തിരുവനന്തപുരം: ആലുവയില് എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുമ്പോൾ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത് കുറ്റകൃത്യത്തെ കൂടുതൽ ആശങ്കാജനകമാക്കുന്നു എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന് കെ സുരേന്ദ്രന് പറഞ്ഞു. ക്രമസമാധാന പ്രശ്നത്തിൽ സർക്കാർ സമ്പൂര്ണ്ണ പരാജയമാണെന്നും സുരേന്ദ്രന് ആരോപിച്ചു. വീട്ടില് മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന പെണ്കുട്ടിയെയാണ് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. ഈ സംഭവത്തോടെ പെണ്കുട്ടികള് കേരളത്തില് സുരക്ഷിതരല്ല എന്ന അവസ്ഥയിലേക്കാണ് വിരല് ചൂണ്ടുന്നത്. സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണിതെന്നും കെ സുരേന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയം തികഞ്ഞ പരാജയമാണ്. ഞങ്ങളുടെ പെൺമക്കൾ വീടിനുള്ളിൽ പോലും സുരക്ഷിതരല്ലെന്ന് ബിജെപി നേതാവ് പറഞ്ഞു. രണ്ടു മാസം മുമ്പ് ആലുവയിൽ തന്നെ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറും മുമ്പാണ് ഇപ്പോഴത്തെ സംഭവമെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ…
Category: KERALA
ബാങ്ക് വായ്പയ്ക്കായി പോലീസ് സ്റ്റേഷനും സ്ഥലവും സ്വകാര്യ വ്യക്തി ഈടു നല്കി; വായപാ തിരിച്ചടവ് മുടങ്ങിയതോടെ സ്റ്റേഷനും സ്ഥലവും ബാങ്ക് ലേലം ചെയ്തു; സംഭവം നടന്നത് ഇടുക്കിയില്
ഇടുക്കി: സ്വകാര്യ ബാങ്കിൽ നിന്ന് വായ്പയെടുക്കാൻ പോലീസ് സ്റ്റേഷനും ക്വാർട്ടേഴ്സും ഉൾപ്പെടുന്ന വസ്തു ഒരു വ്യക്തി ഈടായി ഉപയോഗിച്ച അസാധാരണമായ സംഭവം ഇടുക്കിയില് നടന്നു. 2.4 ഏക്കർ ഭൂമിയാണ് ഇയാള് പണയം വെച്ചത്. വായ്പാ തുക തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് വസ്തു ജപ്തി ചെയ്ത് ലേലത്തിന് വെച്ചു. ഭൂമി അളന്ന് തിട്ടപ്പെടുത്തി തരണമെന്ന് സ്ഥലം വാങ്ങിയ ആൾ ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ സ്വദേശി സിബി രമേശനാണ് സ്വകാര്യ ബാങ്കിന്റെ അടിമാലി ശാഖയിൽ നിന്ന് വായ്പയെടുക്കാൻ വർഷങ്ങൾക്ക് മുമ്പ് പോലീസ് സ്റ്റേഷനും ക്വാർട്ടേഴ്സും ഉൾപ്പെടുന്ന വസ്തു ഈടായി സമർപ്പിച്ചിരുന്നത്. വായ്പാ തിരിച്ചടവ് നിലച്ചതോടെ ബാങ്ക് നടപടി സ്വീകരിക്കുകയും ഡെറ്റ് റിക്കവറി ട്രിബ്യൂണൽ (Debt Recovery Tribunal) മുഖേന ജപ്തി നടപടി സ്വീകരിക്കുകയും ചെയ്തു. 2012ൽ എറണാകുളം ജില്ലയിലെ നായരമ്പലം സ്വദേശിയായ കെ.പി.ജോഷിയാണ് ലേലം ചെയ്ത…
