ചിക്കാഗോ:അമേരിക്കയിൽ സർക്കാർ സഹായത്തോടെയുള്ള പൊതുഭവനങ്ങളിൽ ഒളിവുകഴിഞ്ഞിരുന്ന 491 കുറ്റവാളികൾ രാജ്യവ്യാപക പരിശോധനയിൽ പിടിയിലായി. മയക്കുമരുന്ന് കടത്തുകാർ, ബലാത്സംഗക്കേസ് പ്രതികൾ, സെക്സ് ഒഫെൻഡർമാർ തുടങ്ങിയ അപകടകാരികളായ ക്രിമിനലുകളാണ് ‘ഓപ്പറേഷൻ ക്ലീൻ ഹൗസ്’ എന്ന പ്രത്യേക ദൗത്യത്തിലൂടെ അറസ്റ്റിലായത്.
ന്യൂയോർക്ക്, ചിക്കാഗോ, ലോസ് ഏഞ്ചൽസ്, മെംഫിസ് ഉൾപ്പെടെയുള്ള 12 പ്രധാന നഗരങ്ങളിൽ.നികുതിദായകരുടെ പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സർക്കാർ ഭവനങ്ങൾ കുറ്റവാളികളുടെ സുരക്ഷിത താവളമാക്കാൻ അനുവദിക്കില്ലെന്ന് ഹൗസിംഗ് സെക്രട്ടറി സ്കോട്ട് ടർണർ വ്യക്തമാക്കി. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം പരിശോധനകൾ കർശനമായി തുടരുമെന്നും അധികൃതർ അറിയിച്ചു.
