പെരിന്തൽമണ്ണ – അങ്ങാടിപ്പുറം ഗതാഗതക്കുരുക്കിന് പരിഹാരമാകേണ്ട ബൈപ്പാസ് നിർമ്മാണം വൈകിപ്പിക്കുന്നത് എന്തുകൊണ്ടെന്ന് സർക്കാർ വ്യക്തമാക്കണം: റസാഖ് പാലേരി

പെരിന്തൽമണ്ണ : കേരളത്തിലെ സുപ്രധാന പാതകളിൽ ഒന്നായ ദേശീയപാത 966 (213) യിൽ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷൻ മുതൽ അങ്ങാടിപ്പുറം ടൗൺ വരെയുള്ള ഭാഗങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവിക്കുകയും മണിക്കൂറുകളോളം കുരുങ്ങിക്കിടക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്. അതിന് ശാശ്വത പരിഹാരം എന്നുള്ളത് ഓരോടംപാലം – മാനത്തുമംഗലം ബൈപ്പാസ് നിർമിക്കുക എന്നുള്ളത് മാത്രമാണന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. ‘ഓരോടംപാലം – മാനത്തുമംഗലം ബൈപ്പാസിന് എന്താണ് സർക്കാരേ തടസ്സം’ എന്ന തലക്കെട്ടോട്കൂടി വെൽഫെയർ പാർട്ടി നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ പ്രചരണ പോസ്റ്റർ പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2010ൽ ഭരണാനുമതി ലഭിക്കുകയും 10 കോടി അനുവദിച്ച് അലൈൻമെന്റ് ഫിക്‌സ് ചെയ്ത് സർവേ പൂർത്തീകരിച്ച് സർവേ കല്ലുകൾ നാട്ടുകയും ചെയ്ത പദ്ധതി ഭരണകൂടത്തിന്റെ അവഗണന മൂലം നടപ്പിലാകാതെ കിടക്കുകയാണ്. ജില്ലയിലെ പ്രധാനപ്പെട്ട ഹോസ്പിറ്റലുകൾ സ്ഥിതിചെയ്യുന്നത് പെരിന്തൽമണ്ണയിലേക്കുള്ള ആംബുലൻസുകൾ അടക്കം…

പിഎസ്‌സി റീഡിംഗ് സ്പേസ് ഉദ്ഘാടനം ചെയ്തു

മലപ്പുറം: കുന്നുമ്മൽ മാസ് പി എസ് സി റീഡിംഗ് സ്പേസ് സിവിൽ പോലീസ് ഓഫീസറും ആർട്ടിസ്റ്റുമായ സബൂറ ബീഗം ഉദ്ഘാടനം ചെയ്തു. കൃത്യമായ ലക്ഷ്യബോധം ഉണ്ടെങ്കിൽ പ്രതിസന്ധികളെ അതിജീവിച്ച് നേട്ടം കൈവരിക്കാനാകും എന്ന് സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ട് അവർ വിദ്യാർത്ഥികളെ പ്രചോദിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥൻ കെ എ മജീദ് സാർ മത്സര പരീക്ഷകൾക്ക് എങ്ങനെ തയ്യാറെടുക്കണം എന്ന സ്ട്രാറ്റജിയെ കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രിൻസിപ്പൽ സുനിത ടീച്ചർ ആമുഖഭാഷണം നടത്തി, ഡയറക്ടർ കെ മുസ്തഫ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു, പി പി ഷംസീർ, എൻ കെ അസീസ് മാസ്റ്റർ, ഖദീജ ടീച്ചർ, യു മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു. പിഎസ്‌സി മത്സര പരീക്ഷകൾക്ക് ഗൗരവത്തോടെ തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയാണ് മലപ്പുറത്ത് റീഡിംഗ് സ്പേസ് സംവിധാനം ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറാൻ മോർ ഡോ.സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് പൗര സ്വീകരണം 13ന്

നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ ആയി സ്ഥാനാരോഹണം ചെയ്ത അഭിവന്ദ്യ മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് നിരണത്ത് ജൂലൈ 13 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പൗരസ്വീകരണം നല്കും. നിരണം, കടപ്ര, വീയപുരം, എടത്വ, തലവടി , മുട്ടാര്‍, തകഴി എന്നീ ഗ്രാമ പഞ്ചായത്തുകളിലെ വിവിധ സഭകളുടെയും മത – സമുദായ സംഘടനകളുടെയും, സഹകരണത്തോടെയാ ണ് ഊഷ്മള സ്വീകരണം ഒരുക്കിയിരിക്കുന്നത്. നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ നേതൃത്വത്തിൽ ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ സഭയുടെ മെത്രാപ്പോലീത്തയെ മെഴുകുതിരി തെളിച്ച് ദൈവാലയത്തിലേക്ക് സ്വീകരിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ തിരുവനന്തപുരം അതി ഭദ്രാസനം ബിഷപ്പ് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അധ്യക്ഷത വഹിക്കും. പൊതു സമ്മേളനം കേരള സർക്കാർ ചീഫ് വിപ്പ് ഡോ എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ആന്റോ…

കേരളത്തില്‍ പനിബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു; മലപ്പുറത്ത് ഏറ്റവും കൂടുതല്‍ പനി ബാധിതര്‍ സംസ്ഥാനത്ത് ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കൂടുന്നു. 13600 പേർ ഇന്ന് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പനി ബാധിതരുള്ളത്. ഇന്ന് 2537 പേരാണ് പനിക്ക് ചികിത്സ തേടി ആശുപത്രികളിലെത്തിയത്. ഇന്ന് മൂന്ന് പേർ പനി ബാധിച്ച് മരിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി പ്രതിദിനം രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. സംസ്ഥാനത്ത് 164 പേർക്ക് ഡെങ്കിപനി സ്ഥിരീകരിച്ചു. 470 പേർക്ക് ഡെങ്കി പനി സംശയിക്കുന്നുണ്ട്. ഡെങ്കി ബാധിതർ കൂടുതൽ കൊല്ലം ജില്ലയിലാണ്. 52 പേർക്ക് ഡെങ്കി പനി സ്ഥിരീകരിച്ചു. 45 പേർക്ക് H1N1 , 24 പേർക്ക് മഞ്ഞപിത്തവും സ്ഥിരീകരിച്ചു. രണ്ട് മരണങ്ങൾ പനി മൂലവും ഒരാൾ വയറിളക്ക രോഗം മൂലം മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിൽ…

പോലീസ് സ്റ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണ്‍ ചെയ്ത കുപ്രസിദ്ധ ഗുണ്ടയെ കണ്ടെത്താനായില്ലെന്ന് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ്

തൃശ്ശൂര്‍: ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്ത് ബോംബ ഭീഷണി മുഴക്കിയ തൃശ്ശൂരിലെ കുപ്രസിദ്ധ ഗുണ്ട ‘തീക്കാറ്റ് സാജനെ’ കണ്ടെത്താനായില്ലെന്ന് പോലീസ്. ഇയാളുടെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. തന്റെ പിറന്നാള്‍ ആഘോഷത്തിനെത്തിയ ചെറുപ്പക്കാരായ ‘അണി’കളെ പൊലീസ് പിടിച്ചുവെച്ചതിന്റെ പിന്നാലെയാണ് ഇവരെ വിട്ടയക്കാന്‍ ആവശ്യപ്പെട്ട് ഗുണ്ട തീക്കാറ്റ് സാജന്റെ ഭീഷണിയെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളടക്കം 36ലധികം ചെറുപ്പക്കാരാണ് തൃശൂര്‍ തെക്കെ ഗോപുരനട പരിസരത്ത് എത്തിയത്. വിവരമറിഞ്ഞ് എത്തിയ പോലീസ് മുഴുവന്‍ പേരേയും കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഇവരുടെ മാതാപിതാക്കളെയടക്കം വിളിച്ചുവരുത്തി വിട്ടയയ്ക്കുകയായിരുന്നു. ഗുണ്ടാ സംഘത്തിന് പുറകില്‍ ലഹരിസംഘങ്ങള്‍ കൂടി ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, സംഘത്തില്‍ നല്ലൊരു ശതമാനം പ്രായപൂര്‍ത്തിയാകാത്തവര്‍ ആണെന്നതാണ് പൊലീസിനെ കുഴയ്ക്കുന്നത്. അതേസമയം തീക്കാറ്റ് സാജന്‍ പിടിയിലായാല്‍ നഗരത്തിലെ ക്രിമിനല്‍, ലഹരി സംഘങ്ങളെ കുറിച്ച്‌ കൂടുതല്‍ സൂചനകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് കൊലപാതകം…

മൂന്നാറിൽ സാഹസിക ഡ്രൈവിംഗ് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ഒരു മാസത്തിനുള്ളില്‍ 58,000 രൂപ പിഴ ചുമത്തി

ഇടുക്കി: മൂന്നാറിൽ സാഹസിക ഡ്രൈവിംഗ് അപകടങ്ങൾ വർധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ഒരു മാസത്തിനുള്ളിൽ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗ്യാപ്പ് റോഡ്, മൂന്നാർ-മാട്ടുപ്പെട്ടി റോഡ് എന്നിവിടങ്ങളിലായി 15 സാഹസികവും അശ്രദ്ധയോടെയുമുള്ള ഡ്രൈവിംഗ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച മൂന്നാർ-മാട്ടുപ്പെട്ടി റോഡിൽ നടന്ന ഒരു സംഭവത്തിൻ്റെ വീഡിയോയിൽ, ഓടുന്ന വാഹനത്തിൻ്റെ ജനാലയിൽ നിന്ന് ഒരു കുട്ടി ചാരിയിരിക്കുന്നതായി കാണാം. തിങ്കളാഴ്ച, ഓടുന്ന വാഹനത്തിൽ നിന്ന് ഒരു യുവാവ് ചാഞ്ഞുകിടക്കുന്നത് കണ്ടതിനെത്തുടർന്ന്, അതേ പാതയിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് ആന്ധ്രപ്രദേശ് രജിസ്ട്രേഷൻ വാഹനം പോലീസ് പിടിച്ചെടുത്തു. വാഹനത്തിൻ്റെ ഡ്രൈവറായ ആന്ധ്രാ സ്വദേശി ബോഗ രാമനാഥ് ബാബുവിനെതിരെ (22) ഇടുക്കി റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ (ആർടിഒ) കേസ് രജിസ്റ്റർ ചെയ്യുകയും ആർടിഒയ്ക്ക് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകുകയും ചെയ്‌തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പോണ്ടിച്ചേരി-രജിസ്‌ട്രേഷൻ വാഹനമാണ് ചൊവ്വാഴ്ച അശ്രദ്ധമായി വാഹനമോടിച്ചതെന്ന് ഇടുക്കി ആർടിഒ (എൻഫോഴ്‌സ്‌മെൻ്റ്) രാജീവ്…

മർകസ് ബോയ്സ് സ്കൂളിൽ ഉന്നത വിജയികൾക്ക് അനുമോദനം

കുന്ദമംഗലം: കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ പി.ടി.എ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. പി ഗവാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷമീം കെ.കെ അദ്ധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ സി.പി ഉബൈദുല്ല സഖാഫി അനുമോദന പ്രഭാഷണം നടത്തി. ചടങ്ങിൽ സിവിൽ സർവ്വീസ് റാങ്ക് ജേതാവ് മുഹമ്മദ് ഫസൽ വിദ്യാർഥികളുമായി സംവദിച്ചു. കെ. ഹാഷിദ്, കെ അബ്ദുൽ ഗഫൂർ, അശ്‌റഫ് കെ.കെ, ശാഫി നിസാമി, ശക്കീർ അരിമ്പ്ര, സി പി ഫസൽ അമീൻ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ സ്വാഗതവും കെ അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.

ക്ഷേമ പെൻഷനുകൾ കുടിശ്ശിഖ സഹിതം അടുത്ത സാമ്പത്തിക വർഷത്തോടെ തീർപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിൽ 4,250 കോടി രൂപയുടെ സാമൂഹിക സുരക്ഷാ പെൻഷനുകളുടെ തീർപ്പാക്കാത്ത അഞ്ച് ഗഡുക്കൾ വിതരണം ചെയ്യുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ഇന്ന് (ജൂലൈ 10 ന്) സംസ്ഥാന നിയമസഭയിൽ സർക്കാർ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന അവതരിപ്പിച്ചുകൊണ്ട്, ക്ഷേമ പെൻഷൻ തുക ഓരോ ഗുണഭോക്താവിനും യഥാസമയം 1,600 രൂപയിൽ നിന്ന് യഥാസമയം വർദ്ധിപ്പിക്കാനുള്ള സർക്കാരിൻ്റെ ഉദ്ദേശ്യവും മുഖ്യമന്ത്രി സൂചിപ്പിച്ചു. കെട്ടിക്കിടക്കുന്ന രണ്ട് സാമൂഹിക സുരക്ഷാ പെൻഷൻ ഗഡുക്കൾ നടപ്പ് സാമ്പത്തിക വർഷത്തിലും ബാക്കി മൂന്നെണ്ണം 2025-26 വർഷത്തിലും വിതരണം ചെയ്യും. ഈ കുടിശ്ശിക തീർക്കുന്നതിനായി ഈ വർഷം 1,700 കോടി രൂപ അനുവദിക്കും. അഞ്ച് സാമൂഹിക സുരക്ഷാ പെൻഷനുകളും വിവിധ ക്ഷേമനിധി ബോർഡ് പെൻഷനുകളും 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തത്തിൻ്റെ സിംഹഭാഗവും…

