ന്യൂ സിറ്റി, ന്യൂയോർക്ക് — ഓഗസ്റ്റ് 24, 2026: റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേച്ചർ വൈസ് ചെയർ ബഹുമാനപ്പെട്ട ഡോ. ആനി പോൾ വിഭാവനം ചെയ്ത് മുന്നോട്ടുവച്ച പീസ് ഗാർഡന്റെ ശിലാസ്ഥാപനച്ചടങ്ങ് ന്യൂ സിറ്റിയിൽ നടന്നു. മഹാത്മാഗാന്ധിയുടെയും ഡോ. മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെയും സമാധാനം, അഹിംസ, സമത്വം, നീതി എന്നീ മഹത്തായ ആദർശങ്ങളെ ആദരിക്കുന്ന ചരിത്രപ്രധാനമായ പദ്ധതിയാണിത്. ന്യൂ സിറ്റിയിലെ അലിസൺ–പാരിസ് കൗണ്ടി ഓഫീസ് കെട്ടിടത്തിനും റോക്ക്‌ലാൻഡ് കൗണ്ടി കോടതിക്കും ഇടയിലാണ് പീസ് ഗാർഡൻ നിർമിക്കുന്നത്. പീസ് ഗാർഡൻ ഡോ. ആനി പോളിന്റെ സംരംഭമാണ്. ഉദ്യാനത്തിൽ സ്ഥാപിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ ഇന്ത്യാ ഗവൺമെന്റ് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ മുഖേന സംഭാവന ചെയ്തു. ഡോ. മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ പ്രതിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ടോണി എൽ. ഏൾ നേതൃത്വം നൽകുന്നു. ഡോ.…
Author: സെബാസ്റ്റ്യൻ ആൻ്റണി
മുറുകുന്ന കുരുക്ക്; വീടിന്റെ ഉടമസ്ഥതയിലും വായ്പാ ഇടപാടുകളിലും തർക്കം
കോടികൾ വിലമതിക്കുന്ന വീടും 36.25 സെന്റ് സ്ഥലവും രണ്ടുകോടിക്ക് ലേലം ഉടമസ്ഥാവകാശത്തെച്ചൊല്ലി കോടതിയിൽ വിരുദ്ധവാദങ്ങൾ കോഴിക്കോട്: അനുവദനീയമായ പരിധിയിൽക്കവിഞ്ഞ അളവിൽ മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മേധാവി ആന്റോ അഗസ്റ്റിനെ ചുറ്റിപ്പറ്റി വീടിന്റെ ഉടമസ്ഥത സംബന്ധിച്ച തർക്കവും സങ്കീർണമാകുന്നു. ബാങ്ക് വായ്പയുടെ കുടിശ്ശികയെ തുടർന്ന് ലേലത്തിലായ കോടികൾ വിലമതിക്കുന്ന വീടും 36.25 സെന്റ് സ്ഥലവും രണ്ടുകോടി രൂപയ്ക്ക് ലേലത്തിൽ മറ്റൊരാളുടെ പേരിലെത്തിയതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ചോദ്യങ്ങൾ ഉയരുന്നത്. മുട്ടിൽ സൗത്ത് വില്ലേജിലുള്ള ഈ വീട്ടിൽനിന്നാണ് അനുവദനീയമായതിലധികം മദ്യം കണ്ടെത്തിയതെന്നാണ് കേസ്. എന്നാൽ പരിശോധന നടന്ന വീട് തന്റേതല്ലെന്നും വർഷങ്ങൾക്കുമുമ്പ് ബാങ്ക് നടത്തിയ ലേലത്തിലൂടെ വസ്തുവിന്റെ ഉടമസ്ഥാവകാശം മറ്റൊരാളിലേക്ക് മാറിയെന്നുമാണ് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയിൽ ഉന്നയിച്ച വാദം. 2022ലെ ബാങ്ക് ലേലത്തിൽ ലില്ലി ജോസ് എന്നയാൾക്കാണ് വസ്തു ലഭിച്ചതെന്നും അതിനുശേഷം വീടിന്മേൽ…
ഇന്നത്തെ രാശിഫലം (20-09-2026 ഞായര്‍)
ചിങ്ങം: നിങ്ങളെ അരിശം കൊള്ളിച്ചേക്കാവുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാല്‍ ഇന്ന് പൊതുവില്‍ ഒരു ഭാഗ്യദിവസമായിരിക്കും. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. കായികം, കല, സാംസ്‌ക്കാരിക കാര്യങ്ങള്‍ എന്നിവ പോലെ ഇഷ്‌ടപ്പെടുന്ന മേഖലയിൽ പ്രവര്‍ത്തിക്കാന്‍ ഇന്ന് താത്‌പര്യപ്പെടും. വിദ്യാര്‍ഥികള്‍ അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. കന്നി: ഇന്ന് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ ഇന്ന് നിങ്ങളെ ഉത്‌കണ്‌ഠാകുലനാക്കിയേക്കാം. പ്രിയപ്പെട്ടയാളുമായുള്ള ഏറ്റുമുട്ടല്‍, ജീവിത പങ്കാളിയുമായുള്ള സൗന്ദര്യപ്പിണക്കം, അപമാനം, അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക എന്നിവ നിങ്ങളനുഭവിക്കുന്ന സ്വൈരക്കേടിന് കാരണമാകാം. വസ്‌തുസംബന്ധമായ പ്രശ്‌നങ്ങളിലോ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക. തുലാം: ശാന്തവും അനുഗ്രഹീതവുമായ അനുഭവത്തിന് ഏതെങ്കിലും മതപരമായ…
