തിരുവനന്തപുരം: എല്ലാവർക്കും തുല്യ തൊഴിലവസരങ്ങൾ ഉറപ്പാക്കുകയാണ് റോസ്ഗർ മേളകൾ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഭാരതി പ്രവീൺ പവാർ പറഞ്ഞു. റോസ്ഗർ മേളയുടെ പതിനൊന്നാം ഘട്ടത്തോടനുബന്ധിച്ച് ആദായ നികുതി വകുപ്പ് വ്യാഴാഴ്ച ഇവിടെ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. യുവാക്കൾ രാജ്യത്തിന്റെ വികസനത്തിന്റെ പ്രധാന ഘടകമാണെന്ന് മന്ത്രി പറഞ്ഞു. നൈപുണ്യ പരിശീലനം അവർക്ക് വളരെ നിർണായകമായിരുന്നു. ഈ ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സ്കിൽ ഇന്ത്യയും സ്റ്റാർട്ടപ്പ് ഇന്ത്യയും ആരംഭിച്ചത്. എല്ലാ പൗരന്മാർക്കും അവരുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുന്ന ഒരു രാജ്യം കെട്ടിപ്പടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമായിരുന്നു. നിയമനം ലഭിച്ചവർക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം വേദിയിൽ പ്രദർശിപ്പിച്ചു. 25 ഉദ്യോഗാർത്ഥികൾക്കുള്ള നിയമന കത്ത് ശ്രീമതി ഭാരതി പ്രവീൺ പവാർ കൈമാറി. റെയിൽവേ, കേന്ദ്രീയ വിദ്യാലയം, ഇന്ത്യാ പോസ്റ്റ്, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം…
Category: KERALA
നഷ്ടത്തിലോടുന്ന കമ്പനികളെ വിജയത്തിലെത്തിച്ച് നിന്നുപോയ സംരംഭങ്ങൾക്ക് പുതുജീവൻ നൽകി അജിഷ് ഗോപനും എടിബിസി-ഇന്ത്യയും തരംഗമാകുന്നു
വലിയ വലിയ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും വിജയക്കുതിപ്പിൽ കൈത്താങ്ങായി വിജയഗാഥ രചിച്ച് ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് തിരുവനന്തപുരം സ്വദേശീയായ അജിഷ് ഗോപൻ എന്ന 38 കാരനും അദേഹത്തിൻ്റെ സ്വന്തം ബിസിനസ് കൺസൾട്ടിംഗ് ഫേം ആയ എടിബിസി-ഇന്ത്യയും. സംസ്ഥാന സർക്കാരിൻ്റെ തന്നെ വിവിധ പ്രോജക്ടുകളിൽ എടിബിസി-ഇന്ത്യ പലപ്പോഴും പങ്കാളിയാകുന്നതിനാൽ തന്നെ ബിസിനസ് കൺസൾട്ടിംഗ് രംഗത്ത് ദേശീയതലത്തിൽ പോലും എടിബിസി-ഇന്ത്യ ഒരു പ്രത്യേക ബ്രാൻഡായി പരിണമിച്ചുകൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ. കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തേയ്ക്കു പോലും നല്ല കരുത്തുറ്റ സംരംഭങ്ങൾ കെട്ടിപ്പെടുക്കുന്നതിൽ ഒരു ചാലക ശക്തിയായി ഇന്ന് മാറിയിരിക്കുന്നു ഈ കമ്പനി. നഷ്ടത്തിലോടുന്ന കമ്പനികൾക്ക് അഥവാ സ്ഥാപനങ്ങൾക്ക് ലാഭകരമാകാൻ വേണ്ട ടിപ്സുകൾ നൽകി കൂടെ നിന്ന് ഒരു മുന്നേറ്റം സൃഷ്ടിക്കുന്നതിൽ ഇവർ സദാ ജാഗരുകരായിരിക്കുന്നു. നിയമത്തെക്കുറിച്ചുള്ള അജ്ഞത മൂലം വർക്കുകൾ മന്ദഗതിയിൽ പോകുന്ന ധാരാളം കമ്പനികളും സ്ഥാപനങ്ങളും നമ്മുടെ നാട്ടിലുണ്ട്.…
മസ്റ്ററിംഗ് നടത്താത്തതിനാൽ ആദിവാസികളുടെ പെൻഷൻ മുടങ്ങിയതിന് ഉത്തരവാദി സർക്കാർ: ഫ്രറ്റേണിറ്റി മൂവ്മെന്റ്
