മനുഷ്യ മനസ്സുകളെ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ കലയാണ് ജലോത്സവം: പ്രൊഫ. പി. ജെ.കുര്യൻ

എടത്വ: മനുഷ്യ മനസ്സുകളെ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ കലയാണ് ജലോത്സവമെന്ന് രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി. ജെ.കുര്യൻ പ്രസ്താവിച്ചു. 66-ാംമത് കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ മുൻകാല ഭാരവാഹികളെ അനുസ്മരിച്ചു കൊണ്ടുള്ള അനുസ്മരണ സമ്മേളനവും സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വർക്കിംഗ്‌ പ്രസിഡന്റ് വിക്ടർ ടി.തോമസ് അധ്യക്ഷത വഹിച്ചു.പമ്പാ ബോട്ട് റേസിന്റെ സ്ഥാപക നേതാക്കൾ ആയിരുന്ന മുൻ മന്ത്രിമാരായ കെ എം മാണി, ഈ ജോൺ ജേക്കബ്, തോമസ് ചാണ്ടി, നിയമസഭാ അംഗങ്ങളായ മാമ്മൻ മത്തായി,ഉമ്മൻ മാത്യു,ഉമ്മൻ തലവടി, പിസി തോമസ് പൈയനുംമൂട്ടിൽ, പമ്പ ബോട്ട് റേസിന്റെ സ്ഥാപക നേതാക്കൾ ആയിട്ടുള്ള,അലക്സ് ചെക്കാട്ട ,എംകെ ശങ്കരപ്പണിക്കർ മുട്ടത്ത് , പുന്നൂസ് വേങ്ങൽ പുത്തൻ വീട്ടിൽ,എം. ഐ ഈപ്പൻ , എംഐ ചാക്കോ , ഐഎം…

അന്നബഅ് സാരഥികളെ പ്രഖ്യാപിച്ചു

പെരുമ്പിലാവ്: അക്കിക്കാവ് മർകസുൽ ഹുദ ഖുർആൻ റിസർച്ച് അക്കാദമിയിലെ പ്രഥമ വിദ്യാർഥി യൂണിയൻ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഖുർആൻ അനുബന്ധ പഠനങ്ങളിലേക്കും ഗവേഷണങ്ങളിലേക്കും അന്താരാഷ്ട്ര മത്സരങ്ങളിലേക്കും വിദ്യാർഥികളെ പ്രാപ്തരാക്കാനും പരിശീലനം നൽകാനും ലക്ഷ്യം വെച്ചാണ് യൂണിയൻ ആരംഭിച്ചിട്ടുള്ളത്. സ്ഥാപന മേധാവി സയ്യിദ് അലി ശിഹാബ് അസ്സസഖാഫി യൂണിയൻ പ്രഖ്യാപനം നടത്തി. കോഴിക്കോട് മർകസ് സ്ഥാപനങ്ങളുടെ ക്യാമ്പസായാണ് ഖുർആൻ അക്കാദമി പ്രവർത്തിക്കുന്നത്. ഭാരവാഹികൾ: ഹാഫിള് റിള്‌വാൻ പെരുമ്പിലാവ്(പ്രസിഡന്റ്), ഹാഫിള് അൻശിഫ് വണ്ടൂർ(ജനറൽ സെക്രട്ടറി), ഹാഫിള് യാസീൻ വില്യാപള്ളി(ഫിനാൻസ് സെക്രട്ടറി), ഹാഫിള് സിനാൻ പട്ടാമ്പി, ഹാഫിള് ഖാസിം, ഹാഫിള് അർഫാദ് മംഗാലാപുരം(സെക്രട്ടറിമാർ). ചടങ്ങിൽ മർകസുൽ ഹുദാ പി.ആർ.ഒ ഹാഫിള് അനസ് സഖാഫി,അധ്യാപകരായ ഹാഫിള് ശഹീറുദ്ദീൻ സഖാഫി, ഹാഫിള് നിയാസ് ഹാശിമി, അന്നബഅ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹാഫിള് സുഫിയാൻ കൂറ്റമ്പാറ, ജനറൽ സെക്രട്ടറി ഹാഫിള് അബ്ദുൽ ബാസിത് മങ്ങാട് സംബന്ധിച്ചു.

