ഒരു വിജയത്തിന് പിന്നിലെ സ്നേഹവും സമർപ്പണവും

പെർള ബുസ്താനുൽ ഉലൂം മദ്രസയിൽ നബിദിനത്തോടനുബന്ധിച്ച് നടന്ന ISHRAQ MEELAD FEST – 2026 അയ്ഫാസ് റഹ്മാന്റെ ഈ മനോഹരമായ വിജയത്തിന് പിന്നിൽ ഒരുപാട് പേരുടെ സ്നേഹവും പ്രാർത്ഥനയും പരിശ്രമവുമുണ്ട്. അതിൽ ഏറെ സന്തോഷത്തോടെ ഓർക്കുന്ന ഒരു പേരാണ് അസീസ് പെർല. UAE-യിൽ നിന്ന് ഓൺലൈനിലൂടെ അയ്ഫാസിന് പരിശീലനം നൽകിയത് അസീസ് പെർല ആയിരുന്നു. മലയാളം പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, മാപ്പിളപ്പാട്ട്, ഗ്രൂപ്പ് സോംഗ് തുടങ്ങിയ ഇനങ്ങൾ തയ്യാറാക്കി അയച്ചുകൊടുക്കുകയും, ഓരോന്നും എങ്ങനെ അവതരിപ്പിക്കണം എന്ന് പറഞ്ഞുകൊടുത്ത് പരിശീലിപ്പിക്കുകയും ചെയ്തു. അയ്ഫാസ് പഠിച്ചെടുത്തത് കേവലം മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടിയല്ല; വേദിയിൽ ആത്മവിശ്വാസത്തോടെയും ഭംഗിയോടെയും അവതരിപ്പിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു. അതോടൊപ്പം വീട്ടിൽ അയ്ഫാസിന്റെ ഉപ്പ അഷ്റഫ് നടത്തിയ പരിശ്രമവും എടുത്തുപറയേണ്ടതാണ്. ദിവസവും പരിശീലിപ്പിക്കുകയും, അയ്ഫാസ് അവതരിപ്പിക്കുന്നത് റെക്കോർഡ് ചെയ്ത് അയച്ചുകൊടുക്കുകയും, അതിലെ ചെറിയ തെറ്റുകൾ പോലും തിരുത്തി വീണ്ടും പരിശീലിപ്പിക്കുകയും…

നാടൊന്നാകെ ഓണാഘോഷ ലഹരിയില്‍; സര്‍ക്കാരിന്റെ ‘ഇനിയെന്നും പൂക്കാലം’ കൂടുതല്‍ ജനകീയമാകുന്നു

നാടൊന്നാകെ ഓണത്തെ വരവേൽക്കുമ്പോൾ, ജനജീവിതത്തിന് കരുതലേകുന്ന സർക്കാർ ഇടപെടലുകളും സേവനങ്ങളും ക്ഷേമപദ്ധതികളും കൂടുതൽ ജനകീയമാകുന്നു. ആരോഗ്യവും വിദ്യാഭ്യാസവും സാമൂഹ്യസുരക്ഷയും കൃഷിയും അടിസ്ഥാനസൗകര്യങ്ങളും ഉൾപ്പെടെ വിവിധ മേഖലകളിൽ നടപ്പാക്കുന്ന പദ്ധതികളിലൂടെ വികസനത്തിന്റെ പ്രയോജനം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ജനക്ഷേമം മുൻനിർത്തിയുള്ള സർക്കാർ ഇടപെടലുകളിലൂടെ ഓണം സന്തോഷത്തിന്റെയും സുരക്ഷയുടെയും പങ്കാളിത്തത്തിന്റെയും ആഘോഷമാകുന്നു. സംസ്ഥാനത്തെ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക പശ്ചാത്തലം കണക്കിലെടുത്ത് സർവതലസ്പർശിയായ വികസന ക്ഷേമ നടപടികളാണ് കേരളത്തിൽ നടപ്പാക്കുന്നത്. ഓണം @ കേരളം സംസ്ഥാന വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷം ആഗസ്റ്റ് 24 മുതൽ 30 വരെ നടക്കും. കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും കലാപൈതൃകവും വിനോദസഞ്ചാര സാധ്യതകളും ഒരുമിച്ച് അവതരിപ്പിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്. ജില്ലകളിൽ നൂറുകണക്കിന് വേദികളാണ് സജ്ജമാകുന്നത്. ഇത്തവണത്തെ ഓണം-ടൂറിസം വാരാഘോഷത്തിൽ സംസ്ഥാനത്താകെ 8000…

