അനഘ ശശിക്ക് ഐക്യദാർഢ്യം: ഉത്രാട ദിനത്തിൽ ഉപവാസ സമരം

മലപ്പുറം: ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതീയ വിവേചനത്തിനും അധ്യാപകരുടെ പീഡനങ്ങൾക്കുമെതിരെ പോരാടുന്ന അനഘ ശശിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിമൻ ജസ്റ്റിസ് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്രാട ദിനത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു. അനഘയ്ക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടത്തോടൊപ്പം ഉറച്ചുനിൽക്കുമെന്നും വരും ദിവസങ്ങളിലും സജീവമായി ഇടപെടുമെന്നും ഭാരവാഹികൾ അറിയിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ബുഷ്‌റ ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ഉപവാസം സംസ്ഥാന സെക്രട്ടറി രജിത മഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു പരമേശ്വരൻ, സെക്രട്ടറിമാരായ സലീന അന്നാര, ഷിഫാ ഷെറിൻ, ഷഹനാസ്, വൈസ് പ്രസിഡന്റ് ഷിഫ ഖാജ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം നസീറ ബാനു, ഫർഹ നസീഫ് (ഫ്രറ്റേണിറ്റി), ഹന (ജി.ഐ.ഒ.), എൻ.ഇ.പി. സംസ്ഥാന ജനറൽ സെക്രട്ടറി നാരായണൻ വട്ടോളി, വെൽഫെയർ പാർട്ടി തിരൂർ മണ്ഡലം പ്രസിഡന്റ്…

മതവിശ്വാസങ്ങളെ അപമാനിക്കൽ, കർശന നടപടി വേണം: കെ. ആനന്ദകുമാർ

തിരുവനന്തപുരം: ജനകോടികൾ ആരാധിക്കുന്ന ശബരിമല അയ്യപ്പ സ്വാമിക്കും മാളികപ്പുറത്തമ്മയ്ക്കുമെതിരെ, നിന്ദ്യവും നീചവും അപമാനകരവുമായ പരാമർശം നടത്തിയ സണ്ണി കപിക്കാടിനെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം. ജനങ്ങൾ ഭക്തിയോടും വിശ്വാസത്തോടും കാണുന്ന അയ്യപ്പ സ്വാമിയെയും മാളികപ്പുറത്തമ്മയെയും അപമാനിക്കും വിധമുള്ള പൊതുവേദിയിലെ പരാമർശങ്ങൾ, മതസൗഹാർദ്ദം തകർക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ചില കേന്ദ്രങ്ങളുടെ ശ്രമത്തിന്റെ ഭാഗമായി മാത്രമേ കാണാനാവൂ. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ, അശ്ലീല പരാമർശങ്ങൾ നടത്തി മറ്റുള്ളവരുടെ വിശ്വാസങ്ങളെ അപമാനിക്കാനുള്ള ശ്രമം വച്ചുപൊറുപ്പിക്കാനാവില്ല. ജനങ്ങളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അപഹസിച്ച് സമൂഹത്തിൽ ശ്രദ്ധ നേടാനുള്ള തരം താണ ശ്രമമാണ് സണ്ണി കപിക്കാട് നടത്തിയത്. കൈപ്പറ്റുന്ന പണത്തിന് ജോലിചെയ്യുന്നു എന്ന്, ചില കേന്ദ്രങ്ങളെ ബോധ്യപ്പെടുത്താനുള്ള പരിശ്രമമാണ്, ഇത്തരം പരാമർശങ്ങളിലൂടെ വ്യക്തമാക്കപ്പെടുന്നത്. സമൂഹത്തിൽ ചെരിതിരിവും സംഘർഷവും സൃഷ്ടിക്കാൻ, ചില കേന്ദ്രങ്ങൾ നടത്തുന്ന ആസൂത്രിത ശ്രമങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണം. ജാതി മത വേർതിരിവുകൾ…

ഷൗക്കത്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണം: വെൽഫെയർ പാർട്ടി

മലപ്പുറം: ഷൗക്കത്തിന്റെ മരണത്തിന് ഉത്തരവാദികളായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകരുതെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി. ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ പങ്ക് സമഗ്രമായി അന്വേഷിക്കണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണ്. മോട്ടോർ വാഹന വകുപ്പിലെ അഴിമതിയും കെടുകാര്യസ്ഥതയും ഗൗരവമായി അന്വേഷിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഷൗക്കത്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുകയും വേണം. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.വി. സഫീർ ഷാ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുന്നിയിൽ, മുനീബ് കരക്കുന്ന്, ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ്…

