മലപ്പുറം: സമരത്തെരുവ് തീർത്ത് പെൺകരുത്തിന്റെ അഞ്ചാണ്ട് എന്ന ശീർഷകത്തിൽ സ്ഥാപകദിനം ആചരിക്കുന്ന വിമൺ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറത്ത് സാഹോദര്യ സംഗമം സംഘടിപ്പിക്കുന്നു. ജൂലൈ 14, ഞായർ ഉച്ചക്ക് 2.30ന് മലപ്പുറം റൂബി ലോഞ്ചിൽ സംഘടിപ്പിക്കുന്ന സംഗമം സംസ്ഥാന പ്രസിഡണ്ട് വി.എ. ഫായിസ ഉദ്ഘാടനം ചെയ്യും. സമൂഹത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖ വനിതകൾ സംഗമത്തിൽ പങ്കെടുക്കും.
Category: KERALA
പാലപ്പെട്ടിയിൽ ടെട്രോപോഡ് കടൽഭിത്തി നിർമ്മിക്കണം: വെൽഫെയർ പാർട്ടി
പൊന്നാനി : പാലപ്പെട്ടി പ്രദേശത്തെ ജനങ്ങൾ വർഷങ്ങളായി അനുഭവിച്ചു വരുന്ന ദുരിതങ്ങൾക്കുള്ള ശാശ്വതമായ പരിഹാരത്തിന് പ്രദേശത്ത് ചെല്ലാനം മോഡൽ ടെട്രോപാഡ് കടൽഭിത്തി നിർമ്മിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കെ.വി.സഫീർ ഷാ പറഞ്ഞു. വർഷം തോറും തുടർന്നു വരുന്ന കടൽക്ഷോഭത്തിൽ നൂറുകണക്കിന് വീടുകളാണ് കടലെടുത്തു പോയത്.വീടും പുരയിടവും നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ട പരിഹാരം സർക്കാറിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി വിളിച്ചു ചേർത്ത നാശനഷ്ടങ്ങൾ സംഭവിച്ച കുടുംബങ്ങളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി അധ്യക്ഷ്യം വഹിച്ചു,ജില്ലാ സെക്രട്ടറി ഇബ്രാഹീം കുട്ടി മംഗലം, കാസിം ഐരൂർ, മുഹമ്മദ് മൂരിയത്ത്, അഫ്സൽ നവാസ്, സലീം പറവണ്ണ, കബീർ കാപ്പിരിക്കാട്, മജീദ് പാലപ്പെട്ടി, മുനീറ ടീച്ചർ, ഹംസു, ഷംസു എന്നിവർ സംസാരിച്ചു.
‘ഗുരുവോരം’ സഖാഫി സംഗമം ശനിയാഴ്ച
കാരന്തൂർ: മർകസിലെ ആദ്യകാല ബിരുദധാരികളായ 1985 മുതൽ 90 വരെയുള്ള ബാച്ചുകളിലെ സഖാഫികളുടെ സംഗമം ‘ഗുരുവോരം, നാളെ (ജൂലായ് 13ശനിയാഴ്ച) മർകസിൽ നടക്കും. സുൽത്വാനുൽ ഉലമാ കാന്തപുരം ഉസ്താദിന്റെ സാന്നിധ്യത്തിൽ ചേരുന്ന സംഗമത്തിന് രാവിലെ 10: 30ന് തുടക്കമാവും. മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. പി.പി.എം ഫൈസി വില്യാപ്പള്ളി, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, കെ.എം അബ്‌ദുറഹ്‌മാൻ ബാഖവി ആശംസകൾ നേരും. പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ.അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിക്കും. തുടർന്ന് നടക്കുന്ന കൗൺസിലിന് സഖാഫി ശൂറ ചെയർമാൻ ശാഫി സഖാഫി മുണ്ടമ്പ്ര, ജനറൽ കൺവിനർ കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ, അബ്ദുലത്വീഫ് സഖാഫി പെരുമുഖം നേതൃത്വം നൽകും. അബ്ദുന്നാസർ സഖാഫി കെല്ലൂർ സ്വാഗതവും ഇബ്‌റാഹീം സഖാഫി ചുങ്കത്തറ…
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: ബാച്ചുകൾ അനുവദിക്കുന്നത് വരെ പ്രക്ഷോഭംതുടരുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
മലപ്പുറം: പ്ലസ് വൺ മതിയായ ബാച്ചുകൾ അനുവദിക്കാതെ സർക്കാർ തുടരുന്ന വിവേചനങ്ങൾക്കെതിരെ ദേശീയപാത ഉപരോധസമരം തുടർന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. പാലക്കാട് -കോഴിക്കോട് ദേശീയപാത ജില്ലാ നേതാക്കളുടെ നേതൃത്വത്തിലുള്ള ഉപരോധം കാരണം ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടു. സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് ശേഷവും സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന മലപ്പുറം ജില്ലയിൽ ശാശ്വത പരിഹാരത്തിന് സർക്കാർ ഇനിയും തയ്യാറാകാത്തത് ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പുതിയ ബാച്ചുകൾ അനുവദിക്കുന്നത് വരെ അനിശ്ചിതകാല പ്രക്ഷോഭമാരംഭിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ പറഞ്ഞു. പതിനാറായിരത്തിലധികം വിദ്യാർത്ഥികളാണ് അവസരം ലഭിക്കാതെ പുറത്തു നിൽക്കുന്നത്. ഇടതു സർക്കാരിൻ്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെ ക്യാമ്പസുകളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ,ജില്ലാ വൈസ് പ്രസിഡന്റ് വി. ടി എസ് ഉമർ തങ്ങൾ കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് അൻഷദ് അഹ്‌സൻ,…
കൊടിഞ്ഞി ഫൈസൽ വധക്കേസ്; ഇടത് സർക്കാർസംഘ്പരിവാർ പ്രീണനം അവസാനിപ്പിക്കണം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
മലപ്പുറം: സാഹോദര്യ രാഷ്ട്രീയത്തിന് കരുത്തേകുക എന്ന പ്രമേയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവർത്തന ഫണ്ട് സമാഹരണത്തിൻ്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം ആർ.എസ്.എസ്സുകാരാൽ കൊല ചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസലിൻ്റെ മാതാപിതാക്കൾ ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂരിന് ആദ്യ ഘഡു നൽകി കൊണ്ട് നിർവ്വഹിച്ചു. ശഹീദ് ഫൈസൽ കേസ് അനിശ്ചിതമായി നീട്ടികൊണ്ട് പോകുന്നതിലൂടെ ക്രൂരമായ നീതി നിഷേധമാണ് കേരള സർക്കാർ നടത്തുന്നത്.സംഘ് പരിവാർ ക്രിമിനലുകൾക്ക് സംരക്ഷണമൊരുക്കുന്ന പ്രവൃത്തിയാണ് അഭ്യന്തര വകുപ്പ് സ്വീകരിച്ചു പോരുന്നത്, ഇത് ദൂരവ്യാപകമായ പ്രത്യാകാതങ്ങൾ സൃഷ്ടിക്കുമെന്നും, നീതി നിഷേധം തുടരുന്ന സാഹചര്യത്തിൽ ബഹുജന പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ പറഞ്ഞു. സംഘ് പരിവാർ പ്രവർത്തകർ പ്രതികളായി വരുന്ന എല്ലാ കേസുകളിലും ഇത്തരം നിലപാടുകൾ സർക്കാർ ആവർത്തിക്കുകയാണ്, ഒത്തുതീർപ്പ് രാഷ്ട്രീയത്തിലൂടെയുള്ള നീതി നിഷേധത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വസികളും പ്രതികരിക്കണമെന്നും അദ്ദേഹം…
മഞ്ചേരി മെഡിക്കൽ കോളേജ് ഭരണകൂട വിവേചനം ഇനിയും സഹിക്കാനാവില്ല: വെൽഫെയർ പാർട്ടി
