ചിങ്ങം : ബാഹ്യലോകത്തിൻ്റെ അനാവശ്യ കൊലാഹലങ്ങളിൽ നിന്നും മാറി സ്വന്തം വ്യക്തിഗത സുരക്ഷിതത്വത്തിലേക്ക് ചുരുങ്ങാൻ നിങ്ങൾ ആഗ്രഹിക്കും. ജോലിസ്ഥലത്ത് തികഞ്ഞ വസ്തുനിഷ്ഠതയും ഉത്തരവാദിത്തബോധവും പ്രകടിപ്പിക്കും. വൈകുന്നേരങ്ങളിൽ കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവഴിക്കാനും രാത്രി യാത്രകൾ ആസൂത്രണം ചെയ്യാനും സാധിക്കും.
കന്നി : ഇന്ന് നിങ്ങൾക്ക് തികച്ചും മെച്ചപ്പെട്ട ഒരു ദിവസമായിരിക്കും. ഏറ്റെടുക്കുന്ന എല്ലാ ജോലികളും കൃത്യമായും വേഗത്തിലും ചെയ്തുതീർക്കാൻ സാധിക്കും. പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം സന്തോഷത്തോടെ ചെലവഴിക്കാൻ സാധിക്കും. പ്രണയിതാക്കൾക്ക് തികച്ചും അനുകൂലമായ അന്തരീക്ഷമാണ് ഇന്ന് നിലനിൽക്കുന്നത്.
തുലാം: നിങ്ങളുടെ കഴിവുകളും നേട്ടങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കാൻ അവസരം ലഭിക്കും. ഉച്ചയ്ക്ക് ശേഷമുള്ള സമയം തൊഴിൽപരമായ കാര്യങ്ങൾക്ക് വളരെ അനുകൂലമാണ്. വിചാരിച്ച രീതിയിൽ ജോലികൾ പൂർത്തിയാക്കാൻ സാധിക്കുന്നത് വഴി സമൂഹത്തിലുള്ള പദവിയും ബന്ധങ്ങളും വർദ്ധിക്കും. സമയം വേണ്ടവിധം പ്രയോജനപ്പെടുത്തുക.
വൃശ്ചികം: നിങ്ങളുടെ വ്യത്യസ്തമായ കഴിവുകൾ വഴി പൊതുജനശ്രദ്ധ നേടാൻ സാധിക്കും. സമൂഹം നിങ്ങളുടെ കഴിവുകളെ പ്രശംസിക്കും. എങ്കിലും ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ മുൻപത്തേക്കാൾ കൂടുതൽ പരിശ്രമം ആവശ്യമാണ്. ജീവിതപങ്കാളിയിൽ നിന്നും സ്നേഹവും വലിയ പിന്തുണയും അനുഭവപ്പെടും.
ധനു: ബിസിനസ് സംബന്ധമായ പദ്ധതികളുമായി ധൈര്യമായി മുന്നോട്ട് പോകാവുന്ന ദിവസമാണ്. എന്നാൽ ഉച്ചയ്ക്ക് ശേഷം സാമ്പത്തികപരമായ ചില മാനസിക സമ്മർദങ്ങൾ നേരിട്ടേക്കാം. സഹപ്രവർത്തകരെ ശരിയായ രീതിയിൽ നയിച്ചുകൊണ്ട് ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമിക്കുക. അല്പം ശ്രദ്ധിച്ചാൽ സന്തോഷത്തോടെ ദിവസം പൂർത്തിയാക്കാം.
മകരം : ഔദ്യോഗിക തിരക്കുകൾക്ക് അമിത പ്രാധാന്യം നൽകുന്നത് വഴി ജീവിതപങ്കാളിയുമായി ചെറിയ അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. എന്നാൽ സായാഹ്നങ്ങളിൽ വിരുന്ന് സൽക്കാരങ്ങളിലോ ആഘോഷങ്ങളിലോ ഒരുമിച്ച് പങ്കെടുക്കാൻ അവസരം ലഭിക്കുന്നത് വഴി പരസ്പര ബന്ധം കൂടുതൽ ദൃഢമാകും.
