ഡാളസ്: അങ്കമാലി മഞ്ഞപ്ര സ്വദേശി പൗലോ റപ്പായി മാടൻ (82) ഒക്ടോബർ 2-ന് ഡാളസിലെ ഇർവിംഗില് അന്തരിച്ചു.
ഭാര്യ: അങ്കമാലി വട്ടപ്പറമ്പ് ഭരണികുളങ്ങര കുടുംബാംഗം പരേതയായ എൽസി റപ്പായി.
മക്കൾ: ജിജി പോളി (തൃശൂർ), ജോജോ റപ്പായി (ഡാളസ്).
മരുമക്കൾ: പോളി എം.എ (തൃശൂർ), സരിത ഡൊമിനിക് (ഡാളസ്).
കൊച്ചുമക്കൾ: അഞ്ജന, അജിൽ, എൽവിന, ആൻഡ്രിയ.
പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 10:00 മണിക്ക് കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ (200 S. Heartz Road, Coppell, TX 75019); തുടർന്ന് 11:00 മണിക്ക് വിശുദ്ധ കുർബാനയും സംസ്കാര ശുശ്രൂഷകളും നടക്കും.
ഉച്ചയ്ക്ക് 1:00 മണിക്ക് റോളിംഗ് ഓക്സ് മെമ്മോറിയൽ സെന്ററിൽ (400 Freeport Pkwy, Coppell, TX 75019) മൃതദേഹം സംസ്കരിക്കും.
