കൂത്താണ്ടവർ (പുസ്തക പരിചയം): അബ്ദുൾ പുന്നയൂർക്കുളം

വേണുഗോപാലൻ കോക്കാടൻ തന്റെ ‘കൂത്താണ്ടവർ’ എന്ന നോവലിന്റെ ആമുഖത്തിൽ പറയുന്നു അദ്ദേഹവും കുടുoബവും ഉറങ്ങാൻ നേരം മക്കളോട് കഥ പറയുന്ന ഒരു പതിവുണ്ടെന്ന്. അത് കൗതുകകരവും ഹൃദ്യവുമായി തോന്നി. നോവലിലുടനീളം വരികൾക്കിടയിലൂടെ മറ്റൊരാൾ കഥ പറഞ്ഞു മനസ്സിലാക്കി തരുന്നതു പോലെ തോന്നി. നോവൽ സുഗമമായി വായിക്കാo. വ്യത്യസ്തമായ ഒരു പ്രണയ കഥ. കഥ തുടങ്ങുന്നത് കോയമ്പത്തൂരിലെ സെഗുഡന്തലി എന്ന ഗ്രാമത്തിൽ. അഞ്ചoഗ കുടുംബത്തിലെ മൂന്നു മക്കളിൽ രണ്ടാമനാണ് സോമു. സോമുവിന് സുഗന്ധ എന്ന ജ്യേഷ്ഠത്തിയും ശരവണ എന്ന അനുജനുമുണ്ട്. സോമുവിന്റെ അച്ഛൻ, കുമരേശൻ പ്രൈമറി സ്‌കൂൾ വാദ്ധ്യാരും അമ്മ ഗോമതി, കുടുംബിനിയും. സോമു നാലാം ക്‌ളാസ്സിൽ പോകുന്നതുവരെ ആൺകുട്ടികളുടെ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്, പക്ഷേ ശബ്ദം പെണ്ണിന്റേതും. അഞ്ചാം ക്‌ളാസ് തൊട്ട് അവനിൽ സ്ത്രീ ലക്ഷണങ്ങൾ കണ്ടു തുടങ്ങി… തുടർന്നവൻ ആൺകുട്ടികളുടെ വേഷം ഉപേക്ഷിച്ചു പെൺവസ്ത്രം ധരിക്കാൻ തുടങ്ങി……

ജിജു മാത്യു (41) കാൽഗറിയിൽ നിര്യാതനായി

കാൽഗറി: മാത്യു ജോണിന്റെയും പരേതയായ സൂസൻ മാത്യുവിന്റെയും മകന്‍ ജിജു മാത്യു (41) കാനഡയിലെ കാൽഗറിയിൽ നിര്യാതനായി. ഭാര്യ: ദീപു ആൻ മാത്യൂസ്. മകൾ: ജിയ സൂസൻ മാത്യു. സഹോദരങ്ങൾ: ജിം ജോൺ മാത്യു, ജിബു തോമസ് മാത്യു സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 26 ശനിയാഴ്ച ആൽബർട്ടയിലെ കാൽഗറി സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടക്കും. സംസ്കാര സമയവും മറ്റ് കൂടുതൽ വിവരങ്ങളും പിന്നീട് അറിയിക്കും.

ചോദ്യങ്ങളെ ഭയക്കുന്ന അധികാരം; സ്തുതിപാഠകരാകുന്ന മാധ്യമങ്ങൾ (എഡിറ്റോറിയല്‍)