മുസ്ലിം സ്ത്രീകളെ പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കരുത്; വിവാദ പ്രസ്താവനയുമായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

കോഴിക്കോട്: മുസ്ലീം സ്ത്രീകളെ പൊതുവേദികളില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (കാന്തപുരം വിഭാഗം) യുടെ നിർദ്ദേശം. അപരിചിതരുടെ സാന്നിധ്യത്തിൽ മുസ്ലീം സ്ത്രീകളെ വേദികളിലോ പൊതുസ്ഥലങ്ങളിലോ കയറ്റരുതെന്നും കാന്തപുരം അബൂബക്കർ മുസ്ലിയാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആഘോഷങ്ങൾ അതിരു കടക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നബി ദിനാഘോഷങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ച വിമർശനങ്ങൾക്കിടെയാണ് മഹല്ലുകൾക്കും മദ്രസകൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. ഇസ്ലാമിക ആഘോഷങ്ങൾ നിശ്ചിത പരിധികൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്ന് കാന്തപുരം വിഭാഗം മഹല്ല് നേതാക്കളോട് അഭ്യർത്ഥിച്ചു. മതപരമായ അതിര്‍വരമ്പുകളുടെ ലംഘനത്തെ ഗൗരവമായി കാണണമെന്ന് പ്രസ്താവനയില്‍ പറയുന്നു. പള്ളികള്‍, മദ്രസകള്‍, മറ്റ് സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുടെ നേതൃത്വം ഇത്തരം പരിപാടികള്‍ ഇസ്ലാമിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി നടത്തുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പൊതുവഴികളിലും വേദികളിലും അപരിചിതർക്കിടയിൽ മുസ്ലീം സ്ത്രീകളെ പ്രദർശിപ്പിക്കുന്നതും, ഇസ്ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷ രീതികളും…

അത് ചാക്കോ കൊലപാതക കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പല്ല, തൃശൂര്‍ സ്വദേശി ദാമോദര മേനോനാണ്: നോര്‍ക്ക

തിരുവനന്തപുരം: നാല് പതിറ്റാണ്ടു മുമ്പ് കോളിളക്കം സൃഷ്ടിച്ച ചാക്കോ വധക്കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കേസിലെ പ്രതിയായ സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വാര്‍ത്ത തള്ളി നോര്‍ക്ക. സുകുമാരക്കുറുപ്പാണെന്ന രീതിയില്‍ വിവിധ മാധ്യമങ്ങളും ചാനലുകളും പ്രചരിപ്പിച്ച ചിത്രം യഥാര്‍ത്ഥത്തില്‍ തൃശൂർ വടക്കാഞ്ചേരി കരുമാത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. ഈ അവകാശവാദം നോര്‍ക്കയും സ്ഥിരീകരിച്ചു. ബ്രൂണൈയിൽ ഓർമ്മക്കുറവും മാനസിക പ്രശ്നങ്ങളും അലട്ടുന്ന ദാമോദര മേനോന് സഹായമെത്തിക്കാന്‍ ഒരു മാസം മുമ്പ് നോർക്ക ഇടപെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദാമോദര മേനോനെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ഒരു മാസം മുമ്പ് നോർക്ക സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു എന്നു പറയുന്നു. ബ്രൂണൈയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നോര്‍ക്ക ഇടപെട്ടത്. അതനുസരിച്ച് ജൂലൈ 2-ന് നോർക്ക സർക്കാരിന് കത്തയക്കുകയും ചെയ്തു. കേരളത്തിലെ ഒരു പ്രമുഖ വാർത്താ ചാനലാണ് അവരുടെ ‘എക്സ്ക്ലൂസീവ് ബ്രേക്കിംഗ്…

