ഫിലഡൽഫിയ: ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (PHL) നിന്ന് ദോഹ വഴി കൊച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സ് സർവീസ് 2026 ഓഗസ്റ്റ് 1 മുതൽ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചതോടെ, അമേരിക്കൻ മലയാളി സമൂഹത്തിന് ഏറെക്കാലമായി കാത്തിരുന്ന ഒരു സുപ്രധാന വാർത്തയാണ് യാഥാർത്ഥ്യമായിരിക്കുന്നത്. പെൻസിൽവേനിയ, ന്യൂജഴ്സി, ഡെലവെയർ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് മലയാളികൾക്ക് ഈ സർവീസ് വലിയ യാത്രാസൗകര്യം ഒരുക്കുമെന്നാണ് പ്രതീക്ഷ. ഫിലഡൽഫിയയിൽ നിന്ന് കേരളത്തിലേക്കും ദക്ഷിണേന്ത്യയിലേക്കും കൂടുതൽ മികച്ച വിമാനബന്ധങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി ഓർമ്മാ ഇൻ്റർനാഷ്ണൽ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി വിവിധ തലങ്ങളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഈ വിഷയത്തിൽ നേരിട്ടുള്ള സുപ്രധാന ഇടപെടലുകളും ഔദ്യോഗിക കൂടിക്കാഴ്ചകളും 2015-ൽ ഓർമ്മാ ഇൻ്റർനാഷ്ണൽ പബ്ലിക് അഫയേഴ്സ് ചെയർ വിൻസൻ്റ് ഇമ്മാനുവേലിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു. അന്നത്തെ ഫിലഡൽഫിയ സിറ്റി കൗൺസിൽ അംഗമായിരുന്ന Hon. Al Taubenberger-ൻറ്റെ സഹകരണവും പിന്തുണയും ഈ ശ്രമങ്ങൾക്ക് നിർണ്ണായകമായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഓർമ്മാ ഇൻ്റർനാഷ്ണൽ…
Category: AMERICA
ഡാലസിലേക്ക് ലോക മലയാളികളെ സ്വാഗതം ചെയ്ത് WMC അമേരിക്കൻ റീജിയൻ; ആഗസ്റ്റ് 21–24 വരെ ഗ്ലോബൽ കോൺഫറൻസിന് ആവേശകരമായ ഒരുക്കങ്ങൾ
ഡാലസ്: ലോകമെമ്പാടുമുള്ള മലയാളികളുടെ മഹാസംഗമമായ വേൾഡ് മലയാളി കൗൺസിൽ (WMC) ഗ്ലോബൽ കോൺഫറൻസ് 2026-ൽ കുടുംബസമേതം പങ്കുചേരാൻ ലോക മലയാളികളോട് അമേരിക്കൻ റീജിയൻ നേതൃത്വം ഹൃദയപൂർവ്വം ആഹ്വാനം ചെയ്തു. ആഗസ്റ്റ് 21 മുതൽ 24 വരെ അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തെ ഡാലസിലുള്ള വിൻധം ഹോട്ടലിൽ നടക്കുന്ന ഈ മഹാസമ്മേളനം, ലോക മലയാളികളുടെ ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ചരിത്ര മുഹൂർത്തമാകുമെന്ന് നേതാക്കൾ പറഞ്ഞു. അമേരിക്കൻ റീജിയൻ ചെയർമാൻ ജോണി കുന്നംപുറം, പ്രസിഡന്റ് പിന്റോ കണ്ണംപള്ളി, ജനറൽ സെക്രട്ടറി അനീഷ് ജെയിംസ്, ട്രഷറർ നിവിൻ വിൽഫ്രഡ് എന്നിവർ സംയുക്തമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ ആഹ്വാനം. മൂന്ന് ദശാബ്ദങ്ങളിലേറെയായി ലോക മലയാളി സമൂഹത്തെ ഒരു കുടുംബമായി ചേർത്തുനിർത്തുന്ന വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ കോൺഫറൻസിന് ആതിഥേയത്വം വഹിക്കാൻ അമേരിക്കൻ റീജിയന് ലഭിച്ചിരിക്കുന്ന അവസരം അഭിമാനകരമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ…
ഫോബ്സിന്റെ ധനികരായ വനിതകളുടെ പട്ടികയിൽ ഇന്ത്യൻ വംശജ ജയശ്രീ ഉള്ളാൽ ,6.8 ബില്യൺ ഡോളർ!!
