രാവിലെ എഴുന്നേൽക്കുമ്പോൾ മുഖത്ത് സ്വാഭാവികമായൊരു തിളക്കം തോന്നാറുണ്ടോ? നല്ല ഉറക്കം ക്ഷീണം അകറ്റുക മാത്രമല്ല, ചർമ്മത്തിന്റെ സ്വാഭാവിക പുനരുദ്ധാരണത്തിനും സഹായിക്കുന്നു. മറിച്ച്, ഉറക്കക്കുറവ് കണ്ണിനടിയിലെ കറുപ്പ്, വീക്കം, മങ്ങിയ ചർമ്മം തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകാം. അതുകൊണ്ടുതന്നെയാണ് നല്ല ഉറക്കത്തെ ‘ബ്യൂട്ടി സ്ലീപ്’ എന്ന് വിശേഷിപ്പിക്കുന്നത്. തിരക്കേറിയ ജീവിതത്തിനിടെ ഉറക്കത്തിന് വേണ്ടത്ര പ്രാധാന്യം നൽകാത്തവർ ഏറെയാണ്. എന്നാൽ ശരീരത്തിന്റെയും മനസ്സിന്റെയും വിശ്രമത്തിന് മാത്രമല്ല, ചർമ്മത്തിന്റെ ആരോഗ്യത്തിനും ഉറക്കം നിർണായകമാണ്. രാത്രിയിൽ നാം ഉറങ്ങുമ്പോൾ ശരീരം നിരവധി സ്വാഭാവിക പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നു. അതിന്റെ പ്രതിഫലനം ചർമ്മത്തിലും പ്രകടമാകുന്നു. ഉറക്കവും ചർമ്മത്തിന്റെ തിളക്കവും തമ്മിലുള്ള ബന്ധം ഒരു ദിവസം മുഴുവൻ പൊടി, അന്തരീക്ഷ മലിനീകരണം, സൂര്യന്റെ ഹാനികരമായ കിരണങ്ങൾ, മാനസിക സമ്മർദം തുടങ്ങിയവ ചർമ്മത്തെ ബാധിക്കുന്നു. ഇതിൽനിന്ന് സ്വയം വീണ്ടെടുക്കാൻ ചർമ്മത്തിനും ശരീരത്തിനും മതിയായ വിശ്രമം ആവശ്യമാണ്. ഏഴ് മുതൽ…
Author: .
വനിതാ ബൈക്ക് യാത്രികയെ കാറിടിച്ച കേസ്: പ്രതികളായ കല്യാൺ ബൈൻസ്ലയും ലവ്‌നിഷും പൊലീസിനെ ആവർത്തിച്ച് തെറ്റിദ്ധരിപ്പിച്ചതായി എസ്‌ഐടി
ഗുരുഗ്രാം: വനിതാ ബൈക്ക് യാത്രികയെ കാറിടിച്ച സംഭവത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നിർണായക വിവരങ്ങൾ കണ്ടെത്തി. പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് കേസിലെ പ്രധാന പ്രതികളെ കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് അയച്ചു. അറസ്റ്റിലായ പ്രധാന പ്രതികളായ കല്യാൺ ബൈൻസ്ലയും ലവ്‌നിഷും ചോദ്യം ചെയ്യലിനിടെ പൊലീസിനെ പലതവണ തെറ്റിദ്ധരിപ്പിച്ചതായി എസ്‌ഐടി കോടതിയെ അറിയിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിൽ മറ്റു കൂട്ടാളികൾ എവിടെയാണെന്ന വിവരം മറച്ചുവച്ച പ്രതികൾ അന്വേഷണ സംഘത്തിന് തെറ്റായ വിവരങ്ങൾ നൽകിയതായാണ് പൊലീസ് പറയുന്നത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് കൂട്ടാളികളുടെ ശരിയായ വിലാസങ്ങൾ ഇവർ വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫരീദാബാദ് സെക്ടർ 37 സ്വദേശിയായ ശ്രീനാഥ് വിശ്വകർമയിലേക്കും പൽവൽ സ്വദേശിയായ അനൂപ് കുമാർ അവസ്തിയിലേക്കും പൊലീസ് എത്തിയത്. എസ്‌ഐടി മേധാവി എസിപി (CAW) സുശീല ദേവിയുടെ…
ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പ് ഫലം: നാലിൽ മൂന്ന് സീറ്റുകളും എബിവിപിക്ക്; വൈസ് പ്രസിഡന്റ് സ്ഥാനത്ത് സ്വതന്ത്ര സ്ഥാനാർഥിയുടെ ചരിത്രവിജയം
ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ (DUSU) തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്ച ആവേശകരമായ പോരാട്ടത്തിനും നാടകീയമായ ലീഡ് മാറ്റങ്ങൾക്കും സാക്ഷിയായി. ഒടുവിൽ നാല് പ്രധാന കേന്ദ്ര പദവികളിൽ മൂന്നെണ്ണം സ്വന്തമാക്കി അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് (ABVP) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ശക്തമായ വിജയം നേടി. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളാണ് എബിവിപി സ്വന്തമാക്കിയത്. അതേസമയം, വൈസ് പ്രസിഡന്റ് സ്ഥാനത്ത് സ്വതന്ത്ര സ്ഥാനാർഥി ദീപാൻഷു ഷൗക്കീൻ അപ്രതീക്ഷിത വിജയം നേടി ശ്രദ്ധേയനായി. തിരഞ്ഞെടുപ്പിൽ 40.46 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. എബിവിപിയും നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയും (NSUI) തമ്മിലായിരുന്നു പ്രധാന മത്സരം. സർവകലാശാലയുടെ സ്പോർട്സ് സ്റ്റേഡിയത്തിലെ മൾട്ടിപർപ്പസ് ഹാളിൽ ശനിയാഴ്ച രാവിലെ നിശ്ചയിച്ചതിലും ഏകദേശം 90 മിനിറ്റ് വൈകിയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഭരണവിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും സമ്പൂർണ വീഡിയോ ചിത്രീകരണത്തോടെയുമായിരുന്നു വോട്ടെണ്ണൽ. വോട്ടെണ്ണൽ തുടങ്ങിയതോടെ…
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വേലി നിർമാണം വേഗത്തിലാക്കും; അതീവ ജാഗ്രതയുമായി ബിഎസ്എഫ്
കൊൽക്കത്ത: ഇന്ത്യ-ബംഗ്ലാദേശ് അന്താരാഷ്ട്ര അതിർത്തിയിലെ സുരക്ഷാ പ്രാധാന്യമുള്ളതും ഇതുവരെ വേലി നിർമാണം പൂർത്തിയാകാത്തതുമായ മേഖലകളിൽ സുരക്ഷാ വേലി സ്ഥാപിക്കുന്ന നടപടികൾ വേഗത്തിലാക്കാൻ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) തീരുമാനിച്ചു. നുഴഞ്ഞുകയറ്റം, അനധികൃത കൈയേറ്റം, കള്ളക്കടത്ത് തുടങ്ങിയ അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി നിരീക്ഷണവും ശക്തമാക്കും. സെപ്റ്റംബർ 17, 18 തീയതികളിൽ കൊൽക്കത്തയിൽ നടന്ന ബിഎസ്എഫിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ദ്വിദിന സമ്മേളനത്തിലാണ് ഡയറക്ടർ ജനറൽ പ്രവീൺ കുമാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ മൊത്തത്തിലുള്ള സുരക്ഷാ സാഹചര്യങ്ങളും അതിർത്തി പരിപാലന സംവിധാനങ്ങളും യോഗത്തിൽ വിശദമായി അവലോകനം ചെയ്തു. കൂടുതൽ നിരീക്ഷണവും അടിസ്ഥാനസൗകര്യ വികസനവും ആവശ്യമായ ദുർബല മേഖലകൾക്ക് പ്രത്യേക പരിഗണന നൽകി. അതിർത്തിയിലെ വേലി നിർമാണത്തിന്റെ പുരോഗതി, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് തീർപ്പാകാതെ കിടക്കുന്ന വിഷയങ്ങൾ, അതിർത്തി കടന്നുള്ള കള്ളക്കടത്ത്, മറ്റ് സുരക്ഷാ-പ്രവർത്തന വെല്ലുവിളികൾ എന്നിവ ഡയറക്ടർ ജനറൽ…
ഫലത്തിൽ ഗുരുതര പിഴവുകൾ; കേരള സർവകലാശാല FYUGP പരീക്ഷാഫലങ്ങൾ പിൻവലിച്ചു, K-REAP ഒഴിവാക്കും