കുംഭം: പഴയ സുഹൃത്തുക്കളുമായി ബന്ധം പുതുക്കാനും സംസാരിക്കാനും സമയം കണ്ടെത്തും. ജോലിസ്ഥലത്ത് നിങ്ങളുടെ ആശയവിനിമയ ശേഷിയും തന്ത്രങ്ങളും വൻ വിജയമാകും. ശത്രുക്കൾ പോലും നിങ്ങളുടെ കഴിവുകളെ അംഗീകരിക്കുന്ന സാഹചര്യമുണ്ടാകും. വളരെ മികച്ച ഒരു ദിവസമായിരിക്കും ഇത്.
മീനം : മനസിലുണ്ടായിരുന്ന സംശയങ്ങളും ആശങ്കകളും മാറിയാണ് ഇന്നത്തെ ദിവസം ആരംഭിക്കുന്നത്. ദിവസം മുഴുവൻ തികഞ്ഞ ഉന്മേഷവും ആവേശവും നിലനിൽക്കും. നേരിടുന്ന തടസങ്ങൾക്ക് സുവ്യക്തമായ പരിഹാരം കണ്ടെത്താൻ സാധിക്കും. എങ്കിലും പുതിയ സംരംഭങ്ങൾ ആരംഭിക്കുമ്പോൾ ആലോചിച്ച് സൂക്ഷിച്ച് മാത്രം തീരുമാനങ്ങൾ എടുക്കുക.
മേടം : ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള അത്യാഗ്രഹം ഒഴിവാക്കണം. അല്ലാത്തപക്ഷം സാമ്പത്തിക നഷ്ടങ്ങൾ നേരിടേണ്ടി വന്നേക്കാം. നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്നും പൂർണമായും വിട്ടുനിൽക്കുക. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണം. ഏകാഗ്രത കുറയാൻ സാധ്യതയുള്ളതിനാൽ ജോലിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഠിനശ്രമം ആവശ്യമാണ്.
ഇടവം: കുടുംബത്തിൽ നിന്നോ കുട്ടികളിൽ നിന്നോ സന്തോഷകരമായ വാർത്തകൾ തേടിയെത്തും. ബാല്യകാല സുഹൃത്തുക്കളെ അപ്രതീക്ഷിതമായി കണ്ടെത്താനും പഴയ ഓർമ്മകൾ പങ്കുവെക്കാനും അവസരം ലഭിക്കും. വ്യവസായ സംരംഭകർക്ക് ഇന്ന് വാഗ്ദാനങ്ങൾ നിറഞ്ഞ ദിവസമായിരിക്കും. എങ്കിലും നിക്ഷേപങ്ങൾ കൃത്യമായ സ്ഥലത്താണെന്ന് ഉറപ്പാക്കുക. കോടതി, നിയമ കാര്യങ്ങളിൽ ജാഗ്രത വേണം.
മിഥുനം : ഏതൊരു കാര്യത്തിലും തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് അതിന്റെ അനുകൂല-പ്രതികൂല വശങ്ങൾ നന്നായി വിലയിരുത്തുക. തിരക്കുകൾ മൂലം വൈകുന്നേരത്തോടെ അൽപ്പം മാനസിക സമ്മർദം അനുഭവപ്പെട്ടേക്കാം. മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ അമിതമായി ഇടപെട്ട് സ്വയം ബുദ്ധിമുട്ടുന്നതിന് പകരം സ്വന്തം കാര്യങ്ങൾക്കും താത്പര്യങ്ങൾക്കും പ്രഥമ പരിഗണന നൽകാൻ ശ്രദ്ധിക്കുക.
കർക്കടകം: ഇന്ന് ശുഭകരമായ പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ അനുയോജ്യമായ ദിവസമാണ്. എന്നാൽ വിനോദങ്ങൾക്കായി സമയം കണ്ടെത്തുന്നതിന് മുൻപ് കഠിനമായ ജോലികൾ തീർക്കാൻ ശ്രദ്ധിക്കുക. വൈകുന്നേരം പ്രിയപ്പെട്ടവരുമായി ആഹ്ലാദകരമായ നിമിഷങ്ങൾ പങ്കുവെക്കാൻ സാധിക്കും. ഇത് നിങ്ങളുടെ മനസിന് വലിയ ഉന്മേഷവും സന്തോഷവും പ്രധാനം ചെയ്യും.
