ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിസ്ഫോടനങ്ങൾ കേരളീയ സമൂഹത്തെ നാണം കെടുത്തി: എം.ഐ അബ്ദുൽ അസീസ്

വടക്കാങ്ങര : ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിസ്ഫോടനങ്ങൾ കേരളീയ സമൂഹത്തെ അങ്ങേയറ്റം നാണം കെടുത്തിയെന്ന് ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാ അംഗം എം.ഐ അബ്ദുൽ അസീസ്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി വടക്കാങ്ങര ടാലൻ്റ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച യൂത്ത് കഫെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാംസ്കാരിക നായകന്മാരെന്ന് മേനി നടിക്കുന്നവരെ കുറിച്ച് പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ അങ്ങേയറ്റം ലജ്ജാകരം തന്നെ. ധാർമിക ശിക്ഷണങ്ങൾ കൊണ്ട് മഹിതമായതും സ്ത്രീകൾക്ക് അർഹമായ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്ത അധ്യാപനങ്ങളെ അപരിഷ്കൃതമെന്നും തനി കാടത്തമെന്നും വിശേഷിപ്പിച്ച് നവ ലിബറലിസ്റ്റുകളും ഭൗതികവാദികളും വളർത്തിയെടുത്ത ഒരു സമൂഹത്തിൻ്റെ വികൃതമായ മുഖമാണ് ഇന്ന് കേരളം കണ്ട് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ല പ്രസിഡന്റ് ഡോ. പി.പി അബ്ദുൽ ബാസിത്ത് അദ്ധ്യക്ഷത വഹിച്ചു.…

സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് പ്രഖ്യാപിച്ചു; ഒക്ടോബർ ആറിന് കോഴിക്കോട്

സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് ബിസിനസ് കോൺക്ലേവ് ഒക്ടോബർ ആറിന് കോഴിക്കോട്. സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന പരിപാടിയുടെ പ്രഖ്യാപനം ഓൺലൈനിൽ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യ വൈസ് പ്രസിഡന്റും റിഫ ചേമ്പർ ഓഫ് കൊമേഴ്സ് ആന്റ് ഇൻറസ്ട്രി ചെയർമാനുമായ എസ്. അമീനുൽ ഹസൻ നിർവ്വഹിച്ചു. യുത്ത് ബിസിനസ് കോൺക്ലേവിന്റെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. കേരളത്തിന് കച്ചവടത്തിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. അറബികളും യൂറോപ്യരുമായുള്ള കച്ചവട ബന്ധങ്ങളുടെ ചരിത്രപരമായ അനുഭവങ്ങളെ മുൻനിർത്തി കേരള യുവ എന്റർപ്രണർമാർക്ക് ലോകത്ത് ഉടനീളം വലിയ മുന്നേറ്റം ഇനിയും സാധ്യമാണ് എന്നദ്ദേഹം പറഞ്ഞു. ബിസിനസിനെ കൂടുതൽ കരുത്തുള്ളതാക്കുക, കേരളത്തിൽ ഉടനീളമുള്ള ബിസിനസുകാരുടെ നെറ്റ് വർക്ക് രൂപീകരിക്കുക, സമൂഹത്തിൻ എല്ലാ തലങ്ങളിലുമുള്ള വളർച്ച ഉറപ്പ് വരുത്തുക എന്നത് കോൺക്ലേവിൻറെ ലക്ഷ്യമാണ്. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയും പരിപാടിയുടെ ജനറൽ കൺവീനറുമായ ശബീർ കൊടുവള്ളി…