കുടുംബ വഴക്കിനെത്തുടര്ന്ന് ഭാര്യാപിതാവിനെ കൊലപ്പെടുത്തി യുവാവ് പോലീസില് കീഴടങ്ങി
മലപ്പുറം: കുടുംബ വഴക്കിനെത്തുടര്ന്നാണ് പറയുന്നു യുവാവ് ഭാര്യാപിതാവിനെ കൊലപ്പെടുത്തി പോലീസ് സ്റ്റേഷനില് കീഴടങ്ങി. മലപ്പുറം ജില്ലയിലെ വഴിക്കടവ് പോലീസ് സ്റ്റേഷന് അതിര്ത്തിയിലാണ് സംഭവം. വള്ളിക്കാട് സ്വദേശി മനോജാണ് (Manoj) ഭാര്യയുടെ പിതാവ് ആനാടി സ്വദേശി പ്രഭാകരനെ (Prabhakaran) കൊലപ്പെടുത്തി പോലീസ് സ്റ്റേഷനില് കീഴടങ്ങിയത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് മനോജിന്റെ ഭാര്യയും മക്കളും കഴിഞ്ഞ ഏതാനും ആഴ്ചകളായി ഭാര്യാ പിതാവിനോടൊപ്പമാണ് താമസം. ഇന്നലെ ഉച്ചയോടെ അവിടെയെത്തിയ മനോജ് ഭാര്യാപിതാവുമായി വാക്കുതര്ക്കത്തിലേര്പ്പെടുകയും, പ്രഭാകരനെ കൊലപ്പെടുത്തുകയുമായിരുന്നു. സംഭവം നടന്ന ഉടൻ മനോജ് തന്നെയാണ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
ഡോ. പത്മകുമാര് രചിച്ച ‘ബയോഹസാഡ്’ പ്രകാശനം ചെയ്തു
തിരുവനന്തപുരം, സെപ്തംബർ 5: സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പ്ലാസ്റ്റിക്ക് സർജറി വിഭാഗം മുൻ മേധാവിയും പ്രൊഫസറുമായ ഡോ. പത്മകുമാര് രചിച്ച ‘ബയോഹസാഡ്’ എന്ന നോവല് പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബില് നടന്ന ചടങ്ങില് പ്രശസ്ത മാധ്യമപ്രവര്ത്തകന് എം ജി രാധാകൃഷ്ണന്, കഥാകൃത്തും പത്രപ്രവര്ത്തകനുമായ ബി. മുരളിക്ക് പുസ്തകം നല്കിയാണ് പ്രകാശനം നിർവഹിച്ചത്. പ്രശസ്ത പ്ലാസ്റ്റിക്ക് സർജനായ ഡോ. പത്മകുമാറിന്റെ രണ്ടാമത്തെ ഇംഗ്ലീഷ് കൃതിയാണിത്. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും കാണാപ്പുറങ്ങളാണ് നോവല് മുന്നോട്ടു വയ്ക്കുന്നത്. ചടങ്ങില് ഡോ. ശിവശങ്കര പിള്ള, പ്രഫ. ഡോ. നാരായണന് നായര് എന്നിവരും പങ്കെടുത്തു.
മുട്ടാർ സെൻ്റ് ജോർജ് ഹൈസ്കൂളിൽ അദ്ധ്യാപക ദിനാചരണം നടത്തി
മുട്ടാർ : സെൻ്റ് ജോർജ് ഹൈസ്കൂളിൽ അദ്ധ്യാപക ദിനാചരണവും പൂർവ്വഗുരു സ്മരണാദിനവും ആചരിച്ചു. പൂർവ്വ അദ്ധ്യപക- അനദ്ധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും സ്കൂൾ മുറ്റത്ത് ഒത്തുചേർന്നു. യോഗത്തിൽ ഹെഡ്മിസ്ട്രസ് സീനിയമോൾ മാത്യു അദ്ധ്യക്ഷത വഹിച്ചു. മുൻ അദ്ധ്യാപിക സാലിമ്മ സെബാസ്റ്റ്യൻ തെളിച്ച ഗുരുസ്മരണാ ദീപത്തിൽ നിന്നും വിദ്യാർത്ഥികൾ ദീപങ്ങൾ കൈമാറി. അനുമോദന യോഗത്തിൽ പൂർവ്വ വിദ്യാർത്ഥികളായ ബിനോയി എം ദാനിയൽ, വർഗ്ഗീസ് സെബാസ്റ്റ്യൻ, ജെറിൻ ജോസഫ്, അനീഷ് ജോർജ്, ജോയൽ സാജു, കാർത്തിക് പി ആർ, ക്രിസ്റ്റോ ജോസഫ്, വിജിത, റെയോണ, കെസിയ എന്നിവർ പ്രസംഗിച്ചു.
