തലവടി : ഏതൊരു വള്ളംകളി പ്രേമിയുടെയും മനസ്സില്‍ മത്സരാവേശത്തിന്റെ അത്ഭുത കാഴ്ചകള്ഞഞ നിറച്ച് വിജയങ്ങള്‍ നേടിയിട്ടുള്ള ഇരുട്ടുക്കുത്തി വിഭാഗത്തിലുള്ള തലവടി മാമ്മൂടനിൽ നെഹ്റു ട്രോഫി മത്സരത്തിൽ കൈനകരി സെന്റ് മേരീസ് ബോട്ട് ക്ലബ് തുഴയെറിയും.ഇതു സംബന്ധിച്ച കരാർ ടീം അംഗങ്ങള്‍ അഡ്വ. മാമ്മൂട്ടിൽ ഉമ്മൻ എം.മാത്യുവുമായി കൈമാറി. നാല് പതിറ്റാണ്ടുകളായി മത്സര രംഗത്ത് ഉള്ള മാമ്മൂടൻ പുതുക്കി പണിയുന്നതിന് ഉളികുത്തിയത് 2018 മാർച്ച് 12ന് ആണ്. 2019 ആഗസ്റ്റ് 19ന് ആണ് നീരണിഞ്ഞത്.കന്നി പോരാട്ടത്തിൽ തന്നെ ഉജ്ജ്വലമായ പ്രകടനം കാഴ്ചവെച്ച് കുമരകം ശ്രീ നാരായണ ട്രോഫി ടീം സ്റ്റാറിലൂടെ സ്വന്തമാക്കി. പിന്നീട് മിന്നും വിജയങ്ങളുടെ തുടർക്കഥ. എട്ട് തവണ നെഹ്റു ട്രോഫി ജലമേളയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 2023 ൽ ചരിത്രപ്രസിദ്ധമായ ചമ്പക്കുളം ജലോത്സവത്തില്‍ ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ മാമ്മൂടൻ ആണ് ജേതാവ് ആയത്.ഏറ്റവും പ്രായം…
Category: KERALA
കടലാക്രമണം നേരിടുന്ന പാലപ്പെട്ടി നിവാസികൾ നാഷണൽ ഹൈവേ ഉപരോധിച്ചു
പൊന്നാനി: കടലാക്രമണം നേരിടുന്ന പാലപ്പെട്ടി പ്രദേശത്ത് ശാശ്വതവും ശാസ്ത്രീയവുമായ കടൽഭിത്തി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശ നിവാസികൾ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിക്ക് നാഷണൽ ഹൈവേ ഉപരോധിച്ചു. കടൽഭിത്തി ഇല്ലാത്തത് മൂലം മഴയിലും കടലാക്രമത്തിലും ഈ പ്രദേശത്തുള്ള നിരവധി വീടുകൾ തകർന്നു പോവുകയും താമസ യോഗ്യമല്ലാതാവുകയും ചെയ്തിട്ടുണ്ട്. പത്തുമുറി മുതൽ കാപ്പിരിക്കാട് 4 കിലോമീറ്റർ നീളത്തിലാണ് ഭിത്തി തകർന്നു കിടക്കുകയാണ്. കടലാക്രമണത്തെ പ്രതിരോധിക്കാൻ സർക്കാർ വകയിരുത്തിയ 10 കോടി രൂപയുടെ കടൽഭിത്തി നിർമാണത്തിന്റെ നടപടികൾ ആരംഭിക്കാത്തതിലും കെട്ടിയ കടൽഭിത്തി നിർമാണം ശാസ്ത്രീയവും ശാശ്വത്വവുമായ രീതിയിലല്ലാത്തതിലും പ്രതിഷേധിച്ചാണ് സമരം. സംസ്ഥാന സർക്കാറും എംഎൽഎയും കാര്യമായി ഈ വിഷയത്തിൽ ഇടപെടുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി. തീരദേശത്ത് നിന്ന് വീടും ഭൂമിയും ഒഴിഞ്ഞ് നൽകാൻ സർക്കാർ നടപ്പാക്കിയ പുനർഗേഹം പദ്ധതി നൽകുന്ന നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണമെന്നതും സമരപ്രവർത്തകർ ഉയർത്തുന്ന…
ഡോ. എ.പി.ജെ അബ്ദുള്‍ കലാം ബിസിനസ് എക്സലന്‍സ് അവാർഡ് സീഗള്‍ ഇന്റര്‍നാഷണലിന്
