ആർഎസ്എസ് അജണ്ടയ്ക്ക് വഴങ്ങാത്തതിന് കേന്ദ്രം കേരളത്തെ പീഡിപ്പിക്കുന്നു: മുഖ്യമന്ത്രി

കോഴിക്കോട്: രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്) അജണ്ടയ്ക്ക് വഴങ്ങാത്തതിനാൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സർക്കാരിനെ സാമ്പത്തികമായി കഴുത്തു ഞെരിച്ച് കേന്ദ്രം ഭരിക്കുന്ന എൻഡിഎ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച വൈകീട്ട് കോഴിക്കോട് ബീച്ചിൽ കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത് നിയമസഭാ മണ്ഡലങ്ങൾക്കായുള്ള സർക്കാരിന്റെ ജനസമ്പർക്ക സംരംഭമായ നവകേരള സദസിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. “രാജ്യത്ത് കേരളത്തിൽ മാത്രമാണ് ഇടതുപക്ഷ സർക്കാർ അധികാരത്തിലുള്ളത്. നമുക്കറിയാവുന്നതുപോലെ, കേന്ദ്രത്തിലെ എൻഡിഎ സർക്കാർ ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ്. ചിലർക്ക് അതുമായി പൊരുത്തപ്പെടാൻ കഴിയും, പക്ഷേ ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ല. രാജ്യത്തെ ഇടതുപക്ഷ ശക്തികളോ കേരളത്തിലെ എൽഡിഎഫോ ഒരിക്കലും ആർഎസ്എസ് അജണ്ടയുമായി പൊരുത്തപ്പെടുകയില്ല,” അദ്ദേഹം പറഞ്ഞു. ഈ രാഷ്ട്രീയ നിലപാട് സ്വീകരിച്ചതിനാൽ കേന്ദ്രം കേരളത്തെ ഒരു പ്രത്യേക വീക്ഷണ കോണിൽ നിന്ന് നോക്കി പീഡിപ്പിക്കുകയാണെന്ന് അദ്ദേഹം…

കുസാറ്റിലെ അത്യാഹിതം: മൂന്നു വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കാമ്പസിലേക്ക് കൊണ്ടുവന്നു; നാളെ സര്‍‌വ്വകലാശാലയ്ക്ക് അവധി പ്രഖ്യാപിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞ മൂന്നു വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കാമ്പസിലേക്ക് കൊണ്ടുവന്നത് കാമ്പസിനെ ദുഃഖത്തിലാഴ്ത്തി. ദുഃഖാചരണമായി സർവകലാശാല നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാം വർഷ എൻജിനീയറിംഗ് വിദ്യാർഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, വടക്കൻ പറവൂർ സ്വദേശിനി ആൻ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ് എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദര്‍ശനത്തിനായി കാമ്പസില്‍ എത്തിച്ചത്. ആദരസൂചകമായി കുസാറ്റ് നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും ക്ലാസുകളും മാറ്റിവച്ചു. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷമാണ് മൂന്ന് വിദ്യാർത്ഥികളുടെ മൃതദേഹം സർവകലാശാലാ കാമ്പസിലേക്ക് കൊണ്ടുവന്നത്. പരേതരായ ആത്മാക്കൾക്ക് അന്തിമോപചാരം അർപ്പിച്ച സഹപാഠികളും അദ്ധ്യാപകരും സുഹൃത്തുക്കളും പങ്കെടുത്ത പൊതു ആദരാഞ്ജലി ചടങ്ങ് സംഘടിപ്പിച്ചു. അതേസമയം, തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ 38 പേർ…

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ ടെക് ഫെസ്റ്റിവലിൽ തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാർത്ഥികൾ മരിച്ചു; 61 പേര്‍ക്ക് പരിക്കേറ്റു; അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി

