ഇ.ഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന്റെ നിർണായക നടപടി; അഴിമതി നിരോധന നിയമപ്രകാരമുള്ള ആരോപണങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് വിവാദമായ ‘മാസപ്പടി’ കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോർട്ടും അനുബന്ധ രേഖകളും പരിശോധിച്ചതിന് പിന്നാലെയാണ് സർക്കാർ അന്വേഷണത്തിന് പച്ചക്കൊടി കാട്ടിയത്. കേസ് അന്വേഷിക്കുന്നതിനായി ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിക്കാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിനുള്ള ചുമതല നൽകിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ മാസപ്പടി വിവാദം സംസ്ഥാന…
Author: .
മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയ്ക്ക് സ്വകാര്യ വിമാനം; ‘സൗജന്യ’ ചാർട്ടേഡ് യാത്രയെച്ചൊല്ലി വിവാദം കടുക്കുന്നു
തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതിയും മലവെള്ളപ്പാച്ചിലുമുണ്ടാക്കിയ നാശനഷ്ടങ്ങളും നേരിട്ട് വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ചാർട്ടേഡ് വിമാനയാത്രയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം ശക്തമാകുന്നു. ഔദ്യോഗിക യാത്രയ്ക്കായി സ്വകാര്യ വിമാനം ഉപയോഗിച്ചെങ്കിലും സംസ്ഥാന ഖജനാവിൽ നിന്ന് ഒരു രൂപ പോലും ചെലവായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും സർക്കാർ വൃത്തങ്ങളുടെയും വിശദീകരണം. എന്നാൽ ഔദ്യോഗിക ആവശ്യത്തിനുള്ള യാത്രയ്ക്ക് സ്വകാര്യ സ്ഥാപനത്തിന്റെ സൗജന്യ സേവനം സ്വീകരിച്ചതിന്റെ നടപടിക്രമങ്ങളും ചെലവ് വഹിച്ചത് ആരാണെന്നതും ചർച്ചയായിരിക്കുകയാണ്. മലപ്പുറത്തെ ദുരന്തബാധിത മേഖലകൾ സന്ദർശിക്കുന്നതിനായാണ് ബെംഗളൂരുവിൽനിന്ന് പ്രത്യേകമായി വിമാനം തിരുവനന്തപുരത്ത് എത്തിച്ചത്. സെപ്റ്റംബർ 21ന് ഉച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് മുഖ്യമന്ത്രി യാത്ര തിരിച്ചു. മലപ്പുറത്തെ മഴക്കെടുതിയും മലവെള്ളപ്പാച്ചിലും സൃഷ്ടിച്ച നാശനഷ്ടങ്ങൾ നേരിട്ട് വിലയിരുത്തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയുമായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. യാത്രാവിമാനങ്ങളിൽ സമയബന്ധിതമായി കരിപ്പൂരിലേക്ക് എത്താൻ സൗകര്യം ലഭ്യമല്ലാത്തതിനാലാണ് അടിയന്തര സാഹചര്യത്തിൽ ചാർട്ടേഡ് വിമാനത്തെ ആശ്രയിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ…
യുഎസ് വിസയിൽ ഇറാന്റെ പ്രതികരണം: ‘ഇത് ഔദാര്യമല്ല, ഐക്യരാഷ്ട്രസഭയിൽ പങ്കെടുക്കാനുള്ള ഞങ്ങളുടെ അവകാശമാണ്’