എഥനോൾ നയം കേന്ദ്ര സർക്കാർ തിരുത്തണം: റസാഖ് പാലേരി

പാലക്കാട് : ജനങ്ങളെ പട്ടിണിക്കിടുന്ന വികലമായ എഥനോൾ നയം കേന്ദ്രസർക്കാർ തിരുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവി ശ്യപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി യൂണിറ്റ് ഭാരവാഹികൾക്ക് വേണ്ടി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിത ഇന്ധനത്തിന്റെയും വിദേശനാണ്യലാഭത്തിന്റെയും പേരിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന വികലമായ എഥനോൾ നയം രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവ് കുറയ്ക്കാനെന്ന പേരിൽ കരിമ്പും ഭക്ഷ്യധാന്യങ്ങളും വ്യാപകമായി എഥനോൾ നിർമ്മാണത്തിലേക്ക് തിരിച്ചു വിട്ടതിനെത്തുടർന്ന് രാജ്യം ഇന്ന് കടുത്ത പഞ്ചസാര ക്ഷാമത്തിലേക്കും അഭൂതപൂർവ്വമായ വിലക്കയറ്റത്തിലേക്കും നീങ്ങിയിരിക്കുന്നു. ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാൻ പോയി ഒടുവിൽ നിത്യോപയോഗ വസ്തുവായ പഞ്ചസാര ഇറക്കുമതി ചെയ്യേണ്ടിവരുന്നത് ബി ജെ പി ഭരണകൂടത്തിന്റെ സാമ്പത്തിക പാപ്പരത്തവും ആസൂത്രണമില്ലായ്മയുമാണ് വ്യക്തമാക്കുന്നതെന്നും റസാഖ് പാലേരി പ്രസ്താവിച്ചു. ജില്ലാ പ്രസിഡന്റ് കെ.സി. നാസർ…

കേരളീയര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വിഡി സതീശന്‍

മലയാളത്തിന്റെ മഹനീയ സങ്കൽപമാണ് ഓണം. ജാതി മത ചിന്തകൾക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നൽകുകയും പ്രതിസന്ധികളിൽ നമ്മൾ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളും. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച്, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എല്ലാവർക്കും ഓണം ആഘോഷിക്കാൻ സാധിക്കട്ടെ. പ്രകൃതി. ദുരന്തമുണ്ടാക്കിയ പ്രയാസങ്ങൾ ഇപ്പോഴും മാറിയിട്ടില്ല. പക്ഷെ അതിജീവനത്തിനുളള കരുത്തും ആത്മവിശ്വാസവുമാണ് ഒരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നത്. വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനു വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. സന്തോഷവും മുന്നോട്ടുള്ള യാത്രയിൽ കരുത്തും നൽകുന്നതാകട്ടെ ഇത്തവണത്തെ തിരുവോണം. സമൂഹത്തിൽ വെറുപ്പും വിദ്വേഷവും വിതച്ച് ഭിന്നിപ്പുണ്ടാക്കി അതിൽ നിന്നും ലാഭമുണ്ടാക്കുന്നവർ തക്കം പാർത്തിരിക്കുന്ന ഈ കാലത്ത് ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ ഒറ്റക്കെട്ടായി ഒന്നിച്ച് നിൽക്കാനാകണം. അതു തന്നെയാണ് ഓണാഘോഷത്തിന്റെ സന്ദേശവും. കേരളത്തിലെ മാത്രമല്ല, ലോകമെങ്ങുമുള്ള മലയാളികൾ ഓണം ആഘോഷിക്കുകയാണ്. അവർക്കെല്ലാം ഊഷ്മളമായ ആശംസകൾ…

റെയിൻബോ ഗ്രൂപ്പ് സ്ഥാപകൻ ജോൺസൺ മാഞ്ഞൂരാൻ അന്തരിച്ചു

എറണാകുളം: യുഎഇയിലെ ഹോസ്പിറ്റാലിറ്റി, കാറ്ററിംഗ് മേഖലകളിലെ പ്രമുഖ മലയാളി സംരംഭകനും റെയിൻബോ ജോൺസൺ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ജോൺസൺ ജെ. മാഞ്ഞൂരാൻ (74) അന്തരിച്ചു. ബുധനാഴ്ച എറണാകുളത്തായിരുന്നു അന്ത്യം. യുഎഇയിലെ പ്രമുഖ റെയിൻബോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ജോൺസൺ മാഞ്ഞൂരാൻ, ഗൾഫിലെ മലയാളി ബിസിനസ് സമൂഹത്തിൽ സുപരിചിതനായിരുന്നു. റെയിൻബോ സ്റ്റേക്ക് ഹൗസ്, കാറ്ററിംഗ് തുടങ്ങിയ സംരംഭങ്ങളിലൂടെ യുഎഇയിലെ ഹോസ്പിറ്റാലിറ്റി രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യം സൃഷ്ടിച്ചു. 1972-ൽ മുംബൈയിലെ ഹോട്ടൽ ഷെറാട്ടണിൽ ജോലിയിൽ പ്രവേശിച്ചാണ് ഹോസ്പിറ്റാലിറ്റി മേഖലയിലെ അദ്ദേഹത്തിന്റെ യാത്ര ആരംഭിച്ചത്. പിന്നീട് 1975-ൽ ദുബായിലെത്തി വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് സ്വന്തം സംരംഭങ്ങളിലേക്ക് കടന്നത്. കാറ്ററിംഗ് രംഗത്തെ ദീർഘകാല പ്രവർത്തനത്തിലൂടെ റെയിൻബോ ഗ്രൂപ്പിനെ ശ്രദ്ധേയമായ സ്ഥാപനമായി വളർത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. റെയിൻബോ സ്റ്റേക്ക് ഹൗസ് ആൻഡ് കാറ്ററിംഗ് യുഎഇയിൽ വിവിധ കേന്ദ്രങ്ങളിലേക്ക് പ്രവർത്തനം…

