തന്റെ ഭരണത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നു; മൂന്ന് മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസിൽ വിലക്കേര്‍പ്പെടുത്തി പ്രസിഡന്റ് ട്രം‌പ്

വാഷിംഗ്ടണ്‍: പ്രമുഖ അമേരിക്കൻ മാധ്യമങ്ങളായ സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. തന്റെ ഭരണകൂടത്തെക്കുറിച്ച് തുടർച്ചയായി തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നുവെന്നാരോപിച്ചാണ് നടപടിയെന്ന് ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തീരുമാനം ആദ്യം പ്രഖ്യാപിച്ചത്. കാഴ്ചക്കാരുടെ എണ്ണവും വിശ്വാസ്യതയും കുറഞ്ഞതിനെ തുടർന്നാണ് എംഎസ്എൻബിസി അടുത്തിടെ എംഎസ് നൗ എന്ന് പേരുമാറ്റിയതെന്ന് അദ്ദേഹം പരിഹസിച്ചു. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് പൊളിറ്റിക്കോയ്ക്ക് എട്ട് ദശലക്ഷം ഡോളറിന്റെ സർക്കാർ സബ്സ്ക്രിപ്ഷൻ ലഭിച്ചിരുന്നുവെന്നും ഇതിൽ അഴിമതിയുണ്ടെന്നും ട്രംപ് ആരോപിച്ചു. പ്രസിഡന്റിനെയും ഭരണകൂടത്തെയും കുറിച്ച് തെറ്റായ വിവരങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യുന്നത് അനുവദിക്കാനാകില്ലെന്നാണ് ട്രംപിന്റെ നിലപാട്. സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന മറ്റ് മാധ്യമങ്ങൾക്കെതിരെയും നടപടി ഉണ്ടായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പിന്നീട് ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ് തീരുമാനത്തെ ന്യായീകരിച്ചു. വിലക്കേർപ്പെടുത്തിയ…

ലഹരിക്കെതിരെ യുവശബ്ദം ഉയരട്ടെ; ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4 രജിസ്ട്രേഷൻ തുടങ്ങി

₹10 ലക്ഷം കാഷ് പ്രൈസുകൾ ₹1 ലക്ഷം ഗ്രാൻഡ് പ്രൈസ് സൗജന്യ പ്രസംഗപരിശീലനവും മെൻറ്റെറിംഗും വേൾഡ് മലയാളി ഫെഡറേഷൻറ്റെ സജീവ സഹകരണത്തോടെ ആഗോള മത്സരം ഇത്തവണ മുതൽ സബ് ജൂനിയർ വിഭാഗവും ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി സ്കൂൾ–കോളേജ് വിദ്യാർത്ഥികളുടെ പ്രസംഗശേഷി, ഭാഷാപാടവം, ആശയവിനിമയ മികവ്, ആത്മവിശ്വാസം, നേതൃത്വഗുണങ്ങൾ എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ ഓർമ്മ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4 (2026–27)- ൻറ്റെ രജിസ്ട്രേഷൻ സെപ്റ്റംബർ 15-ന് ആരംഭിച്ചു. ഡിസംബർ 15 വരെ നീളുന്ന ആദ്യ റൗണ്ടിൽ പങ്കെടുക്കുന്നവർ രജിസ്ട്രേഷനോടൊപ്പം മൂന്നു മിനിറ്റിൽ കവിയാത്ത പ്രസംഗവീഡിയോ സമർപ്പിക്കണം. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളത്തിലും ഇംഗ്ലീഷിലുമാണ് മത്സരം. മൂന്ന് ഘട്ടങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മത്സരാർത്ഥികളെ കണ്ടെത്തി, ഓരോ ഘട്ടത്തിലും സൗജന്യ പ്രസംഗപരിശീലനവും മെൻറ്റെറിംഗും നൽകി അവരുടെ കഴിവുകൾ കൂടുതൽ മികവുറ്റതാക്കിയ ശേഷമാണ്…

അഞ്ച് മിനിറ്റ് വീഡിയോ കോൾ; ഒറ്റയടിക്ക് ജോലി പോയത് 80 ഇന്ത്യക്കാർക്ക്!

