മോണ്ടാന: അമേരിക്കയിലെ മോണ്ടാനയിൽ സഹോദരിയെ പുഴയിൽ ഒഴുക്കിൽപ്പെടാതെ രക്ഷിച്ച 13 വയസ്സുകാരൻ മുങ്ങിമരിച്ചു. എഫ്രേം ഡെയ്‌ലി എന്ന കുട്ടിയാണ് മരിച്ചത്.വ്യാഴാഴ്ചയായിരുന്നു ഈ ദുരന്തം . മോണ്ടാനയിലെ ഫ്രോംബർഗിന് സമീപം ക്ലാർക്ക്സ് ഫോർക്ക് നദിയിൽ ട്യൂബിങ് നടത്തുന്നതിനിടെയാണ് വ്യാഴാഴ്ചയായിരുന്നു ഈ സംഭവം. സഹോദരി വെള്ളത്തിൽ അപകടത്തിൽപ്പെട്ടത് കണ്ട് എഫ്രേം അവളെ രക്ഷപ്പെടുത്തുകയായിരുന്നു. സഹോദരിയെ സുരക്ഷിതമായി കരയിലെത്തിക്കാൻ കഴിഞ്ഞെങ്കിലും, എഫ്രേം ശക്തമായ ഒഴുക്കിൽപ്പെട്ട് വെള്ളത്തിനടിയിലേക്ക് താഴുകയായിരുന്നു. തുടർന്ന് നടത്തിയ തീവ്രമായ തെരച്ചിലിനൊടുവിൽ, പിറ്റേദിവസം ഉച്ചയോടെയാണ് പ്രത്യേക ഡൈവിംഗ് ഉപകരണങ്ങളും ഹെലികോപ്റ്ററും ഡ്രോണുകളും ഉപയോഗിച്ച് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഒൻപത് മക്കളുള്ള കുടുംബത്തിലെ അംഗമായ എഫ്രേമിനെ ബന്ധുക്കളും സുഹൃത്തുക്കളും ഒരു ‘ഹീറോ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ദാരുണ സംഭവം പ്രദേശത്ത് വലിയ ദുഃഖം സൃഷ്ടിച്ചിട്ടുണ്ട്.
Author: പി പി ചെറിയാൻ
ബസ്സുകള്‍ തമ്മിലുള്ള മത്സര ഓട്ടത്തിന് കടിഞ്ഞാണിട്ട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി; നവംബര്‍ 1 മുതല്‍ ജിപിഎസ് നിരീക്ഷണം നിലവില്‍ വരും
തിരുവനന്തപുരം: യാത്രക്കാരെ കയറ്റുന്നതിനായി ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനും അതുമൂലമുണ്ടാകുന്ന അപകടകരമായ ഡ്രൈവിങ്ങിനും നിയന്ത്രണം ഏർപ്പെടുത്താൻ പുതിയ സംവിധാനവുമായി സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി. കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകൾക്കിടയിൽ നിർബന്ധിത സമയ ഇടവേള ഏർപ്പെടുത്തി അത് ജിപിഎസ് സംവിധാനത്തിലൂടെ നിരീക്ഷിക്കുന്ന പദ്ധതി നവംബർ 1 മുതൽ നടപ്പാക്കാനാണ് തീരുമാനം. പുതിയ ക്രമീകരണം നിലവിൽ വരുന്നതോടെ ഒരേ റൂട്ടിലൂടെ സർവീസ് നടത്തുന്ന ബസുകൾ നിശ്ചിത സമയ ഇടവേള കർശനമായി പാലിക്കേണ്ടിവരും. നഗരപ്രദേശങ്ങളിൽ സർവീസുകൾക്കിടയിൽ കുറഞ്ഞത് അഞ്ച് മിനിറ്റും ഗ്രാമീണ പാതകളിൽ കുറഞ്ഞത് പത്ത് മിനിറ്റും ഇടവേള ഉറപ്പാക്കാനാണ് നിർദേശം. സ്വകാര്യ ബസുകൾക്ക് മാത്രമല്ല, കെഎസ്ആർടിസി സർവീസുകൾക്കും ഈ മാനദണ്ഡം ബാധകമായിരിക്കും. ഒരേ റൂട്ടിൽ അടുത്തടുത്ത സമയങ്ങളിൽ ഒന്നിലധികം ബസുകൾ സർവീസ് നടത്തുമ്പോൾ കൂടുതൽ യാത്രക്കാരെ ലഭിക്കുന്നതിനായി ബസുകൾ തമ്മിൽ മത്സരിക്കുന്ന സാഹചര്യം പല സ്ഥലങ്ങളിലും…
16-കാരിക്ക് നൽകിയത് 88-കാരിയുടെ എക്സ്റേ; നട്ടെല്ലിന് വളവെന്ന് കണ്ടെത്തി ചികിത്സയും മരുന്നും; കോന്നി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച