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിനോട് ഭരണകൂടം നിരന്തരമായി തുടർന്നുകൊണ്ടിരിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. നിരന്തരമായ അറ്റകുറ്റപണികൾക്ക് വേണ്ടി അടച്ചിടുന്നതുകൊണ്ട് ബെഡ് ഇല്ലാതെ രോഗികൾ നിലത്ത് കിടന്നുകൊണ്ടിരിക്കുകയാണ്. ലാബും എക്‌സ്‌റെയും കേടാണെന്ന് പറഞ്ഞു പൂട്ടിയിട്ടിട്ട് കാലങ്ങളായി. മെഡിക്കൽ കോളേജിനു മുന്നിലെ റോഡ് വഴി നടക്കാൻ പോലും കഴിയാത്ത വിധം ചെളിക്കുണ്ട് ആയി മാറിയിരിക്കുന്നു. പണം അടക്കാതെ കുടിശ്ശിക വരുത്തിയതിനാൽ ഏജൻസികൾ സ്റ്റെന്റ് അടക്കമുള്ള ഉപകരണങ്ങൾ നൽകാത്തതിനാൽ കാത്ത്‌ലാബും പ്രവർത്തനരഹിതമാണ്. തുടക്കംമുതലേ ഭരണകൂട അവഗണനയിൽ ഉഴലുന്ന മെഡിക്കൽ കോളേജിൽ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാൻ അധികാരികൾ തയ്യാറാവുന്നില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡണ്ട് നാസർ കീഴ്പറമ്പ്, ജനറൽ സെക്രട്ടറി സഫീർഷ, ട്രഷറർ മുനീബ് കാരക്കുന്ന്, വൈസ് പ്രസിഡണ്ട് കൃഷ്ണൻ കുനിയിൽ, സെക്രട്ടറിമാരായ ബിന്ദു…
പ്ലസ് വൺ സീറ്റ്: ഫ്രറ്റേണിറ്റി റോഡ് ഉപരോധിച്ചു; പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു
പാലക്കാട്: സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും പ്ലസ് വണ്ണിന് സീറ്റ് കിട്ടാതെ ജില്ലയിൽ നാലായിരത്തിലധികം വിദ്യാർത്ഥികൾ പുറത്തുനിൽക്കുന്നതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റിക്ക് കീഴിൽ പ്രവർത്തകർ കലക്ടറേറ്റിന് മുന്നിൽ റോഡ് ഉപരോധിച്ചു. മുഴുവൻ വിദ്യാർത്ഥികൾക്കും സീറ്റ് ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് സമരക്കാർ പറഞ്ഞു. മുഖ്യ അലോട്ട്മെന്റുകളെല്ലാം പൂർത്തിയായപ്പോൾ തന്നെ പതിനായിരങ്ങളാണ് പടിക്ക് പുറത്തുണ്ടായിരുന്നത്. പ്രതീക്ഷ നഷ്ടപ്പെട്ട് അതിലെ പകുതിയോളം വിദ്യാർത്ഥികൾ മാത്രമാണ് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിച്ചത് തന്നെ. അതിലെ പകുതിയോളം വിദ്യാർത്ഥികൾ തന്നെ ഇപ്പോഴും സീറ്റ് കിട്ടാതെ പുറത്തിരിക്കുകയാണ്. 8139 സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകർ ഉണ്ടായിടത്ത് 3712 സീറ്റുകൾ മാത്രമേ ജില്ലയിൽ ഉണ്ടായിരുന്നുള്ളൂ. ഇനിയും യാതാർത്ഥ്യത്തോട് മുഖം തിരിഞ്ഞുനിൽക്കാൻ അധികാരികളെ അനുവദിക്കില്ലെന്നും നേതാകൾ ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറി സനൽ മോഹൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ആബിദ് വല്ലപ്പുഴ, ഫിറോസ് എഫ്. റഹ്മാൻ, റഷാദ്…
വിദ്യാർത്ഥികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് ആശങ്കാജനകമാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) പ്രതിപക്ഷം ജൂലൈ 11 ന് നിയമസഭയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ചു. സാമൂഹികവും വിദ്യാഭ്യാസവും സാമ്പത്തികവും രാഷ്ട്രീയവുമായ യാഥാർത്ഥ്യങ്ങളെ അവഗണിച്ചുകൊണ്ട് സർക്കാർ ഒട്ടകപ്പക്ഷി മനോഭാവമാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സാമൂഹികമായും സാമ്പത്തികമായും ജനസംഖ്യാപരമായും വികലമായ പലായനം സംബന്ധിച്ച് കോൺഗ്രസ് നിയമസഭാംഗം മാത്യു കുഴൽനാടൻ അടിയന്തര പ്രമേയ ചർച്ചയ്ക്ക് നോട്ടീസ് നൽകിയത് ചൂടേറിയ ചർച്ചയ്ക്ക് തിരികൊളുത്തി. യുവാക്കൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് സംസ്ഥാനമെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിൻ്റെ പല്ലവിക്ക് മുന്നിൽ ദേശീയ പരീക്ഷകളിൽ കേരളത്തിലെ വിദ്യാർത്ഥികൾ മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് കുഴൽനാടൻ പറഞ്ഞു. ഉട്ടോപ്യൻ പ്രത്യയശാസ്ത്ര കാഠിന്യത്തിൻ്റെ അൾത്താരയിൽ സംസ്ഥാനത്തിൻ്റെ സാമ്പത്തിക താൽപ്പര്യങ്ങൾ ബലികഴിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തെ സാമ്പത്തികമായും സാമൂഹികമായും ഊർജ്ജസ്വലമായ ഐടി ഹബ്ബാക്കി മാറ്റുന്നതിൽ…
സാൻ ഫെർണാണ്ടോയുടെ ആദ്യ മദർഷിപ്പ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി
തിരുവനന്തപുരം: രാജ്യത്തിൻ്റെ സമുദ്രചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം കുറിച്ച്, ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്ന് ചരക്ക് കയറ്റിയ ആദ്യത്തെ മദർഷിപ്പ് ഇന്ന് രാവിലെ (ജൂലൈ 11 ന്) ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെൻ്റ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി. SFL കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ളതും ഡെൻമാർക്കിലെ Maersk (AP Moller Group) ചാർട്ടേഡ് ചെയ്തതും സിംഗപ്പൂരിലെ Bernhard Schulte Ship Management (BSM) നിയന്ത്രിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും ആയ മാർഷൽ ഐലൻഡ് ഫ്ലാഗ് ചെയ്ത കണ്ടെയ്‌നർ കപ്പൽ സാൻ ഫെർണാണ്ടോയാണ് വിഴിഞ്ഞം തീരത്ത് എത്തിയത്. രാവിലെ 7.45 ഓടെ കപ്പൽ ബെർത്തിലേക്ക് പോകുന്ന പാതയുടെ തുടക്കത്തിൽ എത്തിയപ്പോൾ അദാനി പോർട്ട് പൈലറ്റുമാർ 1,930 കണ്ടെയ്‌നറുകളുമായി എത്തിയ കപ്പലിൽ കയറി. തുറമുഖത്തിനുള്ളിലെ പ്രശാന്തമായ ബ്രേക്ക്‌വാട്ടർ ഏരിയയിൽ പ്രവേശിക്കുന്നതിനായി കപ്പൽ ബൂയിഡ് ചാനലിലൂടെ നാവിഗേറ്റ് ചെയ്തു. ടഗ്ഗുകൾ ബെർത്തിലേക്ക് തള്ളിയിടുന്നതിന്…
കോര്‍ട്ട് ഫീ വര്‍ദ്ധനവ് പിന്‍വലിച്ചത് സ്വാഗതാര്‍ഹം: ജസ്റ്റീഷ്യ
കോഴിക്കോട്’: കേരള സര്‍ക്കാര്‍ ബജറ്റിലൂടെ ഏര്‍പ്പെടുത്തിയ കോര്‍ട്ട് ഫീ വര്‍ദ്ധനവ് ഭാഗികമായി പിന്‍വലിച്ചത് സ്വാഗതാര്‍ഹമാണെന്ന് അഭിഭാഷക സംഘടനയായ ജസ്റ്റീഷ്യയുടെ സംസ്ഥാന പ്രസിഡണ്ട് അഡ്വ. കെ എല്‍ അബ്ദുല്‍ സലാം പ്രസ്താവിച്ചു. കുടുബ കോടതി കേസുകള്‍ക്കും ക്രിമിനല്‍ കോടതികളിലെ ചെക്ക് കേസ്സുകള്‍ക്കുമുള്ള ഫീസാണ് ഭീമമായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. ജസ്റ്റീഷ്യയുടേതടക്കം നിയമമേഖലയിലെ വിവിധ കോണുകളില്‍ നിന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് ബജറ്റ് തീരുമാനം ഇപ്പോള്‍ പിന്‍വലിച്ചത്. അമിതമായ ഫീസ് വര്‍ദ്ധനവ് ഇരകളോടുള്ള അനീതിയാണെന്നും ഇരുവട്ടം നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