പാലക്കാട്: മസ്റ്ററിംഗ് നടത്താത്തതിനാൽ കഴിഞ്ഞ ജൂലൈ മുതല് 5 മാസമായി അട്ടപ്പാടിയിലെ 4000ത്തിലധികം ആദിവാസികൾക്ക് ക്ഷേമ പെൻഷനുകൾ മുടങ്ങിയത് സർക്കാർ സംവിധാനങ്ങളുടെ ജാഗ്രതക്കുറവ് മൂലമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ക്ഷേമ പെൻഷന്റെ വരുമാനം കൊണ്ടു മാത്രം ജീവിക്കുന്ന ആയിരങ്ങൾ ഇതുമൂലം ദുരിതത്തിലാണ്. മസ്റ്ററിംഗ് നടത്തിക്കുന്ന കാര്യം എസ്.ടി ഡിപ്പാർട്ട്മെന്റും പഞ്ചായത്തുകളും ജനപ്രതിനിധികളും ശ്രദ്ധിക്കേണ്ട കാര്യമായിരുന്നു. ഡിസംബറിൽ നടക്കുന്ന മസ്റ്ററിംഗില് എല്ലാവരെയും പങ്കെടുപ്പിക്കുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 5 മാസമായി ആദിവാസികൾക്ക് മുടങ്ങിയ പെൻഷൻ വിതരണം ചെയ്യാൻ സർക്കാർ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിദ്യാർത്ഥികളെ നവകേരള സദസ്സ് വിളബംര ജാഥക്ക് പങ്കെടുപ്പിച്ച നടപടി ജില്ലയിൽ ഉണ്ടായിട്ടുണ്ട്. സ്കൂൾ ബസുകളും വിട്ടു നൽകി. അദ്ധ്യാപകർ നവകേരള സദസ്സിൽ നിർബന്ധപൂർവം പങ്കെടുക്കണമെന്ന നിർദേശവും ജില്ലയിൽ ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ തിരുത്തിയില്ലെങ്കിൽ പ്രതിഷേധം നേരിടേണ്ടി വരും.…
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് കേരള സർക്കാരിനേറ്റ കനത്ത തിരിച്ചടി
തിരുവനന്തപുരം: 2021ൽ ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറായി പുനർനിയമിച്ചത് റദ്ദാക്കിക്കൊണ്ട് നവംബർ 30ന് (വ്യാഴം) സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സർക്കാരിന് നിർണായകമായ തിരിച്ചടിയായി. ഒന്ന്, സംസ്ഥാനത്തൊട്ടാകെയുള്ള ജനസമ്പർക്ക പരിപാടിയായ നവകേരള സദസുമായി മന്ത്രിസഭ മുന്നോട്ടു പോകുമ്പോൾ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെയും കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) പ്രതിപക്ഷത്തിന്റെയും കടുത്ത വിമർശനങ്ങൾക്ക് സര്ക്കാര് ഇരയായി. വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള ചാൻസലറുടെ പ്രത്യേകാവകാശത്തിൽ കേരള സർക്കാരിന്റെ “അനാവശ്യമായ ഇടപെടലുകളെ” യാണ് സുപ്രീം കോടതി വിധിയിലൂടെ വെളിച്ചത്തുകൊണ്ടു വന്നതെന്ന് ഗവര്ണ്ണര് ഖാൻ വിശേഷിപ്പിച്ചു. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) മാനദണ്ഡങ്ങൾ ലംഘിച്ച് രവീന്ദ്രന്റെ പുനർനിയമനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന അഡ്വക്കേറ്റ് ജനറലും (എജി) നിയമവിരുദ്ധമായി സമ്മർദം ചെലുത്തിയതായി അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും എജിയും…
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം സുപ്രീം കോടതി റദ്ദാക്കി
ന്യൂഡല്ഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ഇന്ന് (നവംബര് 30 വ്യാഴാഴ്ച) സുപ്രീം കോടതി റദ്ദാക്കി. രവീന്ദ്രനെ വീണ്ടും നിയമിച്ചുകൊണ്ടുള്ള 2021 നവംബർ 23ലെ വിജ്ഞാപനത്തിന്റെ സാധുത ശരിവെച്ച കേരള ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ച് റദ്ദാക്കിയത് സംസ്ഥാന സർക്കാരിന് തിരിച്ചടിയായി. പുനർ നിയമനത്തിൽ കേരള സർക്കാർ “അനാവശ്യമായ ഇടപെടലുകൾ” നടത്തിയെന്നും, അതിന്റെ ഫലമായി ചാൻസലർ/ഗവർണർ തന്റെ നിയമപരമായ അധികാരങ്ങൾ ഉപേക്ഷിക്കൽ/കീഴടങ്ങൽ എന്നിവ നടത്തിയെന്നും ബെഞ്ചിന് വേണ്ടി ജസ്റ്റിസ് ജെ ബി പർദിവാല എഴുതിയ വിധിന്യായത്തിൽ കുറ്റപ്പെടുത്തി. 2021 നവംബറിൽ ചാൻസലറുടെ പേരിൽ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലാണ് തീരുമാനമെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ചേർന്ന് പുനർ നിയമന നടപടികൾ ആരംഭിച്ചതായി രാജ്ഭവൻ പുറത്തിറക്കിയ പത്രക്കുറിപ്പ് ജസ്റ്റിസ്…