ജനാധിപത്യത്തിൽ അധികാരത്തിന്റെ ഏറ്റവും വലിയ അസ്വസ്ഥത ചോദ്യങ്ങളാണ്. ചോദ്യം ചെയ്യപ്പെടാൻ തയ്യാറല്ലാത്ത അധികാരം സുതാര്യതയിൽനിന്ന് അകലുകയാണ്. വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത ഭരണകൂടം ജനാധിപത്യത്തിന്റെ അന്തസ്സത്തയെയാണ് ദുർബലപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ പത്രസമ്മേളനങ്ങളിൽ നിന്നും ഔദ്യോഗിക പരിപാടികളിൽ നിന്നും വിമർശനാത്മക മാധ്യമങ്ങളെ തിരഞ്ഞു പിടിച്ച് വിലക്കുകയും തങ്ങൾക്ക് അനുകൂലമായ മാധ്യമങ്ങൾക്ക് മാത്രം വാതിൽ തുറന്നു കൊടുക്കുകയും ചെയ്യുന്ന പ്രവണതയെ സാധാരണ ഭരണ നടപടിയായി കാണാനാവില്ല. അത് പൊതുജനങ്ങൾക്ക് ലഭിക്കേണ്ട വിവരങ്ങളുടെ ഒഴുക്കിനെ നിയന്ത്രിക്കാനുള്ള ശ്രമമായി കരുതണം. പത്രസമ്മേളനം ഭരണാധികാരിയുടെ പ്രസംഗം കേട്ട് കൈയടിച്ച് പിരിയാനുള്ള വേദിയല്ല. ഭരണകൂടത്തോട് ജനങ്ങൾക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ മാധ്യമ പ്രവർത്തകർ ഉന്നയിക്കുന്ന ഇടമാണ്. അധികാരത്തിലുള്ളവരുടെ വാക്കുകൾ കുറിച്ചെടുത്ത് പ്രചരിപ്പിക്കുക മാത്രമല്ല മാധ്യമ പ്രവർത്തനം. വാഗ്ദാനങ്ങളും യാഥാർഥ്യവും തമ്മിലുള്ള അന്തരം അന്വേഷിക്കണം; നേട്ടങ്ങളുടെ അവകാശവാദങ്ങൾ പരിശോധിക്കണം; പരാജയങ്ങളുടെ കാരണങ്ങൾ ചോദിക്കണം; പൊതുപണത്തിന്റെ വിനിയോഗത്തെക്കുറിച്ച് വിശദീകരണം തേടണം; അധികാരത്തിന്റെ മറവിൽ…

ജോസ് കെ. മാണിക്കും നിഷാ ജോസിനും സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഗംഭീര സ്വീകരണം

ഹൂസ്റ്റൺ: രാജ്യസഭാംഗവും കേരള കോൺഗ്രസ് (എം) ചെയർമാനുമായ ജോസ് കെ. മാണിക്കും ഭാര്യ നിഷാ ജോസിനും സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സിന്റെ കോർപ്പറേറ്റ് ഓഫീസിൽ ഹൃദ്യമായ സ്വീകരണം നൽകി. ചേംബർ കുടുംബവുമായി ഏറെ അടുത്ത ബന്ധമുള്ള ജോസ് കെ. മാണിക്ക് ഇതിനുമുൻപും ചേംബർ സ്വീകരണം നൽകിയിട്ടുണ്ട്. ഇത്തവണയും വൻ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങ് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മനോഹര കൂട്ടായ്മയായി മാറി. സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സ്, ഫോമാ (FOMAA), പ്രവാസി കേരള കോൺഗ്രസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ സ്വീകരണം സംഘടിപ്പിച്ചത്. വിവിധ സാമൂഹിക, സാംസ്കാരിക, ബിസിനസ് സംഘടനകളുടെ പ്രതിനിധികളും ചേംബർ അംഗങ്ങളും കമ്മ്യൂണിറ്റി നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചേംബർ ഫിനാൻസ് ഡയറക്ടർ സണ്ണി കാരിക്കൽ എം.സിയായി പരിപാടികൾ നിയന്ത്രിച്ചു. നിശ്ശബ്ദ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ചേംബർ സെക്രട്ടറി ബ്രൂസ് കൊളമ്പേൽ സ്വാഗതം…

ഹ്യൂസ്റ്റൺ കൊലപാതകം: പ്രതിക്ക് 75 വർഷം തടവ് ശിക്ഷ

ഹ്യൂസ്റ്റൺ : ഹ്യൂസ്റ്റണിൽ 21 കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. 2023 സെപ്റ്റംബറിലാണ് ഒരു കുട്ടിയുടെ അമ്മയായ ഡിയുൺഡ്രിയ ഫോർഡ്  കാണാതാകുന്നത്. ഹാരിസ് കൗണ്ടി ജൂരി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും, 2026 സെപ്റ്റംബർ 18-ന് കോടതി 75 വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. 2023 സെപ്റ്റംബർ 22-ന് ജോലിസ്ഥലത്തുനിന്നും ഒരു പുരുഷനൊപ്പം പോയ ഡിയുൺഡ്രിയ ഫോർഡിനെ പിന്നീട് കാണാതാകുകയായിരുന്നു.54 കാരനായ യോളണ്ട് ജെ. വാഷിംഗ്ടൺ ആണ് കൊലപാതകം നടത്തിയത്. പ്രതിയുടെ വാനിൽ നിന്നും വസ്ത്രങ്ങളിൽ നിന്നും കൊല്ലപ്പെട്ട യുവതിയുടെ രക്തക്കറയും ഡിഎൻഎയും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. ഡാളസിൽ കണ്ടെത്തിയ അസ്ഥികൂടാവശിഷ്ടങ്ങൾ 2024 സെപ്റ്റംബറിൽ ഡിയുൺഡ്രിയയുടേതാണെന്ന് സ്ഥിരീകരിച്ചു.

കരീബിയൻ കടലിൽ സംശയാസ്പദ ബോട്ടിന് നേരെ യുഎസ് ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: ലാറ്റിനമേരിക്കയിൽ നിന്നുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിനായി ട്രംപ് ഭരണകൂടം സ്വീകരിച്ചുവരുന്ന സൈനിക നടപടികളുടെ ഭാഗമായി കരീബിയൻ കടലിൽ സംശയാസ്പദമായ ബോട്ടിന് നേരെ യുഎസ് സൈന്യം ആക്രമണം നടത്തി. ശനിയാഴ്ച നടന്ന ആക്രമണത്തിൽ ബോട്ടിലുണ്ടായിരുന്ന നാല് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കരീബിയൻ മേഖലയിലും കിഴക്കൻ പസഫിക്കിലും മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബോട്ടുകൾക്കെതിരെ യുഎസ് നടത്തുന്ന സൈനിക നടപടികളുടെ തുടർച്ചയായാണ് പുതിയ ആക്രമണം. ഈ നടപടികളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം കുറഞ്ഞത് 231 ആയതായും റിപ്പോർട്ടുകളുണ്ട്. ലാറ്റിനമേരിക്കൻ സമുദ്രമേഖലകളിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം ആരംഭിച്ച കാമ്പയിന്റെ ഭാഗമായി യുഎസ് സേന 69-ലധികം മാരകമായ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് യുഎസ് സതേൺ കമാൻഡിനെ ഉദ്ധരിച്ചുള്ള വിവരം. യുഎസിലേക്ക് അനധികൃത മയക്കുമരുന്ന് എത്തിക്കാൻ ഉപയോഗിക്കുന്നതായി അധികൃതർ പറയുന്ന പരമ്പരാഗത സമുദ്ര കള്ളക്കടത്ത് പാതകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇത്തരം…

