മലപ്പുറം: വലിയ പ്രതീക്ഷ നൽകിയ 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷവും മുസ്ലിങ്ങള്‍ക്കെതിരായ ആൾകൂട്ട കൊലകളും അതിക്രമങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തിൽ ഇന്ത്യയിൽ നിലനിൽക്കുന്ന കടുത്ത ഇസ്ലാമോഫോബിയക്കെതിരെ ഐക്യമുന്നണി രൂപപ്പെടണമെന്നും അതിന് സോളിഡാരിറ്റി നേതൃത്വം നൽകുമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് സി.ടി സുഹൈബ്. മലപ്പുറം മലബാർ ഹൗസിൽ നടന്ന പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത്. പി പി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി. പി സ്വാലിഹ്, എം. ഐ അനസ് മൻസൂർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ. കെ. എൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ. കെ പി സമാപനവും നിർവഹിച്ചു.
Category: KERALA
ആലപ്പുഴയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ‘കളിത്തട്ട്’ ഘടനകൾ CSR ഫണ്ടുകളും ക്രൗഡ് ഫണ്ടിംഗും ഉപയോഗിച്ച് പുനർനിർമ്മിക്കും
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വള്ളികുന്നത്തിനടുത്ത് വട്ടക്കാട് ദേവീക്ഷേത്ര പരിസരത്ത് മൂന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള ‘കളിത്തട്ട്’ നിർമിതികൾക്ക് ഏറെ പരിഹാസങ്ങൾക്കൊടുവിൽ പുതുജീവനേകാൻ ഒരുങ്ങുന്നു. 2024 ഓഗസ്റ്റിൽ കെട്ടിടങ്ങളുടെ പുനർനിർമ്മാണം ആരംഭിക്കുമെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു. യഥാർത്ഥ നിർമ്മാണ രീതികളും പരമ്പരാഗത വസ്തുക്കളും ഉപയോഗിച്ച് ഘടനകളുടെ വാസ്തുവിദ്യാ സംരക്ഷണം മലപ്പുറം ആസ്ഥാനമായുള്ള വാസ്തുവിദ്യാ സ്ഥാപനമായ ‘സ്റ്റുഡിയോ മരം’ നിർവഹിക്കും. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) സംരംഭങ്ങളിലൂടെയും ക്രൗഡ് ഫണ്ടിംഗിലൂടെയും പദ്ധതിക്ക് ധനസഹായം നൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ (ടിഡിബി) കീഴിലുള്ള ക്ഷേത്രത്തിൻ്റെ തെക്കുവശത്തും മറ്റൊന്ന് വടക്കുവശത്തും മേൽക്കൂരയും തുറന്ന വശങ്ങളും ഉള്ള വാസ്തുവിദ്യയും ചരിത്രപരവുമായ പ്രത്യേകതകളുള്ള രണ്ട് തടി നിർമ്മിതികൾ പുരാതന കാലത്ത് മാവേലിക്കരയ്ക്കും കൊല്ലത്തിനും ഇടയിൽ കാൽനടയായി യാത്ര ചെയ്തിരുന്ന സഞ്ചാരികളും വ്യാപാരികളും മറ്റുള്ളവരും ‘വിശ്രമ കേന്ദ്രങ്ങളായി’ ഉപയോഗിച്ചിരുന്നു. യാതൊരുവിധ സംരക്ഷണവുമില്ലാതെ ഈ കളിത്തട്ടുകള്‍ നശിക്കാന്‍…
ദുരന്തനിവാരണ അതിജീവനത്തിന് സർക്കാർ സംവിധാനം ശക്തിപ്പെടുത്തണം:റസാഖ് പാലേരി
മലപ്പുറം: പ്രകൃതിദുരന്തങ്ങൾ തുടർച്ചയായി നടന്ന്കൊണ്ടിരിക്കുന്ന കേരളത്തിൽ ജനങ്ങൾക്ക് പഞ്ചായത്ത് തലങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് വിദഗ്ധ പരിശീലനം നൽകി സർക്കാർ സംവിധാനം ശക്തിപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു.തിരൂർ ടി ഐ സിയിൽ സംഘടിപ്പിച്ച ടീം വെൽഫെയറിന്റെ സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്ത ഘട്ടത്തിൽ വിദഗ്ധ സംഘങ്ങളുടെ ലഭ്യതയുടെ പരിമിധി നമ്മൾ അനുഭവിക്കുന്നുണ്ട്.