സാന്റാ ക്ലാര (കാലിഫോർണിയ): പ്രമുഖ നെറ്റ്വർക്കിങ് കമ്പനിയായ ‘അരിസ്റ്റ നെറ്റ്വർക്സ്’ സി.ഇ.ഒ ജയശ്രീ ഉള്ളാൽ, 2026-ലെ ഫോബ്സിന്റെ അമേരിക്കയിലെ ഏറ്റവും ധനികരായ വനിതകളുടെ (America’s Richest Self-Made Women) പട്ടികയിൽ ഏഴാം സ്ഥാനം സ്വന്തമാക്കി. 6.8 ബില്യൺ ഡോളർ (ഏകദേശം 56,000 കോടിയിലധികം രൂപ) ആസ്തിയുള്ള അവർ, ഈ പട്ടികയിൽ ഏറ്റവും ഉയർന്ന റാങ്ക് നേടുന്ന ഇന്ത്യൻ വംശജയാണ്. ലണ്ടനിൽ ജനിച്ച് ഡൽഹിയിൽ വളർന്ന ജയശ്രീ, 2008-ലാണ് അരിസ്റ്റ നെറ്റ്വർക്സിന്റെ പ്രസിഡന്റും സി.ഇ.ഒയുമായി ചുമതലയേൽക്കുന്നത്. അന്ന് വരുമാനമൊന്നുമില്ലാതിരുന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനിയെ ക്ലൗഡ് കമ്പ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലകളിലെ അതിവേഗ നെറ്റ്വർക്കിങ് ഉപകരണങ്ങൾ നിർമ്മിക്കുന്ന മുൻനിര ആഗോള കമ്പനിയാക്കി മാറ്റാൻ അവരുടെ തന്ത്രപരമായ നേതൃത്വത്തിന് സാധിച്ചു. 2024-ൽ കമ്പനിയുടെ വരുമാനം 9 ബില്യൺ ഡോളറിലെത്തിയിരുന്നു. മുൻകാല പരിചയം: അരിസ്റ്റയിൽ എത്തുന്നതിന് മുൻപ് സിസ്കോ സിസ്റ്റംസിൽ 15…
സെൽഫ് ഡ്രൈവിങ് സാങ്കേതികവിദ്യയുടെ പ്രധാന കണ്ണി ഇന്ത്യൻ വംശജൻ വിഭാവ് ആൾട്ടെക്കർ ലോക മാധ്യമങ്ങളിൽ ഇടം പിടിച്ചു
ഡാളസ്: ലോക മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും ചർച്ച ചെയ്യപ്പെടുന്ന ഒരു ഇന്ത്യൻ വംശജന്റെ പേര് വിഭാവ് ആൾട്ടെക്കർ ഇന്ത്യക്കാർക്ക് അഭിമാനിക്കാനാവും. ഈ പ്രതിഭാശാലി ആരെന്നു അറിയണ്ടേ? കടലിൽ കുടുങ്ങിയ രണ്ട് സൈനിക പൈലറ്റുമാരെ രക്ഷിക്കാൻ യുഎസ് നേവി ആദ്യമായി ഒരു സ്വയം ഡ്രൈവിങ് ബോട്ട് ഉപയോഗിച്ച് വാർത്ത നാമെല്ലാം കേട്ട് കാണുമല്ലോ. ‘കോർസെയർ’ എന്ന് പേരിട്ടിരിക്കുന്ന ഹൈടെക് ഡ്രോൺ ബോട്ട് വികസിപ്പിച്ചു എടുത്ത പ്രധാന കണ്ണി ആണ് ഇന്ത്യൻ വംശജനായ വിഭാവ് ആൾട്ടെക്കർ. അത്യാധുനിക എഐ സാങ്കേതികവിദ്യയുള്ള ഡ്രോണ്‍ ബോട്ട് കൂടിയാണിത്. ഹോര്‍മുസ് കടലിടുക്കില്‍ വച്ച് തകര്‍ന്നുവീണ യുഎസ് അപ്പാച്ചെ ഹെലികോപ്റ്ററിലെ പൈലറ്റുമാരെ രക്ഷിക്കാന്‍ ഹീറോകളെ പോലെ പാഞ്ഞെത്തിയത് ഈ ബോട്ടാണ്. രണ്ട് പേരെയും ജീവനോടെ കരയിൽ എത്തിക്കുകയും ചെയ്തു. പിന്നാലെ മിക്കവരും ബോട്ടിനെ കുറിച്ചും മറ്റും അറിയാൻ ശ്രമിക്കുന്ന തിരിക്കിലായി. അതിനിടയിലാണ് എഐ ബോട്ടിന് പിന്നിലും…
പ്രായോഗിക ആത്മീയതയിലൂടെ സമാധാനവും സന്തോഷവും: ഡാളസിൽ പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നു