മാർത്തോമ്മാ സേവികാസംഘം ദേശീയ സമ്മേളനം ഒക്ടോ:1 മുതൽ 4 വരെ പെൻസിൽവാനിയയിൽ

പെൻസിൽവാനിയ: 2026-ലെ മാർത്തോമ്മാ സേവികാസംഘം ദേശീയ സമ്മേളനം  ഒക്ടോബർ 1 മുതൽ 4 വരെ പെൻസിൽവാനിയയിലെ കിംഗ് ഓഫ് പ്രഷ്യയിലുള്ള വാലി ഫോർജ് കാസിനോ റിസോർട്ടിൽ  വെച്ച് നടക്കും. ഫിലഡെൽഫിയ ക്രൈസ്തോസ് മാർത്തോമ്മാ ഇടവകയാണ്  ഈ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ” (Women: Rooted in Christ and Routed for Mission) എന്നതാണ് ഈ സമ്മേളനത്തിന്റെ മുഖ്യചിന്താവിഷയം. ഭദ്രാസനാധിപൻ  അബ്രഹാം മാർ പൗലോസ് തിരുമേനിയുടെ നേതൃത്വത്തിലും മാർഗനിർദ്ദേശത്തിലുമാണ് സമ്മേളന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ, വിവിധ സെഷനുകൾക്ക് നേതൃത്വം നൽകാൻ  റവ. സാം കോശി ,ഡോ. ലീന കെ. ചെറിയാൻ ,റ്റിൻസി സഖറിയ,ഡോ. ബെറ്റി എൽസ ജേക്കബ്,തുടങ്ങി പ്രമുഖരായ നേതാക്കളും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്:    ആത്മീയ കൂട്ടായ്മയും പ്രാർത്ഥനയും ലക്ഷ്യമിട്ട് നടത്തുന്ന ഈ ദേശീയ സമ്മേളനത്തിൽ ഈ ദേശീയ സമ്മേളനത്തിൽ അമേരിക്കയിൽ നിന്നും, കാനഡയിൽ നിന്നും…

പൊള്ളുന്ന ചൂടിലും ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിന്റെ പിക്നിക് ഇടവക ജനങ്ങൾ ഒന്നടങ്കം ഉല്ലാസത്തിന്റെയും വിനോദത്തിന്റെയും ആഘോഷമാക്കി മാറ്റി

ഡാളസ്: സെന്റ് പോൾസ് മാർത്തോമാ ചർച്ചിന്റെ 2026 പിക്നിക് പ്രോഗ്രാം ഉല്ലാസത്തിന്റെയും വിനോദത്തിന്റെയും അതിലുപരി ആലിമീക ഉണർവിന്റേയും അവസരമായി മാറി. പൊള്ളുന്ന ചൂടിൽ 200 പരം ആൾക്കാർ വളരെ ആവേശത്തോടുകൂടിയാണ് പിക്നിക്കിൽ എത്തിയത്. ഇടവക വികാരി റെജിൻ രാജു, സെക്രട്ടറി സോജി സ്കറിയ, ഫിൽ മാത്യു, രാജു ചാക്കോ, റിപ്‌സൺ തുടങ്ങിയ ഇടവക ഭാരവാഹികൾ പിക്നിക് ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിച്ചു. ഉഷ്ണധിക്യത്തെ അതിജീവിക്കുവാൻ വേണ്ട ക്രമീകരങ്ങൾ നടത്തിയിരുന്നു. കുട്ടികൾക്കുവേണ്ടയും യുവജങ്ങൾക്കു വേണ്ടിയും മുതിർന്നവർക്കു വേണ്ടിയുമുള്ള വിവിധ കലാപരിപാടികൾ നടത്തി. കലാപരിപാടികൾക്ക് ശേഷം പുരുഷന്മാരുടെയും സ്ത്രീകളുടെയും വടംവലി മത്സരം ഒരുക്കിയിരുന്നു. രാവിലെ മുതൽ വളരെ രുചികരമായ ഭക്ഷണ പാനീയങ്ങൾ ക്രമീകരിച്ചിരുന്നു. രാവിലെ 8 മണിക്ക് വികാരി റവ. റെജിന്‍ രാജുവിന്റെ പ്രാരംഭ പ്രാത്ഥനയോടുകൂടി തുടങ്ങിയ പിക്നിക് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ അവസാനിച്ചു.