സേവനം ഒരു സംസ്കാരമായി കൊണ്ടുനടക്കുന്ന കേരളത്തിലെ ജനങ്ങളുടെ സന്നദ്ധതയെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ അത് നമ്മുടെ നാടിന് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി സേവന വിഭാഗം ചെയർപേഴ്സൺ പ്രേമ ജി പിഷാരടി സംസ്ഥാന ക്യാപ്റ്റൻ സാദിഖ് ഉളിയിൽ വൈസ് ക്യാപ്റ്റൻ രജിത മഞ്ചേരി സംസ്ഥാന കമ്മിറ്റി അംഗം സഫീർഷാ അശ്റഫലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു. IRW സംസ്ഥാന ജനറൽ സെകട്ടറി നൗഫൽ ശാന്തപുരത്തിൻ്റെ നേതൃത്വത്തിൽ ആണ് അഞ്ച് റൈഡുകളിൽ…
പമ്പാ ജലമേള സെപ്റ്റംബർ 14ന്; അനുസ്മരണവും ലോഗോ പ്രകാശനവും നടത്തി
തിരുവനന്തപുരം: കേരളത്തിലെ ജലമേളകൾ സാധാരണ ജനതയുടെ ജലമേളകൾ ആണെന്നും അവ നാടിന്റെ നന്മയും, സാഹോദര്യവും, സമത്വവും പരസ്പരം ബന്ധിപ്പിക്കുന്നതാണെന്നും മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. 2024 സെപ്റ്റംബർ 14ന് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്ന 66-ാംമത് കെ സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയുടെ ഭാഗമായി ഉള്ള അനുസ്മരണ സമ്മേളനവും ലോഗോ പ്രകാശനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ്മ തമ്പുരാനും കെ സി മാമ്മൻ മാപ്പിളയും സമൂഹത്തിന് മാർഗദീപങ്ങളാണെന്നും, ഭാവി തലമുറ ഇവരെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ളയ്ക്ക് നല്‍കിയാണ് മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ലോഗോ പ്രകാശനം ചെയ്തത്. വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി തോമസ് അദ്ധ്യക്ഷത വഹിച്ചു. കെസിബിസി പ്രസിഡന്റ് കർദിനാൾ ആർച്ച് ബിഷപ്പ്…
അർജുനുവേണ്ടി തിരച്ചിൽ തുടങ്ങിയിട്ട് 7 ദിവസം; കരയിൽ പരിശോധന തുടരാൻ സൈന്യത്തിൻ്റെ തീരുമാനം
കർണാടക: ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ട് 7 ദിവസമായി. ഇന്നും സൈന്യത്തിൻ്റെ മേൽനോട്ടത്തിലാണ് രക്ഷാദൗത്യം നടക്കുന്നത്. കരയിലെ മണ്ണിനടിയിൽ ലോറി ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കർണാടക സർക്കാർ പറയുന്നുണ്ടെങ്കിലും കരയില്‍ പരിശോധന തുടരാനാണ് സൈന്യത്തിൻ്റെ തീരുമാനം. ലോറി ഇവിടെ ഇല്ലെന്ന് ഉറപ്പാകുന്നത് വരെ മണ്ണ് നീക്കും. സമീപത്തെ ഗംഗാവലി നദിയിൽ വീണ മണ്ണ് മാറ്റി പരിശോധന നടത്തും. ഇന്ന് ഡീപ് സെർച്ച് മെറ്റല്‍ ഡിറ്റക്ടർ സംവിധാനങ്ങള്‍ അടക്കം കൊണ്ട് വന്നാണ് സൈന്യം പരിശോധന നടത്തുക. കരയിലെ പരിശോധന പൂർത്തിയായ ശേഷമാകും പുഴയിലെ വിശദമായ പരിശോധന. അതേസമയം, അർജുന് വേണ്ടിയുള്ള തിരച്ചില്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഡ്വ.സുഭാഷ് ചന്ദ്രനാണ് ഹർജി നല്‍കിയത്. കർണാടക സർക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ഹർജിയില്‍ പറയുന്നു. ദൗത്യം സൈന്യത്തെ…
പാർലമെന്റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തും; മലയാളി എംപിമാർക്ക് ഭീഷണി സന്ദേശവുമായി ഖാലിസ്ഥാൻ