ഡാളസ്: ‘പ്രായോഗിക ആത്മീയത: സമാധാനത്തിലേക്കും സന്തോഷത്തിലേക്കുമുള്ള വഴി’ എന്ന പ്രമേയത്തിൽ ബ്രഹ്മാകുമാരീസ് ഡാളസ് കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. വരും ഞായറാഴ്ച (ജൂൺ 14) വൈകുന്നേരം 3:30 മുതൽ 5:30 വരെ (CST) പൈലറ്റ് പോയിന്റിലുള്ള തപസ്യ ധാം റിട്രീറ്റ് ഹോമിൽ വെച്ചാണ് സെമിനാർ നടക്കുന്നത്. വിവിധ മത-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന ഒരു പാനൽ ചർച്ചയും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും. ബിബിസി റേഡിയോ പ്രസന്ററും ഇന്റർഫെയ്ത്ത് മിനിസ്റ്ററുമായ ഫിലിപ്പ ബ്ലാക്ഹാം ചർച്ച നിയന്ത്രിക്കും. റവ. ഡെബ്ര ലൗഡിൻ-മക്കാൻ(ഓർഡെയ്ൻഡ് മിനിസ്റ്റർ, നോർത്തേൺ ടെക്സസ്),ഹാദി ജവാദ് (പ്രസിഡന്റ്, ഹ്യൂമൻ റൈറ്റ്സ് ഡാളസ്).ഇമാം മർസൂഖ് അബ്ദുൽ ജാമി (പ്രസിഡന്റ് & ഇന്റർഫെയ്ത്ത് ലീഡർ, ഗ്ലോബൽ റിലീജിയസ് അഫയേഴ്സ്.)ഫെയ് ലെയ്ൻ (ആർട്ടിസ്റ്റ് ഇൻ റെസിഡൻസ് & ചീഫ് ഇൻസ്പിരേഷൻ ഓഫീസർ, താങ്ക്സ് ഗിവിങ് ഫൗണ്ടേഷൻ.)പോളിൻ ഹെൻറി( സ്പിരിച്വൽ കെയർ മാനേജർ…
കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ ‘ആഘോഷം’ വൻവിജയം
സൗത്ത് ഫ്ലോറിഡ: കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഈ വർഷത്തെ ചെസ് ടൂർണമെന്റും ചീട്ടുകളി മത്സരവും (Card Game Tournament) വൈവിധ്യമാർന്ന കലാ പരിപാടികളുമായി അക്ഷരാർത്ഥത്തിൽ ഒരു “FULL DAY ആഘോഷം” ആയി മാറി. ജൂൺ 6-ന് ശനിയാഴ്ച രാവിലെ 9.30-ന് ആരംഭിച്ച പരിപാടികൾ രാത്രി 9.30 വരെ നീണ്ടുനിന്നു. ടൗൺ ഓഫ് ഡേവിയിലെ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റി സെന്ററിലായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെ ചെസ് മത്സരവും, വൈകിട്ട് 3.30 മുതൽ 6.30 വരെ ചീട്ടുകളി മത്സരവും നടന്നു. തുടർന്ന് സംഗീതനൃത്ത പരിപാടികളും യുവജനങ്ങൾക്കായുള്ള പ്രത്യേക വിനോദ പരിപാടികളും അരങ്ങേറി. വൈവിധ്യമാർന്ന പരിപാടികളിലൂടെ സമൂഹത്തിന് ഒരു സമ്പൂർണ ആഘോഷം സമ്മാനിക്കാൻ സംഘാടകർക്കായി. ഡേവി മേയറായ ജൂഡി പോൾ മുഖ്യാതിഥിയായി പങ്കെടുത്തത് പരിപാടിക്ക് കൂടുതൽ മാറ്റുകൂട്ടി. അവരുടെ സാന്നിധ്യത്തിനും പിന്തുണയ്ക്കും…
ഫ്ലോറിഡയിൽ റെക്കോർഡ് വേട്ട: 3,600 കിലോഗ്രാമിലധികം ബർമീസ് മലമ്പാമ്പുകളെ പിടികൂടി