വാഷിംഗ്ടൺ/ന്യൂയോർക്ക്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ നയതന്ത്രതലത്തിൽ ശ്രദ്ധേയമായ നീക്കവുമായി ഇറാന്റെ ഉന്നതതല പ്രതിനിധി സംഘം ന്യൂയോർക്കിലെത്തി. ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭയുടെ ഉന്നതതല സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി എന്നിവരുൾപ്പെടുന്ന പ്രധാന പ്രതിനിധി സംഘത്തിനാണ് അമേരിക്ക പ്രവേശനാനുമതി നൽകിയത്. എന്നാൽ, ഇറാൻ പ്രതിനിധികൾക്ക് വിസ അനുവദിച്ചതിനെ അമേരിക്കയുടെ ‘ഔദാര്യമായോ പ്രത്യേക ആനുകൂല്യമായോ’ ചിത്രീകരിക്കേണ്ടതില്ലെന്നാണ് ടെഹ്‌റാന്റെ നിലപാട്. ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യമെന്ന നിലയിൽ പൊതുസഭയിൽ പങ്കെടുക്കുന്നത് ഇറാന്റെ അവകാശമാണെന്നും, യുഎൻ ആസ്ഥാനത്തിന്റെ ആതിഥേയ രാജ്യമെന്ന നിലയിൽ പ്രതിനിധികൾക്ക് ആവശ്യമായ പ്രവേശനം ഉറപ്പാക്കേണ്ട ബാധ്യത അമേരിക്കയ്ക്കുണ്ടെന്നും ഇറാൻ ചൂണ്ടിക്കാട്ടുന്നു. യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ഇറാന്റെ പ്രധാന പ്രതിനിധി സംഘത്തിന് പ്രവേശനം അനുവദിച്ചത് ആതിഥേയ രാജ്യമെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾക്ക് അനുസൃതമായാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റ് പെസെഷ്കിയനും വിദേശകാര്യ മന്ത്രി അരഗ്ചിയും ആവശ്യമായ ഉദ്യോഗസ്ഥരും…
ബ്രദേഴ്സ് ഇൻ ഹാർമണി ഒരുക്കുന്ന ക്രിസ്തീയ സംഗീതസന്ധ്യ ‘ഹാർമണി ഫെസ്റ്റ് 2026’ ഒക്ടോബർ 4-ന് ന്യൂയോർക്കിൽ
സംഗീതത്തെ വിനോദത്തിനപ്പുറം സാന്ത്വനത്തിന്റെയും ശുശ്രൂഷയുടെയും വഴിയാക്കുന്ന ക്രിസ്തീയ പുരുഷ ഗായകസംഘം ഒരേ വേദിയിൽ വിവിധ ഭാഷകളിലെ ഗാനങ്ങളുമായി ന്യൂയോർക്ക്: സംഗീതത്തിലൂടെ ക്രിസ്തീയ വിശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പങ്കുവയ്ക്കുന്ന Brothers in Harmony Christian Men’s Voice Choir ഒരുക്കുന്ന ‘Harmony Fest 2026’ ഒക്ടോബർ 4 ഞായറാഴ്ച ന്യൂയോർക്കിലെ ബ്ലൗവെൽ St. Thomas Evangelical Church-ൽ അരങ്ങേറും. വൈകിട്ട് 6 മുതൽ 8:30 വരെ നടക്കുന്ന സംഗീതസന്ധിയിൽ മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലുള്ള ഗാനങ്ങൾ അവതരിപ്പിക്കും. ക്ലാസിക്കൽ, പരമ്പരാഗത, സമകാലിക ക്രിസ്തീയ സംഗീതശൈലികളുടെ സമന്വയമായിരിക്കും പരിപാടി. പ്രവേശനം സൗജന്യമാണ്. പാട്ടിനപ്പുറം ഒരു സാന്ത്വന ശുശ്രൂഷ 2023-ൽ രൂപംകൊണ്ട Brothers in Harmony, Inc. വിവിധ ക്രിസ്തീയ സഭാവിഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങളെ ഒരുമിപ്പിക്കുന്ന പുരുഷ ഗായകസംഘമാണ്. ദൈവത്തെ സംഗീതത്തിലൂടെ മഹത്വപ്പെടുത്തുക, അംഗങ്ങളുടെ സംഗീതപ്രതിഭകൾ വളർത്തുക,…
ആദ്യത്തെ കണ്മണി (കഥ): മൊയ്തീന്‍ പുത്തന്‍ചിറ
