സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ശില്പശാലയും ശനിയാഴ്ച

എടത്വ: അക്ഷയ പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയുടെ സഹകരണത്തോടെ ജൂലൈ 27ന് രാവിലെ 9:00 മണിക്ക് ആനപ്രമ്പാൽ തെക്ക് വട്ടടി നിത്യസഹായ മാതാ മലങ്കര കത്തോലിക്കാ പള്ളിയില്‍ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ശില്പശാലയും നടക്കും. പൊതുസമ്മേളനം തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി. ഡി സുരേഷ് അദ്ധ്യക്ഷത വഹിക്കും. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത ജിതിൻ ബോധവത്ക്കരണ ക്ലാസ് നയിക്കും. ഉച്ചയ്ക്ക് ഒരു മണി വരെ ജനറൽ മെഡിസിൻ, ഇഎൻടി, ത്വക്ക് -ദന്ത – അസ്ഥി – സാമൂഹിക ആരോഗ്യ വിഭാഗത്തിലെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

റിട്ട. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനായി നിയമിച്ചു

തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സണായി നിയമിക്കുന്നതിനുള്ള ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന ഉന്നതതല സമിതി ഏകകണ്ഠമായാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിൻ്റെ പേര് അംഗീകരിക്കുകയും ഗവർണർക്ക് കൈമാറുകയും ചെയ്തത്. 2014 ജനുവരി 23 മുതൽ 2023 സെപ്തംബർ 4 വരെ കേരള ഹൈക്കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് അലക്സാണ്ടർ തോമസ് 2023 ജൂലൈയിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസായി. ബ്രിട്ടനിലെ ലണ്ടൻ യൂണിവേഴ്‌സിറ്റിയില്‍ നിന്നും, ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമ പരിശീലനം ലഭിച്ചിട്ടുള്ള ന്യായാധിപനാണ് അദ്ദേഹം. ഭരണഘടന, ക്രിമിനൽ, സിവിൽ, തൊഴിൽ, സർവീസ്, കമ്പനി നിയമങ്ങളിൽ അവഗാഹതയുള്ള ജസ്‌റ്റിസ് അലക്‌സാണ്ടർ തോമസ് കേരള ഹൈക്കോടതി ജഡ്‌ജിയായിരിക്കെ 25,000 ത്തോളം കേസുകൾ തീർപ്പാക്കിയിട്ടുണ്ട്. കേരള ജുഡീഷ്യൽ അക്കാദമിയുടെ പ്രസിഡന്‍റായും കേരള…

നദിക്കടിയിൽ കണ്ടെത്തിയ ട്രക്ക് അർജുന്റേതാണെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ സ്ഥിരീകരിച്ചു

ഗംഗാവലി നദിയില്‍ കണ്ടെത്തിയ ട്രക്ക് അർജുൻ്റേതാണെന്ന് കർണാടക സർക്കാർ സ്ഥിരീകരിച്ചു. കർണാടകയിലെ ഷിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ്റെ ഭാരത് ബെൻസ് ട്രക്ക് നദിക്കടിയിലാണ് കണ്ടെത്തിയത്. ട്രക്ക് അർജുൻ്റേതാണെന്ന വിവരവും സർക്കാരിന് കൈമാറിയിട്ടുണ്ട്. കരയിൽ നിന്നും 20 മീറ്റർ അകലെ നദിയിൽ 15 മീറ്റർ താഴ്ചയിലാണ് ട്രക്ക് കണ്ടെത്തിയിട്ടുള്ളത്. ട്രക്ക് പുറത്തെത്തിക്കാനുള്ള ശ്രമം തുടർന്നു കൊണ്ടിരിക്കുകയാണ്. ബൂം എക്സ്കവേറ്റർ ഉപയോഗിച്ച് വേഗത്തിൽ മണ്ണ് മാറ്റൽ പ്രവർത്തി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കർണാടക റവന്യൂ മന്ത്രിയും എസ്പിയും നദിക്കടിയിൽ ട്രക്ക് കണ്ടെത്തിയതായി സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രക്ക് അർജുന്റെതാണെന്ന് സ്ഥിരീകരണം വന്നിരിക്കുന്നത്. ഇന്ന് പൂർണ്ണമായും ഗംഗ വാലി നദിക്ക് സമീപമുള്ള മൺകൂനയിലും പരിസരത്തുമാണ് തിരച്ചിൽ നടത്തിയിരുന്നത്. നേവിയും ആർമിയും അടക്കം സംയുക്ത സേനയുടെ നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്. ബൂം എക്സ്കവേറ്റേഴ്സ് ഉപയോഗിച്ചാണ് ഇന്ന് രാവിലെ മുതൽ നദീതീരത്ത് പരിശോധന…