ഇന്ന്(ചൊവ്വ) നബിദിനം; നാടെങ്ങും ആഘോഷപരിപാടികൾ

പ്രവാചകൻ മുഹമ്മദ് നബിയുടെ 1501-ാമത് ജന്മദിനം ലോകമെങ്ങുമുള്ള വിശ്വാസികൾ ആചരിക്കുന്നു. നബി ജീവിതവും സന്ദേശവും ചരിത്രവും വിളംബരം ചെയ്യുന്ന വൈവിധ്യമാർന്ന പരിപാടികളാണ് വിവിധ സംഘടനകളുടെയും മഹല്ലുകളുടെയും മദ്റസകളുടെയും കൂട്ടായ്മയുടെയും കേരളത്തിലും നടക്കുന്നത്. നബിദിനത്തെ വരവേൽക്കുന്നതിനായി പള്ളികളും മദ്റസകളും അലങ്കാര ലൈറ്റുകൾ കൊണ്ടും തോരണങ്ങളാലും വർണകടലാസുകളാലും അലങ്കരിച്ച് ഒരുങ്ങിക്കഴിഞ്ഞു. രാവിലെ പള്ളികളിൽ പ്രഭാത മൗലിദ്, ഘോഷയാത്ര, അന്നദാനം,കുട്ടികളുടെ പ്രകർത്തന-കലാ പരിപാടികൾ, പ്രഭാഷണങ്ങൾ, വൈജ്ഞാനിക മത്സരങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി നടക്കുന്നത്. മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ മനുഷ്യനെ നവീകരിക്കുന്നതും സാമൂഹ്യ സുസ്ഥിതി സാധ്യമാക്കുന്നതുമാണെന്നും തിന്മകളെയും അധാർമിക പ്രവർത്തനങ്ങളെയും നേരിടാൻ പ്രവാചക അധ്യാപനങ്ങൾ മുറുകെ പിടിക്കണമെന്നും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നബിദിന സന്ദേശത്തിൽ പറഞ്ഞു.

യാത്രാ പ്രശ്നത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കി

ദോഹ: കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട യാത്ര പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധി കൂടിയായ മന്ത്രി അഡ്വക്കറ്റ്: സണ്ണി ജോസഫിന് പ്രവാസി വെല്‍ഫെയര്‍ കണ്ണൂര്‍ ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി. പ്രവാസി വെൽഫെയർ സംസ്ഥാന ജനറൽ സെക്രട്ടറി നജ്‌ല നജിബ്, വെൽഫെയർ പാർട്ടി കണ്ണൂര്‍ ജില്ലാ പ്രസിഡൻ്റ് സൗദിഖ് ഉളിയിൽ, പ്രവാസി വെൽഫെയർ കണ്ണൂർ ജില്ല വൈസ് പ്രസിഡൻ്റ് ഇ.കെ മൻസൂർ, ജില്ലാ നേതാക്കളായ ഇഖ്ബാൽ ചേലേരി, ഹാശിം കെ.എൽ, അഡ്വ: അഹ്മദ് യാസീൻ, പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി ഷക്കിബ് കേളേത്ത് എന്നിവരാണ്‌ നിവേദക സംഘത്തിലുണ്ടായിരുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് ഗള്‍ഫ് യാത്രക്കാര്‍ നേരിടേണ്ടി വരുന്ന വിവേചനപരമായ പെരുമാറ്റം അവസാനിപ്പിക്കാന്‍ ഇടപെടുക, കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുക, അന്താരാഷ്ട്ര സർവീസുകളുടെ കുറവ് പരിഹരിക്കാനും മുന്നറിയിപ്പില്ലാതെയുള്ള വിമാന സർവീസുകളുടെ…

കണ്ണൂര്‍ ജില്ലാതല ഓണം വാരാചരണം ആഗസ്റ്റ് 24 മുതൽ 30 വരെ കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത്

കണ്ണൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി, സംസ്ഥാന ടൂറിസം വകുപ്പും കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വാരാചരണം ഓഗസ്റ്റ് 24 മുതൽ 30 വരെ കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് നടക്കുമെന്ന് എംഎൽഎ ടി ഒ മോഹനൻ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കല, സംഗീതം, വിനോദം, പാരമ്പര്യം എന്നിവ സംഗമിക്കുന്ന ഈ ഉത്സവ വേദിയിൽ കുടുംബസമേതം ആസ്വദിക്കാൻ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓണാഘോഷം 2026-ന്റെ ഔദ്യോഗിക ഉദ്ഘാടനം കേരള വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നാളെ (ആഗസ്റ്റ് 24) വൈകിട്ട് 6.30 മണിക്ക് നിര്‍വഹിക്കും. ചടങ്ങില്‍ അഡ്വ. ടി.ഒ. മോഹനന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കെ. സുധാകരന്‍ എംപി, മേയര്‍ ശ്രീമതി. പി. ഇന്ദിര, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ കളക്ടര്‍ പി വിഷ്ണു രാജ് സ്വാഗതം ആശംസിക്കും. എല്ലാ ദിവസവും…