സോഷ്യൽ മീഡിയയിലെ പരാമർശങ്ങൾ കുരുക്കായി; ‘സ്പാർട്ടയിലെ ഹെലൻ’ ധന്യ ഹർഷിത് അറസ്റ്റിൽ, മൊബൈൽ ഫോൺ പിടിച്ചെടുത്തു
ട്രാൻസ്‌ജെൻഡർ വ്യക്തിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുകയും ലൈംഗികമായി അപമാനിക്കുന്ന പരാമർശങ്ങൾ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലാണ് നടപടി; മൊബൈൽ ഫോൺ പിടിച്ചെടുത്തു, അറസ്റ്റിന് പിന്നാലെ ജാമ്യത്തിൽ വിട്ടു തൃശൂർ: സമൂഹമാധ്യമങ്ങളിലെ വാക്കുതർക്കവും വിവാദവും ഒടുവിൽ പോലീസ് കേസിലേക്കും അറസ്റ്റിലേക്കും. തൃശൂർ സ്വദേശിയായ ട്രാൻസ്‌ജെൻഡർ വ്യക്തിയെ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി അധിക്ഷേപിക്കുകയും ലൈംഗികമായി അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ ‘സ്പാർട്ടയിലെ ഹെലൻ’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ധന്യ ഹർഷിത്തിനെ തൃശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് ബന്ദിയോട് സ്വദേശിയായ ധന്യയെ തൃശൂർ സൈബർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ധന്യയെ ജാമ്യത്തിൽ വിട്ടയച്ചു. സോഷ്യൽ മീഡിയയിലുണ്ടായ പരാമർശങ്ങളെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് തന്നെ പരസ്യമായി…
സംസ്ഥാന പോലീസ് മേധാവിക്ക് ഇഡി നല്‍കിയ കത്ത്: പിണറായി വിജയന്‍, റിയാസ്, വീണ എന്നിവരുടെ മൊഴിയെടുത്തേക്കാം; എസ്‌ഐടി അന്വേഷണത്തിന് സാധ്യത; സർക്കാർ തീരുമാനം തിങ്കളാഴ്ച
തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ എന്ത് തുടർനടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തിങ്കളാഴ്ച തീരുമാനമെടുത്തേക്കും. നേരിട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് നിയമതടസ്സമില്ലെന്ന നിയമോപദേശം സർക്കാരിന് ലഭിച്ചിട്ടുണ്ടെങ്കിലും, അതിലേക്ക് ഉടൻ കടക്കാതെ പ്രാഥമിക വിജിലൻസ് അന്വേഷണമോ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) വിശദമായ അന്വേഷണമോ നടത്തുന്നതാണ് സർക്കാർ പരിഗണിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ എസ്‌ഐടി രൂപീകരിക്കുന്നതിനാണ് കൂടുതൽ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ഇഡി നല്‍കിയ കത്തിലെ ആരോപണങ്ങളുടെ സ്വഭാവവും ലഭ്യമായ രേഖകളും പരിശോധിച്ച ശേഷം ഏത് ഏജൻസിയെ അന്വേഷണത്തിന് നിയോഗിക്കണമെന്ന കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്നാണ് അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശം. ആഭ്യന്തരവകുപ്പിന് നിയമോപദേശം ലഭിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചിട്ടുണ്ട്.…
