തിരുവനന്തപുരം: ശബരിമല തീർഥാടകർക്ക് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് സൗജന്യ വാഹന സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജിയില്‍ എതിര്‍പ്പുമായി സർക്കാർ. ഹർജി തള്ളണമെന്നാണ് സർക്കാരിൻ്റെ ആവശ്യം. നിലയ്ക്കൽ-പമ്പ റൂട്ടിൽ ബസ് സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് മാത്രമാണ് അവകാശമാണെന്നാണ് സർക്കാർ വാദം. 2024 ജനുവരിയിലാണ് വിശ്വ ഹിന്ദു പരിഷത്ത് നല്കിയ ഹർജി സുപ്രീം കോടതി പരിഗണിച്ചത്. ഇതിന് പിന്നാലെ എതിർ കക്ഷികളായ കേരള സർക്കാരിനും കെഎസ്ആർടിസിക്കും കോടതി നോട്ടീസ് അയച്ചു. വിഷയം ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇന്നലെ സർക്കാർ നിലപാട് വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നല്‍കിയത്. കെഎസ്ആർടിസിക്ക് അവകാശപ്പെട്ട റൂട്ടാണിത്. 97 ഡിപ്പോകളില്‍ നിന്നായി സീസണ് സമയത്ത് നിരവധി ബസുകള്‍ ഇവിടേക്കെത്തിച്ച് പൂർണ സൗകര്യം തീർത്ഥാടകർക്ക് ഒരുക്കുന്നുണ്ട്. മാത്രമല്ല, ബേസ് ക്യാമ്ബില്‍ നിന്ന് മറ്റ് വാഹനങ്ങള്‍ കടത്തി വിടാത്തതിന്റെ പ്രധാനപ്പെട്ട കാരണം ഈ…
Category: KERALA
പട്ടയം ലഭിച്ചിട്ടും ആറളം പുനരധിവാസ ഭൂമിയില്‍ താമസമാക്കാത്തവരുടെ പട്ടയം റദ്ദാക്കുന്നു
കണ്ണൂർ: ആറളം പുനരധിവാസ മേഖലയിൽ പട്ടയം ലഭിച്ചിട്ടും അവിടെ താമസിക്കാത്തവരുടെ പട്ടയം റദ്ദാക്കാൻ സർക്കാർ ഉത്തരവായി. താമസിപ്പിക്കേണ്ടവർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. വ്യക്തമായ ഉത്തരം നൽകാത്ത 303 പേരുടെ ഭൂമി റദ്ദാക്കാൻ കണ്ണൂർ ഐടിഡിപി പ്രോജക്ട് ഓഫീസർ ശുപാർശ ചെയ്തിരുന്നു. നാല് പേർ പട്ടയം തിരിച്ചേല്പിച്ചിരുന്നു. ഇവരുടെ കൈവശമുള്ള രേഖയും റദ്ദാക്കാൻ പ്രോജക്ട് ഓഫീസർ ശുപാർശ ചെയ്തു. കൈവശരേഖ റദ്ദ് ചെയ്യുന്നത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ ഗുണഭോക്താക്കൾ ജൂലൈ അഞ്ച് മുതൽ 30 ദിവസത്തിനകം ജില്ലാ കളക്ടർ മുമ്പാകെ നേരിട്ട് ബോധിപ്പിക്കണം. അല്ലാത്ത പക്ഷം ഇനിയൊരു അറിയിപ്പില്ലാതെ കൈവശരേഖകൾ റദ്ദ് ചെയ്യുമെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉത്തരവായി. കൈവശരേഖ റദ്ദ് ചെയ്യുന്ന ഗുണഭോക്താക്കളിൽ നിന്നും അസ്സൽ കൈവശരേഖ, സ്കെച്ച്, മഹസ്സർ എന്നിവ കണ്ണൂർ ഐ ടി ഡി പി പ്രോജക്ട് ഓഫീസർ അടിയന്തിരമായി…
സയ്യിദ് ഫള്ല് കോയമ്മ തങ്ങള്‍ കുറാ വഫാത്തായി (അന്തരിച്ചു)
കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും ദക്ഷിണ കന്നഡ സംയുക്ത ജമാഅത്ത് ഖാളിയും കാസർകോഡ് ജാമിഅ സഅദിയ്യ അറബിയ്യ ഉൾപ്പെടെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹിയും നിരവധി മഹല്ലുകളുടെ ഖാളിയുമായ സയ്യിദ് ഫള്ല് കോയമ്മ തങ്ങള്‍ എട്ടിക്കുളം വഫാത്തായി. 