ഉദയനിധി സ്റ്റാലിന്റെ സനാതന ധര്മ്മ പരാമര്ശം: കോൺഗ്രസിന്റെ നിലപാട് രാജ്യദ്രോഹമാണെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: ഉദയനിധി സ്റ്റാലിന്റെ ഹിന്ദു വിരുദ്ധ പ്രസ്താവനയെ അപലപിക്കാൻ കോൺഗ്രസ് തയ്യാറാകാത്തതിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിന്റെ നിലപാട് രാജ്യദ്രോഹമാണെന്നും രാജ്യത്തെ ജനങ്ങളെ നിരാശപ്പെടുത്തുന്ന സമീപനമാണ് അവർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് പറയുന്ന കെസി വേണുഗോപാൽ സനാതന ധർമ്മത്തെക്കുറിച്ച് ഗാന്ധിജി പറഞ്ഞത് വായിച്ച് പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെസി വേണുഗോപാലിന്റെ അഭിപ്രായം തന്നെയാണോ കേരളത്തിലെ കോൺഗ്രസിനും ഉള്ളതെന്ന് വിഡി സതീശനും സുധാകരനും വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. ഉദയനിധിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച കോൺഗ്രസ് ആരെയാണ് ഭയക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും കോൺഗ്രസിന് ഭയമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഭൂരിപക്ഷ സമുദായത്തിന് എന്ത് ചെയ്താലും കുഴപ്പമില്ലെന്ന തോന്നൽ കോൺഗ്രസിനുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. കോൺഗ്രസിന്റെ നിലപാട് കുറ്റകരവും രാജ്യദ്രോഹവുമാണെന്ന് സുരേന്ദ്രൻ പറഞ്ഞു “ഹിന്ദു ധർമ്മം തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ട പാർട്ടിയാണ് സിപിഐഎം.…
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പാമാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ റമ്പാൻ പട്ടംകൊട ഒക്ടോബർ രണ്ടിന്
തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പാമാരായി തെരഞ്ഞെടുക്കപ്പെട്ട റവ. സാജു സി. പാപ്പച്ചൻ, റവ. ഡോ. ജോസഫ് ഡാനിയേൽ, റവ. മാത്യു കെ. ചാണ്ടി എന്നിവരുടെ റമ്പാൻ പട്ടം കൊട ശുശ്രൂഷ 2023 ഒക്ടോബർ 2 ന് രാവിലെ 8 മണിക്ക് റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ വച്ചും എപ്പിസ്ക്കോപ്പൽ സ്ഥാനാഭിഷേകം ഡിസംബർ 2 ന് തിരുവല്ലയിൽ വച്ചും നടത്തുന്നതിന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ ചേർന്ന എപ്പിസ്ക്കോപ്പൽ സിനഡ് തീരുമാനിച്ചു. റമ്പാൻ പട്ടംകൊട ശുശ്രൂഷയും സ്ഥാനാഭിഷേകവും സംബന്ധിച്ച തുടർന്നുള്ള ക്രമീകരണങ്ങൾ സെപ്റ്റംബർ 8 ന് ചേരുന്ന സഭാ കൗൺസിലിനു ശേഷം അറിയിക്കുന്നതാണ്.
ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം; പത്ത് പിഎഫ്ഐ പ്രവര്ത്തകര്ക്ക് എൻഐഎ കോടതി ജാമ്യം നിഷേധിച്ചു
എറണാകുളം : 2022 ഏപ്രിൽ 16ന് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ 58 പേരിൽ 10 പേരുടെ ജാമ്യാപേക്ഷ പ്രത്യേക ദേശീയ അന്വേഷണ ഏജൻസി (National Investigation Agency – NIA) കോടതി തള്ളി. മതതീവ്രവാദ സംഘടനയായ പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യ (Popular Front of India) കൂട്ട സ്ഫോടനങ്ങളും ആക്രമണങ്ങളും നടത്തുക എന്ന ഉദ്ദേശത്തോടെ പ്രതികൾ ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൂക്ഷിക്കാൻ ശ്രമിച്ചതായി തെളിഞ്ഞതിനെ തുടർന്നാണ് കോടതിയുടെ തീരുമാനം. എൻഐഎ കോടതിയുടെ നിരീക്ഷണങ്ങൾ രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനും ജനങ്ങൾക്കിടയിൽ ഭിന്നത വിതയ്ക്കാനും ലക്ഷ്യമിട്ടുള്ള പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കുതന്ത്രത്തിലേക്ക് വെളിച്ചം വീശുന്നു. വൻതോതിലുള്ള ആക്രമണങ്ങൾക്കും അക്രമ പ്രവർത്തനങ്ങൾക്കുമായി സ്ഫോടക വസ്തുക്കളും ആയുധങ്ങളും ശേഖരിക്കാൻ സംഘടന പദ്ധതിയിട്ടിരുന്നു. അവരുടെ അജണ്ട നടപ്പിലാക്കുന്നതിനായി, റിപ്പോർട്ടിംഗ് വിംഗ്, ട്രേഡിംഗ് വിംഗ്, ഹിറ്റ് വിംഗ്…
നൂഹിലെ അതിക്രമങ്ങള്: വസ്തുതാന്വേഷണ റിപ്പോര്ട്ട് പ്രകാശനം
രാജ്യത്ത് മുസ്ലിംകള്ക്കെതിരായ വംശഹത്യാശ്രമങ്ങളുടെ തുടർച്ചയാണ് ഹരിയാനയിൽ കണ്ടത് . ഭരണകൂടത്തിന്റേയും ജനാധിപത്യ സംവിധാനങ്ങളുടെയും സഹായത്തോടെയാണ് വംശഹത്യകൾ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ബാബരി തകര്ക്കപ്പെട്ടതോടെ ഏത് സമയത്തും ഇല്ലാതാക്കപ്പെടാവുന്ന ശരീരങ്ങളും സമ്പത്തുമാണ് മുസ്ലിംകളുടേതെന്ന യാഥാര്ഥ്യം ഇവിടെ സ്ഥാപിക്കപ്പെട്ടു. എന്നാല് ബാബരി വിഷയത്തില് സുപ്രീംകോടതി വിധി വന്നതോടെ ദേശ രാഷ്ട്രത്തിനുള്ളില് മറ്റൊരു തലത്തിലേക്ക് മുസ്ലിംകളുടെ അവസ്ഥ മാറി. ഈ രാജ്യത്ത് മുസ്ലിമിന്റെ ശരീരവും സമ്പത്തും അക്രമിക്കപ്പെടാമെന്ന് മാത്രമല്ല, അതിന് നിയമത്തിന്റെയും ഭരണഘടനയുടെയും കോടതിയുടെയും വരെ പിന്തുണ ഒരു മറയുമില്ലാതെ നല്കപ്പെടുമെന്നുമുള്ള പ്രഖ്യാപനമായിരുന്നു ഇത്. രാജ്യത്ത് പൗരത്വനിയമം പാസാക്കപ്പെട്ടതോടെ മുസ്ലിംകളെ മാത്രം ഒരു നിയമത്തില്നിന്ന് പുറത്താക്കുന്ന രീതിയില് ഒരു നിയമം വന്നാലും ജനാധിപത്യപരമായി അത് അംഗീകരിക്കപ്പെടുമെന്ന അവസ്ഥ വന്നു. മാത്രമല്ല പൗരത്വ നിയമം ഭരണഘടനയുടെ ഭാഗമായതോടെ പിന്നാക്ക-ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനുള്ള അടിസ്ഥാനമാകുമെന്ന പ്രതീക്ഷിച്ചിരുന്ന ഭരണഘടന തന്നെ വിവേചനത്തിന്റെ അടിസ്ഥാനമാകുന്ന അവസ്ഥയാണ് ഉണ്ടായത്. ഭരണ-സാമൂഹിക-രാഷ്ട്രീയ സ്വാധീനങ്ങളുപയോഗിച്ച്…
ആധുനിക കാലത്ത് മഹാത്മാ അയ്യങ്കാളിയുടെ പോരാട്ടങ്ങളെ തിരികെ പിടിക്കേണ്ടത് ജനാധിപത്യത്തിന്റെ അനിവാര്യതയാണ്: സുരേന്ദ്രൻ കരിപ്പുഴ
കൂട്ടിലങ്ങാടി: സാമൂഹ്യപരിഷ്കർത്താവും നിയമനിർമ്മാതാവുമായ മഹാത്മാ അയ്യങ്കാളിയുടെ (Mahatma Ayyankali) ജന്മദിനാഘോഷത്തിന്റെ ഭാഗമായി “കേരള നവോത്ഥാനത്തിൽ മഹാത്മാ അയ്യങ്കാളിയുടെ പങ്ക്” എന്ന വിഷയത്തിൽ വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മറ്റി പടിഞ്ഞാറ്റുമുറി നക്ഷത്ര ഓഡിറ്റോറിയത്തിൽ ജനകീയ സംഗമം സംഘടിപ്പിച്ചു. ജനകീയ സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ (Surendran Kareepuzha) ഉദ്ഘാടനം ചെയ്തു. ജാതി വ്യവസ്ഥയിലധിഷ്ഠിതമായ ജീവിത വ്യവഹാരങ്ങൾ ശീലിച്ച ഒരു നാടിനെ ജനാധിപത്യത്തിലേക്ക് കൈപിടിച്ചു നടത്തിയത് അയ്യൻകാളിയുടെ പോരാട്ടങ്ങളാണെന്നും, ദലിത് ജീവിതം ദുരിതപൂർണമാകുന്ന ആധുനിക കാലത്ത് മഹാത്മാ അയ്യങ്കാളിയുടെ പോരാട്ടങ്ങളെ തിരികെ പിടിക്കേണ്ടത് ജനാധിപത്യത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഫാറൂഖ് കെ പി അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തികളായ അയ്യപ്പൻ എന്ന മാനു, കുന്നുംപുറത്ത്കുഞ്ഞൻ, നാരായണൻ എന്ന അപ്പുട്ടി, റസിയ പാലക്കൽ…