കൊച്ചി: ശനിയാഴ്ച ടെക് ഫെസ്റ്റ് സമാപിക്കുന്ന കൊച്ചിൻ സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലയുടെ (കുസാറ്റ്) പ്രധാന കാമ്പസിലെ ഓഡിറ്റോറിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾ മരിക്കുകയും 61 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ രണ്ട് വിദ്യാർത്ഥികൾ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിലാണ്. പിന്നണി ഗായിക നിഖിതാ ഗാന്ധിയുടെ ഗാനമേള ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് രാത്രി 7.30 ഓടെയാണ് സംഭവം. ഓഡിറ്റോറിയം അതിനകം തന്നെ ആയിരത്തിലധികം വിദ്യാർത്ഥികളാൽ നിറഞ്ഞിരുന്നു. പെട്ടെന്ന് ചാറ്റൽ മഴയുണ്ടായപ്പോൾ ഓഡിറ്റോറിയത്തിന് പുറത്ത് കാത്തുനിന്ന നൂറുകണക്കിന് വിദ്യാർഥികൾ ഓടി അകത്തുകയറിയതോടെ താഴെ ഓഡിറ്റോറിയത്തിലേക്കുള്ള പടിയിൽ നിന്നവരുടെ മേൽ വീഴുകയായിരുന്നു. എറണാകുളത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ നാല് വിദ്യാർത്ഥികളുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ 46 വിദ്യാർത്ഥികളെ എംസിഎച്ചിലും 15 പേരെ സമീപത്തെ കിൻഡർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മ്യൂസിക് ഷോ തുടങ്ങുംമുമ്പ് ഓഡിറ്റോറിയം…

പ്രമേഹം, ഹൈപ്പർ ടെൻഷൻ ജീവിതശൈലി രോഗങ്ങള്‍ പല്ലുകള്‍ നഷ്ടപ്പെടുത്തും; മൂന്ന് ദിവസത്തെ വേൾഡ് ഇംപ്ലാന്റ് എക്സ്പോയ്ക്ക് കൊച്ചിയില്‍ തുടക്കം

കേരളത്തില്‍ ആദ്യമായാണ് ഡെന്റല്‍ ഇംപ്ലാന്റോളജിസ്റ്റുകളുടെ ആഗോള സമ്മേളനം നടക്കുന്നത് കൊച്ചി: ആഗോള തലത്തില്‍ തന്നെ ദശലക്ഷക്കണക്കിന് ആളുകളെ ദന്തരോഗം ബാധിക്കുന്നതായും അതിനാല്‍ ഈ കാലഘട്ടത്തില്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്ന് വേള്‍ഡ് ഇംപ്ലാന്റ് എക്സ്പോയിലെ വിധഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഏകദേശം 16.3% ആളുകള്‍ക്ക് പല്ലുകള്‍ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടുന്നുണ്ട്. അത് കൊണ്ട് ദന്തരോഗം കണ്ടെത്തിയാല്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു ഇവ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന ഒന്നാണെന്ന് സമ്മേളനത്തില്‍ വിധഗ്ധര്‍ പറഞ്ഞു. “പല്ലുകൾ നഷ്‌ടപ്പെടുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, അൽഷിമേഴ്സ് മുതലായ അവസ്ഥകള്‍ ത്വരിതപ്പെടുത്തുന്നതിനും കാരണമാകുന്നു. മോണരോഗമുള്ള ഗര്‍ഭിണിയായ സ്ത്രീകളുടെ കുഞ്ഞുങ്ങള്‍ക്ക് ജനനസമയത്ത് ഭാരം കുറവുള്ളതായും കണ്ടു വരുന്നു. ദന്ത രോഗങ്ങളുടെ ഫലമായി രോഗിക്ക് പല്ലുകൾ നഷ്ടപ്പെടുമ്പോൾ ഭക്ഷണം ചവച്ചരച്ച് ആസ്വദിക്കാനുള്ള കഴിവ് പൂർണ്ണമായും കുറയുന്നു. ഇതിനെല്ലാം പരിഹാരമായി ഡെന്റൽ ഇംപ്ലാന്റുകളുടെ കണ്ടുപിടുത്തം വിജയകരമായ നടക്കുന്നത് കൊണ്ട്…

