തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്.ഐ.വി. അണുബാധ വിമുക്തമാക്കാൻ ആരോഗ്യവകുപ്പ് ‘വൺ ടു സീറോ’ എന്ന പേരിൽ പ്രത്യേക കാമ്പയിൻ ആരംഭിച്ചു. കൂട്ടായ പ്രവർത്തനത്തിലൂടെ എച്ച്ഐവി അണുബാധയുടെ തോത് കുറയ്ക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യമനുസരിച്ച് 2030ഓടെ പുതിയ എച്ച്ഐവി അണുബാധകൾ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. 2025ഓടെ ഈ ലക്ഷ്യം കൈവരിക്കാനുള്ള യാത്ര കേരളം ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എച്ച്.ഐ.വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂർത്തിയായവരിലെ എച്ച്.ഐ.വി. സാന്ദ്രത ഇന്ത്യയിൽ 0.22 ആണെങ്കിൽ അത് കേരളത്തിൽ 0.06 ആണ്. എച്ച്.ഐ.വി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും തൊഴിലിനും, വിദ്യാഭ്യാസത്തിനുമായി മലയാളികൾ മറ്റ് സംസ്ഥാനത്തിലേക്കും രാജ്യങ്ങളിലേക്കും പോകുമ്പോഴും അവിടെ നിന്നും ആളുകൾ കേരളത്തിലേക്ക് കുടിയേറുമ്പോഴും സുരക്ഷാ മാർഗങ്ങൾ പാലിക്കാത്തത് എച്ച്.ഐ.വി വ്യാപന സാധ്യത വർദ്ധിപ്പിക്കുന്നു. എയ്ഡ്സ് രോഗം പ്രതിരോധിക്കുന്നതും സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതും…
Category: KERALA
മുഹമ്മദ് ബഷീര് (56) നിര്യാതനായി
തിരൂര്: കട്ടച്ചിറ സ്വദേശി പരേതനായ തെക്കരകത്ത് മൊയ്തു ഹാജിയുടെ മകന് മുഹമ്മദ് ബഷീര് (56) നിര്യാതനായി. ഭാര്യ: മുനീറ. മക്കള്: മുഹമ്മദ് ഷിബിലി, ഷര്മിള, മുഹമ്മദ് സില്സാന്. മരുമകന്: സലാഹുദ്ധീന് (ഷാര്ജ). സഹോദരി : കദീജ.
സി എസ് ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മൻ സപ്തതി നിറവിൽ; സ്തോത്ര ശുശ്രൂഷയും പൊതുസമ്മേളനവും നടന്നു
എടത്വ: സിഎസ്ഐ സഭയുടെ മോഡറേറ്റർ പദവിയിൽ നിന്നും വിരമിച്ച് തലവടിയിൽ വിശ്രമജീവിതം നയിക്കുന്ന കാഞ്ഞിരപള്ളിൽ ബിഷപ്പ് തോമസ് കെ.ഉമ്മൻ്റെ വസതിയിൽ സപ്തതി ദിനത്തിൽ വിവിധ ഇടവകകളിൽ നിന്നും വൈദികരും വിശ്വാസികളും ബന്ധു മിത്രാധികളും സഹപാഠികളും എത്തി ആശംസകൾ നേർന്ന് സമ്മാനങ്ങൾ കൈമാറി.തിരുപനയനൂർകാവ് ദേവി ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മശ്രീ നീലകണ്oരര് ആനന്ദ് പട്ടമന, ക്ഷേത്രസമിതി സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് ,റവ.ജോർജ് മാത്തൻ സ്മാരക സമിതി സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള, കുട്ടനാട് സാംസ്ക്കാരിക വേദി വൈസ് ചെയർമാൻ തോമസ്കുട്ടി ചാലുങ്കൽ,യുണൈറ്റഡ് റിലിജിയസ് ഇൻഷ്യേറ്റീവ് പീസ് സെൻ്റർ ഡയറക്ടർ ഡോ.ജോസഫ് ചാക്കോ, സിഎസ് ഐ സഭ മുൻ ആത്മായ സെക്രട്ടറി ഡോ. സൈമൺ ജോൺ, ബി.പി.ഡി.സി ഡയറക്ടർ ജേക്കബ് മാത്യു തുടങ്ങി സാംസ്ക്കാരിക സാമൂഹിക – സന്നദ്ധ സംഘടന പ്രതിനിധികൾ…
ഇന്ത്യയിൽ ദന്തരോഗത്താല് ബുദ്ധിമുട്ടുന്ന രോഗികൾക്ക് ലോകോത്തര ചികിത്സ പ്രാപ്തമാകും
കൊച്ചി: ലോകത്തിലെ തന്നെ ഏറ്റവും മികച്ച ദന്തല് ഇംപ്ലാന്റോളജിസ്റ്റുകള് അവരുടെ ജോലിയില് നേരിട്ട സങ്കീര്ണ്ണമായ പ്രശ്നങ്ങളും, അവയുടെ പരിഹാരങ്ങളും ചർച്ച ചെയ്തത് വഴി കേരളത്തിലേയും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയും ദന്തൽ വിദഗ്ധർക്കും, വിദ്യാർത്ഥികൾക്കും നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇംപ്ലാന്റേഷൻ നടത്താൻ കഴിയുന്നത് വഴി രാജ്യത്തെ ദന്തരോഗികൾക്ക് അമേരിക്ക, യൂറോപ്പ്, മിഡില് ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ നടന്നു വരുന്ന അത്യാധുനിക ചികിത്സയുടെ ഗുണം ലഭിക്കുമെന്ന് മൂന്ന് ദിവസം നീണ്ട ദന്തൽ എക്പോ വിലയിരുത്തി. ദന്തൽ ചികിത്സ മേഖലയിൽ പ്രധാനമായും, അമേരിക്കയും, യൂറോപ്പുമാണ് കൂടുതൽ കണ്ട് പിടിത്തങ്ങൾ നടത്തുക. രണ്ട് സ്ഥലത്തും രണ്ട് രീതിയിലുള്ള ചികിത്സ സമ്പ്രദായമാണ് പിൻതുടരുന്നത്. എസ്പോയിൽ ഈ രണ്ട് സ്ഥലത്തേയും വിദഗ്ധർ അറിവുകൾ പങ്ക് വെച്ചതോടെ ഇന്ത്യയിലും ലോകോത്തര ചികിത്സ സമ്പ്രദായം പിൻതുടരാനാകും. ദന്തിസ്റ്റുകള്ക്കും വിദ്യാര്ത്ഥികള്ക്കും അവരുടെ പഠനകാലത്ത് കിട്ടാത്ത പുതിയ അറിവുകളാണ് മൂന്ന്…
രണ്ടാഴ്ച മുമ്പ് അയിരൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി
തിരുവനന്തപുരം: രണ്ടാഴ്ച മുമ്പ് അയിരൂരിൽ വച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ തിരുവനന്തപുരം റൂറൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയി വിട്ടയച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നവംബർ 15-നാണ് സംഭവം നടന്നത്. വീടിന് പിന്നിലെ മത്സ്യക്കുളത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ അജ്ഞാതൻ അടുത്തുള്ള കാറിലേക്ക് കൊണ്ടുപോയി. സംഭവം നടക്കുമ്പോൾ അമ്മ കുളിക്കാൻ പോയതായിരുന്നു. കുട്ടി ബഹളം വച്ചതോടെ സംഘം കുട്ടിയെ മോചിപ്പിച്ച് സ്ഥലം വിട്ടതായും പരാതിയിൽ പറയുന്നു. പ്രദേശത്തെ വീടുകൾക്ക് പുറത്ത് സ്ഥാപിച്ചിട്ടുള്ള നിരവധി സിസിടിവി ക്യാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണെന്ന് അയിരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ പറഞ്ഞു. ഒരു മണിക്കൂറോളം ദൃശ്യങ്ങൾ പരിശോധിച്ചിട്ടും സംഘത്തിന്റെയോ കാറിന്റെയോ ചിത്രങ്ങൾ പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.
കൊല്ലത്തുനിന്ന് തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ കണ്ടെത്തി; തട്ടിക്കൊണ്ടുപോയവർ ഇപ്പോഴും ഒളിവില്
കൊല്ലം: 20 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവില്, ഓയൂരിൽ നിന്ന് കാണാതായ ആറു വയസുകാരിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ കൊല്ലം ആശ്രമം മൈതാനത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. “കുട്ടി ഒരു ബെഞ്ചിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ട രണ്ട് കോളേജ് വിദ്യാർത്ഥികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. “ഒരു സ്ത്രീയും കുട്ടിയോടൊപ്പമുണ്ടായിരുന്നു. ഞങ്ങളെ കണ്ടയുടനെ പെട്ടെന്ന് ആ സ്ത്രീ നടന്നുപോയി. തിരികെ വരാത്തതിനെ തുടർന്ന് ഞങ്ങൾ കുട്ടിയുടെ അടുത്ത് ചെന്ന് സോഷ്യൽ മീഡിയയിലെ ഫോട്ടോകളുടെ സഹായത്തോടെ അവളെ തിരിച്ചറിഞ്ഞു. സ്ത്രീ മാസ്ക് ധരിച്ചിരുന്നു, തലയും മറച്ചിരുന്നു. കുട്ടിയും മാസ്ക് ധരിച്ചിരുന്നു,”ഒരു വിദ്യാർത്ഥി പറഞ്ഞു. കുട്ടിയുമായി ആശ്രമത്തിലേക്ക് പോകാൻ ലിങ്ക് റോഡിൽ നിന്ന് ഒരു ഓട്ടോറിക്ഷ വാടകയ്ക്കെടുത്തതായി ഒരു ഓട്ടോറിക്ഷാ ഡ്രൈവര് പറഞ്ഞു. ചില ദൃക്സാക്ഷി വിവരണങ്ങൾ അനുസരിച്ച്, രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘം ഒരു കുട്ടിയുമായി ആദായനികുതി…
എഫ് ഐ ടി യു ജില്ലയിൽ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു
മലപ്പുറം: ഞങ്ങൾക്കും ജീവിക്കണം, തൊഴിലിടങ്ങൾ സംരക്ഷിക്കുക, എഫ് ഐ ടി യു എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് ടൈലറിംഗ് & ഗാർമെന്റ്വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലയിൽ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു. ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് മറിയം റഷീദ, ജില്ലാ ജനറൽ സെക്രട്ടറി സൈതാലി വലമ്പൂർ, അബൂബക്കർ പി ടി, ഷീബ വടക്കാങ്ങര, ഷലിജ കീഴുപറമ്പ് തുടങ്ങിയ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി
ആയിശാബി (72) നിര്യാതയായി
തിരൂര് : മുസ്ലിം ലീഗ് നേതാവും ചെമ്പ്ര മഹല്ല് ജനറല് സെക്രട്ടറിയുമായ കൊക്കോടി മൊയ്തീന് കുട്ടി ഹാജിയുടെ ഭാര്യ ആയിശാബി (72 ) നിര്യാതയായി. മക്കള്: അബ്ദുല് നാസര് (തിരൂര് പോളി ടെക്നിക് ), അമീര് (ഫോട്ടോഗ്രാഫര് ), ശാഹിദ, സമീന. മരുമക്കള്: കെ.എം നൂറുദ്ദീന്, നൂരിഷ, റംല, തെസ്നി. സഹോദരങ്ങള്: കമ്മുക്കുട്ടി, മുഹമ്മദലി, ഡോ. മൊയ്തീന് കുട്ടി, ഡോ. അബ്ദുറഹ്മാന്, സിദ്ദീഖ്.
പെൺകുട്ടിയെ ബലമായി കാറിലേക്ക് വലിച്ചു കയറ്റിയ സംഘം ആണ്കുട്ടിയേയും നിർബന്ധിച്ച് കയറ്റാന് ശ്രമിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ ബലമായി കാറില് വലിച്ചു കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സഹോദരനേയും കാറില് കയറ്റാന് ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. അതേസമയം, സംഭവത്തിൽ ഉള്പ്പെട്ടതാണെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ഓമയൂർ സ്വദേശി അബികേല് സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ സംഘം കുട്ടിയെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുന്നത് ദൃശ്യങ്ങളിൽ കാണാം. കുട്ടി ഇവരുടെ കൈയ്യില് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട്. കൂടെയുണ്ടായിരുന്ന സഹോദരനെ ബലമായി കാറിൽ കയറ്റാനും ശ്രമിക്കുന്നുണ്ട്. സംഭവങ്ങളെല്ലാം നിരീക്ഷിച്ചുകൊണ്ട് 50നോടടുത്ത് പ്രായമുള്ള ഒരാള് നില്ക്കുന്നുണ്ട്… പിന്നീട് അയാള് അപ്രത്യക്ഷനായി. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ ആളാണ് ഇയാളെന്നാണ് സംശയിക്കുന്നത്. ഇയാൾ പ്രദേശവാസിയാണെന്നും സൂചനയുണ്ട്. ഇയാളുടെ രേഖാചിത്രമാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്. കടയുടമയായ സ്ത്രീ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രേഖാചിത്രം തയ്യാറാക്കിയത്. നിലവിലെ വിവരങ്ങൾ പ്രകാരം സ്വിഫ്റ്റ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ്…
ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു
കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില് ഉള്പ്പെട്ടതെന്നു സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. സംഭവത്തിൽ ഊർജിതമായ അന്വേഷണം നടന്നുവരികയാണ്. പാരിപ്പള്ളിയിലെ ഒരു കടയുടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. ഇയാളുടെ പ്രായം 50 വയസ്സിന് മുകളിലാണെന്ന് രേഖാചിത്രത്തിൽ നിന്ന് വ്യക്തമാണ്. ഇയാൾക്കൊപ്പം മറ്റൊരു സ്ത്രീയും ഒരു പുരുഷനും ഉണ്ടായിരുന്നുവെന്നാണ് സൂചന. 50 വയസ്സ് തോന്നിക്കുന്ന ഒരു പുരുഷനെയും 35 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയെയും മാത്രമേ കടയുടെ ഉടമയായ സ്ത്രീ കണ്ടിട്ടുള്ളൂ. യുവതി മുഖം മറച്ചിരുന്നതായും അവര് പറഞ്ഞു. കടയിൽ നിന്ന് തേങ്ങ, ബിസ്ക്കറ്റ്, റസ്ക് എന്നിവ അവര് വാങ്ങിയതായി ഉടമ പറഞ്ഞു. വൈകീട്ട് ഏഴരയോടെ കടയടയ്ക്കുന്ന സമയത്തായിരുന്നു അവര് വന്നത്. ഓട്ടോയിലാണ് വന്നതെന്നും സ്ത്രീ ഷാൾ കൊണ്ട് തല മറച്ചിരുന്നു എന്നും പറഞ്ഞു. അതേസമയം തട്ടിക്കൊണ്ടുപോയവര് കുട്ടിയുടെ കുടുംബത്തോട് കൂടുതൽ മോചനദ്രവ്യം…