64 വയസ്സായിരുന്നു. സമസ്ത പ്രസിഡന്റായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാൻ ബുഖാരി ഉള്ളാള്‍ തങ്ങളുടെയും ശരീഫ ഫാത്വിമ കുഞ്ഞിബീവിയുടെയും മകനായി 1960 മെയ് 1നു ജനനം. പ്രാഥമിക പഠനത്തിനു ശേഷം ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ ദര്‍സ് പഠനവും ഉപരിപഠനവും പൂര്‍ത്തിയാക്കി. പിതാവിനു പുറമെ താഴേക്കോട് എന്‍ അബ്ദുല്ല മുസ്ലിയാർ, ഇമ്പിച്ചാലി മുസ്ലിയാര്, ഉള്ളാള്‍ ബാവ മുസ്ലിയാർ, വെളിമുക്ക് കുട്ടി മുഹമ്മദ് മുസ്ലിയാർ എന്നിവരാണ് പ്രധാന ഗുരുനാഥന്മാര്. കര്‍ണാടകയിലെ അറുപതോളം മഹല്ലുകളിലും കേരളത്തിലെ വിവിധ മഹല്ലുകളിലും ഖാളിയാണ്. കുറായിലെ സയ്യിദ് ഫള്ല് ഇസ്ലാമിക് സെന്ററിലെ പ്രധാന…
ഐഡിയും കണ്സെഷന് കാര്‍ഡും സ്കൂള്‍ യൂണിഫോമും ഇല്ലാതെ ബസ്സില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥികള്‍ കണ്ടക്ടറെ മര്‍ദ്ദിച്ചു
കോട്ടയം: യൂണിഫോമും ഐഡി കാർഡും കൺസെഷൻ കാർഡും സ്കൂൾ ബാഗും ഇല്ലാതെ എസ്ടി ടിക്കറ്റിൽ സ്വകാര്യ ബസ്സില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്ത കണ്ടക്ടറെ വിദ്യാര്‍ത്ഥിനിയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. പനച്ചിക്കടവ് സ്വദേശി പ്രദീപിനാണ് മർദനമേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മാളിയക്കടവ് – കോട്ടയം റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് സംഭവം. പ്രദീപിനെ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എസ്ടി ടിക്കറ്റ് എടുത്ത വിദ്യാര്‍ത്ഥിയോട് കണ്ടക്ടർ കൺസഷൻ കാർഡ് ആവശ്യപ്പെട്ടു. യൂണിഫോമോ കൺസഷൻ കാർഡോ ഇല്ലാത്ത വിദ്യാർഥിനി ബസ്സില്‍ നിന്നിറങ്ങി ഒരു മണിക്കൂറിനുശേഷം ബന്ധുക്കളോടൊപ്പം ചേർന്ന് ബസ് തടഞ്ഞുനിർത്തി കണ്ടക്ടറെ മർദിക്കുകയായിരുന്നു. ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ പ്രദീപിന്റെ തല പൊട്ടി പരിക്കേറ്റു. അച്ഛനെ അടിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച 16 വയസുളള മകനെയും ഇവര്‍ അടിച്ചു. ഇരു വിഭാഗവും ചിങ്ങവനം പൊലീസിന് പരാതി നൽകി. കണ്ടക്ടർ മാനഹാനി വരുത്തി എന്ന്…
പുതിയ വാഹന പരിശോധന പദ്ധതിയുമായി മന്ത്രി ഗണേഷ് കുമാര്‍; AI ക്യാമറയുടെ പ്രവർത്തനവും MVD വാഹന പരിശോധനയും നിർത്തും
തിരുവനന്തപുരം: പോലീസും എം.വി.ഡിയും ചേർന്ന് നടത്തുന്ന പരിശോധനകൾ ജനങ്ങൾക്ക് കൈമാറാൻ പോകുന്നു. സംസ്ഥാനത്ത് എഐ ക്യാമറകൾ നിർത്തലാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ സൂചന നൽകി. പരിശോധനകള്‍ ജനങ്ങൾക്ക് കൈമാറാനാണ് ഗതാഗത വകുപ്പിൻ്റെ പുതിയ പദ്ധതി. നിയമലംഘനങ്ങൾ കണ്ടെത്തി ചിത്രീകരിച്ച് മോട്ടോർ വാഹന വകുപ്പിന് അയക്കുന്നതിനായി ഏതാനും ആഴ്ചകൾക്കുള്ളിൽ പുതിയ ആപ്പ് പുറത്തിറക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞു. പുതിയ പദ്ധതിക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രാഫിക് നിയമലംഘനങ്ങൾ ആളുകൾക്ക് സ്വയം റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന ആപ്പ് ഉടൻ ലോഞ്ച് ചെയ്യും. നിയമലംഘനങ്ങൾ ഫോണിൽ പകർത്തി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ ആപ്പ് വഴി അയക്കാം. ഇത് ഉദ്യോഗസ്ഥർ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ഗണേഷ് കുമാർ അറിയിച്ചു. നിയമലംഘനങ്ങള്‍ ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ പിഴ നോട്ടീസായി ആര്‍സി ഓണറുടെ വീട്ടിലെത്തും. നോ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള…