കോന്നി: ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സ തേടിയെത്തിയ 16 വയസുകാരിക്ക് 88 വയസുള്ള മറ്റൊരു രോഗിയുടെ എക്സ്റേ മാറി നൽകിയ സംഭവത്തിൽ കോന്നി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട്. തെറ്റായ എക്സ്റേയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിക്ക് നട്ടെല്ലിന് വളവുണ്ടെന്ന് വിലയിരുത്തി ചികിത്സ നിർദേശിക്കുകയും നാലു ദിവസത്തോളം മരുന്ന് കഴിപ്പിക്കുകയും ചെയ്തതായാണ് പരാതി. സംഭവം ഗൗരവമായി പരിഗണിച്ച ആരോഗ്യ മന്ത്രി, വീഴ്ചയ്ക്ക് ഉത്തരവാദികളായവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് അടിയന്തര നിർദേശം നൽകി. സംഭവത്തെക്കുറിച്ച് മെഡിക്കൽ കോളേജ് അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിലും എക്സ്റേ മാറിനൽകുന്നതിൽ ഗുരുതര പിഴവ് സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷന് മെഡിക്കൽ കോളേജ് സൂപ്രണ്ട് നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം, രോഗികൾക്ക് എക്സ്റേ വിതരണം ചെയ്യുന്ന കൗണ്ടറിലാണ് പിഴവ് സംഭവിച്ചത്. എന്നാൽ, തെറ്റായ എക്സ്റേ രോഗിയുടെ…
ആൻ്റോ അഗസ്റ്റിന് കുരുക്ക് മുറുകുന്നു; മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളും എത്തും
കൊച്ചി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പേര് ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നീക്കം തുടങ്ങി. കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡുകളിൽ കണ്ടെത്തിയ രേഖകളും വിദേശ കറൻസികളും ഇലക്ട്രോണിക് ഉപകരണങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചതിന് പിന്നാലെ, കേന്ദ്ര ഏജൻസികളുടെ അന്വേഷണവും ആവശ്യപ്പെടാനാണ് എസ്ഐടി ഒരുങ്ങുന്നതെന്നാണ് വിവരം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), കസ്റ്റംസ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടങ്ങിയ ഏജൻസികൾക്ക് അന്വേഷണവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് കൈമാറാനാണ് നീക്കം. ഓരോ ഏജൻസിയുടെയും അധികാരപരിധിയിൽ വരുന്ന സാമ്പത്തിക ഇടപാടുകൾ പ്രത്യേകം പരിശോധിക്കേണ്ട സാഹചര്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. റെയ്ഡുകളിൽ പിടിച്ചെടുത്ത രേഖകൾ, അക്കൗണ്ടുകളുമായും സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ട വിവരങ്ങൾ, വിദേശ കറൻസികൾ, മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ, മറ്റ് ഡിജിറ്റൽ രേഖകൾ എന്നിവയുടെ വിശദാംശങ്ങൾ…
ഇന്നത്തെ രാശിഫലം (19-09-2026 ശനി)
ചിങ്ങം: നിങ്ങളുടെ ഭാവനാപരമായ കഴിവുകള്‍ ഇന്ന് പുഷ്‌പിക്കും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാദ്ധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാദ്ധ്യതയുണ്ട്‍. കന്നി: ഇന്ന് നിങ്ങളുടെ ഭരണപരമായ കഴിവുകൾ നല്ലതായിരിക്കും. വിജയിക്കുന്നതിനുള്ള നിങ്ങളുടെ അദമ്യമായ ആഗ്രഹം നിങ്ങളുടെ ജോലികൾ തീർക്കുന്നതിനായി പ്രേരിപ്പിക്കും. നിങ്ങളുടെ അടിസ്ഥാനപരമായ നേതൃത്വപാടവവും, അഭിരുചിയും സംഘടനാപാടവത്തെ പുഷ്‌ടിപ്പെടുത്തും. തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും. സഹോദരന്മാരുമായുള്ള ബന്ധം നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ഇന്ന് ചർച്ച ചെയ്തേക്കാം. ഒരു തീര്‍ത്ഥാടനത്തിന് സാദ്ധ്യത. സാമ്പത്തിക നേട്ടമുണ്ടാകാം. ഒരു വിദേശരാജ്യത്തുനിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി അന്യസ്ഥലങ്ങളില്‍ പോകേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസം. മാനസികമായും ശാരീരികമായും ശാന്തത കൈവരും. നിക്ഷേപകര്‍ക്ക് ഇന്ന് നല്ല ദിവസം. ഭാഗ്യദേവത നിങ്ങളില്‍…
ക്യാമ്പസുകളിൽ എസ്.എഫ്.ഐ മുന്നേറ്റം; യു.ഡി.എഫ് ഭരണത്തിനെതിരായ അമർഷത്തിന്റെ ആദ്യ സൂചനയെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കലാലയ, പോളിടെക്‌നിക്, സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ എസ്.എഫ്.ഐ നേടിയ മുന്നേറ്റം ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന്റെ സൂചനയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തെരഞ്ഞെടുപ്പ് ഫലങ്ങളോട് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ച അദ്ദേഹം, ഒരു തെരഞ്ഞെടുപ്പ് പരാജയത്തോടെ ഒന്നും അവസാനിക്കുന്നില്ലെന്ന സന്ദേശമാണ് യുവതലമുറ നൽകുന്നതെന്ന് അഭിപ്രായപ്പെട്ടു. പ്രഖ്യാപിക്കപ്പെട്ട ഫലങ്ങൾ പ്രകാരം കേരള സർവകലാശാലയ്ക്ക് കീഴിലുള്ള 71 കോളജുകളിൽ 62 ഇടത്തും എസ്.എഫ്.ഐ യൂണിയൻ നേടിയതായി സംഘടന അവകാശപ്പെട്ടു. കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള 77 കോളജുകളിൽ 53 ഇടത്തും സംഘടന വിജയിച്ചതായാണ് കണക്ക്. സംസ്ഥാനത്തെ 55 പോളിടെക്‌നിക്കുകളിൽ 45 എണ്ണത്തിലും എസ്.എഫ്.ഐ മുന്നേറ്റം നേടിയതായും സംഘടന അറിയിച്ചു. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചതായി എസ്.എഫ്.ഐ നേതൃത്വം അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് നടന്ന 699 സ്കൂളുകളിൽ 604 ഇടത്ത് ഭൂരിപക്ഷം നേടിയെന്നാണ് സംഘടന പുറത്തുവിട്ട കണക്ക്. കഴിഞ്ഞ മൂന്ന് മാസത്തെ…
മുൻ ബ്ലൂ സ്റ്റാർ ടെക്നിക്കൽ കോളേജ് പ്രിൻസിപ്പാൾ സി ജി ജോസഫ് (തങ്കച്ചൻ-85) നിര്യാതനായി
ഡാളസ്: റാന്നി മക്കപ്പുഴ ചെറുവാഴകുന്നേൽ പരേതനായ സി പി ജോർജിന്റെ മകൻ സി ജി ജോസഫ് (തങ്കച്ചൻ -85) സെപ്റ്റംബർ 18 നു നിര്യാതനായി. ഭാര്യ സൂസൻ ജോസഫ് എരുമേലി കനകപ്പുലം വള്ളപ്പുരക്കൽ കുടുംബാംഗമാണ്. മക്കൾ: മെർലിൻ, മഞ്ജു. എരുമേലി റാന്നി തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന ബ്ലൂ സ്റ്റാർ ടെക്നിക്കൽ കോളേജ് പ്രിൻസിപ്പാൾ ആയി ദീർഘ കാലം സേവനം ചെയ്തിട്ടുണ്ട്. 1980-90 കാലഘട്ടത്തിൽ നൂറു കണക്കിന് വിദ്യാർഥികൾ ഈ സ്ഥാപനത്തിൽ പഠിച്ചു എ സി ടെക്‌നീഷൻമാരായി ഗൾഫിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ജോലി സമ്പാദിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്.