പരാജയപ്പെട്ടവർ വിജയികളായി ഇല്ലാത്ത വിഷയങ്ങൾക്കും ഫലം ഇംപ്രൂവ്‌മെന്റ് മാർക്കിലും പൊരുത്തക്കേട് പരീക്ഷാ ഡാറ്റയുടെ സുരക്ഷയിലും ആശങ്ക സർവകലാശാലയുടെ സ്വന്തം സോഫ്റ്റ്‌വെയർ സംവിധാനം തിരിച്ചുകൊണ്ടുവരാൻ തീരുമാനം തിരുവനന്തപുരം: കേരള സർവകലാശാല അടുത്തിടെ പ്രസിദ്ധീകരിച്ച FYUGP നാലാം സെമസ്റ്റർ, ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷാഫലങ്ങൾ പിൻവലിച്ചു. ഫലപ്രഖ്യാപനത്തിൽ നിരവധി ഗുരുതര പിഴവുകളും പൊരുത്തക്കേടുകളും കണ്ടെത്തിയതിനെ തുടർന്നാണ് സർവകലാശാല സിൻഡിക്കേറ്റിന്റെ നടപടി. പരീക്ഷാ നടത്തിപ്പിനും ഫലപ്രഖ്യാപനത്തിനുമായി ഉപയോഗിച്ചിരുന്ന K-REAP സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ടാണ് പ്രധാനമായും പരാതികൾ ഉയർന്നത്. ഫലങ്ങളിലെ പിഴവുകൾ വിദ്യാർത്ഥികളുടെ വിജയനിലയെയും മാർക്കുകളെയും നേരിട്ട് ബാധിക്കുന്ന തരത്തിലുള്ളതാണെന്നതാണ് വിഷയം ഗൗരവമുള്ളതാക്കുന്നത്. വിദ്യാർത്ഥികളുടെ പ്രൊഫൈലുകളിൽ ഫലം കാണാൻ കഴിയാത്തത്, നിലവിലില്ലാത്ത വിഷയങ്ങൾക്ക് ഫലം സൃഷ്ടിക്കപ്പെട്ടത്, ഇംപ്രൂവ്‌മെന്റ് പരീക്ഷകളിലെ മാർക്കുകളിൽ പൊരുത്തക്കേടുകൾ ഉണ്ടായത്, പരാജയപ്പെട്ട വിദ്യാർത്ഥികളെ വിജയിച്ചതായി രേഖപ്പെടുത്തിയത് തുടങ്ങിയ പരാതികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിഴവുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ K-REAP സോഫ്റ്റ്‌വെയറിന്റെ ഉപയോഗം…
മാസപ്പടി കേസ്: പിണറായിക്കെതിരെ കേസെടുത്താൽ രാഷ്ട്രീയ പ്രതിരോധത്തിന് സിപിഐഎം; നിയമപോരാട്ടത്തിനൊപ്പം ജനകീയ പ്രക്ഷോഭത്തിനും നീക്കം
തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ‘മാസപ്പടി’ കേസിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ കേസെടുക്കാനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങിയാൽ നിയമപരമായും രാഷ്ട്രീയമായും ശക്തമായി നേരിടാൻ സി.പി.ഐ.എം. ഒരുങ്ങുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നടത്തുന്നതിന് നിയമതടസമില്ലെന്ന നിയമോപദേശം സർക്കാരിന് ലഭിച്ചതോടെയാണ് വിഷയം വീണ്ടും രാഷ്ട്രീയമായി സജീവമായിരിക്കുന്നത്. പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇ.ഡിയുടെ കത്തും അനുബന്ധ രേഖകളും പരിശോധിച്ച ശേഷമാണ് തുടർ അന്വേഷണത്തിന് നിയമതടസമില്ലെന്ന അഭിപ്രായം ലഭിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യത്തിൽ നിയമോപദേശം പരിശോധിച്ച് സർക്കാർ തുടർനടപടി തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇ.ഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ്…
സി.എം.ആർ.എൽ–എക്സാലോജിക് കേസ്: നിലപാട് കടുപ്പിച്ച് സിപിഐ