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. സിറിയക് ജോൺ അന്തരിച്ചു
കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. സിറിയക് ജോൺ (90) വ്യാഴാഴ്ച രാത്രി അന്തരിച്ചു. കുറച്ചു നാളായി ഓർമക്കുറവ് മൂലം കഷ്ടപ്പെടുകയായിരുന്നു. 1970-ൽ കൽപ്പറ്റയില് നിന്നാണ് കോൺഗ്രസ് (ആർ) ടിക്കറ്റിൽ കേരള നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും അദ്ദേഹം തിരുവമ്പാടി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1982 മുതൽ 1983 വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്നു ജോൺ. അദ്ദേഹത്തിന്റെ ഭരണകാലത്താണ് സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും കൃഷിഭവനുകൾ സ്ഥാപിച്ചത്. രണ്ട് തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങി. പിന്നീട് കോൺഗ്രസുമായുള്ള ബന്ധം അദ്ദേഹം വിച്ഛേദിക്കുകയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ചേരുകയും, ഏതാനും വർഷങ്ങൾ അതിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്തു. 2007-ൽ അനുയായികളോടൊപ്പം അദ്ദേഹം മാതൃ പാർട്ടിയിലേക്ക് മടങ്ങി. കോട്ടയത്ത് പാലയ്ക്കടുത്ത് കടപ്ലാമറ്റം ജോണിന്റെയും മറിയാമ്മയുടെയും മകനായി 1933 ജൂൺ 11നാണ് ജോൺ…
ജനഹിതവും അഭിപ്രായവും അറിഞ്ഞ് മുന്നോട്ടുപോകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്: മുഖ്യമന്ത്രി
പെരിന്തല്മണ്ണ: കേരളത്തിന്റെ വികസനം സംബന്ധിച്ച് ഭാവി പ്രവർത്തനങ്ങളിൽ ജനങ്ങളുടെ അഭിപ്രായങ്ങൾ വലിയ മുതൽക്കൂട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പെരിന്തൽമണ്ണ ഷിഫ കൺവൻഷൻ സെന്ററിൽ നടന്ന നവകേരള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിസഭ മുഴുവൻ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നത് പുതിയ രീതിയായി എല്ലാവരും അംഗീകരിച്ചു. 2016ൽ അധികാരത്തിൽ വന്ന സർക്കാർ പ്രകടനപത്രികയുടെ അടിസ്ഥാനത്തിലുള്ള പുരോഗതി റിപ്പോർട്ട് പുറത്തിറക്കി. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുകയായിരുന്നു ആ പുരോഗതി റിപ്പോർട്ടിന്റെ അടിസ്ഥാനം. സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് 2021-ൽ ഭരണത്തുടര്ച്ചയുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം താലൂക്ക് തലത്തിൽ മന്ത്രിതല സമിതിയുടെ നേതൃത്വത്തിൽ പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാനം ഒരുക്കി. പിന്നീട് ജില്ലാതലത്തിൽ ആ പരാതികളിൽ മോണിറ്ററിംഗ് നടത്തി. മന്ത്രിസഭയാകെ പങ്കെടുത്ത മേഖലാതലയോഗങ്ങൾ പിന്നീട് ചേരുകയുണ്ടായി. ഓരോ ജില്ലയിലും നടപ്പാക്കാൻ ഉദ്ദേശിച്ച കാര്യങ്ങൾ എത്രകണ്ട് നടപ്പിലായി എന്നതിന്റെ പരിശോധനയായിരുന്നു അത്.…