മലപ്പുറത്ത് പ്രവാസി ചർച്ചാ സംഗമം: സ്വാഗതസംഘം രൂപീകരിച്ചു

മലപ്പുറം: പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി വിവിധ പ്രവാസി സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന പ്രവാസി ചർച്ചാ സംഗമത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ഓഗസ്റ്റ് 31 ശനിയാഴ്ച വൈകുന്നേരം 3.30ന് മലപ്പുറം കിഴക്കെതല എസ്‌പെരോ ഇൻ ഹോട്ടലിൽ ‘പ്രവാസി പ്രശ്നങ്ങൾക്ക് പരിഹാരമെന്ത്?’ എന്ന ശീർഷകത്തിൽ ആണ് ചർച്ചാസംഗമം. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ കീഴുപറമ്പ് സംഗമം ഉദ്ഘാടനം ചെയ്യും. പ്രവാസി ആർട്ടിസ്റ്റ് ഉസ്മാൻ ഇരുമ്പുഴി, കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി വി കെ അബ്ദുൽ റഊഫ്, പ്രവാസി ലീഗ് ജില്ലാ പ്രസിഡൻ്റ് കുഞ്ഞാലി ഹാജി, കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് പികെ കുഞ്ഞു ഹാജി, പീപ്പിൾസ് കൾച്ചറൽ ഫോറം ജില്ലാ സെക്രട്ടറി ശിഹാബ് വേങ്ങര, പ്രവാസി ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി നാസർ ഡെബോണ, പ്രവാസി എഴുത്തുകാരൻ ഉമ്മർ കോയ…

ഓണക്കാലത്ത് അനധികൃത മദ്യവിൽപ്പന തടയാൻ എക്‌സൈസ് വകുപ്പ് ആലപ്പുഴയില്‍ സ്‌പെഷ്യൽ ഡ്രൈവ് തുടങ്ങി

ആലപ്പുഴ: ജില്ലയിൽ ഓണാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യവും മയക്കുമരുന്നും ഉണ്ടാക്കുന്നതും വിൽപന നടത്തുന്നതും തടയാൻ എക്‌സൈസ് വകുപ്പ് സ്‌പെഷ്യൽ ഡ്രൈവ് ആരംഭിച്ചു. സെപ്റ്റംബർ 20 വരെ ഡ്രൈവ് തുടരും. ഇതിൻ്റെ ഭാഗമായി ജില്ലയിലുടനീളം എക്സൈസ് എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡുകൾ പരിശോധനയും പോലീസുമായും മറ്റ് ഏജൻസികളുമായും സംയുക്ത പരിശോധനയും നടത്തും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം വകുപ്പ് തുറന്നിട്ടുണ്ട്. ആളുകൾക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് എക്സൈസ് ഇൻ്റലിജൻസ് വിഭാഗവുമായി 9400069433 എന്ന നമ്പറില്‍ ബന്ധപ്പെടാം. കൂടാതെ, വ്യക്തികൾക്ക് ജില്ലയിലെ എക്സൈസ് വകുപ്പ് ഓഫീസുകളിലും ഓഫീസർമാരിലും ബന്ധപ്പെടാം. വിവരങ്ങൾ കൈമാറുന്ന വ്യക്തികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ശനിയാഴ്ച ചെങ്ങന്നൂരിന് സമീപം മാന്നാറിൽ നിന്ന് ചാരായം, കോട (വാറ്റിയെടുക്കാത്ത സ്പിരിറ്റ്) എന്നിവയുമായി 40 വയസ്സുകാരനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെന്നിത്തലയ്ക്ക് സമീപം കാരാഴ്മ കിഴക്കേതിൽ സുനിൽകുമാറാണ് അറസ്റ്റിലായത്. ഇയാളുടെ വാടകവീട്ടിൽ നിന്ന്…

സിനഡിൻ്റെ തീരുമാനമനുസരിച്ച് കുർബാന നടത്തണമെന്ന് സീറോ മലബാർ സഭാ എപ്പിസ്‌കോപ്പൽ അസംബ്ലി

കോട്ടയം: ഇന്ന് (ആഗസ്റ്റ് 25 ഞായർ) പാലായിൽ സമാപിച്ച അഞ്ചാമത് സീറോ മലബാർ സഭാ മേജർ എപ്പിസ്‌കോപ്പൽ അസംബ്ലി സിനഡിൻ്റെ തീരുമാനപ്രകാരം എല്ലാ രൂപതകളിലും വിശുദ്ധ കുർബാന നടത്തണമെന്ന് ശക്തമായി ആഹ്വാനം ചെയ്തു. സഭാപരവും സാമുദായികവുമായ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നത് മതമൗലികവാദമോ തീവ്രവാദമോ ആയി തെറ്റിദ്ധരിക്കരുതെന്നും സമ്മേളനം ഊന്നിപ്പറഞ്ഞു. മൂന്ന് ദിവസത്തെ പ്രാർത്ഥനയ്ക്കും ചർച്ചയ്ക്കും ശേഷം, ബിഷപ്പുമാർ, വൈദികർ, സന്ന്യാസിമാർ, അല്മായർ എന്നിവരടങ്ങുന്ന 348 പ്രതിനിധികൾ ആവശ്യമായ സഭാ നവീകരണങ്ങൾ എടുത്തുകാണിക്കുന്ന അന്തിമ രേഖ തയ്യാറാക്കി. സമകാലിക സഭാ ജീവിതത്തിലും ദൗത്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, വിശ്വാസ രൂപീകരണത്തിൻ്റെ പ്രധാന മേഖല, സുവിശേഷവൽക്കരണത്തിൽ അല്മായരുടെ പങ്കാളിത്തം, സമൂഹത്തെ ശക്തിപ്പെടുത്തൽ എന്നിവയെ രേഖ അഭിസംബോധന ചെയ്തു. സഭാംഗങ്ങൾ രാഷ്ട്രീയ സാമൂഹിക ജീവിതത്തിൽ സജീവമായി ഏർപ്പെടേണ്ടതിൻ്റെ ആവശ്യകതയായിരുന്നു അസംബ്ലിയുടെ ഒരു പ്രധാന വിഷയം. വനം, പാരിസ്ഥിതിക നിയമങ്ങൾ മൂലം കുടിയിറക്ക് നേരിടുന്ന കർഷകർക്കും…