ഷിഫ്റ്റ് തുടങ്ങി മൂന്ന് മണിക്കൂറിനകം കൂട്ടപ്പിരിച്ചുവിടൽ ബ്ലൂവൈൻ ഇന്ത്യയിലെ കസ്റ്റമർ സപ്പോർട്ട് ടീമിനെ പൂർണമായി ഒഴിവാക്കിയെന്ന് റിപ്പോർട്ട് ന്യൂഡൽഹി: പതിവുപോലെ ജോലിക്കെത്തിയവർക്ക് മണിക്കൂറുകൾക്കകം തൊഴിൽ നഷ്ടപ്പെട്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. അമേരിക്കൻ ഡിജിറ്റൽ ബാങ്കിംഗ് കമ്പനിയായ ബ്ലൂവൈൻ ഇന്ത്യയിലെ കസ്റ്റമർ സപ്പോർട്ട് വിഭാഗത്തിലെ ഏകദേശം 80 ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിട്ടതായാണ് വിവരം. വെറും അഞ്ച് മിനിറ്റ് നീണ്ട ഗൂഗിൾ മീറ്റ് വീഡിയോ കോളിലൂടെയാണ് തീരുമാനം ജീവനക്കാരെ അറിയിച്ചതെന്നാണ് റിപ്പോർട്ട്. സംഭവദിവസം ഓഫീസിലെത്തേണ്ടതില്ലെന്നും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. വൈകുന്നേരം 6.30-ന് പതിവുപോലെ ഷിഫ്റ്റ് ആരംഭിച്ചു. എന്നാൽ, രാത്രി 9.30-ഓടെ മുഴുവൻ ടീമിനെയും അടിയന്തര വീഡിയോ കോളിലേക്ക് വിളിച്ച മാനേജ്മെന്റ് പിരിച്ചുവിടൽ തീരുമാനം അറിയിക്കുകയായിരുന്നു. പിരിച്ചുവിടപ്പെട്ട ജീവനക്കാരിൽ ഒരാൾ റെഡ്ഡിറ്റിൽ പങ്കുവച്ച കുറിപ്പോടെയാണ് സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായത്. ഇന്ത്യൻ ടീമിന്റെ പ്രകടനം മോശമായിരുന്നുവെന്ന…

ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഒക്ടോബർ 31-ന്

ഹൂസ്റ്റൺ : സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവൽ 2026 (കൊയ്ത്തുത്സവം) ഒക്ടോബർ 31 ശനിയാഴ്ച വൈകുന്നേരം 4 മുതൽ രാത്രി 10 വരെ ദേവാലയ അങ്കണത്തിൽ വിപുലമായ പരിപാടികളോടെ നടക്കും. ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് തയ്യാറാക്കിയ ഹാർവെസ്റ്റ് ഫെസ്റ്റിവൽ 2026 ലോഗോ റവ. ഫാ. പി. കെ. വർഗീസ് പ്രകാശനം ചെയ്തു. ഇടവക വികാരി റവ. ഫാ. രാജേഷ് കെ. ജോൺ, റവ. ഫാ. മാത്തുക്കുട്ടി വർഗീസ് കോറെപ്പിസ്കോപ്പാ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഇടവക സെക്രട്ടറി മോൻസൺ പുന്നൂസും ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ സുബിൻ ജോണും ചേർന്ന് ലോഗോ റവ. ഫാ. പി. കെ. വർഗീസിന് സമർപ്പിച്ചു. ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ ഫുഡ് കൂപ്പണിന്റെ ആദ്യ വിൽപ്പന അഭിവന്ദ്യ ഡോ. എബ്രഹാം മാർ…

ഏഷ്യൻ ഗെയിംസ്: ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഇന്ന് ജപ്പാനെ നേരിടും

2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഇന്ന് ജപ്പാനെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തോടെ തങ്ങളുടെ കിരീടപ്രതിരോധത്തിന് തുടക്കമിടുന്നു. സെപ്റ്റംബർ 18ന് ജപ്പാനിലെ നിഷിനിലുള്ള കൊറോഗി സ്‌പോർട്‌സ് പാർക്കിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാവിലെ 10.30നാണ് ആരംഭിക്കുന്നത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ വനിതാ ക്രിക്കറ്റിൽ സ്വർണം നേടിയ ഇന്ത്യ ഇത്തവണയും കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്. ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ നിരയിൽ സ്മൃതി മന്ദാന, ഷഫാലി വർമ്മ, ദീപ്തി ശർമ്മ, റിച്ച ഘോഷ്, രാധ യാദവ് തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. ടൂർണമെന്റിലെ നാലാം ക്വാർട്ടർ ഫൈനലായാണ് ഇന്ത്യ–ജപ്പാൻ മത്സരം നടക്കുന്നത്. ഇന്ത്യയിൽ സോണി സ്‌പോർട്‌സ് നെറ്റ്‌വർക്ക് ചാനലുകൾ മത്സരം തത്സമയം സംപ്രേഷണം ചെയ്യും. മൊബൈലിലും ഓൺലൈനിലും സോണിലൈവ് വഴി മത്സരം തത്സമയം കാണാനാകും. ജപ്പാനെ മറികടന്ന് സെമിഫൈനലിലെത്തിയാൽ ഇന്ത്യയുടെ എതിരാളി ബംഗ്ലാദേശായിരിക്കും.…