രാഷ്ട്രീയ കിസാന്‍ മഹാസംഘ് കിസാന്‍ മഹാപഞ്ചായത്തിന് പാലക്കാട് തുടക്കം

കൊച്ചി: കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ നടത്തുന്ന കിസാന്‍ മഹാപഞ്ചായത്തിന് പാലക്കാട് ഡിസംബര്‍ 20ന് തുടക്കമാകും. ഡല്‍ഹി കര്‍ഷകസമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നതില്‍ പ്രതിഷേധിച്ചും വിവിധ കര്‍ഷക വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുമാണ് കിസാന്‍ മഹാപഞ്ചായത്ത് രാജ്യത്തുടനീളം സംഘടിപ്പിക്കുന്നത്. ദേശീയ കര്‍ഷക നേതാക്കളായ ശിവകുമാര്‍ കക്കാജി, ജഗജീത് സിംഗ് ദല്ലോവാന്‍ എന്നിവരുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നു കര്‍ഷകനേതാക്കള്‍ പാലക്കാട് നടത്തുന്ന കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കുചേരും. കിസാന്‍ മഹാപഞ്ചായത്തിന് മുന്നൊരുക്കമായി നടന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന നേതൃസമ്മേളനത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു. ദേശീയ കോര്‍ഡിനേറ്റര്‍ അഡ്വ.കെ.വി.ബിജു, വൈസ് ചെയര്‍മാന്‍ ജോയി കണ്ണഞ്ചിറ എന്നിവര്‍ വിഷയാവതരണം നടത്തി. രാഷ്ട്രീയ കിസാന്‍…

കുസാറ്റ് സംഭവം: വെൽഫെയർ പാർട്ടി അനുശോചിച്ചു

കൊച്ചി: കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർത്ഥികൾ മരണപ്പെട്ട സംഭവത്തിൽ വെൽഫെയർ പാർട്ടി അനുശോചിച്ചു. മരണപ്പെട്ട വിദ്യാർത്ഥികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയും വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടാൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും വേണമെന്ന് സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. മരണപ്പെട്ട വിദ്യാർത്ഥികളുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. അവർക്കു വേണ്ട പിന്തുണ നൽകാനാവശ്യമായ നടപടികൾ സർക്കാറിന്റെയും സർവകലാശാലയുടെയും ഭാഗത്തു നിന്നുണ്ടാകണമെന്നും പരിക്കേറ്റവർക്ക് മതിയായ ചികിത്സാ സൗകര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സദക്കത്ത് കെ. എച്ച്., സെക്രട്ടറിമാരായ ജമാലുദ്ദീൻ എം.കെ., നിസാർ കളമശ്ശേരി, മണ്ഡലം പ്രസിഡണ്ട് സിറാജ്, ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി മുഫീദ് കൊച്ചി തുടങ്ങിയവർ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ സന്ദർശിച്ചു.

പാലക്ക വളപ്പിൽ (വാരിയത്ത്) ഖാലിദ് റഹിമാൻ (84) നിര്യാതനായി

തിരൂർ, താഴേപ്പാലം: തിരൂരിലെ ആദ്യകാല ഫോട്ടോഗ്രാഫറും, റഹിമാൻ സ്റ്റുഡിയോ ഉടമസ്ഥനുമായ പാലക്ക വളപ്പിൽ (വാരിയത്ത്) ഖാലിദ് റഹിമാൻ (84) നിര്യാതനായി. മക്കൾ: ലൈല, നിഷാ റാണി, സലീന, ഷാബു റഹിമാൻ. മരുമക്കൾ: മൊയ്തുണ്ണി വടക്കേകാട്, സിറാജ് ബാവ (സിറാജ് സ്‌റ്റുഡിയോ), അലി ചോലക്കൽ, വഫ ചമേലി പച്ചാട്ടിരി.

ഭീകരവാദത്തെ തള്ളിപ്പറയാത്ത രാഷ്ട്രീയ അടിമത്വം ആശങ്കപ്പെടുത്തുന്നത്: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: രാജ്യാന്തര ഭീകരവാദത്തെ തള്ളിപ്പറയാതെ താലോലിക്കുന്ന കേരളത്തിലെ രാഷ്ട്രീയ മുന്നണികളുടെ ഭീകരവാദ അടിമത്വം ആശങ്കപ്പെടുത്തുന്നുവെന്നും രാജ്യാന്തര ഭീകരമാഫിയകള്‍ക്ക് കേരളത്തില്‍ വളരുവാന്‍ രാഷ്ട്രീയ ഭരണസംവിധാനങ്ങള്‍ സാഹചര്യം സൃഷ്ടിക്കരുതെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ഭീകരവാദത്തെ ചേര്‍ത്തുപിടിക്കുന്ന കേരളത്തിലെ രാഷ്ട്രീയ മുന്നണികള്‍ വന്‍അപകടം ബോധപൂര്‍വ്വം ക്ഷണിച്ചുവരുത്തുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളിലൂടെ ഭീകരവാദ ശക്തികള്‍ ഭരണസംവിധാനങ്ങള്‍ക്കുള്ളിലേയ്ക്കും നുഴഞ്ഞുകയറിയിരിക്കുന്നതിന്റെ തെളിവാണ് സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളുടെ കണക്കെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ്. ഉത്തരവ് മരവിപ്പിച്ചെങ്കിലും ഇതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ക്രൈസ്തവ വിരുദ്ധ അജണ്ടകള്‍ പുറത്തുകൊണ്ടുവരണം. കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷാ തലങ്ങളിലെ ക്രൈസ്തവ സേവന ശുശ്രൂഷകള്‍ക്ക് പകരംവെക്കാന്‍ സംസ്ഥാനത്ത് മറ്റെന്താണുള്ളത്. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും അവകാശവും ധ്വംസിക്കുന്ന ഉത്തരവിട്ടവരെ പുറത്താക്കി അന്വേഷണം നടത്തി ഉത്തരവിനു പിന്നിലുള്ള യഥാര്‍ത്ഥ കാരണം പുറത്തുകൊണ്ടുവരാന്‍…