മലബാറിൽ പ്ലസ് വൺ സീറ്റുകൾക്ക് കുറവില്ലെന്ന സർക്കാർ വാദം തെറ്റാണെന്ന് സൂചിപ്പിച്ച് സപ്ലിമെൻ്ററി അലോട്ട്‌മെൻ്റ് കണക്ക്

മലബാറിൽ പ്ലസ് വൺ സീറ്റുകൾക്ക് കുറവില്ല എന്ന സർക്കാർ അവകാശവാദത്തിന് ഘടകവിരുദ്ധമായി സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിന് അപേക്ഷിച്ചവരുടെ എണ്ണം പുറത്തുവന്നു. 14 ജില്ലകളിലും ആദ്യ സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിനായി 57,712 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 40,945 അപേക്ഷകർ പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളില്‍ നിന്നുള്ളവരാണ്. സംസ്ഥാനത്താകെ സീറ്റില്ലാത്ത മൊത്തം അപേക്ഷകരുടെ 70.94 ശതമാനവും മലബാറിലാണെന്ന് കണക്കുകളില്‍ വ്യക്തം. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ അപേക്ഷകർ; 16881 പേർ. സംസ്ഥാനത്താകെ സീറ്റില്ലാത്തവരില്‍ 29.25 ശതമാനവും മലപ്പുറത്താണ്. മലബാറില്‍ സീറ്റില്ലാത്തവരില്‍ 41.22 ശതമാനവും മലപ്പുറത്താണ്. മലപ്പുറത്ത് സീറ്റിന്‍റെ കുറവില്ലെന്നായിരുന്നു ആദ്യം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയില്‍ ഉള്‍പ്പെടെ പറഞ്ഞത്. വിദ്യാർഥി സംഘടനകളും മാധ്യമങ്ങളും കണക്കുകള്‍ പുറത്തുവിട്ടതോടെ മലപ്പുറത്ത് ഏഴായിരം സീറ്റിന്‍റെ കുറവുണ്ടെന്ന് മന്ത്രി നിലപാട് മാറ്റി. ഈ കണക്കും മറികടക്കുന്നതാണ് സപ്ലിമെന്‍ററി ഘട്ടത്തിലുള്ള അപേക്ഷകരുടെ എണ്ണം. പാലക്കാട്…

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ വെൽഫെയർ പാർട്ടി അനുശോചിച്ചു

മലപ്പുറത്തെ സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച് നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു അദ്ദേഹം. നിലപാടുകളിൽ കരുത്തനും ഇടപെടലുകളിൽ സൗമ്യനുമായ നേതാവായിരുന്നു അദ്ദേഹം. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വേർപാട് തീരാ നഷ്ടമാണെന്നും സഹപ്രവർത്തകരോടും കുടുബത്തോടുമൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ കീഴുപറമ്പ്, ജില്ലാ നേതാക്കളായ ബന്ന മുതുവല്ലൂർ, കെഎംഎ ഹമീദ്, പിപി കുഞ്ഞാലി മാസ്റ്റർ, പഞ്ചായത്ത് നേതാക്കളായ ഇകെ കുഞ്ഞയമുട്ടി മാസ്റ്റർ, ടിടി നൂറുദ്ദീൻ, കാപ്പൻ സുഹൈൽ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

മർകസ് ദൗറത്തുൽ ഖുർആൻ ഇന്ന് (ശനി)

കോഴിക്കോട്: വിശുദ്ധ ഖുർആൻ പൂർണമായി പാരായണം ചെയ്ത് നാലുമാസത്തിലൊരിക്കൽ വിശ്വാസികൾ സംഗമിക്കുന്ന ദൗറത്തുൽ ഖുർആൻ ആത്മീയ സംഗമം ഇന്ന് മർകസിൽ നടക്കും. മഗ്‌രിബ് നിസ്‌കാരാനന്തരം കൺവെൻഷൻ സെന്ററിൽ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ സംഗമത്തിന് തുടക്കമാവും. സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ഹിജ്‌റ വർഷാരംഭത്തിന്റെ പ്രാധാന്യവും മുഹർറത്തിന്റെ ചരിത്ര പ്രസക്തിയും വിവരിച്ച് അബൂബക്കർ സഖാഫി വെണ്ണക്കോട് പ്രഭാഷണം നടത്തും. അടുത്തിടെ മരണപ്പെട്ട മർകസ് സൗദി ചാപ്റ്റർ ജനറൽ സെക്രട്ടറി ഹംസ എളാടിനെ ചടങ്ങിൽ അനുസ്മരിക്കും. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ പ്രാർഥന സദസ്സിന് നേതൃത്വം നൽകും. പി സി അബ്ദുല്ല ഫൈസി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല,…

പ്ലസ് വൺ സീറ്റ് കലക്ട്രേറ്റിന് മുന്നിൽ ഉപവസിച്ചും മാർക്ക് ലിസ്റ്റ് കത്തിച്ചും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം

മലപ്പുറം: പ്ലസ് വൺ മതിയായ അധിക ബാച്ചുകൾ അനുവദിക്കാത്ത മലപ്പുറം വിവേചന ഭീകരതക്കെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും കലക്ട്രേറ്റ് പിടിക്കൽ ഉപവസിക്കുകയും മാർക്ക് ലിസ്റ്റ് കത്തിച്ചു പ്രതിഷേധിക്കുകയും ചെയ്തു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കെ.വി സഫീർ ഷാ ഉദ്ഘാടനം ചെയ്തു. ശാശ്വതമായ പരിഹാരത്തിന് ഇനിയും സർക്കാർ തയ്യാറായില്ലെങ്കിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സംഘടിപ്പിച്ച് ജില്ലയിൽ വ്യാപക പ്രക്ഷോഭത്തിന് വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റിയും നേതൃത്വം നൽകുമെന്നും അദ്ധേഹം പറഞ്ഞു. ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലെയും എം.എൽ.എ ഓഫീസുകളിലേക്ക് ജസ്റ്റിസ് വിജിൽ എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിക്കും. താൽകാലിക ബാച്ചുകൾ എന്ന വഞ്ചന തുടരാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനകീയ സദസ്സുകളിലൂടെ സർക്കാറിൻ്റെയും വിദ്യാഭ്യാസ വകുപ്പിൻ്റെയും ഉദ്യോഗസ്ഥ വീഴ്ചകളെയും കുറിച്ച് വിചാരണ ചെയ്യുമെന്നും ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ പറഞ്ഞു. ബാസിത് താനൂർ അധ്യക്ഷത വഹിച്ചു.വുമൺ ജസ്റ്റിസ് ജില്ലാ…

ഗ്യാസ് കണക്‌ഷന്‍ ദുരുപയോഗം; ഉപഭോക്താക്കളുടെ ബയോമെട്രിക് പരിശോധന കര്‍ശനമാക്കി ഏജന്‍സികള്‍

കോഴിക്കോട്: പാചകവാതക സിലിണ്ടർ ഉപഭോക്താക്കൾക്കായി ബയോമെട്രിക് പരിശോധന കർശനമാക്കാനൊരുങ്ങി ഗ്യാസ് ഏജൻസികൾ. പ്രാരംഭ ഘട്ടത്തിൽ നടപടിക്രമങ്ങൾ കർശനമാക്കില്ലെങ്കിലും വരും മാസങ്ങളിൽ എല്ലാ ഉപഭോക്താക്കളും അന്തിമ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരുമെന്ന് കോഴിക്കോട് ഭാരത് ഗ്യാസ് ഏജൻസി അധികൃതർ അറിയിച്ചു. പരിശോധന നടപ്പാക്കുന്നതിനുള്ള ഔദ്യോഗിക തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേന്ദ്രസർക്കാരിൻ്റെ തീരുമാനത്തിന് പിന്നാലെ ഏജൻസികൾ പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബയോമെട്രിക് വെരിഫിക്കേഷൻ നടപ്പാക്കുന്നതിനുള്ള അന്തിമ സമയപരിധി സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ വാർത്ത പരന്നതോടെ ഇടപാടുകാർ ഏജൻസികളിൽ എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ്. ബയോമെട്രിക് പരിശോധന സുഗമമാക്കുന്നതിന് ഗ്യാസ് ഏജൻസി ഓഫീസുകളിൽ പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, രോഗികളും മുതിർന്ന പൗരന്മാരുമുൾപ്പെടെയുള്ള ആളുകളുടെ വീടുകളിൽ പരിശോധന നടത്താൻ സിലിണ്ടർ വിതരണക്കാർക്ക് പരിശീലനം നൽകുന്നുണ്ടെന്ന് ഏജൻസി അധികൃതർ പറഞ്ഞു. എൽപിജി സിലിണ്ടറുകളുടെ യഥാർഥ ഗുണഭോക്താക്കളെ കണ്ടെത്താനാണ് ബയോമെട്രിക് പരിശോധന കർശനമാക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം തീരുമാനിച്ചത്. യഥാർഥ…

അവയവ വില്പനയ്ക്കായി ഇറാനിലേക്ക് മനുഷ്യക്കടത്ത്: കേസ് എന്‍ ഐ എ കൊച്ചി യൂണിറ്റ് ഏറ്റെടുത്തു; കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു

കൊച്ചി: അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷണം ആരംഭിച്ചു. അന്താരാഷ്ട്ര തലത്തിൽ മനുഷ്യക്കടത്ത് നടന്നിട്ടുണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് എൻഐഎ കൊച്ചി യൂണിറ്റ് കേസ് ഏറ്റെടുത്തത്. അന്വേഷണം ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചതോടെ എൻഐഎ കൊച്ചി കോടതിയിൽ എഫ്ഐആർ ഫയൽ ചെയ്തു. നിലവിൽ ആലുവ റൂറൽ പോലീസിൻ്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. മെയ് 19നാണ് അവയവക്കടത്ത് കേസിലെ മുഖ്യ സൂത്രധാരനായ തൃശൂർ സ്വദേശി സാബിത്ത് നാസറിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്. മുംബൈയിൽ പിടിയിലായ മനുഷ്യക്കടത്തുകാരനിൽ നിന്നാണ് സാബിത്തിനെ കുറിച്ച് അന്വേഷണ ഏജൻസികൾക്ക് ആദ്യം വിവരം ലഭിച്ചത്. വൃക്ക നല്‍കാൻ തയാറാകുന്നവരെ കണ്ടെത്തി അവരെ ഇറാനിലും തിരികെയും എത്തിക്കുക എന്നതായിരുന്നു ഇയാളുടെ ജോലി. ഇയാള്‍ക്കൊപ്പം അവയവ മാഫിയയില്‍ മുഖ്യപങ്കാളികളായ കൊച്ചി സ്വദേശി സജിത്ത്, ഹൈദരാബാദ് സ്വദേശി ബെല്ലം കൊണ്ട…

വിരമിച്ച അദ്ധ്യാപകനു വേണ്ടി വിദ്യാർത്ഥികളുടെ ‘പെൻഷൻ’ പദ്ധതി

തിരുവനന്തപുരം: പതിറ്റാണ്ടുകൾക്ക് മുമ്പ് തിരുവനന്തപുരത്തിൻ്റെ കിഴക്കൻ പ്രാന്തപ്രദേശമായ വിതുരയിലും പരിസരത്തുമുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് ഹോം ട്യൂഷനിലൂടെ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന അദ്ധ്യാപകന്‍ കൃഷ്ണ പിള്ളയ്ക്ക് എന്‍ എസ് എസ് വൊളണ്ടിയര്‍മാരായ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്. 80-നോട് അടുക്കുന്ന ‘പിള്ള സാറിന്’ ഇപ്പോള്‍ തല ചായ്ക്കാന്‍ ഒരു കൂരയോ കുടുംബമോ ഇല്ല. അദ്ദേഹം വെയിറ്റിംഗ് ഷെഡുകളിലും കട വരാന്തകളിലും അഭയം തേടുന്ന കാഴ്ച വിതുരയിലെ ജനങ്ങൾക്ക് പതിവ് കാഴ്ചയാണ്. വിതുര ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ-എൻഎസ്എസ് പ്രോഗ്രാം ഓഫീസറായ അരുൺ വിപിയും പിള്ളയെ മിക്കവാറും എല്ലാ ദിവസവും സ്കൂളിലേക്കുള്ള യാത്രാമധ്യേ കാണാറുണ്ടായിരുന്നു. മുൻ അദ്ധ്യാപകൻ്റെ ദുരവസ്ഥയിൽ മനംനൊന്ത് പിള്ളയുടെ കഥ സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരോട് അരുണ്‍ വിവരിച്ചു. അങ്ങനെയാണ് അവശ്യവസ്തുക്കളും മരുന്നുകളും വാങ്ങാൻ പിള്ളയെ സഹായിക്കാൻ പെൻഷൻ്റെ രൂപത്തിൽ പ്രതിമാസ സഹായം നൽകാമെന്ന ആശയം അവർ ഒരുമിച്ചെടുത്തത്. ഒരു…

കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് 1.2 കോടി രൂപ യൂസഫലി കൈമാറി

തിരുവനന്തപുരം: കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി 1.2 കോടി രൂപ നൽകി. മരിച്ചവരുടെ വിവരങ്ങൾ സംബന്ധിച്ച് നോർക്ക തയ്യാറാക്കിയ പട്ടിക പ്രകാരമാണ് തുക കൈമാറിയത്. ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. ലുലു ഗ്രൂപ്പ് റീജണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ തുക നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കൊളശ്ശേരിക്ക് കൈമാറി. 50 പേര്‍ കൊല്ലപ്പെട്ട മംഗഫ് ക്യാമ്പിലെ തീപിടിത്തത്തില്‍ 15 പേരെയാണ് കുവൈറ്റ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. എട്ട് കുവൈറ്റി പൗരന്മാര്‍, മൂന്ന് ഇന്ത്യക്കാര്‍, നാല് ഈജിപ്തുകാരനുമാണ് കേസില്‍ അറസ്റ്റിലായത്. നരഹത്യ, അശ്രദ്ധ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജോലി കഴിഞ്ഞ് തൊഴിലാളികള്‍ ഉറങ്ങുന്ന സമയത്താണ് തീപിടിത്തം ഉണ്ടായത്. ഇതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. കഴിഞ്ഞ മാസം 12-ന് പുലര്‍ച്ചെയാണ് തെക്കന്‍ കുവൈത്തിലെ…