ജീപ്പിന് രൂപ മാറ്റം വരുത്തി ആകാശ് തില്ലങ്കേരിയുടെ നഗരത്തിലൂടെയുള്ള സവാരി; ആര് ടി ഒ അന്വേഷണം ആരംഭിച്ചു
കല്പറ്റ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ രൂപമാറ്റം വരുത്തിയതും നമ്പര്‍ പ്ലേറ്റില്ലാതെയുമുള്ള ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ നഗരത്തിൽ ജീപ്പ് യാത്ര വിവാദമായി. ഇയാൾ വാഹനത്തിൽ സഞ്ചരിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മാസ് സിനിമ ഡയലോഗുകൾ ചേർത്താണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. വയനാട്ടിലെ പനമരം ടൗണിലായിരുന്നു സവാരി. മാസ് ബിജിഎമ്മോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും ആർടിഎ വ്യക്തമാക്കി. അന്വേഷണത്തിന് എൻഫോഴ്സ്മെൻ്റ് ആർടിഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2018 ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും അക്രമികൾ വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുമ്പ് രക്തം വാർന്നായിരുന്നു ഷുഹൈബിന്റെ മരണം. കേസിൽ…
സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി നാല് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം, കേരള തീരത്തും, തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത…
പ്ലസ് വൺ: മലപ്പുറം ജില്ലയിൽ 9,880 പേർക്ക് അലോട്ട്മെൻ്റ് ലഭിച്ചില്ല
തിരുവനന്തപുരം: പ്ലസ് വൺ ഹയർ സെക്കൻഡറി ഒന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് ഞായറാഴ്ച രാത്രി പ്രസിദ്ധീകരിച്ചു. എന്നാല്‍, മലപ്പുറം ജില്ലയിൽ 9880 വിദ്യാർഥികൾക്കാണ് ഇനിയും അലോട്ട്മെൻ്റ് ലഭിച്ചിട്ടില്ല. ജില്ലയിൽ ഈ 9,880 വിദ്യാർഥികൾക്കായി 89 സീറ്റുകൾ മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്. ജില്ലയിൽ 7500-ഓളം വിദ്യാർത്ഥികൾക്ക് മാത്രമാണ് അലോട്ട്മെൻ്റ് ലഭിക്കാനുള്ളതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ശനിയാഴ്ചയും ആവർത്തിച്ചിരുന്നു. മലപ്പുറത്ത് 16,881 വിദ്യാർഥികളാണ് ആദ്യ സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് അപേക്ഷിച്ചത്. ഇതിൽ 16,879 അപേക്ഷകൾ സാധുവാണെന്ന് കണ്ടെത്തി. അലോട്ട്മെൻ്റിനായി 7,088 സീറ്റുകൾ ലഭ്യമായിരുന്നു, അതിൽ 6,999 സീറ്റുകൾ അനുവദിച്ചു. 89 സീറ്റുകളാണ് ഇനി നികത്താനുള്ളത്. സീറ്റ് കുറവുണ്ടെന്ന് സർക്കാർ സമ്മതിച്ച പാലക്കാട്ടും 5,490 വിദ്യാർത്ഥികൾക്ക് അലോട്ട്മെൻ്റ് ലഭിച്ചിട്ടില്ല. ജില്ലയിൽ ഇനി 1,107 സീറ്റുകൾ മാത്രം. 8,133 അപേക്ഷകൾ പാലക്കാട്ട് സാധുവായി. അലോട്ട്മെൻ്റിന് ലഭ്യമായ 3,750 സീറ്റുകളിൽ 2,643 എണ്ണം അനുവദിച്ചു. കോഴിക്കോട് 3,848 വിദ്യാർത്ഥികൾക്ക്…