നവകേരള നിർമ്മാണത്തിനായുള്ള ക്രിയാത്മക നിർദ്ദേശങ്ങളുമായി പ്രഭാത സെഷൻ
പെരിന്തൽമണ്ണ ഷിഫ കൺവൻഷൻ സെന്ററിൽ രാവിലെ നടന്ന യോഗത്തിൽ നവകേരളത്തിനായുള്ള ആശയങ്ങളും ആവശ്യങ്ങളും മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. പെരിന്തൽമണ്ണ, മങ്കട, വണ്ടൂർ, നിലമ്പൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിലെ പ്രത്യേക ക്ഷണിതാക്കളും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊപ്പം രാവിലെ നടന്ന യോഗത്തിൽ പങ്കെടുത്തു. പെരിന്തൽമണ്ണയുടെ വികസനത്തിന് ഗതാഗത കുരുക്കിന് പരിഹാരമായി റെയിൽവേ മേൽപ്പാലത്തോട് കൂടിയ മാനത്ത്മംഗലം ഓരാടം ബൈപ്പാസ് നിർമാണം സംബന്ധിച്ച് ആവശ്യമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് മുൻ എംഎൽഎ വി. ശശികുമാർ അഭ്യർഥിച്ചു. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് ഇക്കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിലേക്കുള്ള തകർന്ന റോഡ് ഗതാഗതയോഗ്യമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് സെന്റർ ഡയറക്ടർ ഡോ.കെ.പി ഫൈസൽ ആവശ്യപ്പെട്ടു. 350 ഓളം ഏക്കർ ഭൂമിയിൽ ആരംഭകാലത്ത് വിഭാവനം ചെയ്ത വിശാലമായ സമ്പൂർണ ക്യാമ്പസ് യാഥാർത്ഥ്യമാക്കാൻ കേന്ദ സഹായം ആവശ്യമാണെന്നും…
എച്ച്ഐവി രോഗബാധ നിർമാർജനത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിൻ
തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്.ഐ.വി. അണുബാധ വിമുക്തമാക്കാൻ ആരോഗ്യവകുപ്പ് ‘വൺ ടു സീറോ’ എന്ന പേരിൽ പ്രത്യേക കാമ്പയിൻ ആരംഭിച്ചു. കൂട്ടായ പ്രവർത്തനത്തിലൂടെ എച്ച്ഐവി അണുബാധയുടെ തോത് കുറയ്ക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യമനുസരിച്ച് 2030ഓടെ പുതിയ എച്ച്ഐവി അണുബാധകൾ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. 2025ഓടെ ഈ ലക്ഷ്യം കൈവരിക്കാനുള്ള യാത്ര കേരളം ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എച്ച്.ഐ.വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂർത്തിയായവരിലെ എച്ച്.ഐ.വി. സാന്ദ്രത ഇന്ത്യയിൽ 0.22 ആണെങ്കിൽ അത് കേരളത്തിൽ 0.06 ആണ്. എച്ച്.ഐ.വി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും തൊഴിലിനും, വിദ്യാഭ്യാസത്തിനുമായി മലയാളികൾ മറ്റ് സംസ്ഥാനത്തിലേക്കും രാജ്യങ്ങളിലേക്കും പോകുമ്പോഴും അവിടെ നിന്നും ആളുകൾ കേരളത്തിലേക്ക് കുടിയേറുമ്പോഴും സുരക്ഷാ മാർഗങ്ങൾ പാലിക്കാത്തത് എച്ച്.ഐ.വി വ്യാപന സാധ്യത വർദ്ധിപ്പിക്കുന്നു. എയ്ഡ്സ് രോഗം പ്രതിരോധിക്കുന്നതും സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതും…
മുഹമ്മദ് ബഷീര് (56) നിര്യാതനായി
തിരൂര്: കട്ടച്ചിറ സ്വദേശി പരേതനായ തെക്കരകത്ത് മൊയ്തു ഹാജിയുടെ മകന് മുഹമ്മദ് ബഷീര് (56) നിര്യാതനായി. ഭാര്യ: മുനീറ. മക്കള്: മുഹമ്മദ് ഷിബിലി, ഷര്മിള, മുഹമ്മദ് സില്സാന്. മരുമകന്: സലാഹുദ്ധീന് (ഷാര്ജ). സഹോദരി : കദീജ.