ഹോളിവുഡ് ജീവനക്കാർക്കായി എഐ പരിശീലന പദ്ധതി: കാലിഫോർണിയയിൽ പുതിയ നിയമം ഒപ്പുവെച്ചു

ലോസ് ഏഞ്ചൽസ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കിടയിൽ ഹോളിവുഡ് ജീവനക്കാരെ സഹായിക്കാനായി കാലിഫോർണിയ ഗവർണർ ഗവിൻ ഗ്യുസം പുതിയ നിയമത്തിൽ ഒപ്പുവെച്ചു. ഹോളിവുഡ് സിനിമകളെയും എഐയെയും ബന്ധപ്പെടുത്തി കാലിഫോർണിയയിൽ വരുന്ന ആദ്യ നിയമങ്ങളിൽ ഒന്നാണിത്. കമ്മ്യൂണിറ്റി കോളേജുകളിൽ പരിശീലനത്തിനായി 15 ദശലക്ഷം ഡോളറിന്റെ പൈലറ്റ് പ്രോഗ്രാമിന് ഈ നിയമം രൂപം നൽകുന്നു.സാങ്കേതികവിദ്യയോടൊപ്പം മനുഷ്യന്റെ തൊഴിലിനെയും സർഗ്ഗാത്മകതയെയും സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. യൂണിയനുകളുടെയും തൊഴിലുടമകളുടെയും സഹകരണത്തോടെ കാലിഫോർണിയ കമ്മ്യൂണിറ്റി കോളേജസ് ചാൻസലർ ഓഫീസ് ഈ പരിശീലന പദ്ധതിക്ക് നേതൃത്വം നൽകും. സാഗ്-ആഫ്ത്ര (SAG-AFTRA) ഉൾപ്പെടെയുള്ള സംഘടനകൾ ഈ ബില്ലിനെ പിന്തുണച്ചിട്ടുണ്ട്.  

സഹോദരിയെ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് 13 വയസ്സുകാരൻ മരിച്ചു

മോണ്ടാന: അമേരിക്കയിലെ മോണ്ടാനയിൽ സഹോദരിയെ പുഴയിൽ ഒഴുക്കിൽപ്പെടാതെ രക്ഷിച്ച 13 വയസ്സുകാരൻ മുങ്ങിമരിച്ചു. എഫ്രേം ഡെയ്‌ലി  എന്ന കുട്ടിയാണ് മരിച്ചത്.വ്യാഴാഴ്ചയായിരുന്നു ഈ ദുരന്തം . മോണ്ടാനയിലെ ഫ്രോംബർഗിന് സമീപം ക്ലാർക്ക്സ് ഫോർക്ക് നദിയിൽ ട്യൂബിങ് നടത്തുന്നതിനിടെയാണ് വ്യാഴാഴ്ചയായിരുന്നു ഈ സംഭവം. സഹോദരി വെള്ളത്തിൽ അപകടത്തിൽപ്പെട്ടത് കണ്ട് എഫ്രേം അവളെ രക്ഷപ്പെടുത്തുകയായിരുന്നു. സഹോദരിയെ സുരക്ഷിതമായി കരയിലെത്തിക്കാൻ കഴിഞ്ഞെങ്കിലും, എഫ്രേം ശക്തമായ ഒഴുക്കിൽപ്പെട്ട് വെള്ളത്തിനടിയിലേക്ക് താഴുകയായിരുന്നു. തുടർന്ന് നടത്തിയ തീവ്രമായ തെരച്ചിലിനൊടുവിൽ, പിറ്റേദിവസം ഉച്ചയോടെയാണ് പ്രത്യേക ഡൈവിംഗ് ഉപകരണങ്ങളും ഹെലികോപ്റ്ററും ഡ്രോണുകളും ഉപയോഗിച്ച് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഒൻപത് മക്കളുള്ള കുടുംബത്തിലെ അംഗമായ എഫ്രേമിനെ ബന്ധുക്കളും സുഹൃത്തുക്കളും ഒരു ‘ഹീറോ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ദാരുണ സംഭവം പ്രദേശത്ത് വലിയ ദുഃഖം സൃഷ്ടിച്ചിട്ടുണ്ട്.