പൊതുപ്രവർത്തകനായ ഡോ. ജോൺസൺ വാലയിൽ ഇടിക്കുളയെ ആദരിച്ചു

ഹരിപ്പാട്: വീയപുരം സന്മനസ്സ് കൂട്ടായ്മ സാമൂഹിക പ്രവർത്തകനായ ഡോ. ജോൺസൺ വാലയിൽ ഇടിക്കുളയെ ആദരിച്ചു. സമൂഹനന്മ ലക്ഷ്യമിട്ട് ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ എന്ന നിലയിൽ
മനുഷ്യാവകാശം, നീതി, ഉപഭോക്തൃ സംരക്ഷണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സമാധാന പ്രവർത്തനങ്ങൾ, പ്രകൃതി സംരക്ഷണം തുടങ്ങിയ മേഖലകളിലെ സേവനങ്ങൾ പരിഗണിച്ചാണ് ആദരിച്ചത്.

ചടങ്ങിൽ ലിജു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം മിനി പ്രഭാകരൻ സന്ദേശം നല്‍കി. ക്രമീകരണങ്ങൾക്ക് വീയപുരം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഷാനവാസ് ഹുസൈന്‍ നേത്യത്വം നല്‍കി.

Leave a Comment

More News