മർകസ് ആർട്സ് കോളേജ് വിദ്യാർഥിയുടെ പുസ്തകം പ്രകാശനം ചെയ്തു

കാരന്തൂർ: മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ബി എസ് സി സൈക്കോളജി മൂന്നാം വർഷ വിദ്യാർഥി ഫാത്തിമ മുഹമ്മദ് നിസാം രചിച്ച പുസ്തകം പ്രകാശനം ചെയ്തു. ‘റിആം ഓഫ് റെവറീ ആൻഡ് റിയാലിറ്റി’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം കോളേജ് സെൻട്രൽ ലൈബ്രറിയാണ് പ്രസിദ്ധീകരിച്ചത്. ലൈബ്രറി പുറത്തിറക്കുന്ന രണ്ടാമത്തെ പുസ്തകമാണിത്. സാഹിത്യകാരിയും 2024 ലെ ഉള്ളൂർ അവാർഡ് ജേതാവുമായ സാബി തെക്കേപ്പുറം മർകസ് ഡയറക്ടറേറ്റ് ഓഫ് എജ്യൂക്കേഷൻ അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. സാഹിത്യാഭിരുചിയുള്ള വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജ് അധികൃതരുടെയും അധ്യാപകരുടെയും ഇടപെടൽ മാതൃകാപരമാണെന്നും അവസരം ഉപയോഗപ്പെടുത്താൻ പഠിതാക്കൾ മുന്നോട്ട് വരണമെന്നും സാബി തെക്കേപ്പുറം പറഞ്ഞു. ആലപ്പുഴ മാന്നാറിലെ പുത്തൻ ബംഗ്ലാവ് മുഹമ്മദ് നിസാം-ഹസീന ദമ്പതികളുടെ മകളാണ് ഫാത്തിമ. ‘ആഷസ് ടു…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ

കൊച്ചി: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ യൂട്യൂബറെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. വിജെ മച്ചാൻ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന ആലപ്പുഴ സ്വദേശി ഗോവിന്ദ് (30) ആണ് അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയെ റിസോർട്ടിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. പീഡനത്തിന് ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ അസാധാരണമായ പെരുമാറ്റം മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് സംഭവം വെളിപ്പെടുത്തിയത്. ഇവരുടെ പരാതിയെ തുടർന്ന് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയൽ നിയമപ്രകാരം കളമശേരി പൊലീസ് കേസെടുത്തു. മാന്നാറിലെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ചൂരമലയിലെ വിദ്യാർത്ഥിയുടെ നഴ്സിംഗ് പഠനം യാഥാർത്ഥ്യമാകുന്നു; ധാരണാ പത്രം നാളെ കൈമാറും