ഏഷ്യൻ ഗെയിംസ്: ഇന്ത്യയുടെ പതാകയേന്താൻ മനു ഭാക്കറും തേജീന്ദർപാൽ സിംഗ് ടൂറും

ന്യൂഡൽഹി: ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഷൂട്ടിങ് താരം മനു ഭാക്കറും ഷോട്ട്പുട്ട് താരം തേജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യയുടെ പതാകവാഹകരാകും. സെപ്റ്റംബർ 19ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ഇരുവരും ത്രിവർണ പതാകയേന്തി ഇന്ത്യൻ സംഘത്തെ നയിക്കും. ഇന്ത്യൻ സംഘത്തിന്റെ ഷെഫ്-ഡി-മിഷൻ സഹദേവ് യാദവാണ് മനു ഭാക്കറിനെ പതാകവാഹകയായി തിരഞ്ഞെടുത്ത വിവരം സ്ഥിരീകരിച്ചത്. പിന്നാലെ, തേജീന്ദർപാൽ സിംഗ് ടൂറിനെ രണ്ടാമത്തെ പതാകവാഹകനായി തിരഞ്ഞെടുത്തതായി അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയും അറിയിച്ചു. അന്താരാഷ്ട്ര മത്സരങ്ങളിലെ ശ്രദ്ധേയമായ നേട്ടങ്ങളാണ് ഇരുവർക്കും ഈ ബഹുമതി ലഭിക്കാൻ വഴിയൊരുക്കിയത്. മനു ഭാക്കറിന്റെ കായികജീവിതത്തിലെ മറ്റൊരു അഭിമാന നേട്ടമാണ് ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന്റെ പതാകയേന്താനുള്ള അവസരം. 2024 പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിലും മനു…

മെൽബണിലെ വാഹനാപകടത്തില്‍ യുവതിക്കും ഭര്‍തൃമാതാവിനും ദാരുണാന്ത്യം

മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിൽ വാഹനാപകടത്തിൽ യുവതിയും ഭര്‍തൃമാതാവും മരിച്ചു. നെഹ ബൊമ്മാലി (33), ഭര്‍തൃമാതാവ് രാമാദേവി (67) എന്നിവരാണ് മരിച്ചത്. സെപ്റ്റംബർ 16 രാത്രി ഏകദേശം 9.40ന് മെൽബണിലെ പോയിന്റ് കുക്കിൽ Boardwalk Boulevard–Innessfail Drive ജംഗ്ഷനിലായിരുന്നു അപകടം. നെഹയും രാമാദേവിയും സഞ്ചരിച്ചിരുന്ന ടൊയോട്ട കൊറോള പോർഷെ മാകാനുമായി കൂട്ടിയിടിക്കുകയായിരുന്നു. Victoria Police-ന്റെ ഔദ്യോഗിക വിവരമനുസരിച്ച് ഇരുവരും അപകടസ്ഥലത്തുതന്നെ മരിച്ചു. പോർഷെ ഓടിച്ചിരുന്ന 53കാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നര വയസ്സുള്ള ഹാരവും ഒരു വയസ്സുള്ള വിവാൻവിയുമാണ് നെഹയുടെ മക്കൾ. അടുത്തിടെയാണ് കുടുംബം ഇളയ മകളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചത്. രാമാദേവി ഭർത്താവ് തുളസി പ്രസാദിനൊപ്പം കുടുംബത്തെ സന്ദർശിക്കാനായി ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലെത്തിയതായിരുന്നു. അപകടത്തെ തുടർന്ന് കുടുംബത്തെ സഹായിക്കുന്നതിനായി മെൽബണിലെ തെലുങ്ക് സമൂഹം ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ഇന്ത്യയിലെ വിശാഖപട്ടണത്തെത്തിച്ച് സംസ്കാരച്ചടങ്ങുകൾ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം എന്നാണ്…