വിഴിഞ്ഞം റെയിൽ ലിങ്ക്: ഭൂമി ഏറ്റെടുക്കൽ വിപുലീകരിച്ചു; പള്ളിച്ചൽ, ബാലരാമപുരം മേഖലകളിൽ കൂടുതൽ ഭൂമി പദ്ധതിയുടെ പരിധിയിൽ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ രാജ്യത്തിന്റെ പ്രധാന റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട വിഴിഞ്ഞം–ബാലരാമപുരം റെയിൽ ലിങ്ക് പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ കൂടുതൽ വിപുലീകരിച്ചു. പള്ളിച്ചൽ, ബാലരാമപുരം ഗ്രാമങ്ങളിലെ അധിക ഭൂമി കൂടി ഏറ്റെടുക്കൽ പരിധിയിൽ ഉൾപ്പെടുത്തി റവന്യൂ വകുപ്പ് പുതിയ വിജ്ഞാപനം പുറത്തിറക്കി. സെപ്റ്റംബർ 14ന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം, സർക്കാർ ഭൂമിക്കു പുറമെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏകദേശം 2.3195 ഹെക്ടർ ഭൂമിയാണ് പുതുതായി ഏറ്റെടുക്കൽ നടപടികളുടെ പരിധിയിൽ വരുന്നത്. നെയ്യാറ്റിൻകര താലൂക്കിലെ പള്ളിച്ചൽ, ബാലരാമപുരം ഗ്രാമങ്ങളിലായാണ് ഈ ഭൂമി സ്ഥിതി ചെയ്യുന്നത്. റെയിൽ ലിങ്കിന്റെ നിർമാണത്തിന് ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ തുടർച്ചയായാണ് പുതിയ വിജ്ഞാപനം. മുൻപ് പുറത്തിറക്കിയ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിൽ ഉൾപ്പെടാതിരുന്ന വിവിധ പ്രദേശങ്ങളും പുതിയ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലഭ്യമായ വിവരങ്ങൾ പ്രകാരം 104 ഭൂമി ഏറ്റെടുക്കൽ ഉപവിഭാഗങ്ങളാണ് പദ്ധതിയിലേക്ക് പുതുതായി…
അമേരിക്കയ്ക്ക് മുന്നിൽ നിബന്ധനകളുമായി ഇറാൻ; ഖത്തർ വഴി സന്ദേശം, മറുപടിക്കായി കാത്ത് ടെഹ്‌റാൻ
ദോഹ (ഖത്തര്‍): അമേരിക്കയുമായുള്ള സംഘർഷത്തിന് അറുതിവരുത്താനും വീണ്ടും ചർച്ചകളിലേക്ക് മടങ്ങാനും നിബന്ധനകൾ മുന്നോട്ടുവച്ച് ഇറാൻ. ഖത്തറിന്റെ മധ്യസ്ഥതയിലൂടെയാണ് ടെഹ്‌റാൻ തങ്ങളുടെ ആവശ്യങ്ങൾ വാഷിങ്ടണിനെ അറിയിച്ചിരിക്കുന്നത്. എല്ലാ മുന്നണികളിലെയും യുദ്ധം അവസാനിപ്പിക്കുക, വിദേശത്ത് മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ പണം വിട്ടുനൽകുക, അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് പരസ്യമായി വെളിപ്പെടുത്തിയ പ്രധാന ആവശ്യങ്ങൾ. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറുമായി ഇറാൻ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തങ്ങളുടെ വ്യവസ്ഥകൾ ഖത്തർ അമേരിക്കയ്ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണത്തിനാണ് ടെഹ്‌റാൻ കാത്തിരിക്കുന്നതെന്നും റെസായി വ്യക്തമാക്കി. ഇറാൻ പരസ്യമായി വ്യക്തമാക്കിയ ആവശ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് എല്ലാ മുന്നണികളിലെയും സൈനിക സംഘർഷം അവസാനിപ്പിക്കണമെന്നതാണ്. ഇതിനൊപ്പം വിദേശരാജ്യങ്ങളിൽ മരവിപ്പിച്ചിരിക്കുന്ന ഇറാനിയൻ ഫണ്ടുകൾ വിട്ടുനൽകണമെന്നും അമേരിക്കയുടെ നാവിക…
കലൈമാനി കലോത്സവം ഉദ്ഘാടനം ചെയ്തു
വടക്കാങ്ങര: എം.പി.ജി.യു.പി. സ്കൂളിലെ കലൈമാനി സ്കൂൾ കലോത്സവം ഗായകനും പൂർവ്വവിദ്യാർത്ഥിയുമായ ഷബീർ വീനസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സീമ, പി.ടി.എ പ്രസിഡന്റ് സഹീർ, വാർഡ് അംഗം നാസർ കൊളക്കന്താറ്റിൽ, സ്റ്റാഫ് സെക്രട്ടറി ഇ. അബ്ദുൽ ഷുക്കൂർ, ശിഹാബുദ്ദീൻ, റഷീദ്, സുധീർ സി.കെ, അനീസ, ശ്രുതി, രമ്യ വി.എസ് എന്നിവർ സംസാരിച്ചു.