കേന്ദ്രമന്ത്രി നിർമ്മല സീതാരാമന്റെ വന്ദേഭാരത് ട്രെയിനിലെ യാത്ര പിണറായി വിജയന്റെ നവകേരള ബസിനെ കടത്തിവെട്ടി; യാത്രക്കാരുമായി സം‌വദിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസിനെക്കുറിച്ചും മന്ത്രിപരിവാരങ്ങള്‍ യാത്ര ചെയ്യുന്ന ബസിനെക്കുറിച്ചുമുള്ള വാര്‍ത്തകളും വിവാദങ്ങളും പൊടിപൊടിക്കുമ്പോള്‍ അതിനെയെല്ലാം കടത്തിവെട്ടി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ വന്ദേഭാരത് യാത്ര സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. മന്ത്രിയുടെ യാത്രയിലുടനീളം യാത്രക്കാരുമായി പങ്കുവെച്ച നിമിഷങ്ങളും ചിത്രങ്ങളുമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്തതിന്റെ ചിത്രങ്ങൾ മന്ത്രി നിർമ്മല സീതാരാമൻ തന്നെയാണ് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ഇതൊരു ‘സുഖകരമായ അനുഭവം’ എന്നും ‘യാത്രക്കാരുമായി ഇടപഴകാനുള്ള മികച്ച അവസരം’ എന്നും വിശേഷിപ്പിച്ച അവർ ട്രെയിൻ യാത്രയോടുള്ള തന്റെ ഇഷ്ടം പ്രകടിപ്പിച്ചു. യാത്രയ്ക്കിടെ നിരവധി സഹയാത്രികർ മന്ത്രി നിർമല സീതാരാമനൊപ്പം സെൽഫിയെടുത്തു. കൊച്ചിയിൽ പുതുതായി പണികഴിപ്പിച്ച ആദായനികുതി ഓഫീസ് ആയകർ ഭവന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് മന്ത്രി വന്ദേ ഭാരത് ട്രെയിനിൽ കയറിയത്. യാത്ര കൊച്ചിയിൽ നിന്ന്…

കേന്ദ്രം അനുവദിച്ച ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചിലവഴിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി നിർമല സീതാരാമൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്നാരോപിച്ച് കേരള സർക്കാരിന്റെ സാമ്പത്തിക ക്രമക്കേടിനെ വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരള സർക്കാർ കേന്ദ്ര സർക്കാരിൽ നിന്ന് അനുവദിച്ച ഫണ്ട് വകമാറ്റി ചില പ്രത്യേക സ്ഥാപനങ്ങൾക്ക് അനുകൂലമായി അവരുടെ ഇഷ്ടാനുസരണം ചെലവഴിക്കുകയാണെന്ന് മന്ത്രി നിർമല സീതാരാമൻ എടുത്തു പറഞ്ഞു. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്ന തെറ്റായ അവകാശവാദങ്ങളാണ് കേരള സർക്കാർ പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. കുട്ടനാട്ടിലെ കർഷക ആത്മഹത്യക്ക് കാരണം സംസ്ഥാന സർക്കരാണ്. സംഭരിച്ച നെല്ലിന്റെ പണം നൽകേണ്ടത് സംസ്ഥാന സർക്കാരാണെന്നും അത് നേരിട്ട് അക്കൗണ്ടിലേക്ക് അയക്കണമെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേളയുടെ ഉദ്ഘാടനം നിര്‍‌വ്വഹിക്കുകയായിരുന്നു മന്ത്രി. കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണമാണ് നടക്കുന്നത്. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസൽ സമർപ്പിക്കാൻ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും…