പ്രവാസി വെല്ഫെയര് വളണ്ടിയര് വിഭാഗമായ ടീം വെല്ഫെയര് ഓണാഘോഷം സംഘടിപ്പിച്ചു. പ്രവാസി വെല്ഫെയര് സംസ്ഥാന പ്രസിഡണ്ട് ആര് ചന്ദ്ര മോഹന് ഉദ്ഘാടനം നിര്വ്വഹിച്ചു. ഓണസദ്ദ്യയോടൊപ്പം ഓണപ്പാട്ടുകള്, വിവിധ മത്സരങ്ങള് എന്നിവ അരങ്ങേറി. ടീം വെല്ഫെയര് ക്യാപ്റ്റന് സഞ്ചയ് ചെറിയാന്, പ്രവാസി വെല്ഫെയര് സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് റഹ്മാന്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ രാധാകൃഷണന്, ഷംസു വായേരി തുടങ്ങിയവര് സംബന്ധിച്ചു. ടീം വെല്ഫയര് അംഗങ്ങളായ ഷറഫുദ്ദീൻ എം.എസ്, ഷെരീഫ് ബാഷ, ഷെറിൻ അഹമ്മദ്, നൗഷാദ്, ഉസ്മാൻ, ഹാരിസ്, സഹല തുടങ്ങിയവര് നേതൃത്വം നല്കി. പാര്ട്ടിയിലേക്ക് കടന്ന് വന്ന ഗോപകുമാറിനെ പ്രസിഡണ്ട് ഹാരാര്പ്പണം നടത്തി സ്വീകരിച്ചു.