റഷ്യൻ എണ്ണ വാങ്ങുന്നവർക്ക് ട്രംപിന്റെ ‘താരിഫ് പ്രഹരം’; ഇന്ത്യയും ചൈനയും ലക്ഷ്യത്തിൽ; 100% വരെ തീരുവയ്ക്ക് വഴിതുറന്ന് പുതിയ നിയമം
വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത വ്യാപാര നടപടി സ്വീകരിക്കാൻ വഴിതുറന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ റഷ്യ-ഇറാൻ ഉപരോധ നിയമത്തിൽ ഒപ്പു വെച്ചു. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള റഷ്യൻ ഊർജത്തിന്റെ പ്രധാന ഉപഭോക്താക്കൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റിന് അധികാരം നൽകുന്നതാണ് നിയമത്തിലെ ഏറ്റവും നിർണായക വ്യവസ്ഥ. ഇതോടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുന്ന രാജ്യങ്ങൾക്കെതിരെ വാഷിംഗ്ടൺ സാമ്പത്തിക സമ്മർദം ശക്തമാക്കുമോ എന്നതാണ് ആഗോളതലത്തിൽ ഉയരുന്ന പ്രധാന ചോദ്യം. ഇന്ത്യയും ചൈനയും റഷ്യൻ ക്രൂഡ് ഓയിലിന്റെ പ്രധാന വാങ്ങുന്ന രാജ്യങ്ങളായതിനാൽ പുതിയ നിയമത്തിന്റെ തുടർനടപടികൾ ഇരുരാജ്യങ്ങൾക്കും നിർണായകമാകും. പുതിയ നിയമം പാസായതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഉടൻ 100 ശതമാനം തീരുവ നിലവിൽ വന്നു എന്ന പ്രചാരണം ശരിയല്ല. റഷ്യയിൽ നിന്ന് വലിയ തോതിൽ…
ഗ്രീൻലാൻഡിൽ യുഎസ് സ്വാധീനം വർധിക്കുന്നു; ട്രംപിന്റെ ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പ്; പരമാധികാരം ഡെൻമാർക്കിന് തന്നെ
വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിനെ അമേരിക്കയുടെ നിയന്ത്രണത്തിലാക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദീർഘകാല നിലപാടിന് പുതിയൊരു വഴിത്തിരിവ്. ഗ്രീൻലാൻഡിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഡെൻമാർക്കും ഗ്രീൻലാൻഡും പുതിയ ധാരണയിലെത്തിയിരിക്കുകയാണ്. ഗ്രീൻലാൻഡിന്റെ ഉടമസ്ഥാവകാശമോ പരമാധികാരമോ അമേരിക്കയ്ക്ക് കൈമാറുന്ന കരാറല്ല ഇത്. എന്നാൽ ആർട്ടിക് മേഖലയിലെ യുഎസ് സൈനിക സാന്നിധ്യവും സുരക്ഷാ പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്താൻ പുതിയ ധാരണ വഴിയൊരുക്കും. സെപ്റ്റംബർ 18ന് കരാർ പ്രഖ്യാപിച്ച ട്രംപ്, ഗ്രീൻലാൻഡിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അമേരിക്കയ്ക്ക് “സ്ഥിരമായ നിയന്ത്രണം” ലഭിക്കുമെന്നാണ് അവകാശപ്പെട്ടത്. ഗ്രീൻലാൻഡിനെയും അമേരിക്കയെയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യുഎസിന് ദീർഘകാല ശേഷി ഉറപ്പാക്കുന്ന ധാരണയാണിതെന്നും അദ്ദേഹം പറഞ്ഞു. ഗ്രീൻലാൻഡിൽ അമേരിക്കയുടെ സൈനിക സാന്നിധ്യം കൂടുതൽ വിപുലീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഡെൻമാർക്കും ഗ്രീൻലാൻഡും കരാറിനെ അവതരിപ്പിച്ച രീതി ട്രംപിന്റെ വിശദീകരണത്തേക്കാൾ…
‘സൂചനകൾ വേണ്ട, പറയാനുള്ളത് നേരെ പറയൂ’; ബന്ധങ്ങളിൽ വൈറലായി ‘ക്ലിയർ കോഡിംഗ്’; പുതുതലമുറയുടെ പുതിയ ട്രെൻഡ്
ഇഷ്ടമാണെങ്കിൽ ഇഷ്ടമാണെന്ന് പറയാം, താൽപര്യമില്ലെങ്കിൽ അതും തുറന്നുപറയാം; പങ്കാളി മനസ്സ് വായിച്ചെടുക്കുമെന്ന് പ്രതീക്ഷിച്ച് സൂചനകളും പകുതി മറുപടികളും നൽകുന്ന രീതിക്ക് പകരം ബന്ധങ്ങളിൽ വ്യക്തതയ്ക്ക് മുൻഗണന നൽകുകയാണ് പുതുതലമുറ. സോഷ്യൽ മീഡിയയിലും ഡേറ്റിംഗ് ലോകത്തും ശ്രദ്ധ നേടുന്ന ഈ പുതിയ ആശയവിനിമയ രീതിയാണ് ‘ക്ലിയർ കോഡിംഗ്’. പറയാനുള്ളത് നേരിട്ട് പറയാതെ സൂചനകളിലൂടെയും ആംഗ്യങ്ങളിലൂടെയും മനസ്സിലാക്കിക്കൊടുക്കുന്ന രീതി ബന്ധങ്ങളിൽ ഏറെക്കാലമായി പതിവാണ്. ഒന്നും തുറന്നുപറയാതെ തന്നെ പങ്കാളി തന്റെ മനസ്സിലുള്ളത് തിരിച്ചറിയണമെന്ന പ്രതീക്ഷയും പലർക്കുമുണ്ടായിരുന്നു. എന്നാൽ കാലം മാറുന്നതിനൊപ്പം ഇത്തരം സങ്കീർണമായ ആശയവിനിമയ രീതികൾക്കും മാറ്റം സംഭവിക്കുകയാണ്. സോഷ്യൽ മീഡിയയിലും പുതുതലമുറയുടെ ബന്ധങ്ങളിലും ഇപ്പോൾ ശ്രദ്ധ നേടുന്ന പുതിയ ആശയമാണ് ‘ക്ലിയർ കോഡിംഗ്’. പേര് കേൾക്കുമ്പോൾ കോഡ് ഭാഷയിൽ സംസാരിക്കുന്ന രീതിയാണെന്ന് തോന്നാമെങ്കിലും അതല്ല ‘ക്ലിയർ കോഡിംഗ്’. സ്വന്തം വികാരങ്ങളും ചിന്തകളും പ്രതീക്ഷകളും മറച്ചുവയ്ക്കാതെ വ്യക്തമായും അവ്യക്തതയ്ക്ക് ഇടനൽകാതെയും…