സൗദിയിൽ കുടുങ്ങി ഉത്തരാഖണ്ഡ് സ്വദേശി; എട്ട് വർഷമായിട്ടും നാട്ടിലേക്ക് മടങ്ങാനായില്ല
റിയാദ് (സൗദി അറേബ്യ): എട്ട് വർഷമായി സൗദി അറേബ്യയിൽ കുടുങ്ങിക്കിടക്കുന്ന ഉത്തരാഖണ്ഡ് സ്വദേശിയായ ട്രക്ക് ഡ്രൈവറെ നാട്ടിലെത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ. തെഹ്‌രി ഗഢ്‌വാൾ സ്വദേശിയായ ഇന്ദ്രമണി നൗട്ടിയാലാണ് നിരവധി ശ്രമങ്ങൾ നടത്തിയിട്ടും നാട്ടിലേക്ക് മടങ്ങാനാകാതെ സൗദിയിൽ തുടരുന്നത്. ഇദ്ദേഹത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനായി സൗദി അധികൃതരുമായി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉത്തരാഖണ്ഡിലെ ജൗൻപുർ ബ്ലോക്കിലെ ഗൗഡ്‌സാഡ ഗ്രാമവാസിയായ ഇന്ദ്രമണി 2018-ലാണ് ജോലിക്കായി സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെത്തിയത്. അവിടെ പിക്ക് റോഡ്‌സ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ആരംഭിച്ചു. എന്നാൽ അതേ വർഷമുണ്ടായ ഒരു വാഹനാപകടമാണ് ഇന്ദ്രമണിയുടെ ജീവിതം മാറ്റിമറിച്ചത്. ഇന്ദ്രമണി ജോലി ചെയ്തിരുന്ന കമ്പനിയുടെ ട്രക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കമ്പനിക്ക് വൻതുക പിഴ ചുമത്തുകയായിരുന്നു. ഏകദേശം 2.29 കോടി രൂപയ്ക്ക് തുല്യമായ കോർപ്പറേറ്റ് പിഴയാണ്…
റിയാദിൽ സ്ഫോടനം; വിമാനത്താവളത്തിന് സമീപം അരാംകോ ഇന്ധന ടാങ്കിൽ വൻ തീപിടിത്തം
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ശനിയാഴ്ച രാത്രി ശക്തമായ സ്ഫോടനങ്ങൾ. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള അരാംകോയുടെ ഇന്ധന സംഭരണ ടാങ്കിൽ വൻ തീപിടിത്തവുമുണ്ടായി. പ്രദേശത്ത് നിന്ന് ഉയർന്ന കറുത്ത പുക കിലോമീറ്ററുകൾ അകലെനിന്നും ദൃശ്യമായിരുന്നു. സ്ഫോടനങ്ങൾക്ക് പിന്നാലെ റിയാദിലും അൽ-ഖർജിലും വ്യോമാക്രമണ മുന്നറിയിപ്പ് പുറപ്പെടുവിച്ച സൗദി സിവിൽ ഡിഫൻസ് ജനങ്ങളോട് വീടുകൾക്കുള്ളിൽ തുടരാൻ നിർദേശിച്ചു. സുരക്ഷാ കാരണങ്ങളാൽ സംഭവസ്ഥലത്ത് പൊതുജനങ്ങൾ കൂട്ടംകൂടുന്നതിനും ദൃശ്യങ്ങൾ പകർത്തുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. സംഭവം വിമാന സർവീസുകളെയും ബാധിച്ചു. നിരവധി വിമാനങ്ങൾ വൈകുകയും ചില സർവീസുകൾ റദ്ദാക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. വിമാനത്താവള ഹൈവേയ്ക്കും ടെർമിനലിനും സമീപം കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. യെമനിൽ ഇറാൻ പിന്തുണയുള്ള ഹൂതി സേനയും സൗദി പിന്തുണയുള്ള സൈനികരും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കെയാണ് റിയാദിലെ സംഭവം. കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി യുദ്ധവിമാനങ്ങൾ…