ആശുപത്രിയില്‍ നിന്ന് ഇറങ്ങിയതു മുതല്‍ മനസ്സിനകത്തൊരു വീര്‍പ്പുമുട്ടലായിരുന്നു. ശ്രീയേട്ടനും മറ്റേതോ ലോകത്താണെന്നു തോന്നുന്നു. യൂസുഫ് സറായിയില്‍ നിന്ന് ഗ്രീന്‍പാര്‍ക്കിലേക്ക് തിരിയുന്ന വളവിലെത്തിയപ്പോള്‍ പെട്ടെന്നാണ് കാര്‍ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തിയത്. മുമ്പില്‍ നിര്‍ത്തിയിരുന്ന ഒരു ഓട്ടോറിക്ഷയുടെ പുറകില്‍ തൊട്ടുരുമ്മി നിന്നതും ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇറങ്ങി വന്ന് എന്തൊക്കെയോ വിളിച്ചുപറയുകയും ചെയ്തിട്ടും ശ്രീയേട്ടന്‍ സ്റ്റിയറിംഗ് വീലില്‍ പിടിച്ച് അനങ്ങാതിരിക്കുന്നതുകണ്ട് ഞാന്‍ ചോദിച്ചു… “എന്താ ശ്രീയേട്ടാ ഇത്. അയാള്‍ വന്ന് പറയുന്നതൊന്നും കേള്‍ക്കുന്നില്ലേ?” ശ്രീയേട്ടന് അപ്പോഴാണ് പരിസരബോധം വന്നത്. ഉടനെ പുറത്തിറങ്ങി ഓട്ടോയുടെ അടുത്ത് പോയി ഡ്രൈവറുമായി എന്തൊക്കെയോ സംസാരിക്കുന്നതു കണ്ടു. “ശ്രീയേട്ടാ, ഇങ്ങനെ അശ്രദ്ധയോടെ കാറോടിച്ചാല്‍ അപകടങ്ങള്‍ ഉണ്ടാകുമെന്നറിയില്ലേ? എന്നിട്ടും…” “ഞാനെന്തൊക്കെയോ ഓര്‍ത്തിരുന്നുപോയി. അതാ…” ശ്രീയേട്ടന്‍റെ എക്സ്ക്യുസ്. സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ ശ്രീയേട്ടനെ ശ്രദ്ധിക്കുകയായിരുന്നു. ആകെ ടെന്‍ഷനടിച്ചിരിക്കുകയാണെന്ന് ആ മുഖഭാവം കണ്ടാലറിയാം. അല്ലെങ്കിലും അങ്ങനെയാണ് ശ്രീയേട്ടന്‍.…
സൗദി അറേബ്യയുടെ അഭ്യര്‍ത്ഥന പ്രകാരം ഹൂത്തികൾക്കെതിരെ യുഎസ് ആക്രമണത്തിന് ഒരുങ്ങി; അവസാന നിമിഷം നീക്കം റദ്ദാക്കി ട്രംപ്
സൗദി അറേബ്യയുടെ ആവർത്തിച്ചുള്ള സഹായാഭ്യർത്ഥനകൾക്കിടെ യെമനിലെ ഹൂത്തി കേന്ദ്രങ്ങൾ ആക്രമിക്കാൻ അമേരിക്ക തയ്യാറെടുത്തതായി റിപ്പോർട്ട്. യുദ്ധവിമാനങ്ങളിൽ ബോംബുകൾ കയറ്റിത്തുടങ്ങിയ ശേഷമാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്രമണം അവസാന നിമിഷം റദ്ദാക്കിയതെന്നാണ് റിപ്പോർട്ടുകൾ. വാഷിംഗ്ടണ്‍: യെമനിലെ ഇറാൻ അനുകൂല ഹൂത്തി സേനയ്ക്കെതിരെ വീണ്ടും നേരിട്ടുള്ള സൈനിക നടപടി സ്വീകരിക്കാനുള്ള നീക്കത്തിൽ നിന്ന് അവസാന നിമിഷം പിന്മാറി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി ആക്രമണങ്ങളും ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപമുള്ള അവരുടെ മുന്നേറ്റവും ശക്തമായതോടെ റിയാദ് അമേരിക്കയുടെ സൈനിക സഹായം ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നേരിട്ട് ട്രംപുമായി സംസാരിച്ച് ഹൂത്തികൾക്കെതിരെ അമേരിക്കൻ സൈനിക സഹായം ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ആദ്യഘട്ടത്തിൽ നേരിട്ട് യുദ്ധത്തിൽ ഇടപെടാൻ തയ്യാറല്ലെന്ന നിലപാടാണ് വാഷിംഗ്ടണ്‍ സ്വീകരിച്ചത്. പകരം രഹസ്യാന്വേഷണ സഹായം ഉൾപ്പെടെയുള്ള പിന്തുണ നൽകാമെന്നായിരുന്നു…
യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം: ഇന്ത്യയ്ക്ക് പിന്തുണയുമായി നാല് യൂറോപ്യൻ രാജ്യങ്ങൾ
