ പോകുന്ന ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ചിനു ലഭിച്ചു. ഇടവക ജനങ്ങളുടെ ആത്മീയ പരിപോഷണത്തിനായ് ആരാധനയിലൂടെയും വചന പഠനത്തിലൂടെയും ഇടവക തലത്തിൽ നടത്തപ്പെട്ട പരുപാടികൾ, സാമൂഹ്യ നന്മക്കായി നടപ്പാക്കിയ ജീവ കാരുണ്യ പദ്ധതികൾ, സാമ്പത്തിക ഇടപാടുകളുടെ സുതാര്യതയും ഒപ്പം ജനങ്ങളുടെ പങ്കാളിത്തത്തോടെ വ്യത്യസ്തമായ പ്രോഗ്രാമുകൾ നടപ്പാക്കാൻ പാരിഷ് ഭാരവാഹികൾ നൽകിയ മികച്ച നേതൃത്വം, ഭദ്രാസന പ്രവർത്തനങ്ങളിലെ പങ്കാളിത്തം എന്നിവ പരിഗണിച്ചാണ് ഈ അവാർഡ്. ഭദ്രാസന അസംബ്ലി സമ്മേളനത്തിൽ വെച്ച് ഭദ്രാസന അദ്ധ്യക്ഷൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പായിൽ നിന്നും ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവക വികാരി റവ. ജോബിൻ ജോസ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ബോബൻ ജോർജ്, ഷോൺ തോമസ്, യൂത്ത് ഫെലോഷിപ്പ് ഭദ്രാസന സെക്രട്ടറിയും അസംബ്ലി…
ന്യൂ മെക്സിക്കോയിലും ടെക്സസിലും ഭീതി പരത്തി ‘സ്ക്രൂവേം’ ഈച്ചകൾ; അതീവ ജാഗ്രത
ടെക്സസ് : ന്യൂ മെക്സിക്കോയിൽ ആദ്യമായും, ടെക്സസിൽ രണ്ട് പുതിയ മേഖലകളിലും മാരകമായ ‘ന്യൂ വേൾഡ് സ്ക്രൂവേം’ പരാദബാധ സ്ഥിരീകരിച്ചു. യു.എസ് കൃഷി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. വളർത്തുമൃഗങ്ങളുടെയും വന്യജീവികളുടെയും ശരീരത്തിലെ മുറിവുകളിൽ മുട്ടയിട്ട്, ജീവനുള്ള മാംസം തിന്നുതീർക്കുന്ന മാരകമായ ഒരിനം ഈച്ചകളുടെ ലാർവകളാണിവ. മനുഷ്യരെയും ഇവ അപൂർവ്വമായി ബാധിക്കാറുണ്ട്. രോഗവ്യാപനം തടയാൻ ബാധിത പ്രദേശങ്ങളിൽ യു.എസ് ഭരണകൂടം കർശന ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വംശവർദ്ധനവ് തടയുന്നതിനായി വന്ധ്യംകരിച്ച ആൺ ഈച്ചകളെ വിമാനങ്ങൾ വഴി ആകാശത്തുനിന്ന് തുറന്നുവിടുന്ന പ്രതിരോധ പ്രവർത്തനങ്ങളും ജൂൺ 9 മുതൽ ആരംഭിക്കും. എന്നാൽ നിലവിൽ രാജ്യത്തെ ഭക്ഷ്യസുരക്ഷയ്ക്ക് ഇതൊരു ഭീഷണിയല്ലെന്ന് അധികൃതർ വ്യക്തമാക്കി.
കാൽഗറി സെന്റ് മേരീസ് ദേവാലയത്തിന്റെ കൂദാശയും പ്രതിഷ്ഠാ കർമ്മവും ആഘോഷമായി നടത്തപ്പെട്ടു
കാൽഗറി : മലങ്കര ഓർത്തഡോക്സ് സഭയുടെ കാനഡ ഭദ്രാസനത്തിലെ കാൽഗറി സെന്റ് മേരീസ് ദേവാലയ കൂദാശ കർമ്മം മെയ് മാസം 29 &30 തീയതികളിൽ മലങ്കര ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് ത്രിതിയൻ കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിലും കാനഡ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. സഖറിയാ മാർ നിക്കോളോവോസിന്റെയും കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗീവറുഗീസ് മാർ യൂലിയോസിന്റെയും സഹ കാർമ്മികത്വത്തിലും നടത്തപ്പെട്ടു മെയ് 27നു കാൽഗറിയിൽ എത്തിച്ചേർന്ന പരിശുദ്ധ ബാവ തിരുമേനിയെയും മറ്റ് തിരുമേനിമാരെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഉചിതമായി സ്വീകരിച്ചു. 28നു ഇടവക ജനങ്ങൾ ചേർന്ന് ബാവയെ പള്ളിയിൽ സ്വീകരിച്ചു. 29നു കൂദാശയുടെ ഒന്നാം ഭാഗവും 30നു രാവിലെ കൂദാശയുടെ രണ്ടാം ഭാഗവും വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് പൊതു സമ്മേളനവും നടത്തപ്പെട്ടു പൊതു സമ്മേളനത്തിൽ…