കൊച്ചി: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആഗോള ഹ്യൂമന്‍ റിസോഴ്സ് കണ്‍സള്‍ട്ടന്‍സിയായ സീഗള്‍ ഇന്റര്‍നാഷണലിന് ഡോ.എ.പി.ജെ അബ്ദുള്‍ കലാം ബിസിനസ് എക്സലന്‍സ് അവാര്‍ഡ്. ഡോ:എ പി ജെ അബ്ദുള്‍ കലാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റ് ആന്‍ഡ് സ്കില്‍ ഡെവലപ്മെന്റാണ് മികച്ച ടാലന്റ് അക്വിസിഷന്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് കമ്പനിയ്ക്കുള്ള അവാര്‍ഡ് നല്‍കിയത്. കേരള സര്‍വ്വകലാശാല സെനറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ് കുമാര്‍ മധുസൂദനന് കേരള അഡ്വക്കേറ്റ് ജനറല്‍ കെ പി ജയചന്ദ്രനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. കേരള നിയമസഭാ സെക്രട്ടറി പ്രൊഫ.ഡോ.എന്‍. കൃഷ്ണ കുമാര്‍, യുകെയിലെ സ്റ്റാഫോര്‍ഡ്ഷയര്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ പ്രൊഫ.ഡോ.സാമന്ത സ്പെന്‍സ്, കേന്ദ്ര സര്‍വകലാശാലയിലെ നിയമവിഭാഗം മേധാവി ഡോ.എന്‍.ഗിരീഷ് കുമാര്‍, സ്പെയിനിലെ ജീന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ.റാബിയ എം. റാബെറ്റ് ടെംസമാനി,ഹിമാലയന്‍…
നീതിയെ വില്‍പ്പന ചരക്കാക്കുന്ന കോര്‍ട്ട് ഫീ വര്‍ദ്ധനവ് സര്‍ക്കാര്‍ പിന്‍വലിക്കണം: ജസ്റ്റീഷ്യ
ചെക്ക് കേസുകള്‍ക്കും കുടുംബ കോടതികളിലെ സ്വത്ത് കേസുകള്‍ക്കും ചുമത്തിയ ഭീമമായ കോര്‍ട്ട് ഫീ വര്‍ദ്ധനവ് സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് അഭിഭാഷക സംഘടനയായ ജസ്റ്റീഷ്യ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായാണ് ചെക്ക് കേസുകള്‍ക്ക് കോര്‍ട്ട് ഫീ നിശ്ചയിക്കുന്നത്. 5 രൂപ ഫീസുണ്ടായിരുന്നിടത്താണ് മൂന്ന് ലക്ഷം വരെ ഫീയായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. നീതി തേടിയെത്തുന്ന സാധാരണക്കാരുടെ നടുവൊടിക്കുന്ന തീരുമാനമാണിത്. തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന നീതിക്ക് വേണ്ടിയുള്ള അവസാന ആശ്രയം എന്ന നിലക്കാണ് പൊതുജനം കോടതികളെ സമീപിക്കുന്നത്. കേസ് നടത്തിപ്പിന് വരുന്ന ചിലവുകള്‍ക്ക് പുറമെ അനീതിക്കെതിരെ കേസ് നല്കണമെങ്കില് ഭീമമായതുക ഫീ അടക്കണമെന്ന തീരുമാനം കടുത്ത അനീതിക്ക് കൂട്ട്നില്‍ക്കുന്നതാണ്. ജനത്തെ പിഴിഞ്ഞല്ല ഖജനാവ് നിറക്കേണ്ടതെന്ന് ജസ്റ്റീഷ്യ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എല്‍ അബ്ദൂല്‍സലാം പ്രസ്താവിച്ചു. കുടുംബ കോടതികളില്‍ നീതിക്ക് വേണ്ടി കയറിയിറങ്ങുന്ന സ്്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരാലംബരായവരോടുളള കടുത്ത വഞ്ചനയാണ് ഇടതു സര്‍ക്കാര്‍ നിശ്ചയിച്ച…
വലിയ ഇളവുകളുമായി എന്‍ഡ് ഓഫ് സീസണ് സെയിൽ; ദി ബോഡി ഷോപ്പിന്റെ പ്രിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാൻ സൗന്ദര്യ പ്രേമികള്‍ക്ക് മികച്ച അവസരം
കൊച്ചി: ഒരു ചര്‍മ്മ പരിചരണ/മെയ്ക്കപ്പ് പ്രേമിയാണ് നിങ്ങളെങ്കില്‍ ഇതാ നല്ലൊരു വാര്‍ത്ത കാത്തിരിക്കുന്നു. ദി ബോഡി ഷോപ്പിന്റെ ഏറെ കാത്തിരുന്ന സെയില്‍-ഇ-ഫിക് എന്‍ഡ് ഓഫ് സീസണ് സെയിൽ തിരിച്ചെത്തി. ബ്രിട്ടണില്‍ ആരംഭിച്ച ഈ അന്താരാഷ്ട്ര എത്തിക്കല്‍ ബ്യൂട്ടി ബ്രാന്‍ഡ് തങ്ങളുടെ ജനപ്രീതിയാര്‍ജ്ജിച്ച സെയില്‍ ആരംഭിച്ചതായി പ്രഖ്യാപിച്ചു. ജൂലൈ അവസാനം വരെ നീണ്ടു നില്ക്കും ഈ സെയില്‍. ബ്രാന്‍ഡിന്റെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന നിരകളില്‍ മിക്കതിനും വലിയ ഇളവുകളുമായാണ് ഈ സെയില്‍ വന്നെത്തിയിരിക്കുന്നത്. പ്രിയ ഉപഭോക്താക്കള്‍ക്കായി 50% വരെ ഇളവാണ് ഈ എന്‍ഡ് ഓഫ് സീസണ് സെയില്‍ നല്‍കുന്നത്. ബ്രിട്ടീഷ് റോസ്, സ്ട്രോബറി ആന്റ് ആല്‍മണ്ട് ബോഡി ബട്ടര്‍, ടീ ട്രീ ഓയില്‍ ആന്റ് ബോഡി ലോഷനുകള്‍ എന്നിവയടക്കം ബ്രാന്‍ഡിന്റെ ഐതിഹാസിക ഉല്‍പ്പന്ന നിരകള്‍ക്കെല്ലാം തന്നെ ഈ ഇളവ് ലഭ്യമാകും. ദി ബോഡി ഷോപ്പിന്റെ ഈ സെയില്‍ വാഗ്ദാനങ്ങള്‍ ചെറിയ…
കടലാക്രമണം നേരിടുന്ന പാലപ്പെട്ടി നിവാസികൾ നാഷണൽ ഹൈവേ ഉപരോധിക്കുന്നു
പൊന്നാനി : കടലാക്രമണം നേരിടുന്ന പാലപ്പെട്ടി പ്രദേശത്ത് ശാശ്വതവും ശാസ്ത്രീയവുമായ കടൽ ഭിത്തി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശ നിവാസികൾ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ജൂലൈ 2 ചൊവ്വ ( നാളെ ) രാവിലെ 10 മണിക്ക് നാഷണൽ ഹൈവേ ഉപരോധിക്കുന്നു. പത്തുമുറി മുതൽ കാപ്പിരിക്കാട് 4 കിലോമീറ്റർ നീളത്തിലാണ് ഭിത്തി തകർന്നു കിടക്കുന്നത്. കടലാക്രമണത്തെ പ്രതിരോധിക്കാൻ സർക്കാർ വകയിരുത്തിയ 10 കോടി രൂപയുടെ കടൽഭിത്തി നിർമാണത്തിന്റെ നടപടികൾ ആരംഭിക്കാത്തതിലും കെട്ടിയ കടൽഭിത്തി നിർമാണം ശാസ്ത്രീയവും ശാശ്വത്വവുമായ രീതിയിൽ നിർമിക്കാത്തതിലും പ്രതിഷേധിച്ചാണ് സമരം നടക്കുന്നത്. തീരദേശത്ത് നിന്ന് വീടും ഭൂമിയും ഒഴിഞ്ഞ് നൽകാൻ സർക്കാർ നടപ്പാക്കിയ പുനർഗേഹം പദ്ധതി നൽകുന്ന നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണമെന്നതുമാണ് സമരത്തിൽ ഉന്നയിക്കുന്ന മറ്റൊരു ആവശ്യം.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് നിരണത്ത് സ്വീകരണം
നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷനായി സ്ഥാനാരോഹണം ചെയ്ത അഭിവന്ദ്യ മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് നിരണത്ത് സ്വീകരണം നല്‍കും. ജൂലൈ 13 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ നേതൃത്വത്തിൽ വിവിധ സഭകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് സ്വീകരണം. കേരളം അതിഭദ്രാസനം ബിഷപ്പ് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ആത്മീക – സാമൂഹിക – സാംസ്കാരിക – പൊതു പ്രവർത്തന രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ഇത് സംബന്ധിച്ച് നടന്ന ആലോചനാ യോഗത്തിൽ ഇടവക വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള , അജോയി കെ വർഗ്ഗീസ്, റെന്നി തോമസ് തേവേരിൽ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികൾ രൂപികരിച്ചു. പത്തനംതിട്ട…
കേരളത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നു; പനിബാധിതർ പതിനായിരം കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നു. മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞ ആറുമാസത്തിനിടെ 27 പേരാണ് മരിച്ചത്. ജൂണിൽ മാത്രം അഞ്ച് പേര് മരിച്ചു. ഭൂരിഭാഗവും യുവാക്കള്‍ക്കാണ് പനി ബാധിക്കുന്നത്. പനിബാധിതർ പതിനായിരം കടന്നു. ഈ മാസം മാത്രം 690 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വടക്കൻ ജില്ലകളിൽ നിന്നുള്ളവരാണ് രോഗബാധിതരിൽ ഏറെയും. പനിബാധിതരുടെ എണ്ണത്തിലും വർധനവുണ്ടായി. പ്രതിദിനം പനിബാധിതർ പതിനായിരം കടന്നു. മലപ്പുറം ജില്ലയിൽ ആറായിരത്തോളം പേർക്ക് മഞ്ഞപ്പിത്തം പടർന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വള്ളിക്കുന്ന്, അത്താണി എന്നിവിടങ്ങളിലാണ് രോഗം പടരുന്നത്. നേരത്തെ പോത്തുകല്ലില്‍ പനി വ്യാപകമായപ്പോള്‍ പ്രതിരോധ നടപടികളിലൂടെ കേസുകൾ കുറഞ്ഞിരുന്നു. നിലവിൽ ആർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ല. ഷിഗെല്ല നിയന്ത്രണവിധേയമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്നലെ ചേലേമ്പ്രയിൽ 15 വയസ്സുകാരി അസുഖബാധിതയായി മരിച്ചു. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രദേശത്തെ സ്കൂളുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.…
മേയര്‍ ആര്യാ രാജേന്ദ്രന് അഹങ്കാരിയായി മാറി; മെമ്മറി കാർഡ് കിട്ടിയില്ല എന്നത് നന്നായി; റിയാസ് ‘സൂപ്പർ മുഖ്യമന്ത്രി’ ചമഞ്ഞു; സിപിഎം യോഗത്തിൽ രൂക്ഷ വിമർശനം