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ (UNSC) സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ദീർഘകാല ശ്രമത്തിന് പുതിയ നയതന്ത്ര പിന്തുണ. മധ്യ യൂറോപ്പിലെ നാല് രാജ്യങ്ങൾ ഉൾപ്പെടുന്ന വിസെഗ്രാഡ് ഗ്രൂപ്പ് അഥവാ V4 ആണ് ഇന്ത്യയുടെ സ്ഥിരാംഗത്വ ആവശ്യത്തിന് കൂട്ടായ പിന്തുണ പ്രഖ്യാപിച്ചത്. ഹംഗറി, പോളണ്ട്, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക് (ചെക്കിയ) എന്നിവയാണ് V4 അംഗരാജ്യങ്ങൾ. ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 81-ാം സമ്മേളനത്തോടനുബന്ധിച്ച് ന്യൂയോർക്കിൽ നടന്ന ആദ്യ V4-ഇന്ത്യ വിദേശകാര്യ മന്ത്രിതല യോഗത്തിലാണ് ഇന്ത്യയുടെ ആവശ്യത്തിന് നാല് രാജ്യങ്ങളും പിന്തുണ അറിയിച്ചത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ യോഗത്തിൽ പങ്കെടുത്തു. ഇന്ത്യയും V4 രാജ്യങ്ങളും ഒരുമിച്ച് വിദേശകാര്യ മന്ത്രിതലത്തിൽ കൂടിക്കാഴ്ച നടത്തുന്ന പുതിയ സംവിധാനത്തിനും ഇതോടെ തുടക്കമായി. യോഗത്തിനുശേഷം സ്ലൊവാക്യൻ വിദേശകാര്യ മന്ത്രി ജുരാജ് ബ്ലാനാർ നടത്തിയ പ്രതികരണമാണ് ഇന്ത്യയുടെ യുഎൻഎസ്‌സി അംഗത്വ ആവശ്യത്തിന് V4 രാജ്യങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.…
അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തണം; ‘പി4എം പ്രതിസന്ധി’യിൽ ആഗോള ഇടപെടൽ വേണമെന്ന് ജയ്ശങ്കർ
ന്യൂയോർക്ക്: ആഗോള ക്രമം കടുത്ത സമ്മർദ്ദത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സഹകരണവും ബഹുരാഷ്ട്രവാദവും കൂടുതൽ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ. ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് ന്യൂയോർക്കിൽ നടന്ന ‘പാർട്ണേഴ്സ് ഫോർ മൾട്ടിലാറ്ററലിസം, ഇന്റർനാഷണൽ ലോ, പീസ് ആൻഡ് പ്രോസ്പെരിറ്റി’ (P4M) ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്യൻ യൂണിയനൊപ്പം ഓസ്‌ട്രേലിയ, ബാർബഡോസ്, ബ്രസീൽ, കാനഡ, ഇന്ത്യ, കെനിയ എന്നിവരാണ് ഉച്ചകോടിയുടെ സഹ-സ്പോൺസർമാർ. അന്താരാഷ്ട്ര നിയമങ്ങൾ ഉയർത്തിപ്പിടിക്കുക, സമാധാനവും സുസ്ഥിരവും ഉൾക്കൊള്ളുന്നതുമായ വികസനം പ്രോത്സാഹിപ്പിക്കുക, ബഹുരാഷ്ട്ര സംവിധാനത്തെ കൂടുതൽ ഫലപ്രദമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് P4M മുന്നോട്ടുവയ്ക്കുന്നത്. ലോകം ഇന്ന് തീവ്രമായ മത്സരം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുദ്ധങ്ങൾ എന്നിവയാൽ സങ്കീർണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ജയ്ശങ്കർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ആഗോള ശക്തിസമവാക്യത്തിൽ ക്രമാനുഗതമായ മാറ്റം ഉണ്ടായിരുന്നെങ്കിലും വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ അതിന് പുതിയ…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഇറാൻ വിദേശകാര്യ മന്ത്രി ന്യൂയോര്‍ക്കിലെത്തി
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭാ സമ്മേളനത്തിൽ (UNGA) പങ്കെടുക്കുന്നതിനായി ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഘ്ചി ഉന്നതതല നയതന്ത്ര പ്രതിനിധി സംഘത്തോടൊപ്പം ന്യൂയോർക്കിലെത്തി. പൊതുസഭയിലും അനുബന്ധ ഉന്നതതല യോഗങ്ങളിലും ഇറാന്റെ ഔദ്യോഗിക നിലപാടുകൾ അവതരിപ്പിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് സമൂഹമാധ്യമമായ എക്‌സിലൂടെയാണ് അരഘ്ചിയുടെ ന്യൂയോർക്ക് സന്ദർശനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടക്കുന്ന വിവിധ യോഗങ്ങളിലും ചർച്ചകളിലും വിദേശകാര്യ മന്ത്രി സജീവമായി പങ്കെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുസഭയുടെ അജണ്ടയുമായി ബന്ധപ്പെട്ട ചർച്ചകൾക്കു പുറമേ, സമ്മേളനത്തിനെത്തുന്ന വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ, വിദേശകാര്യ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി അരഘ്ചി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. പ്രാദേശികവും അന്താരാഷ്ട്രവുമായ വിഷയങ്ങളും ഈ ചർച്ചകളിൽ ഉയർന്നുവരുമെന്നാണ് പ്രതീക്ഷ. ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭയുടെ ഉന്നതതല പൊതുചർച്ച ചൊവ്വാഴ്ച ലോകനേതാക്കളുടെ…
പീസ് ഗാർഡൻ ശിലാസ്ഥാപനം: ഡോ. ആനി പോളിന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ
ന്യൂ സിറ്റി, ന്യൂയോർക്ക് — ഓഗസ്റ്റ് 24, 2026: റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേച്ചർ വൈസ് ചെയർ ബഹുമാനപ്പെട്ട ഡോ. ആനി പോൾ വിഭാവനം ചെയ്ത് മുന്നോട്ടുവച്ച പീസ് ഗാർഡന്റെ ശിലാസ്ഥാപനച്ചടങ്ങ് ന്യൂ സിറ്റിയിൽ നടന്നു. മഹാത്മാഗാന്ധിയുടെയും ഡോ. മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെയും സമാധാനം, അഹിംസ, സമത്വം, നീതി എന്നീ മഹത്തായ ആദർശങ്ങളെ ആദരിക്കുന്ന ചരിത്രപ്രധാനമായ പദ്ധതിയാണിത്. ന്യൂ സിറ്റിയിലെ അലിസൺ–പാരിസ് കൗണ്ടി ഓഫീസ് കെട്ടിടത്തിനും റോക്ക്‌ലാൻഡ് കൗണ്ടി കോടതിക്കും ഇടയിലാണ് പീസ് ഗാർഡൻ നിർമിക്കുന്നത്. പീസ് ഗാർഡൻ ഡോ. ആനി പോളിന്റെ സംരംഭമാണ്. ഉദ്യാനത്തിൽ സ്ഥാപിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ ഇന്ത്യാ ഗവൺമെന്റ് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ മുഖേന സംഭാവന ചെയ്തു. ഡോ. മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ പ്രതിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ടോണി എൽ. ഏൾ നേതൃത്വം നൽകുന്നു. ഡോ.…