അപ്പർ കുട്ടനാട് ജലോത്സവം: തലവടി ചുണ്ടന് കിരീടം; വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ നെപ്പോളിയൻ ജേതാവ്

തിരുവല്ല: ഇരുകരകളിൽ നിന്നും ഉയർന്ന ആർപ്പു വിളികളുടെ ഇടയിൽ ജലോത്സവ പ്രേമികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തികൊണ്ട് നാലാമത് അപ്പർ കുട്ടനാട് ജലോത്സവത്തിൽ തലവടി ചുണ്ടൻ കിരീടമണിഞ്ഞു. മേൽപാടം ചുണ്ടൻ രണ്ടാം സ്ഥാനവും നിരണം ചുണ്ടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ പട്ടേരി പുരയ്ക്കലിനെ പരാജത്തിപ്പെടുത്തിയാണ് നെപ്പോളിയൻ ജേതാവായത്. തലവടി ചുണ്ടൻ വള്ളം ആദ്യമായാണ് അപ്പർ കുട്ടനാട് ജലോത്സവത്തിൽ പങ്കെടുക്കുന്നത്. ടീം മൂന്ന് തൈക്കൽ ക്യാപ്റ്റനായി തലവടി ടൗൺ ബോട്ട് ക്ലബിന്റെ കന്നി പോരാട്ടത്തിൽ നേടിയ വിജയം തലവടി ഗ്രാമത്തിൽ ഓണ സമ്മാനമായിട്ടാണ് എത്തിയിരിക്കുന്നതെന്ന് തലവടി ചുണ്ടൻ വള്ളം സമിതി പ്രസിഡന്റ് റിക്സൺ എടത്തിൽ, സെക്രട്ടറി അരുൺ പുന്നശ്ശേരിൽ, ട്രഷറാർ ഷിക്കു കുര്യൻ എന്നിവർ പറഞ്ഞു. ഈ വിജയം തലവടി ഗ്രാമത്തിനും ഓഹരി ഉടമകൾക്കും ഇരട്ടി ആവേശം പകർന്നതായി മീഡിയ കോഓർഡിനേറ്റർമാരായ അജിത്ത് പിഷാരത്ത്,…

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം: വെൽഫെയർ പാർട്ടി നിവേദനം നൽകി

പാലക്കാട് : മംഗളൂരു അടക്കമുള്ള റെയിൽവെ സ്റ്റേഷനുകൾ മൈസൂർ ഡിവിഷന്റെ ഭാഗമാക്കി പാലക്കാട് ഡിവിഷനെ വെട്ടി മുറിക്കാനുള്ള തീരുമാനത്തിൽ നിന്ന് റെയിൽവെ മന്ത്രാലയം പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പാലക്കാട് ജില്ല പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർക്ക് നിവേദനം നൽകി. കേരളത്തിൻറെ ഭാവി വികസന സ്വപ്നങ്ങളെയെല്ലാം വലിയ രീതിയിൽ ബാധിക്കുന്ന തീരുമാനമാണ് റെയിൽവെയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്ന മംഗളൂരു മൈസൂർ ഡിവിഷനിലേക്ക് മാറ്റാൻ റെയിൽവെ ബോർഡ് ഉത്തരവിട്ടിരിക്കുകയാണല്ലോ. പാലക്കാട് ഡിവിഷനിൽ ഏറ്റവും കൂടുതൽ വരുമാനം ഉള്ള റെയിൽവെ സ്റ്റേഷനാണ് മംഗളൂർ. ഡിവിഷനെ വെട്ടി മുറിക്കുന്നതോടുകൂടി വാർഷിക വരുമാനത്തിന്റെ ഏകദേശം അറുപത് ശതമാനം കുറവുണ്ടാവും എന്നാണല്ലോ കണക്കാക്കപ്പെടുന്നത്. പുതിയ ട്രെയിനുകൾ റെയിൽവെ അനുവദിക്കുന്നതും വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതും ഓരോ ഡിവിഷനിലെയും വരുമാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് എന്നതിനാൽ പാലക്കാട് ഡിവിഷൻ വെട്ടി മുറിക്കുന്നതിലൂടെ കേരളത്തിൽ റെയിൽവെയുടെ അടിസ്ഥാന സൗകര്യ…