മണ്ണിടിച്ചിലില്‍ അപ്രത്യക്ഷമായ അര്‍ജുന്റെ ലോറി നദിക്കടിയില്‍ കണ്ടെത്തി; ഉടന്‍ പുറത്തെത്തിക്കുമെന്ന് പോലീസ്

അങ്കോല: കർണാടകയിലെ ഷിരൂരിലെ ഗംഗാവലി നദിയിൽ കണ്ടെത്തിട്രക്ക് അർജുന്റേതെന്ന് ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചു. ലോറി നദിയില്‍നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. അർ‌ജുന്റെ ലോറി കണ്ടെത്തിയെന്നു പൊലീസ് കർണാടക സർക്കാരിനെ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗംഗാവലി പുഴ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ നാവികസേന ശക്തമാക്കിയിരുന്നു. ഈ പരിശോധനയിലാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. നാവിക സേന സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മൂന്നു ബോട്ടുകളിലായി 18 പേരാണ് സ്ഥലത്തേക്കു പുറപ്പെട്ടത്. ഇന്നു രാത്രിയും തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചിട്ടുണ്ട്. ​ഗം​ഗാവലി നദിയിൽനിന്നു കഴിഞ്ഞ ദിവസം റഡാർ സി​ഗ്നൽ ലഭിച്ച അതേ സ്ഥലത്തുനിന്നും ഇന്നലെ സോണാർ സി​ഗ്നലും ലഭിച്ചിരുന്നു. ബൂം എക്സ്കവേറ്റർ ഉപയോ​ഗിച്ച് നദിയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ജൂലൈ 16ന് രാവിലെയാണ് ആണ് ഷിരൂരില്‍ കുന്നിടിഞ്ഞ് റോഡിലേക്കും ഗംഗാവലിപ്പുഴയിലേക്കുമായി വീണത്. അന്ന് കാണാതായ അര്‍ജുനായി ഇതുവരെ കരയിലും പുഴയിലുമായി…

പെരിന്തൽമണ്ണ – അങ്ങാടിപ്പുറം ഗതാഗതക്കുരുക്കിന് പരിഹാരമാകേണ്ട ബൈപ്പാസ് നിർമ്മിക്കുക; വെൽഫെയർ പാർട്ടി നിവേദനം നൽകി

പെരിന്തൽമണ്ണ : കേരളത്തിലെ സുപ്രധാന പാതകളിൽ ഒന്നായ ദേശീയപാത 966 (213) യിൽ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷൻ മുതൽ അങ്ങാടിപ്പുറം ടൗൺ വരെയുള്ള ഭാഗങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവിക്കുകയും മണിക്കൂറുകളോളം കുരുങ്ങിക്കിടക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്. അതിന് ശാശ്വത പരിഹാരമാകുന്ന ഓരോടംപാലം – മാനത്തുമംഗലം ബൈപ്പാസ് വേഗത്തിൽ നിർമിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിനു നിവേദനം നൽകി. വെൽഫെയർ പാർട്ടി ജില്ലാസെക്രട്ടറി ഖാദർ അങ്ങാടിപ്പുറം, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡണ്ട് അത്തീഖ് ശാന്തപുരം, ശിഹാബ് തിരൂർക്കാട്, അബൂബക്കർ പെരിന്തൽമണ്ണ എന്നിവരാണ് വെൽഫെയർ പാർട്ടിക്ക് വേണ്ടി നിവേദനം നൽകിയത്.

ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രതിനിധി സമ്മേളനം തൃശ്ശൂരില്‍ പൂര്‍ത്തിയായി; ഷിബു റാവുത്തര്‍ പ്രസിഡന്റ്

തൃശ്ശൂര്‍: കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം എന്ന സന്നദ്ധ സംഘടനയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം തൃശ്ശൂരില്‍ പൂര്‍ത്തിയായി. സംസ്ഥാന പ്രസിഡന്റ് സി കെ നാസര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സംഘടനയുടെ രക്ഷാധികാരിയും മാര്‍ഗ്ഗദര്‍ശിയുമായ മെഹമൂദ് അപ്‌സര ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോര്‍ട്ട് ബേബി കെ ഫിലിപ്പോസും സാമ്പത്തിക റിപ്പോര്‍ട്ട് ആര്‍ ശാന്തകുമാറും അവതരിപ്പിച്ചു. തുടര്‍ന്ന് 2024-2026 വര്‍ഷത്തേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നല്‍കി. സംസ്ഥാന പ്രസിഡന്റായി ഷിബു റാവുത്തര്‍ കൊല്ലം, സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കാര്‍ത്തിക വൈഖ എറണാകുളം, സംസ്ഥാന ട്രഷററായി ഷോബി ഫിലിപ്പ് കാസര്‍ഗോഡ് സംസ്ഥാന കോഓര്‍ഡിനേറ്ററായി ആര്‍. ശാന്തകുമാര്‍ തിരുവനന്തപുരം സംസ്ഥാന വനിതാ ചെയര്‍ പേഴ്‌സണായി അനിതാ സുനില്‍ കൊല്ലം സംസ്ഥാന വനിത കണ്‍വീനറായി റജീനാ മാഹീന്‍ തിരുവനന്തപുരം എന്നിവരെയും, സംസ്ഥാന വൈസ് പ്രസിഡന്റുമാരായി ജിമിനി,…

അര്‍ജുനെ കണ്ടെത്താനുള്ള ശ്രമത്തില്‍ തൃപ്തിയുണ്ട്; ഇനിയെല്ലാം ദൈവത്തിന്റെ കൈയ്യില്‍: സഹോദരി

കർണാടക: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയായ അർജുനെ കണ്ടെത്താനുള്ള എട്ടാം ​ദിവസത്തെ ശ്രമവും വിഫലം. ഗാംഗാവതി പുഴയിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. കര- നാവികസേനകൾ നടത്തിവന്ന തിരച്ചിലാണ് അവസാനിപ്പിച്ചത്. ഡിങ്കി ബോട്ടുകൾ ഉപയോഗിച്ചായിരുന്നു ഇന്നത്തെ തിരച്ചിൽ നടന്നത്. ശക്തമായ മഴയെ തുടര്‍ന്ന് പുഴയിലെ നീരൊഴുക്ക് വര്‍ധിച്ചതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്. ബുധനാഴ്ച കൂടുതല്‍ യന്ത്രങ്ങളെത്തിച്ച് തിരച്ചില്‍ തുടരും.കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ പല സമയത്തും ഇന്ന് തിരച്ചിൽ നിർത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായിരുന്നു. അർജുനെ കണ്ടെത്താൻ ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിക്കാൻ ആലോചനയുണ്ട്. ഇതിനായി കരസേന മേജർ ജനറലായിരുന്ന പാലക്കാട് സ്വദേശി എം. ഇന്ദ്രബാലിന്റെ സഹായം കർണാടക സർക്കാർ തേടി. ഇപ്പോള്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ തൃപ്തരാണെന്ന് അര്‍ജുന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. അർജുനെ കണ്ടെത്തുന്നത് വരെ ഇത് തുടരണമെന്നും സൈന്യം ആവുന്നത് പോലെ ചെയ്യുന്നുണ്ടെന്നും സഹോദരി പറഞ്ഞു.

ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ നെഫ്റോ കെയർ പ്രോജക്ട് ഉദ്ഘാടനം ചെയ്തു

എടത്വ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ഡയാലിസിസിന് വിധേയരാകുന്ന വൃക്ക രോഗികളെ സഹായിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ട് നെഫ്റോ കെയർ പ്രോജക്ട് ഉദ്ഘാടനം ചെയ്തു. എടത്വ മഹാ ജൂബിലി ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചാർട്ടർ മെമ്പർ ഐ.കെ കോമളൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് കിറ്റുകളുടെ വിതരണോദ്ഘാടനം പ്രോജക്ട് കോഓർഡിനേറ്റർ ചാർട്ട് മെമ്പർ ലയൺ സിബി ജോർജ്ജ് തോട്ടയ്ക്കാട്ടു സിസ്റ്റര്‍ ലീമാ റോസ് ചീരംവേലിന് നല്‍കി നിർവഹിച്ചു. മഹാ ജൂബിലി ഹോസ്പിറ്റൽ അസിസ്റ്റൻ്റ് അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റർ റോസി നടുവിലെവീട്, സിസ്റ്റർ ജോസ് ലിൻ ഒറ്റക്കുട, സെക്രട്ടറി ഡോ ജോൺസൺ വി. ഇടിക്കുള, ലയൺ കെ ജയചന്ദ്രന്‍, ലയൺ മോഡി കന്നേൽ, ലയൺ റോണി ജോർജ്ജ്, വിൽസൻ കടുമത്ത് എന്നിവർ പ്രസംഗിച്ചു. രണ്ടാം ഘട്ട വിതരണം ഓഗസ്റ്റ്…

ടൈലറിങ് & ഗാർമെന്റ്സ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമിതി നേതാക്കൾക്ക് സ്വീകരണം നൽകി

ആലുവ: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ (FITU) വിന്റെ കീഴില്‍ പ്രവർത്തിക്കുന്ന ടൈലറിങ് & വർക്കേഴ്സ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ജില്ലാ പ്രവർത്തക സംഗമവും സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നൽകി. തൊഴിലാളികളെ മാന്യമായും ആദരവോടെയും പരിഗണിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ന്യായമായ വേതനം, സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ, സാമൂഹിക ആനുകൂല്യങ്ങൾ എന്നിവ മുഴുവൻ തൊഴിലാളികൾക്കും ലഭ്യമാക്കുമാറുള്ള പ്രവർത്തനങ്ങൾ നടത്താൻ പ്രവർത്തകർ മുന്നോട്ട് വരണമെന്നും തൊഴിലാളികളുടെ താൽപ്പര്യങ്ങൾക്കായി വാദിക്കുന്നതിലൂടെ, ന്യായമായ തൊഴിൽ സമ്പ്രദായങ്ങൾ, സാമൂഹിക നീതി, സാമ്പത്തിക സമത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ട്രേഡ് യൂണിയനുകൾ മുൻകൈ എടുക്കണമെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്ത് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഹംസ എളനാട് പ്രസ്താവിച്ചു. യൂണിയന്‍ എറണാകുളം പ്രസിഡന്റ് ജമീല സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എഫ് ഐ ടി യു എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ മുഖ്യപ്രഭാഷണം നടത്തി.…

കേരളത്തിൽ 100 കേന്ദ്രങ്ങളിൽ സോളിഡാരിറ്റി യൂത്ത് കഫേകൾ

മലപ്പുറം: കേരളത്തിൽ നൂറു കേന്ദ്രങ്ങളിൽ യൂത്ത് കഫേകൾ സംഘടിപ്പിക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്. യൂത്ത് കഫേകളുടെ സംസ്ഥാനതല പ്രഖ്യാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി കേരളത്തിലുടനീളം നടക്കുന്ന ഈ പരിപാടിയിൽ 10000 ഓളം കുടുംബങ്ങൾ സംബന്ധിക്കും. കുടുംബങ്ങളുടെ ആരോഗ്യകരമായ വികാസത്തിന് സഹായകമാവുന്ന വിവിധ സെഷനുകൾ പരിപാടിയിൽ ഉൾകൊള്ളിച്ചതായും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി.പി അധ്യക്ഷത വഹിച്ചു. യൂത്ത് കഫേ സംസ്ഥാന അസി. ഡയറക്ടർ ടി.പി. സാലിഹ്, അജ്മൽ കെ പി, അനസ് മൻസൂർ എന്നിവർ സംസാരിച്ചു. അജ്മൽ കെ.എൻ സ്വാഗതവും ഹാരിസ് പടപ്പറമ്പ് നന്ദിയും പറഞ്ഞു.