സയൻസ് ഫിക്ഷൻ സൈക്കോ ത്രില്ലർ ‘ഇൻസൈറ്റ്’; ചിത്രത്തിന്റെ പൂജ നടന്നു

സഹയാത്ര ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ഇൻസൈറ്റ്’ന്റെ പൂജാ ചടങ്ങുകൾ നടന്നു. സയൻസ് ഫിക്ഷൻ, ഫാന്റസി, ക്രൈം, സൈക്കോളജിക്കൽ ത്രില്ലർ ഘടകങ്ങൾ സമന്വയിപ്പിച്ചാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. വ്യത്യസ്തമായ പ്രമേയവും അവതരണരീതിയും മുൻനിർത്തി ഒരുക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നവാഗതനായ മനോജ് ജെയിംസ് ആണ്. ചിത്രത്തിന്റെ പൂജാചടങ്ങിൽ സഹയാത്ര ഫിലിംസ് ഡയറക്ടർ ശിവദാസൻ പാണ്ടികശാല ഭദ്രദീപം തെളിയിച്ചു. സുരേഷ് മാഞ്ഞാലി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. തുടർന്ന് സാജു നവോദയ സ്ക്രിപ്റ്റ് കൈമാറുകയും ചിത്രത്തിന്റെ ആദ്യ ക്ലാപ്പ് നിർവഹിക്കുകയും ചെയ്തു. സിനിമയുടെ അണിയറപ്രവർത്തകരും അഭിനേതാക്കളും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങിൽ പങ്കെടുത്തു. സയൻസ് ഫിക്ഷന്റെയും ഫാന്റസിയുടെയും പശ്ചാത്തലത്തിൽ ക്രൈമും മനുഷ്യ മനസ്സിന്റെ സങ്കീർണതകളും ത്രില്ലർ സ്വഭാവത്തിൽ അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ‘ഇൻസൈറ്റ്’. സസ്പെൻസിനും ഉദ്വേഗജനകമായ മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകുന്നതിനൊപ്പം പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന തരത്തിലുള്ള കഥാപശ്ചാത്തലമാണ് ചിത്രത്തിനായി…

ആശ ശരത്തും ഇർഷാദ് അലിയും ഒന്നിക്കുന്ന ‘സറാഫസ്’; ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമ്മവും നടന്നു

മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളായ ആശ ശരത്തും ഇർഷാദ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘സറാഫസ്’ പ്രഖ്യാപിച്ചു. അജ്മൽ ആർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമ്മവും തിരുവനന്തപുരം ശ്രീ മൂലം ക്ലബിൽ നടന്ന ചടങ്ങിൽ നടന്നു. സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും മറ്റ് ക്ഷണിതാക്കളും ചടങ്ങിൽ പങ്കെടുത്തു. ചാരങ്കാട്ട് അശോക് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ചാരങ്കാട്ട് അശോകനും പ്രവാസി ഭാരത് സിനിമാസിന്റെ ബാനറിൽ കെ.പി. ബിജുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലർത്തുന്ന സിനിമയായാണ് ‘സറാഫസ്’ ഒരുക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. ആശ ശരത്തിനും ഇർഷാദ് അലിക്കും പുറമെ മലയാള സിനിമയിലെ ശ്രദ്ധേയരായ നിരവധി താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ജാഫർ ഇടുക്കി, ശ്രീകാന്ത് മുരളി, പ്രവീണ, ജയൻ ചേർത്തല, ജിത്തു അഷ്റഫ് തുടങ്ങിയവരാണ് മറ്റ്…

മലയാളികളുടെ പ്രിയ നടന്‍ നിവിന്‍ പോളിയും തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ താരം രുഗ്മിണി വസന്തും ആദ്യമായി ഒന്നിക്കുന്ന ‘റോം-കോം’ ചിത്രീകരണം തുടങ്ങി

മലയാള സിനിമയിലെ പ്രേക്ഷകപ്രിയ താരം നിവിൻ പോളിയും തെന്നിന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയ രുക്മിണി വസന്തും ആദ്യമായി ഒരേ ചിത്രത്തിനായി കൈകോർക്കുന്നു. പ്രണയവും നർമ്മവും ആഘോഷവും ഒരുപോലെ കോർത്തിണക്കി ഒരുക്കുന്ന പുതിയ റൊമാന്റിക് കോമഡി ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. യുവപ്രേക്ഷകരെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ലക്ഷ്യമിടുന്ന ചിത്രത്തിന് ‘റോം-കോം’ എന്ന് പേരിടാനാണ് അണിയറ പ്രവർത്തകരുടെ ആലോചന. തന്റെ സ്വാഭാവികമായ നർമ്മവും പ്രണയനായകന്റെ സൗമ്യഭാവവും കൊണ്ട് മലയാളികളുടെ മനസ്സിൽ പ്രത്യേക ഇടം നേടിയ നിവിൻ പോളിക്ക് ഏറെ അനുയോജ്യമായ കഥാപാത്രമായിരിക്കും പുതിയ ചിത്രത്തിലേതെന്നാണ് സൂചന. പ്രണയവും സൗഹൃദവും കുടുംബബന്ധങ്ങളും രസകരമായ സംഭവവികാസങ്ങളുമെല്ലാം ചേർന്ന ഒരു സമ്പൂർണ വിനോദചിത്രമായാണ് സിനിമ ഒരുക്കുന്നത്. നിവിൻ പോളിയുടെ ജനപ്രിയ റൊമാന്റിക് ചിത്രങ്ങളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മുഹൂർത്തങ്ങൾക്കൊപ്പം പുതിയ തലമുറയുടെ പ്രണയസങ്കൽപ്പങ്ങളും സിനിമയിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. ‘ജയ ജയ ജയ ജയ ഹേ’…