കേരളത്തിൽ പുതിയ ജില്ല ആദ്യം ഉണ്ടാവേണ്ടത് മലപ്പുറത്ത്: സോളിഡാരിറ്റി

മലപ്പുറം : കേരളത്തിൽ പുതിയ ജില്ല ആദ്യം രൂപീകരിക്കേണ്ടത് മലപ്പുറം ജില്ലയിലാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ടി ഇസ്മാഈൽ. സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച യൂത്ത് കഫെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനസംഖ്യ പരിഗണിച്ച് ജില്ലാ വിഭജനം എന്ന ആവശ്യം കാലങ്ങളായി നിലനിൽക്കുന്ന പ്രദേശമാണ് മലബാർ. വികസനത്തിന്റെ അവസ്ഥ പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും പരിഹരിക്കാൻ മാറിമാറി വന്ന സർക്കാറുകൾ ശ്രമിച്ചിട്ടില്ല. പുതിയ ജില്ല രൂപീകരിക്കുക എന്നത് മലബാറിലെ കാലങ്ങളായുള്ള ആവശ്യമാണ്. ജില്ലാ രൂപീകരണം ആവശ്യത്തോട് സർക്കാർ അനുകൂലമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ല ജനറൽ സെക്രട്ടറി അൻഫാൽ ജാൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിൽ ഷമീം ചൂനൂർ, മാലിക് വീട്ടിക്കുന്ന്, ശഹീർ വടക്കാങ്ങര, റഹീമ റഹ്മാൻ, പി.പി ഹൈദരലി എന്നിവർ സംസാരിച്ചു. കെ…

അഞ്ജു ലാൽസൺ തോമസിന്റെ ‘ദി ചോക്ലേറ്റ് കിംഗ്ഡം” പ്രകാശനം ചെയ്തു

തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ പേഷ്യന്റ്സ് കെയർ സർവീസസ് ഗസ്റ്റ് റിലേഷന്‍സ് എക്സിക്യൂട്ടീവ് അഞ്ജു ലാൽസൺ തോമസ് എഴുതിയതും ബ്രൗൺ ബുക്ക്സ് പബ്ളിക്കേഷൻ പ്രസിദ്ധികരിച്ചതുമായ ചെറുകഥാ സമാഹാരം ‘ദി ചോക്ലേറ്റ് കിംഗ്ഡം” പ്രകാശനം ചെയ്തു. സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ വെച്ച് നടന്ന ചടങ്ങില്‍ നിരണം ഗ്രാമ പഞ്ചായത്ത് അംഗം അജോയി കെ വർഗ്ഗീസ് സമാഹാരം പ്രകാശനം ചെയ്തു. സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ ജോൺസൺ വാലയിൽ ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. സെൽവരാജ് വിൽസൺ പുസ്തക പരിചയം നടത്തി. സി.ജെ ജോൺ ചിറയിൽ, ഷിനു റെന്നി തോമസ്, സുനിൽ ചാക്കോ, ലാൽസൺ തോമസ് ഡേവിഡ് എന്നിവർ…

കേരള പോലീസ് ബാൻഡിലേക്ക് 126 പേരെ കൂടി ഉൾപ്പെടുത്തി; പാസിംഗ് ഔട്ട് പരേഡിൽ ആഭ്യന്തരമന്ത്രി സല്യൂട്ട് സ്വീകരിച്ചു

കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി കേരള പോലീസ് ബാൻഡ് യൂണിറ്റിലേക്ക് നിയമിതരായ 126 പോലീസ് കോൺസ്റ്റബിൾമാരുടെ ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിൽ നടന്നു. ഇത് കേരള പോലീസിന് ചരിത്രപരവും അഭിമാനകരവുമായ നിമിഷമാണെന്ന് പരേഡിൽ സല്യൂട്ട് സ്വീകരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. “സമൂഹത്തോട് എപ്പോഴും ബഹുമാനത്തോടും സഹാനുഭൂതിയോടും കൂടെ പെരുമാറേണ്ടത് ഓരോ പോലീസ് ഉദ്യോഗസ്ഥന്റെയും കടമയാണ്. പോലീസ് ബാൻഡിലെ അംഗങ്ങൾ ഇത് നിറവേറ്റുന്നതിൽ കൂടുതൽ ആത്മാർത്ഥത പുലർത്തുമെന്നതിൽ സംശയമില്ല. കാരണം, സംഗീതം സഹജീവികളോടുള്ള സ്നേഹത്തിന്റെയും അച്ചടക്കത്തിന്റെയും ആത്മാവുമായി ഇടകലർന്ന ഒരു കലയാണ്. മാറുന്ന കാലത്തിനനുസരിച്ച് സേനാംഗങ്ങൾക്ക് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ കഴിയട്ടേ,” അദ്ദേഹം ആശംസിച്ചു. കുതിരപ്പടയുടെ പരിശീലനം പൂർത്തിയാക്കിയ ഒരു മൗണ്ടഡ് പോലീസ് കോൺസ്റ്റബിളും പാസിംഗ് ഔട്ടിൽ പങ്കെടുത്തു. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് മന്ത്രി അവാർഡുകൾ…

നബി ദർശനങ്ങൾ മനുഷ്യനെ നവീകരിക്കുന്നത്: കാന്തപുരം ഉസ്താദ്

മർകസ് കാമ്പസ് മൗലിദ് പ്രൗഢമായി കോഴിക്കോട്: മുഹമ്മദ് നബിയുടെ ജീവിത മാതൃകകളും ദർശനങ്ങളുമെല്ലാം മനുഷ്യനെ നവീകരിക്കാനുള്ളവയാണെന്നും അവ സമൂഹത്തിൽ സമാധാനവും സുസ്ഥിതിയും സാധ്യമാക്കുമെന്നും മർകസ് ജനറൽ സെക്രട്ടറി ഉസ്താദ് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. നബിദിനത്തിന്റെ ഭാഗമായി നടന്ന ‘ക്യാമ്പസ് മൗലിദ്’ പ്രകീർത്തന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മർകസ് സെൻട്രൽ ക്യാമ്പസിലെ വിവിധ സ്ഥാപനങ്ങളിലെ സ്റ്റാഫ് അംഗങ്ങളും വിദ്യാർത്ഥികളും സംബന്ധിച്ച സംഗമത്തിൽ വിവിധ ആത്മീയ-നബികീർത്തന പരിപാടികൾ നടന്നു. മർകസ് വൈസ് പ്രസിഡന്റ് വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തി. കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, അബ്ദുല്ല സഖാഫി മലയമ്മ, ബഷീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി എടപ്പുലം, നൗഷാദ് സഖാഫി കൂരാറ, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുസത്താർ കാമിൽ സഖാഫി, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, സൈനുദ്ദീൻ…

‘വിധി കാത്തുനിൽക്കുന്നവർ’ ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു

മലപ്പുറം: വിചാരണ തടവുകാരനായി 17 വർഷമായി ജയിലിൽ കഴിയുന്ന പരപ്പനങ്ങാടി സകരിയ്യയുടെ ജീവിതവും ഭരണകൂട നീതിനിഷേധങ്ങളും പ്രമേയമാക്കി തയ്യാറാക്കിയ ‘വിധി കാത്തുനിൽക്കുന്നവർ’ എന്ന ഡോക്യുമെന്ററിയുടെ പ്രിവ്യൂ ഷോയും ചർച്ചയും സംഘടിപ്പിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് മലപ്പുറം ഈസ്റ്റിന്റെയും യൂത്ത് സ്പ്രിംഗ് ഫിലിം സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നീതിന്യായ വ്യവസ്ഥയുടെയും ഭരണകൂട നിലപാടുകളുടെയും ഇരയായി മാറിയ നിരപരാധിയായ ഒരു മനുഷ്യന്റെ നിസ്സഹായാവസ്ഥയും അനന്തമായി നീളുന്ന വിചാരണത്തടവും തുറന്നുകാട്ടുന്നതാണ് ഈ ഡോക്യുമെന്ററി. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മായിൽ, സാമൂഹിക പ്രവർത്തകൻ രൂപേഷ് കുമാർ, ‘വിധി കാത്തുനിൽക്കുന്നവർ’ ഡോക്യുമെന്ററി ഡയറക്റ്റർ ഇർഫാൻ ഹാദി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ അജ്മൽ കെ.പി അദ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി അൻഫാൽ ജാൻ സ്വാഗതവും പ്രോഗ്രാം കൺവീനർ അഷ്‌റഫ്‌ നന്ദിയും…