ന്യൂജേഴ്സി, ന്യൂയോർക്ക് ഇടവകകളിൽ സഹവികാരിയായിരുന്ന റവ. ഫാ. ജോയ് ആളൂക്കാരൻ അന്തരിച്ചു

അലബാമ: ന്യൂജേഴ്സിയിലെ സെന്റ് ബർത്തലോമിയ, ന്യൂയോർക്കിലെ സെന്റ് പാട്രിക്സ് ഇടവകകളിൽ സഹവികാരിയായി സേവനം അനുഷ്ഠിച്ച റവ. ഫാ ജോയ് ആളൂക്കാരൻ (77) അന്തരിച്ചു. അലബാമയിൽ സേവനം അനുഷ്ഠിക്കുന്ന ഫാ. ചാർളി ആളൂക്കാരന്റെ സഹോദരനാണു പരേതൻ.

ഇന്ന് (2026 ഒക്ടോബർ 1, വ്യാഴാഴ്ച) രാവിലെ 05.45-ന് പോട്ട ധന്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ആസ്സാമിലെ തേസ്പൂർ രൂപതയിലെ പ്രശസ്ത മിഷനറി വൈദികനും ഇരിഞ്ഞാലക്കുട കത്തീഡ്രൽ ഇടവകാംഗവുമാണ്. വടക്കുകിഴക്കൻ ഇന്ത്യയിലും വിദേശത്തുമായി ദീർഘകാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്നു.

1949 മെയ് 14-ന് ഇരിഞ്ഞാലക്കുടയിൽ ആളൂക്കാരൻ ഔസേഫ് – കത്രീന ദമ്പതികളുടെ മകനായി ജനിച്ചു.

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തേസ്പൂർ, റാഞ്ചി, കൊൽക്കത്ത സെമിനാരികളിൽ വൈദിക പരിശീലനം പൂർത്തിയാക്കി. 1980 മെയ് 18-ന് മാർ ആന്റണി തണ്ണിക്കോട്ട് പിതാവിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു.

ആസ്സാം ബർപേട്ട, സലാന, ബൊംഗായ്ഗാവ്, ധൊളായ്ബിൽ എന്നിവിടങ്ങളിൽ ഇടവക വൈദികനായും, തേസ്പൂർ, ഇറ്റാനഗർ, ബൊംഗായ്ഗാവ് രൂപതകളുടെ മിഷൻ കോഓർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ ഇന്ത്യയിലെ നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിശ്വാസ സമൂഹത്തിന്റെ ഉന്നമനത്തിനും അക്ഷീണം പ്രയത്നിച്ചു.

സേവനത്തിനുശേഷം തമിഴ്നാട്ടിലെ ഗോവിന്ദപുരത്ത് സ്ഥിരതാമസമാക്കിയ അച്ചൻ, ഗ്രാമീണ കുട്ടികൾക്കായി ചാരിറ്റബിൾ സ്കൂൾ ആരംഭിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു.

സഹോദരങ്ങൾ: ആനി ഫ്രാൻസിസ് മണാത്ത്‌, സി. ലിലിയ മരിയ (എൽസി), റെജീന മാത്തൻ പായങ്കൻ, റോബി, ലോറൻസ്, ഫാ. ചാർളി ആളൂക്കാരൻ.

ദൈവവിളിയുടെ പാതയിൽ ആത്മാർത്ഥതയോടെ ജീവിച്ച്, മിഷൻ പ്രവർത്തനങ്ങളിലൂടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും അനേകർക്ക് വെളിച്ചമേകിയ അച്ചന്റെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും തേസ്പൂർ രൂപതയ്ക്കും ഇരിഞ്ഞാലക്കുട കത്തീഡ്രൽ ഇടവക സമൂഹത്തിനും ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തി

സംസ്കാര ശുശ്രൂഷയുടെ തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്.

Leave a Comment

More News