നേപ്പിൾസ്, ഫ്ലോറിഡ: തെക്കുപടിഞ്ഞാറൻ ഫ്ലോറിഡയിലെ പരിസ്ഥിതിക്ക് വൻ ഭീഷണിയായ 177 ബർമീസ് മലമ്പാമ്പുകളെ കൺസർവൻസി ബയോളജിസ്റ്റുകൾ പിടികൂടി. ആകെ 8,080 പൗണ്ട് (ഏകദേശം 3,665 കിലോഗ്രാം) തൂക്കം വരുന്ന പാമ്പുകളെയാണ് ഇത്തവണ നീക്കം ചെയ്തത്. ഇത് മുൻവർഷത്തെ റെക്കോർഡുകളെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടുള്ള റെക്കോർഡ് വേട്ടയാണ്. കഴിഞ്ഞ വർഷം 6,300 പൗണ്ട് പാമ്പുകളെയായിരുന്നു പിടികൂടിയിരുന്നത്. ആൺപാമ്പുകളിൽ റേഡിയോ ടെലിമെട്രി ചിപ്പുകൾ ഘടിപ്പിച്ച് കാട്ടിലേക്ക് വിട്ടാണ് ബയോളജിസ്റ്റുകൾ പെൺപാമ്പുകളെയും അവയുടെ താവളങ്ങളെയും കണ്ടെത്തിയത്. മുട്ടയിടുന്നതിന് മുൻപ് തന്നെ ഇവയെ പിടികൂടാൻ സാധിച്ചു. ഇത്തവണ പിടികൂടിയതിൽ ഏറ്റവും വലിയ പെൺപാമ്പിന് 153 പൗണ്ട് (ഏകദേശം 69 കിലോ) തൂക്കവും 17 അടി നീളവുമുണ്ടായിരുന്നു. ഈ സീസണിൽ മാത്രം പാമ്പുകളുടെ 4,100-ലധികം മുട്ടകളും പരിസ്ഥിതിയിൽ നിന്ന് വിജയകരമായി നീക്കം ചെയ്തു. പിടികൂടിയ പെൺപാമ്പുകളുടെ വയറ്റിൽ നിന്ന് മാൻ അടക്കമുള്ള ജീവികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 2013…
‘നിങ്ങൾ വലിയ വില നൽകേണ്ടിവരും’: ചർച്ചകൾ പരാജയപ്പെട്ടതിന് ശേഷം ട്രംപ് ഇറാനെ പരസ്യമായി വെല്ലുവിളിച്ചു
ഇറാനെതിരെ രൂക്ഷ വിമർശനവുമായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു കരാറിനുള്ള സുവർണ്ണാവസരം ടെഹ്റാൻ നഷ്ടപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ചർച്ചകളിലെ കാലതാമസത്തിനും സൈനിക സംഘർഷങ്ങൾ വർദ്ധിക്കുന്നതിനും ഇടയിൽ, പ്രത്യാഘാതങ്ങളെക്കുറിച്ച് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി. വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായി നടന്ന ചർച്ചകൾക്ക് വ്യക്തമായ ഫലങ്ങൾ കാണാത്തതിനെത്തുടര്‍ന്നാണ് ട്രംപ് ഇറാനെതിരെ ശക്തമായ പ്രസ്താവനകൾ പുറപ്പെടുവിച്ചത്. ഇറാന് ഗുണം ചെയ്യുമായിരുന്ന ഒരു കരാറിലെത്താനുള്ള അവസരം അവർ നഷ്ടപ്പെടുത്തിയെന്ന് ട്രംപ് പറയുന്നു. നയതന്ത്ര ശ്രമങ്ങളെ യുഎസ് ദുർബലപ്പെടുത്തുന്നുവെന്ന് ഇറാനും ആരോപിക്കുന്നു. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക പ്രവർത്തനങ്ങളും പ്രാദേശിക ആശങ്കയായി മാറിയിരിക്കുകയാണ്. ഇറാന്റെ സൈനിക ശേഷി ഗണ്യമായി ദുർബലപ്പെടുത്തിയെന്ന് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ഒരു രൂക്ഷമായ സന്ദേശത്തില്‍ പറഞ്ഞു. ഇറാന്റെ നാവിക,…
മക്കളെ കാറിലിരുത്തി വിഷവാതകം ശ്വസിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം: അമേരിക്കയിൽ മനസ്സുകളെ നടുക്കുന്ന സംഭവം