മർകസ് ദൗറത്തുൽ ഖുർആൻ സമാപിച്ചു

കോഴിക്കോട്: വിശുദ്ധ ഖുർആൻ പൂർണമായി പാരായണം ചെയ്ത് നാലുമാസത്തിലൊരിക്കൽ വിശ്വാസികൾ സംഗമിക്കുന്ന ദൗറത്തുൽ ഖുർആൻ ആത്മീയ സംഗമം സമാപിച്ചു. മർകസ് കൺവെൻഷൻ സെന്ററിൽ സയ്യിദ് അലി ബാഫഖി പ്രാർഥനയോടെ ആരംഭിച്ച സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. വിശുദ്ധ ഖുർആൻ പാരായണവും അല്ലാഹുവിനെ ഓർക്കുന്നതും ഹൃദയം ശുദ്ധീകരിക്കുമെന്നും മനസ്സിന് ശാന്തി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രത്യേക ഖുർആൻ പാരായണ ക്യാമ്പയിനാണ്‌ ദൗറത്തുൽ ഖുർആൻ. വിശ്വാസികളായ സാധാരണക്കാരെ ഖുർആനുമായി കൂടുതൽ സഹവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിൽ ഇതിനകം ആയിരക്കണക്കിന് പേർ സ്ഥിരാംഗങ്ങളാണ്. ദിവസവും ഖുർആൻ പാരായണം ചെയ്ത് നാലു മാസത്തിനകം പൂർത്തീകരിച്ച്‌ പ്രാർഥനക്കായി മർകസിൽ സംഗമിക്കുന്ന രൂപത്തിലാണ് ദൗറത്തുൽ ഖുർആൻ സംവിധാനിച്ചിട്ടുള്ളത്. ചടങ്ങിൽ സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി…

ലിറ്റില്‍ കൈറ്റ്സ് 2023: പുരസ്‌കാരം ഏറ്റുവാങ്ങി മർകസ് സ്കൂളുകൾ

കോഴിക്കോട്: ലിറ്റിൽ കൈറ്റ്സ് ക്ലബുകളുടെ പ്രവർത്തന മികവിൽ ജില്ലാതലത്തിൽ ഒന്നാമതെത്തിയതിന്റെ പുരസ്കാരം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് ഏറ്റുവാങ്ങി കോഴിക്കോട്, എറണാകുളം ജില്ലയിലെ മർകസ് സ്കൂളുകൾ. കോഴിക്കോട് ജില്ലയിൽ ആദ്യ സ്ഥാനം നേടിയ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹൈസ്കൂളും എറണാകുളം ജില്ലയിൽ ഒന്നാമതെത്തിയ ചേരാനല്ലൂർ അൽ ഫാറൂഖിയ്യ ഹൈസ്കൂളും അവാർഡുകൾ സ്വീകരിച്ചു. നിയമസഭ ആർ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിവര സാങ്കേതിക വിദ്യയിൽ വിദ്യാർഥികളുടെ താത്പര്യം വികസിപ്പിക്കുന്നതിനും ഉപയോഗം കാര്യക്ഷമമാക്കുന്നതിനും സ്കൂൾ തലത്തിൽ രുപീകരിച്ച ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്. യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍, സ്കൂള്‍ വിക്കി അപ്ഡേഷന്‍, ക്യാംപുകളിലെ പങ്കാളിത്തം, ഡിജിറ്റല്‍ മാഗസിന്‍, വിക്ടേഴ്സ് ചാനല്‍ വ്യാപനം, ന്യൂസ് തയാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത…