ഷാർജ: യുനെസ്കോയുടെ ലോക പുസ്തക തലസ്ഥാനമെന്ന ആഗോള ബഹുമതിയിൽ നിന്ന് രൂപംകൊണ്ട ഷാർജയിലെ ‘ഹൗസ് ഓഫ് വിസ്ഡം’, മേഖലയിലെ പ്രധാന സാംസ്കാരിക അടയാളങ്ങളിലൊന്നായി മാറുന്നു. കേവലമൊരു ലൈബ്രറി എന്നതിലപ്പുറം കുറഞ്ഞ കാലം കൊണ്ടുതന്നെ വിദ്യാർത്ഥികളുടെയും അക്കാദമിക് വിദഗ്ധരുടെയും വായനക്കാരുടെയുമെല്ലാം പ്രിയപ്പെട്ട കേന്ദ്രമായി ഇത് മാറിയിട്ടുണ്ട്. രൂപകൽപ്പന, ലൈബ്രറി, വിജ്ഞാനകേന്ദ്രം തുടങ്ങി നിരവധി മേഖലകളിലെ അംഗീകാരങ്ങളും തേടിയെത്തി. 2019ലായിരുന്നു ഷാർജയ്ക്ക് ലോക പുസ്തക തലസ്ഥാനം എന്ന രാജ്യാന്തര അംഗീകാരം ലഭിച്ചത്. വിജ്ഞാന ലോകത്തെ തിളങ്ങുന്ന ഈ നേട്ടത്തെ, വെറും പ്രഖ്യാപനങ്ങളിൽ ഒതുക്കാതെ എങ്ങനെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാം എന്ന ഭരണനേതൃത്വത്തിന്റെ ചിന്തയിൽ നിന്നാണ് ‘ഹൗസ് ഓഫ് വിസ്ഡം’ എന്ന വിപ്ലവകരമായ ആശയം ജനിച്ചത്. ‘ദി സ്ക്രോൾ’ സ്മാരകത്തിന്റെ പ്രതീകാത്മകതയോടൊപ്പം, അതിന് പ്രായോഗികമായ അർത്ഥം നൽകുന്ന ഒരു സ്ഥിര സാംസ്കാരിക സ്ഥാപനമായിട്ടാണ് ഷാർജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്) ഹൗസ്…
Author: ?????? ????????
എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപീകരിക്കുക; എടത്വ വികസന സമിതി ഒപ്പ് ശേഖരണം ആരംഭിച്ചു
എടത്വ : എടത്വയുടെയും സമീപ പ്രദേശങ്ങളുടെയും സമഗ്രമായ വികസനത്തിന് എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപീകരിക്കുക എന്ന ആവശ്യവുമായി എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണയജ്ഞത്തിന് തുടക്കമായി. എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ നടന്ന പൊതുസമ്മേളനം പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജി മാധവൻ പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി ജോജി കരിക്കംപ്പള്ളിൽ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റുമാരായ ജോർജ്ജ് തോമസ് കളപ്പുര, അഡ്വ ഐസക്ക് രാജു, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം, സാബു മാത്യു കളത്തൂർ, പി.സി ജോസഫ്, ടോമിച്ചൻ കളങ്ങര, ബാബു കൊഴുപ്പക്കളം, ബിനോമോൻ പഴയമഠം, കെ ജി ശശിധരന്‍ എന്നിവർ പ്രസംഗിച്ചു. തുടർന്ന് അപ്പർ കുട്ടനാട്…
‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ കാമ്പയിൻ ജൂൺ 25 ന് ആരംഭിക്കും
എറണാകുളം: ലഹരി മരുന്നുകളുടെ ഉപയോഗം, വിൽപ്പന, വ്യാപനം എന്നിവയ്‌ക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാന്‍ ദി നാർക്കോ ഹണ്ടിന്റെ രണ്ടാം ഘട്ടം ജൂൺ 25 ന് രാവിലെ 11 മണിക്ക് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എംഎൽഎ അദ്ധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായി നടന്ന കാർട്ടൂൺ മത്സരത്തിന്റെയും റീൽസ് മത്സരത്തിന്റെയും സമ്മാന വിതരണം ഹൈബി ഈഡൻ എംപി നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, ഫിഷറീസ് – സാമൂഹ്യനീതി മന്ത്രി അബ്ദുൾ ഗഫൂർ, കൊച്ചി മേയർ വി.കെ മിനിമോൾ, ജില്ലാ കളക്റ്റർ ജി. പ്രിയങ്ക, ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, വി ഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ ചിറ്റിലപ്പള്ളി, സെന്റ് തെരേസാസ് കോളജ് പ്രിൻസിപ്പൽ…
മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ (24.06.2026)
മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ (24.06.2026) 1. ഐ.എ.എസ് 1992 ബാച്ചുകാരനായ ബിശ്വനാഥ് സിന്‍ഹയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. ഈ മാസം 30-ന് നിലവിലെ ചീഫ് സെക്രട്ടറി എ ജയതിലക് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 2. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എന്‍. ശേഷാദ്രിനാഥനെ നിയമിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥന്‍ വിരമിച്ച ജില്ലാ ജഡ്ജിയാണ്. 3. ലോകായുക്ത സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡറായി എന്‍. അനില്‍കുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചു. 4. കേരള ഹൈക്കോടതിയില്‍ 4 സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും 12 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറമാരെയും 24 ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും നിയമിക്കാന്‍ തീരുമാനിച്ചു. 5. ബംഗലുരു ശിവജി നഗര്‍ ആശുപത്രി കെട്ടിടത്തിന്റെ മതില്‍ ഇടിഞ്ഞു വീണ് മരിച്ച മൂന്ന് കുടുംബശ്രീ പ്രവര്‍ത്തകരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5 ലക്ഷം രൂപ…
ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നു; ഇറാനുമായി പുതിയ സുരക്ഷാ കരാറിൽ ഒപ്പു വെക്കും
ദോഹ (ഖത്തര്‍): ഇറാനുമായി പുതിയ സുരക്ഷാ കരാറിൽ ഏർപ്പെടാൻ ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ തയ്യാറെടുക്കുകയാണെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി പ്രഖ്യാപിച്ചു. ഈ രാജ്യങ്ങൾ ഇനി അവരുടെ സുരക്ഷയ്ക്കായി അമേരിക്കയെ മാത്രം ആശ്രയിക്കില്ലെന്നും സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഈ നീക്കം വ്യക്തമാക്കുന്നു. 2026 ജൂൺ 24 ന് ഒമാൻ സന്ദർശിച്ച ഖത്തർ പ്രധാനമന്ത്രി ഇറാനെ ഉൾപ്പെടുത്തുന്ന ഒരു സംവിധാനം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രസ്താവിച്ചു. ഇറാനുമായി വിശ്വാസം വളർത്തിയെടുക്കേണ്ടത് നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. സമുദ്ര പാതകളുമായി ബന്ധപ്പെട്ട സുരക്ഷയും മറ്റ് പ്രശ്നങ്ങളും, പ്രത്യേകിച്ച് ഹോർമുസ് കടലിടുക്ക്, ഈ പുതിയ ചട്ടക്കൂട് അഭിസംബോധന ചെയ്യും. കരാറിന്റെ പ്രധാന പോയിന്റുകൾ: നേരിട്ടുള്ള സമ്പർക്കം: സമുദ്ര പ്രവർത്തനങ്ങളിലും മൈൻ തിരച്ചിലിലും തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ടെഹ്‌റാനും വാഷിംഗ്ടണും തമ്മിൽ നേരിട്ടുള്ള സംഭാഷണം ആരംഭിക്കുന്നതിന് ഊന്നൽ നൽകുന്നു. ഹോർമുസ് കടലിടുക്ക്: ഈ…
നല്ല സഹവാസത്തിലൂടെയും ധാര്‍മ്മിക ശിക്ഷണത്തിലൂടെയുമാണ് ലഹരി വിമുക്ത സമൂഹം സാധ്യമാവുക: ഡോ. അബ്ദുല്‍ നാസര്‍ മഹ്‌ബൂബി
ദോഹ (ഖത്തര്‍): ലഹരി വിപത്ത് മാരകമായി വളരുകയാണെന്നും ശക്തമായ നിയമ നടപടികള്‍ക്കൊപ്പം നല്ല സഹവാസത്തിലൂടെയും ധാര്‍മിക ശിക്ഷണത്തിലൂടെയുമാണ് ലഹരി വിമുക്ത സമൂഹം സാധ്യമാവുകയെന്ന് കേരള വഖഫ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. അബ്ദുല്‍ നാസര്‍ മഹ് ബൂബി അഭിപ്രായപ്പെട്ടു. ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ്, മൈന്‍ഡ് ട്യൂണ്‍ എക്കോവേവ്‌സ്, ദ വേ കോര്‍പ്പറേറ്റ് സര്‍വീസസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഗ്രൂപ്പ് ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയില്‍ നിന്ന് പ്രായോഗികമായും ക്രിയാത്മകമായും പിന്തിരിപ്പിക്കണമെങ്കില്‍ നാവുകൊണ്ട് കാതിലേക്കുള്ള സംവേദന കൊണ്ട് മാത്രം സാധ്യമായെന്ന് വരില്ലെന്നും ഹൃദയംകൊണ്ട് ഹൃദയത്തെ അറിയാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ സമൂഹം ഒന്നിച്ച് അണിനിരക്കണം. നല്ല കൂട്ടുകെട്ടുകളിലൂടെയും മൂല്യബോധത്തിലൂടെയും വ്യക്തമായ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴാണ് സാമൂഹ്യ മാറ്റം സാധ്യമാവുക. ധാര്‍മ്മികതയും ആചാരങ്ങളും പാരമ്പര്യങ്ങളുമാണ് ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നത്. ലഹരിമുക്തമായ…
ഫോമാ ഇന്റർനാഷണൽ കൺവെൻഷൻ ചരിത്രസംഭവമാക്കാൻ സംഘാടകർ; പ്രാദേശിക കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായ ഫോമായുടെ (FOMAA) അന്താരാഷ്ട്ര കൺവെൻഷന് ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, സംഘടനയ്ക്ക് ജന്മം നൽകിയ ഹൂസ്റ്റണിൽ നടക്കുന്ന ഈ മഹാസമ്മേളനം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി സതേൺ റീജിയൻ പ്രവർത്തകർ ഒരുമിച്ച് പ്രവർത്തനം ആരംഭിച്ചു. കൺവെൻഷനായി ഇതിനോടകം തന്നെ ആയിരത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമ്മേളനം നടക്കുന്ന ഹോട്ടലിലെ ഭൂരിഭാഗം മുറികളും ബുക്ക് ചെയ്യപ്പെട്ടതായും അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇപ്പോഴും ആവേശകരമായ രജിസ്ട്രേഷൻ തുടരുകയാണെന്നും അവർ അറിയിച്ചു. ജൂൺ 23-ന് അപ്ന ബസാറിൽ ചേർന്ന സതേൺ റീജിയൻ പ്രവർത്തകയോഗത്തിൽ വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ഫോമായുടെ പ്രസിഡൻ്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ റീജിയണൽ ചെയർമാൻ വർഗീസ് രാജേഷ് മാത്യു സ്വാഗതം ആശംസിച്ചു. വരുന്ന ജൂലൈ 30, 31 ആഗസ്റ്റ് 1, 2…
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ ട്രയാഡ് പ്രൊവിൻസ് നിലവിൽ വന്നു
നോർത്ത് കരോലിന: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) അമേരിക്ക റീജിയന്റെ കീഴിൽ നോർത്ത് കരോലിനയിലെ ട്രയാഡ് പ്രൊവിൻസ് ഔദ്യോഗികമായി നിലവിൽ വന്നു. കേരള മുൻ ഡി.ജി.പി മുഹമ്മദ് യാസിൻ (റിട്ട.) മുഖ്യാതിഥിയായ ചടങ്ങിൽ ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ സ്ഥാനാരോഹണച്ചടങ്ങിന് നേതൃത്വം നൽകുകയും പുതിയ ഭാരവാഹികൾക്ക് സ്ഥാനചുമതല നൽകുകയും ചെയ്തു. ട്രയാഡ് പ്രൊവിൻസിന്റെ ചെയർമാനായി മനോജ് കുമാർ, പ്രസിഡന്റായി കൃഷ് പാർളിക്കാട്, അഡ്വൈസറി ബോർഡ് ചെയർമാനായി സാജു തുറുത്തൽ, സെക്രട്ടറിയായി രാജ് നായർ, ട്രഷററായി ഡോ. സന്ധ്യ കുമാർ എന്നിവർ സ്ഥാനമേറ്റു. വൈസ് പ്രസിഡന്റുമാരായി സരുൺ സോമൻ (സ്പോർട്സ്), സലീം ഇല്ലിക്കൽ (മെമ്പർഷിപ്പ്), പ്രശാന്ത് നായർ (ഓർഗനൈസേഷൻ), ജെയിംസ് തുണ്ടത്തിൽ ജോസഫ് (അഡ്മിനിസ്ട്രേഷൻ), ഡോ. ലുഖ്മാൻ ടി.കെ. (ആർട്സ് ആൻഡ് കൾച്ചർ) എന്നിവരും, വൈസ് ചെയറായി ഡോ. ജ്യോതി നായർ (ഓർഗ് ഡെവലപ്മെന്റ്), ജോയിന്റ് സെക്രട്ടറിയായി…
ഡാലസിൽ തുടർച്ചയായ കൊലപാതകങ്ങൾ: 17-കാരനെതിരെ ‘ക്യാപിറ്റൽ മർഡർ’ കുറ്റം ചുമത്തി
ഡാലസ്: നഗരത്തെ നടുക്കിയ രണ്ട് വ്യത്യസ്ത വെടിവയ്പ്പുകളിലായി മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ പതിനേഴുകാരൻ ഉൾപ്പെടെ രണ്ട് കൗമാരക്കാരെ യുഎസ് മാർഷലുകൾ അറസ്റ്റ് ചെയ്തു. ഇർവിങ് എസ്ട്രാഡ (17) എന്ന പതിനേഴുകാരനാണ് രണ്ട് കൊലപാതകക്കേസുകളിലും പ്രധാന പ്രതി. ഇയാൾക്കൊപ്പം ലാറ്റാവിയൻ ക്ലാർക്ക് (18) എന്ന യുവാവും പിടിയിലായിട്ടുണ്ട്. പ്രതികൾക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന ‘ക്യാപിറ്റൽ മർഡർ’ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 15-ന് ഔഡെലിയ റോഡിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ മാർഡ്രിയസ് വാർഡ് (21), ഈഥൻ ഡിലാർഡ് (20) എന്നിവരെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഇരുവരും ആദ്യം അറസ്റ്റിലാകുന്നത്. എന്നാൽ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, ജൂൺ 16-ന് വാൽനട്ട് സ്ട്രീറ്റിൽ റോണിക്ക ഡാവൻപോർട്ട് (35) എന്ന സ്ത്രീ വെടിയേറ്റു മരിച്ച കേസിലും ഇർവിങ് എസ്ട്രാഡയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന് ഡാലസ് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. അറസ്റ്റിലായ രണ്ട് പ്രതികളും…
സിസ്റ്റര്‍ ജസ്റ്റിന മാത്യു ആര്‍ലിംഗ്ടന്‍ ആശുപത്രിയില്‍ എന്‍ക്യാപ്പ് ലെവല്‍ 6 അംഗികാരം നേടിയ ആദ്യ നഴ്സ്
ഡാളസ് : സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് ഷാംബെരി സന്യാസിനി സമൂഹത്തിലെ നാഗ്പൂര്‍ പ്രോവിന്‍സിലെ അംഗമായ സിസ്റ്റര്‍ ജസ്റ്റിന മാത്യു സി.എസ്.ജെ. സേവന മികവിന്റെ പരമോന്നത അംഗീകാരമായ എന്‍ക്യാപ്പ് 2026 (നഴ്‌സിംഗ് കരിയര്‍ അഡ്വവാന്‍സ്‌മെന്റ് പ്രോഗ്രാം) ലെവല്‍ 6 നേടുന്ന ആദ്യ നഴ്‌സ് ആയി. ഇന്ത്യന്‍ സന്യാസിനിയുടെ അഭിമാന നേട്ടം, വിശ്വാസത്തിനും കരുണാപൂര്‍ണമായ സേവനത്തിനും നഴ്സിംഗ് മികവിനും സമര്‍പ്പിതമായ ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. 2007 ല്‍ നഴ്‌സിംഗ് സേവനം ആരംഭിച്ചതുമുതല്‍ അമ്മമാരുടേയും നവജാത ശിശുക്കളുടേയും കുടുംബങ്ങളുടേയും സമഗ്ര പരിചരണത്തിനായി അവര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു വരുന്നു. നഴ്സിംഗ് രംഗത്തെ തുടര്‍ച്ചയായ പഠനത്തിനും പ്രൊഫഷണല്‍ മികവിനും പ്രാധാന്യം നല്‍കിയ സിസ്റ്റര്‍ ജസ്റ്റിന മാത്യു 2026 ല്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ നഴ്‌സിംഗ് ബിരുദവും പീഡീയാട്രിക്ക് നഴ്‌സ് പ്രാക്ടീഷണര്‍ യോഗ്യതയും നേടി. കൂടാതെ, മെറ്റേര്‍ണല്‍ ന്യൂബോ നഴ്സിംഗ് സര്‍ട്ടിഫിക്കേഷനും, ലാക്‌ടേഷന്‍…