കോഴിക്കോട്: സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ കേസെടുക്കുന്നതിന് നിയമതടസ്സമില്ലെന്ന തരത്തിലുള്ള നിയമോപദേശം സർക്കാരിന് ലഭിച്ചതായ റിപ്പോർട്ടുകൾക്കിടെ നിലപാട് കടുപ്പിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേസും നിയമനടപടികളും അതിന്റെ വഴിക്ക് പോകട്ടെയെന്നും എന്നാൽ അതിന്റെ മറവിൽ എൽ.ഡി.എഫിനെയോ സി.പി.ഐ.എമ്മിനെയോ രാഷ്ട്രീയമായി വേട്ടയാടാനുള്ള നീക്കമുണ്ടായാൽ സി.പി.ഐ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിന്റെ നിയമപരവും രാഷ്ട്രീയവുമായ വശങ്ങൾ വിശദമായി പരിശോധിച്ചുവരികയാണെന്നും പൂർണമായി പഠിച്ചശേഷം മാത്രമേ കൂടുതൽ പ്രതികരിക്കുകയുള്ളൂവെന്നും ബിനോയ് വിശ്വം പറഞ്ഞു. അന്വേഷണവും നിയമനടപടികളും സ്വാഭാവികമായ വഴിക്ക് മുന്നോട്ടുപോകുന്നതിൽ എതിർപ്പില്ല. എന്നാൽ അന്വേഷണ ഏജൻസികളുടെ നടപടികൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമായി മാറുന്ന സാഹചര്യമുണ്ടായാൽ അതിനെ എതിർക്കുമെന്ന വ്യക്തമായ സന്ദേശമാണ് അദ്ദേഹം നൽകിയത്. കേസ് രാഷ്ട്രീയ പ്രേരിതമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോൾ അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്നായിരുന്നു മറുപടി. വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട…
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: സർക്കാരിനെ മാത്രം പഴിച്ചിട്ട് കാര്യമില്ല; മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ടെന്ന് സുരേഷ് ഗോപി
‘ഇത് സർക്കാരിനെ വിമർശിക്കേണ്ട സമയമല്ല’; വിമർശനം ഉയർത്തിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നത് ദുരുദ്ദേശ്യത്തോടെയെന്നും കേന്ദ്ര സഹമന്ത്രി കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ നിലവിലെ സർക്കാരിനെ മാത്രം പ്രതിക്കൂട്ടിലാക്കേണ്ടതില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പ്രതിസന്ധിക്ക് മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ടെന്നും ഇപ്പോൾ സർക്കാരിനെ വിമർശിക്കേണ്ട സമയമല്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെ വിമർശനം ഉയർത്തിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണെന്നും സുരേഷ് ഗോപി ആരോപിച്ചു. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത ഉയർന്ന നിലയിൽ തുടരുന്നതിനിടെ ഉപഭോഗം ഇന്നലെയും 100 ദശലക്ഷം യൂണിറ്റിനോട് അടുത്തെത്തി. നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തത്സമയ വിപണിയിൽ നിന്ന് ഉയർന്ന വിലയ്ക്ക് അധിക വൈദ്യുതി വാങ്ങിയാണ് കെ.എസ്.ഇ.ബി. സ്ഥിതി താൽക്കാലികമായി നിയന്ത്രിച്ചത്. പവർ എക്സ്ചേഞ്ചിൽ നിന്ന് പ്രതീക്ഷിച്ചതിലും കൂടുതൽ വൈദ്യുതി ലഭിച്ചതും തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉത്പാദനം വർധിച്ചതും ആശ്വാസമായി. എന്നാൽ, ഈ മാസത്തെ അധിക വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനുള്ള…