നോർക്കയുടെ സാന്ത്വന സഹായങ്ങൾക്ക് കാലതാമസം ഒഴിവാക്കണം: പ്രവാസി വെൽഫെയർ ഫോറം
മലപ്പുറം: പ്രവാസ ലോകത്തുനിന്ന് തിരിച്ചുവന്ന രോഗികൾക്കും മരണം സംഭവിച്ചവർക്കുമുള്ള നോർക്കയുടെ സാന്ത്വനം പദ്ധതി സഹായങ്ങൾ കൃത്യമായി ലഭ്യമാകാത്തതിൽ പ്രവാസി വെൽഫെയർ ഫോറം ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. സാന്ത്വന സഹായങ്ങൾക്ക് കാലതാമസം നേരിടുന്നു എന്നും നൽകുന്നവർക്ക് തന്നെ മുഴുവൻ സംഖ്യയും നൽകുന്നില്ലയെന്നും ധാരാളം അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്നും കമ്മിറ്റി ആരോപിച്ചു. പ്രവാസി വകുപ്പ് തന്നെ പ്രവാസികളോട് ഇങ്ങനെ അവഗണന കാണിക്കുന്നത് പ്രതിഷേധാർഹമാണ്. പ്രവാസി സ്നേഹം പറഞ്ഞ് സംഘടിപ്പിച്ച ലോക കേരള സഭ, കോടികളുടെ ചെലവല്ലാതെ എന്താണ് പ്രവാസി സംരംഭകർക്ക് നൽകിയത്? തുടരുന്ന ചൂഷണങ്ങൾക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനും ജില്ലയിലെ മുഴുവൻ പ്രവാസി സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ട് ചർച്ചാ സംഗമം നടത്താനും തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. പ്രവാസി വെൽഫെയർ ഫോറം നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ…
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: സപ്ലിമെന്ററി അലോട്ട്മെന്റിന് മുമ്പ് പുതിയ സ്ഥിരം ബാച്ചുകൾ പ്രഖ്യാപിക്കണം – ഫ്രറ്റേണിറ്റി
മലപ്പുറം: സപ്ലിമെന്ററി അലോട്ട്മെന്റിന് മുമ്പ് ജില്ലയിലെ മുഴുവൻ അപേക്ഷകർക്കും ആവശ്യമായിട്ടുള്ള സ്ഥിരം ബാച്ചുകൾ പ്രഖ്യാപിക്കണമെന്ന് ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലയിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തതയുമായി ബന്ധപ്പെട്ട് മന്ത്രി ഇതുവരെ പറഞ്ഞ മുഴുവൻ കണക്കുകളും തെറ്റാണെന്ന് തെളിയിക്കുന്ന ഡാറ്റയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന അപേക്ഷരുടെ എണ്ണവും ബാക്കിയുള്ള സീറ്റുകളും തമ്മിലുള്ള അന്തരം സൂചിപ്പിക്കുന്ന സർക്കാർ രേഖ. പ്രതിസന്ധി പഠിക്കാൻ സർക്കാർ നിയോഗിച്ച പഠനസമിതി വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിച്ചിട്ടും അടിയന്തിര സ്വഭാവത്തിൽ വിഷയം പരിഗണിക്കാതെ സാങ്കേതികത പറഞ്ഞു പരിഹാരം അനന്തമായി വൈകിപ്പിക്കുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസത്തെ മന്ത്രിയുടെ പ്രസ്താവന. രണ്ട് ദിവസത്തിനകം ആവശ്യമായ പുതിയ സ്ഥിരം ബാച്ചുകൾ പ്രഖ്യാപിച്ചില്ലെങ്കിൽ വീണ്ടും തീക്ഷ്ണമായ പ്രത്യക്ഷ സമരങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്ന് ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ പറഞ്ഞു. ന്യായമായ കാരണങ്ങളാൽ ആദ്യ മൂന്ന് അലോട്ട്മെന്റിൽ സീറ്റ്…