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ ഡൽഹിയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. കേരളത്തിൽ നിന്നുള്ള സിപിഎം രാജ്യസഭാംഗങ്ങളായ വി.ശിവദാസൻ, എ.എ റഹീം എന്നിവർക്കാണ് കഴിഞ്ഞ ദിവസം രാത്രി വൈകി ഭീഷണി സന്ദേശം ലഭിക്കുന്നത്. ‘സിഖ് ഫോർ ജസ്റ്റിസ്’ എന്ന ഖാലിസ്ഥാൻ തീവ്രവാദ വിഭാഗമെന്ന് അവകാശപ്പെടുന്നവരുടെ ഭീഷണിയാണ് ലഭിച്ചത്. ഖാലിസ്ഥാന്‍ അനുകൂലമല്ലെങ്കിൽ രണ്ട് എംപിമാരും വീട്ടിലിരിക്കേണ്ടി വരുമെന്നും സന്ദേശത്തിൽ പറയുന്നു. ഇരുവരും സന്ദേശത്തെക്കുറിച്ച് ഉടൻതന്നെ ഡൽഹി പൊലീസിൽ അറിയിച്ചു. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. പൊലീസ് വീട്ടിലെത്തി വി. ശിവദാസൻ എം.പിയിൽ നിന്നും വിവരശേഖരണം തേടി. പാർലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനം നടന്ന് വൈകാതെ ഒരുകൂട്ടം യുവാക്കൾ പാർലമെന്റിനുള്ളിൽ അതിക്രമിച്ച് കയറി നിറങ്ങളുള്ള പൊടി വിതറിയ സംഭവം നടന്നിരുന്നു.…
നിപ്പ ബാധിച്ച് കോഴിക്കോട് എംസിഎച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 14കാരൻ മരിച്ചു
കോഴിക്കോട്: ഇന്ന് (ജൂലൈ 21) നിപ്പ ബാധിച്ച് കോഴിക്കോട് എം സി എച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം ജില്ലയിൽ നിന്നുള്ള 14 വയസ്സുള്ള ആൺകുട്ടി മരണപ്പെട്ടു. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണത്തിനിടെയാണ് കൗമാരക്കാരൻ മരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് മന്ത്രി പറഞ്ഞു. പൂനെ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് കൗമാരക്കാരൻ നിപ വൈറസ് ബാധിച്ച് മരിച്ചതെന്ന് സ്ഥിരീകരിച്ചത്. 2018-ല്‍ മലപ്പുറത്തും കോഴിക്കോടും നിപ്പ ബാധിച്ച് 17 പേര് മരണപ്പെട്ടിരുന്നു. കുട്ടിയുടെ ബന്ധുക്കളിൽ മൂന്നുപേരെങ്കിലും ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും, കുട്ടിയുമായി ഇടപഴകിയ മറ്റു നാലുപേർ മലപ്പുറത്തെ മഞ്ചേരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. ഉയർന്ന അപകടസാധ്യതയുള്ള കോൺടാക്റ്റഡ് വിഭാഗത്തിൽപ്പെട്ടവരിൽ നിപ ബാധയുടെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്നും അവർ പറഞ്ഞു. കുറഞ്ഞത് ഏഴ് സാമ്പിളുകളെങ്കിലും നെഗറ്റീവാണ്. സംസ്ഥാന ആരോഗ്യമന്ത്രി പരിഭ്രാന്തിക്കെതിരെ…
നിപ ലക്ഷണങ്ങളോടെ ഒരാൾ കൂടി ഐസിയുവിൽ പ്രവേശിപ്പിച്ചു; മലപ്പുറം ജില്ല അതീവ ജാഗ്രതയിൽ
മലപ്പുറം: മലപ്പുറം ജില്ലയിൽ നിപ ലക്ഷണങ്ങളോടെ ഒരാളെ കൂടി ഐസിയുവിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശിയായ 68കാരനെയാണ് നിപ ലക്ഷണങ്ങളോടെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ രോഗി ഇപ്പോൾ ഐസിയുവിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം നിപ്പ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ 14 വയസ്സുകാരൻ ഇന്ന് മരണപ്പെട്ടിരുന്നു. ഈ കുട്ടിയുമായി സമ്പർക്കം ഇല്ലാത്ത വ്യക്തിയാണ് ഇപ്പോൾ നിപ്പ ലക്ഷണങ്ങളുമായി ഐസിയുവിൽ കഴിയുന്ന 68 വയസ്സുകാരൻ. അതേ സമയം നിപ്പ ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുമായി ജില്ലാ കളക്ടർ നടത്തിയ ചർച്ചയിൽ കുട്ടിയുടെ കബറടക്കം മലപ്പുറത്ത് വച്ച് നടത്താൻ തീരുമാനിച്ചിരുന്നു. നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് മലപ്പുറം ജില്ല. സുരക്ഷയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ ആനക്കയം പാണ്ടിക്കാട് പഞ്ചായത്തുകളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ആനക്കയം പാണ്ടിക്കാട്…
98 ശതമാനം മണ്ണ് നീക്കിയിട്ടും ലോറി കണ്ടെത്താനായില്ല; തെരച്ചിൽ പുഴയിലേക്ക് മാറ്റാൻ സാധ്യത
ഷിരൂർ: കർണാടകയിലെ അങ്കോലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിലിൽ റോഡിൽ നിന്ന് 98 ശതമാനം മണ്ണ് നീക്കിയിട്ടും അർജുൻ്റെ ലോറി കണ്ടെത്താനായില്ല. എന്നാൽ, അപകടത്തിന് മിനിറ്റുകൾക്ക് മുമ്പ് അർജുൻ്റെ ലോറി കണ്ട ദൃക്സാക്ഷികളുടെ വാക്കുകൾ അനുസരിച്ച്, അർജുൻ്റെ വാഹനം റോഡിൽ നിന്ന് കൂടുതൽ അകത്തേക്ക് മൺതിട്ടയോട് ചേർന്നാണ് നിർത്തിയിരുന്നത്. ഇതനുസരിച്ച് ഇനിയും മണ്ണ് നീക്കാനുള്ള ഭാഗത്ത് റോഡിൻ്റെ ചരിവിനു സമീപം അർജുൻ്റെ വാഹനം കണ്ടേക്കുമെന്ന് ഇനിയും പ്രതീക്ഷയുണ്ട്. ഗംഗാവലി നദിയിൽ തിരച്ചിൽ നടത്താനുള്ള നാവികസേനയുടെ തീരുമാനം കാത്തിരിക്കുകയാണിപ്പോള്‍. പുഴയിലെ പരിശോധന വളരെ സങ്കീർണമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. മണ്ണിടിഞ്ഞ് റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് വീണത്. പുഴയുടെ അടിയിൽ വൻതോതിൽ മണ്ണ് വീണിട്ടുണ്ട്. നേരത്തെ നാവികസേനാ സംഘം നദിയിൽ തിരച്ചിൽ നടത്തിയിരുന്നു. എന്നാല്‍, അത് നിഷ്ഫലമായി. റോഡിലെ മണ്ണിനടിയിലാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ റോഡിൽ…
വിൻവേ മാസ്റ്ററി മേക്കേഴ്സ് ലോഗോ മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം ചെയ്തു
തിരുവനന്തപുരം: എഡ്ടെക് സ്റ്റാർട്ടപ്പ് വിൻവേ മാസ്റ്ററി മേക്കേഴ്സ് ലോഗോ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പ്രകാശനം ചെയ്തു.തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ലോഗോ പ്രകാശനം ചെയ്തത്. സംരംഭകർക്കും, വിദ്യാർത്ഥികൾക്കും, തൊഴിൽരഹിതർക്കുമായി വിഭാവനം ചെയ്ത ബിസിനസ് ക്ലാസുകൾ, ട്രെയിനിങ്ങുകൾ , ഡിജിറ്റൽമാർക്കറ്റിംഗ്, മൈൻഡ് മാസ്റ്ററി വർക്ഷോപ്പുകൾ, തൊഴിൽരഹിതരായവർക്കുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ടാലന്റ് ഉള്ളവരുടെ ടാലന്റ് പുറത്തു കൊണ്ട് വരുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവയാണ് വിൻവേ മാസ്റ്ററി മേക്കേഴ്സ് [ winway mastery makers] നൽകുന്നതെന്ന് നെക്സ്റ്റ്ജെൻ ടാലന്റ് ഹണ്ട് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ശരത്ചന്ദ്രൻ പറഞ്ഞു. നെക്സ്റ്റ്ജെൻ ടാലന്റ് ഹണ്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ ആരംഭിച്ച നൂതന സംരംഭമാണ് വിൻവേ മാസ്റ്ററി മേക്കേഴ്സ് എന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രൊഡക്ഷന്‍ കൺട്രോളർ എൻ…