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം. മേയറുടെ പെരുമാറ്റം ധാർഷ്ട്യം നിറഞ്ഞതാണെന്നും പൊതുജനങ്ങൾക്കിടയിൽ അവമതിപ്പിന് ഇടയാക്കിയെന്നും ബസ്സിലെ മെമ്മറി കാർഡ് ലഭിക്കാതിരുന്നത് നല്ലതെന്നുമാണ് വിമർശനം ഉയർന്നത്. മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിൻദേവിൻ്റെ പെരുമാറ്റം ജനങ്ങൾ കാണുമായിരുന്നെന്നും, ഇരുവരും പക്വത കാണിച്ചില്ലെന്നും നടുറോഡിൽ കാണിച്ചത് ഗുണ്ടായിസമാണെന്നും യോഗത്തിൽ മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിനും സ്പീക്കർക്കും എതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടി പ്രവർത്തകർക്ക് പ്രവേശനമില്ല, സാധാരണക്കാർക്കും പ്രവേശനമില്ല. നേരത്തെ പാർട്ടി നേതാക്കൾക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു. ഇപ്പോൾ അതിന് കഴിയില്ല. മൂന്ന് മണിക്ക് ശേഷം ജനങ്ങള്‍ക്ക് കാണാനും അനുവാദമില്ല. പാർട്ടി പ്രവർത്തകർക്ക് മുന്നിൽ മുഖ്യമന്ത്രി ഇരുമ്പ് മറ തീര്‍ക്കുന്നത് എന്തിനാണെന്നും അംഗങ്ങൾ ചോദിച്ചു. തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ പോലും സ്വാധീനമുണ്ടെന്ന ജില്ലാ…
രാഷ്ട്രീയപ്രേരിതമായി അദ്ധ്യാപികമാരെ സ്ഥലം മാറ്റിയത് പ്രതിഷേധാർഹം: കെ.എസ്.ടി.എം.
മലപ്പുറം: ചങ്ങനാശ്ശേരി ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്ന് അകാരണമായി അദ്ധ്യാപികമാരെ മലബാറിലേക്ക് സ്ഥലം മാറ്റിയത് പ്രതിഷേധാർഹവും നീതീകരിക്കാനാവാത്തതാണെന്നും, പൊതു സമൂഹത്തിന് മുമ്പിൽ അദ്ധ്യാപകരെ അപമാനിതരാക്കാനുള്ള സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ബോധപൂർവ്വമായ ശ്രമമാണെന്നും, ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ്, മലപ്പുറം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. വിദ്യാലയത്തിലെ അദ്ധ്യാപക വിരുദ്ധ നിലപാടുകൾക്ക് എതിരെ വനിതാ കമ്മീഷന്റെ റിപ്പോർട്ട് ഉണ്ടായിട്ടും അതിൻമേൽ ഒരു നടപടിയും സ്വീകരിക്കാത്തത് ദുരൂഹത സൃഷ്ടിക്കുന്നു. സ്ഥലം എംഎൽഎയുടെ അതിരുവിട്ട ഇടപെടൽ ചില സംശയങ്ങൾക്ക് കാരണമാകുന്നു. അദ്ധ്യാപകരുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കുന്ന സർക്കാർ അവരുടെ അഭിമാനം കൂടി പിച്ചിച്ചീന്തുകയാണ്. രാഷ്ട്രീയ പ്രതികാരത്തോടെയുള്ള ഇത്തരം നടപടികൾ അദ്ധ്യാപക സമൂഹത്തിന്റെ മനോവീര്യം തകർക്കാൻ മാത്രമേ ഉപകരിക്കൂ. ജില്ലാ കൺവെൻഷനും വിവിധ പരീക്ഷകളിൽ ഉന്നത വിജയികൾക്കുള്ള അനുമോദന യോഗവും വെൽഫെയർ പാർട്ടി മലപ്പുറം, ജില്ലാ പ്രസിഡണ്ട് നാസർ മാസ്റ്റർ…