അപവാദപ്രചാരണം അവസാനിപ്പിക്കണം; സനൽ കുമാർ ശശിധരനെതിരെ കോടതിയെ സമീപിച്ച് മഞ്ജു വാര്യർ
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ തന്നെ നിരന്തരം അപമാനിക്കുകയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചാരണം നടത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ നടി മഞ്ജു വാര്യർ മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ചു. തനിക്കെതിരെ പ്രസിദ്ധീകരിച്ച അപകീർത്തികരമായ പോസ്റ്റുകളും കുറിപ്പുകളും അടിയന്തരമായി നീക്കം ചെയ്യണമെന്നും തുടർന്നും സമാനമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് എറണാകുളം മുൻസിഫ് കോടതിയിൽ ഹർജി സമർപ്പിച്ചത്. സനൽ കുമാർ ശശിധരന് പുറമെ യൂട്യൂബർ ഷാജൻ സ്‌കറിയയെയും സമൂഹമാധ്യമ കമ്പനിയായ മെറ്റയെയും കേസിൽ കക്ഷികളാക്കിയിട്ടുണ്ട്. ഹർജിയിൽ ഉന്നയിച്ച വിഷയങ്ങളിൽ മറുപടി നൽകാൻ ബന്ധപ്പെട്ട കക്ഷികൾക്ക് കോടതി നിർദേശം നൽകിയതായാണ് വിവരം. ഈ മാസം 30-ന് കോടതിയിൽ ഹാജരാകാനും നോട്ടീസ് നൽകിയിട്ടുണ്ട്. മഞ്ജു വാര്യർക്കെതിരെ അപകീർത്തികരമെന്ന് ആരോപിക്കപ്പെടുന്ന പുതിയ പോസ്റ്റുകളും മറ്റ് ഉള്ളടക്കങ്ങളും പ്രസിദ്ധീകരിക്കുന്നതിന് കോടതി ഇടക്കാല വിലക്ക് ഏർപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ഇതിനകം സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അപകീർത്തികരമായ…
ഹെലികോപ്റ്റർ യാത്ര ധൂർത്തോ, അത്യാവശ്യമോ? കരാർ നീട്ടുന്നതിൽ മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകം
തിരുവനന്തപുരം: കേരള പൊലീസിന്റെ ആവശ്യങ്ങൾക്കായി വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ സേവനം തുടരണമോ വേണ്ടയോ എന്ന കാര്യത്തിൽ സർക്കാർ നിർണായക തീരുമാനത്തിലേക്ക്. നിലവിലെ കരാർ നീട്ടണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ ആഭ്യന്തരവകുപ്പ് പരിശോധിച്ച് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് കൈമാറിയിട്ടുണ്ട്. ഡൽഹിയിൽനിന്ന് മുഖ്യമന്ത്രി മടങ്ങിയെത്തിയശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് വർഷത്തേക്കാണ് സ്വകാര്യ കമ്പനിയായ ചിപ്‌സൺ ഏവിയേഷനുമായി നിലവിലെ കരാർ ഉണ്ടാക്കിയിരുന്നത്. കരാറിലെ വ്യവസ്ഥ പ്രകാരം സർക്കാരിന് താൽപര്യമുണ്ടെങ്കിൽ നിലവിലുള്ള നിരക്കിൽ തന്നെ രണ്ടുവർഷം കൂടി സേവനം നീട്ടാൻ സാധിക്കും. കരാർ പുതുക്കുന്ന പക്ഷം 2028 സെപ്റ്റംബർ വരെ ഇതേ സംവിധാനത്തിൽ തുടരാൻ കഴിയുമെന്നാണ് റിപ്പോർട്ട്. പ്രതിമാസം 80 ലക്ഷം രൂപയാണ് നിലവിലെ ഹെലികോപ്റ്റർ വാടക. ഈ തുകയ്ക്ക് ഒരു മാസം പരമാവധി 25 മണിക്കൂർ വരെ പറക്കാം. നിശ്ചിത സമയത്തിന് മുകളിലുള്ള ഓരോ…