ഒറിഗോൺ: മക്കൾക്കൊപ്പം ആത്മഹത്യ ചെയ്യാൻ പദ്ധതിയിട്ട്, ഒടുവിൽ ഭയം തോന്നി പിന്മാറിയ ഒറിഗോൺ സ്വദേശിയായ മുപ്പത്തിരണ്ടുകാരി ഷാർഡണേ മേരി ബെനവിഡസ് എന്ന അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കാറിൽ വെച്ച് ‘സ്ലീപ് ഓവർ’ പാർട്ടി നടത്താമെന്ന് കള്ളം പറഞ്ഞാണ് ഇവർ തൻ്റെ രണ്ട് വയസ്സുള്ള ഇരട്ടക്കുട്ടികളെയും നാല് വയസ്സുള്ള മൂത്ത കുട്ടിയെയും കാറിനുള്ളിൽ കയറ്റിയത്. തുടർന്ന് കാറിൻ്റെ എക്സ്ഹോസ്റ്റ് പൈപ്പിൽ നിന്നും ഉള്ളിലേക്ക് ട്യൂബ് വഴി കാർബൺ മോണോക്സൈഡ് വാതകം കടത്തിവിട്ട് ഇവരെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കൃത്യത്തിനിടയിൽ ഭയം തോന്നിയ ഇവർ സ്വയം 911 എന്ന എമർജൻസി നമ്പറിൽ വിളിച്ച് തനിക്കും മക്കൾക്കും ബോധം നഷ്ടപ്പെടുന്നുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികൾ നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്. ഒരു വാരത്തോളമായി ഇവർ ഈ ആത്മഹത്യാശ്രമം ആസൂത്രണം ചെയ്തിരുന്നതായാണ് വിവരം.…
വ്യാഖ്യാന വ്യക്തതക്കായി ധർമ്മ സംവാദം സംഘടിപ്പിച്ച് കെ.എച്ച്.എൻ.എ യുവ കൂട്ടായ്മ
ഹൂസ്റ്റൺ : കെ.എച്ച്.എൻ.എ യുവ ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമം മഠാധിപതി പൂജ്യ സ്വാമി ചിദാനന്ദപുരിയുമായി വിപുലമായ ധർമ്മ സംവാദം സംഘടിപ്പിച്ചു. യങ് ഹിന്ദുസ് ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ, സങ്കൽപ് ഹ്യൂസ്റ്റൺ, വിശ്വ ഹിന്ദു പരിഷത്, ശങ്കര അദ്വൈതാശ്രമം ഫോർ ഗ്ലോബൽ എൻലൈറ്റൻമെന്റ് (SAGE) എന്നീ യുവ ഹൈന്ദവ കൂട്ടായ്മകളുടെ സഹകരണത്തോടെ റിച്ച്മണ്ടിലെ സ്വാമിനാരായൺ ക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച “ധർമ്മ ഡയലോഗ്” എന്ന പേരിലുള്ള പരിപാടിയിൽ അറുപതിലധികം യുവതീയുവാക്കൾ പങ്കെടുത്തു. ആർഷഭാരത ധർമ്മസങ്കൽപ്പത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് യുവാക്കൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യാഖ്യാന വ്യക്തതയോടെയും വേദാന്ത ദർശനങ്ങളുടെ അടിസ്ഥാനത്തിലുമാണ് സ്വാമി ചിദാനന്ദപുരി മറുപടി നൽകിയത്. അമേരിക്കൻ പാഠ്യപദ്ധതികളിൽ കാര്യമായി ഉൾക്കൊള്ളാത്തതും പലപ്പോഴും വ്യാഖ്യാന വൈകല്യങ്ങൾ മൂലം സങ്കീർണമാക്കപ്പെട്ടതുമായ ധർമ്മസങ്കൽപ്പത്തെക്കുറിച്ചുള്ള അടിസ്ഥാന സംശയങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടാണ് സംവാദം ആരംഭിച്ചത്. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും അവയുടെ സ്വാഭാവിക ക്രമത്തിൽ നിലനിർത്തുകയും പരസ്പര…