എടത്വ: വയനാട് ദുരന്തത്തിൽ പാർപ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ നഴ്സിംഗ് പഠനത്തിന് കൈത്താങ്ങായി സുമനസ്സുകൾ ഒന്നിക്കുന്നു. ചൂരമലയിൽ പ്ലസ് ടു പരീക്ഷ വിജയിച്ച ഒരു വിദ്യാർത്ഥിയുടെ സ്വപ്നമായിരുന്നു നഴ്സിംഗ് പഠനം. ഈ വിദ്യാർത്ഥിക്ക് കോളജിൽ അഡ്മിഷൻ എടുക്കാൻ വെച്ചിരുന്ന തുകയും സർട്ടിഫിക്കറ്റും പാർപ്പിടവും ഭൂമിയും എല്ലാം പ്രകൃതി ദുരന്തത്തിൽ നഷ്ടപ്പെട്ടു. എന്നാല്‍, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ ഉൾപ്പെടെയുള്ള അപേക്ഷ വയനാട് ദുരന്തത്തിന് മുമ്പ് ബാഗ്ളൂരിൽ ഉള്ള സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ നഴ്സിംഗ് പഠനത്തിന് നല്‍കിയിരുന്നു. ഈ വിദ്യാർത്ഥിയുടെ പഠന ഫീസ് സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഒഴിവാക്കും. എന്നാൽ, പ്രതിമാസം താമസ സൗകര്യത്തിനും ഭക്ഷണത്തിനും മറ്റ് ചെലവുകൾക്കുമായി ഉള്ള തുകയാണ് എടത്വ ടൗൺ ലയൺസ് ക്ലബും എച്ച്.ആർ.സിയും നല്‍കുന്നത്. ലയൺസ് ക്ലബ് എടത്വ ടൗണിന്റെ സേവ് വയനാട് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ഈ വിദ്യാർത്ഥിയുടെ നഴ്സിംഗ് പഠനത്തെ സഹായിക്കാൻ…

അങ്ങാടിപ്പുറത്ത് റെയിൽവേ അണ്ടർ പാസ്സ് നിർമ്മിക്കുക; വെൽഫെയർ പാർട്ടി നിവേദനം നൽകി

മലപ്പുറം : അങ്ങാടിപ്പുറത്ത് റെയിൽവേ അണ്ടർ പാസ്സ് നിർമ്മാണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി റെയിൽവേക്ക് നിവേദനം നൽകി. വെൽഫെർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിമാരായ ആരിഫ് ചുണ്ടയിൽ, ഖാദർ അങ്ങാടിപ്പുറം, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡണ്ട്, സെയ്താലി വലമ്പൂർ എന്നിവർ ചേർന്നാണ് അഡിഷണൽ ഡിവിഷണൽ റെയിൽവേ മാനേജർക്ക് നിവേദനം സമർപ്പിച്ചത്. കേരളത്തിലെ സുപ്രധാനപാതകളിൽ ഒന്നാണ് പാലക്കാട് കോഴിക്കോട് ദേശീയപാത 213ൽ അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലവുമായി ബന്ധപ്പെട്ട് വലിയ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. നാലു വരിയായി വരുന്ന റോഡ്, റെയിൽവേ മേൽപ്പാലത്തിന്‌ സമീപം, രണ്ടു വരിയായി കുറയുന്നതിനാൽ, അങ്ങാടിപ്പുറം – പെരിന്തൽമണ്ണ പാതയിൽ കനത്ത ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ഇത് ദൈനംദിന യാത്രയ്ക്കും, വാഹന ഗതാഗതത്തിനും വലിയ അസൗകര്യങ്ങൾ ഉണ്ടാക്കുന്നു. ചെറിയ തോതിലെങ്കിലും പരിഹാരമാകാൻ അണ്ടർപാസ്സിനാകും. ഈ പ്രദേശത്തുള്ള കാൽനടയാത്രക്കാർ, റെയിൽവേ ക്രോസിംഗ് കടക്കുന്നതിൽ വളരെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.…

സർക്കാർ ആശുപത്രികളിൽ ഡിജിറ്റല്‍ പണമിടപാട് സംവിധാനം വരുന്നു: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ വിവിധ സേവനങ്ങൾ ഡിജിറ്റൽ പണമിടപാട് നടത്തുന്നതിനുള്ള സംവിധാനം ഒരുക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കും. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ മുതലായവ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ആദ്യഘട്ടമായി ഇ ഹെല്‍ത്ത് നടപ്പിലാക്കിയ 63 ആശുപത്രികളിലാണ് ഈ സംവിധാനമൊരുക്കുക. ഇതിനായി 249 പി.ഒ.എസ്. മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിലൂടെ ഡിജിറ്റലായി തന്നെ പേയ്‌മെന്റ് നടത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മുന്‍കൂറായി ഒ.പി. ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. 624 ആശുപത്രികളിലാണ് ഇ ഹെല്‍ത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി…