ഡോ. കെ എം അബൂബക്കർ സിജി എഡ്യൂക്കേഷൻ അവാർഡിന് അപേക്ഷിക്കാം

കോഴിക്കോട്: സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി), സ്ഥാപക പ്രസിഡണ്ടും ഭാഭാ അറ്റോമിക് റിസർച്ച് സെൻറർ ശാസ്ത്രജ്ഞനുമായിരുന്ന ഡോ. കെ എം അബൂബക്കറിന്റെ സ്മരണാർത്ഥം സിജി അവാർഡ് ഏർപ്പെടുത്തുന്നു. വിദ്യാഭ്യാസ തൊഴിൽ രംഗങ്ങളിൽ യുവജനങ്ങളെ ശാക്തീകരിക്കുന്നതിനായി നടത്തുന്ന മികച്ച സേവനം വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നത്.സാമൂഹിക നീതി, മതനിരപേക്ഷത, മാനവികത എന്നീ മൂല്യങ്ങളിൽ ഊന്നി സാമൂഹ്യ സേവനം നടത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ് ആയി ലഭിക്കുക. cigi.org/page/events എന്ന വെബ്സൈറ്റിലൂടെ 2024 സെപ്റ്റംബർ 15 വരെ അപേക്ഷ സമർപ്പിക്കാം.ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സംഘടനകൾക്കും സ്ഥാപനങ്ങൾക്കുമാണ് അവാർഡിന് അർഹത. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ശാസ്ത്രീയമായ കരിയർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി കൂടുതൽ മെച്ചപ്പെട്ട കരിയർ മേഖലകളിലേക്ക് കൈപിടിച്ചുയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഡോ. കെ എം അബൂബക്കറിന്റെ നേതൃത്വത്തിൽ സർക്കാരിതര സംഘടനയായി 28 വർഷങ്ങൾക്ക് മുമ്പ് സിജി…

മഴവിൽ ക്ലബ്ബ് ലോഞ്ചിംഗ് നടത്തി

താമരശ്ശേരി: എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നടപ്പിൽ വരുത്തുന്ന മഴവിൽ ക്ലബ് ലോഞ്ചിങ് കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ലിനീഷ് ഫ്രാൻസിസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് നിയാസ് ക്ലബ്ബ് ലോഞ്ചിംഗ് നിർവഹിച്ച് വിദ്യാർഥികളുമായി സംവദിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അബ്ദുൽ ജബ്ബാർ സഖാഫി ക്ലബ്ബ് അംഗങ്ങളെ പ്രഖ്യാപിച്ചു. ഖുർആൻ ക്ലബ്ബ്, ഹദീസ് ക്ലബ്ബ്, ഫിഖ്ഹ് ക്ലബ്ബ്, അറബിക് ക്ലബ്ബ് തുടങ്ങിയ വ്യത്യസ്ത വിംഗുകൾക്കും തുടക്കം കുറിച്ചു. മഴവിൽ ക്ലബ് ചീഫ് കോഡിനേറ്റർ ആയി പത്താം ക്ലാസ് വിദ്യാർഥി അൻഫിൽ തെരഞ്ഞെടുക്കപ്പെട്ടു. അസ്മിൽ സൈൻ, മുഹമ്മദ് ഹാനി നുഹാസി, മുഹമ്മദ് ബാദുഷ, സുഹൈൽ സി കെ എന്നിവരാണ് അസിസ്റ്റന്റ് കോഡിനേറ്റർമാർ. ഓരോ ക്ലാസുകളിൽ നിന്ന് ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും തിരഞ്ഞെടുത്തു. അബ്ദുനാസർ ഹിശാമി അധ്യക്ഷത…

വയനാട് ഉരുള്‍ പൊട്ടല്‍: പുനരധിവാസത്തിന് 2000 കോടി രൂപ കേന്ദ്രസഹായം ആവശ്യപ്പെട്ട് കേരളം

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ 2000 കോടി രൂപയുടെ ധനസഹായം ആവശ്യപ്പെട്ടു. തിങ്കളാഴ്ച ന്യൂഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിൻ്റെ അഭ്യർത്ഥന അനുകൂലമായി പരിഗണിക്കണമെന്ന് മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മേഖലയുടെയും ജനജീവിതത്തിൻ്റെയും പുനർനിർമ്മാണത്തിനായി പ്രതീക്ഷിക്കുന്ന തുകയും നഷ്‌ടങ്ങളുടെ പ്രാഥമിക റിപ്പോർട്ടും അദ്ദേഹം ഇതിനകം പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. “കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശപ്രകാരം സംസ്ഥാനം ആഭ്യന്തര മന്ത്രാലയത്തിലെ ദുരന്തനിവാരണ വിഭാഗത്തിന് 2,000 കോടി രൂപയുടെ ധനസഹായത്തിനായി കൂടുതൽ വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ പദ്ധതി പ്രകാരം വയനാട് ഉരുൾപൊട്ടൽ എൽ 3 ലെവൽ ദുരന്തമായി പ്രഖ്യാപിക്കാൻ ഞങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു,” റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ദേശീയ ദുരന്ത പ്രതികരണ പദ്ധതി പ്രകാരം, വൻതോതിലുള്ള ദുരന്തങ്ങൾ…

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 65-ാമത് ജന്മദിനം ഇന്ന്

തിരുവല്ല: മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 65-ാംമത് ജന്മദിനം ഇന്ന്. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ ആയി ഉയർത്തപെട്ടതിന് ശേഷം ഉള്ള ആദ്യ ജന്മ ദിനം കൂടിയാണ് ഇന്ന്. പത്തനംതിട്ട ജില്ലയിലെ റാന്നി കീക്കൊഴൂർ ഗ്രാമത്തിൽ കൈതപ്പതാലിൽ (ഒറേത്ത്) കുടുംബത്തിലെ മത്തായി മത്തായിയുടെയും മേരിക്കുട്ടി മത്തായിയുടെയും ഏഴു മക്കളിൽ ആറാമനായി ജനിച്ച സാമുവൽ മാത്യു ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, അടുത്ത ആറ് വർഷം, ദരിദ്രരെ സേവിക്കുന്നതിനും ഉത്തരേന്ത്യയിൽ ദൈവസ്നേഹത്തിൻ്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി ജീവിതം സമർപ്പിച്ചു. 1987-ൽ ദൈവശാസ്ത്രത്തിൽ ബിരുദവും 1992- ൽ ബിരുദാനന്തര ബിരുദവും 2007-ൽ ഡോക്റേറ്റും നേടി.1993 മുതൽ 2003 വരെ സെൻ്റ് ഇഗ്നേഷ്യസ് തിയോളജിക്കൽ സെമിനാരിയുടെ സ്ഥാപക പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു. 1997-ൽ ഡീക്കനായും 2003-ൽ ഭാഗ്യ സ്മരണീയനായ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തയിൽ നിന്നും കശീശാ പട്ടവും…

റെമെഡിയൽ ട്രൈനർ; സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കാരന്തൂർ: പഠന പ്രയാസങ്ങൾ, പെരുമാറ്റ വൈകല്യങ്ങൾ തുടങ്ങിയവ നേരിടുന്ന കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാനും പഠനത്തിലും കരിയറിലും മുന്നേറാൻ അവരെ സഹായിക്കാനും താല്പര്യമുള്ളവർക്കായി മർകസ് ഇഹ്റാം സംഘടിപ്പിക്കുന്ന അക്കാദമിക് ബാക്ക് വേഡ്നെസ്സ് ട്രൈനേഴ്സ് ട്രൈനിംഗ് (എബിടിടി) സെപ്തംബർ ബാച്ചിലേക്ക്ക്ക് അഡ്മിഷൻ ആരംഭിച്ചു. പഠന പ്രയാസങ്ങൾ, പഠനത്തിലെ പിന്നാക്കാവസ്ഥ, പെരുമാറ്റ ദൂഷ്യങ്ങൾ തുടങ്ങിയവ ശാസ്ത്രീയമായി കണ്ടെത്തുകയും അവ പരിഹരിക്കുകയും ചെയ്യുന്നതിനുള്ള പ്രായോഗിക പരിശീലനമാണ് കോഴ്സിൽ നൽകുക. പ്രഗത്ഭരായ ട്രൈനേഴ്സും മന:ശാസ്ത്ര വിദഗ്ധരും നേതൃത്വം നൽകുന്ന ഈ കോഴ്സിൻ്റെ കാലാവധി മൂന്നു മാസമാണ്. ഓഫ് ലൈൻ ഓൺലൈൻ ബാച്ചുകളിൽ രക്ഷിതാക്കൾ, അദ്ധ്യാപകർ, ഉസ്താദുമാർ, വീട്ടമ്മമാർ, ഗ്രാജ്വറ്റ് ലെവൽ വിദ്യാർഥികൾ തുടങ്ങിയവർക്കാണ് പ്രവേശനം നൽകുക. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും 8714141122, 8891000166 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

കോളേജുകളുടെ റാങ്കിംഗ് മെച്ചപ്പെടുത്തൽ: സിജി എക്സലൻസ് മീറ്റ് സംഘടിപ്പിച്ചു

കോഴിക്കോട്: നാഷണൽ അക്രഡിറ്റേഷൻ & അസസ്സ്മെൻ്റ് കൗൺസിൽ (NAAC), നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ്ങ് ഫ്രെയിംവർക്ക് (NIRF) എന്നീ ദേശീയ ഏജൻസികളുടെ അക്രെഡിറ്റേഷനുമായി ബന്ധപ്പെട്ട് സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) കോളേജ് പ്രിൻസിപ്പാൾ മാരുടെയും മാനേജർമാരുടെയും മീറ്റ് സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും പുതിയ കോഴ്സുകൾ ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളും യോഗം ചർച്ച ചെയ്തു. 2024 ആഗസ്റ്റ് 26 ന് കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച് സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് ഡോ.എ ബി മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ.ഇസ്ഡ് എ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. വിവിധ കോളേജുകളിൽ നിന്നുള്ള പ്രിൻസിപ്പൽമാർ, മാനേജർ, IQAC കോഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.കോളേജുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കോളേജുകൾക്ക് മികച്ച റാങ്ക് കരസ്ഥമാക്കുന്നതിനായി കൂട്ടായ പരിശ്രമം തുടരാൻ സംഗമം തീരുമാനിച്ചു. ഡോ. ടി കെ മഖ്ബൂൽ…

സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധത്തിലൂടെ ശാക്തീകരണം നല്‍കുന്ന ‘ധീരം’ പദ്ധതിക്ക് സ്വീകാര്യത വര്‍ദ്ധിക്കുന്നു

കൊച്ചി: സ്തീകള്‍ക്ക് ആക്രമണങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യകളാൽ സ്ത്രീകളെയും പെൺകുട്ടികളെയും സജ്ജരാക്കേണ്ടതിൻ്റെ ആവശ്യകത മുന്നില്‍ കണ്ട് കുടുംബശ്രീയും സ്‌പോർട്‌സ് കേരള ഫൗണ്ടേഷനും ചേർന്ന് ‘ധീരം’ എന്ന പേരിൽ ഒരു സംയുക്ത പദ്ധതി ആരംഭിച്ചു. അത് സ്വയം പ്രതിരോധത്തിലൂടെയും ആത്മവിശ്വാസം വളർത്തുന്നതിലൂടെയും സ്ത്രീകളെ ശാക്തീകരിക്കാൻ വിഭാവനം ചെയ്യുന്നു. പദ്ധതി ആരംഭിച്ച് രണ്ട് വർഷം പിന്നിടുമ്പോള്‍, സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകളുമായി ബന്ധപ്പെട്ട സ്ത്രീകളുമായി ധീരം സം‌യോജിപ്പിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 332 സ്ത്രീകൾ വിവിധ സ്വയം പ്രതിരോധ സാങ്കേതിക വിദ്യകളിൽ പരിശീലനം നേടിയിട്ടുണ്ടെന്ന് പദ്ധതിയുടെ കോ-ഓർഡിനേറ്റർ ജി പ്രീത പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി വിഭാവനം ചെയ്തതെന്ന് അവർ പറഞ്ഞു. “ആദ്യഘട്ടത്തിൽ, കരാട്ടെ, തായ്‌ക്വാൻഡോ, ജൂഡോ, കളരിപ്പയറ്റ് തുടങ്ങിയ ഒന്നോ അതിലധികമോ ആയോധന കലകളിൽ മുൻകൂർ പരിശീലനം നേടിയ രണ്ടു വനിതകളെ വീതം എല്ലാ…

പാർപ്പിടവും കൂട്ടുകാരും നാട്ടുകാരും നഷ്ടപ്പെട്ട അശ്വിന് കൈത്താങ്ങായി സുമനസ്സുകൾ

എടത്വ: ദുരന്തങ്ങൾ ഓരോന്നും വേട്ടയാടിയെങ്കിലും അശ്വിന്റെ നേഴ്സിങ്ങ് പഠനമെന്ന സ്വപ്നം ഇനി യാഥാർത്ഥ്യമാകും.നടുക്കുന്ന ഓർമ്മകൾ അവർ പങ്കുവെച്ചപ്പോൾ ഏവരുടെയും കണ്ണ് ഈറനണിഞ്ഞു. 2022 ൽ പ്ലസ് ടു പരീക്ഷ വിജയിച്ച മേപ്പാടി സ്വദേശിയായ അശ്വിൻ അതേ വർഷം തന്നെ നേഴ്സിങ്ങ് പഠനത്തിന് വേണ്ടി ബാഗ്ളൂരിൽ ഉള്ള ഒരു നഴ്സിങ്ങ് കോളജിൽ അഡ്മിഷൻ എടുത്തിരുന്നു.എന്നാല്‍ കോളജിൽ പോകുന്നതിന്റെ ഒരുക്കങ്ങക്കായി ബന്ധുവിനോടോപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോൾ അപകടത്തിൽപെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ചികിത്സയിൽ ആയതിനാൽ കോളജിൽ പോകാൻ സാധിച്ചില്ല.തോട്ടം തൊഴിലാളികളായ മണികണ്ഠന്റെയും സജനയുടെയും രണ്ടാമത്തെ മകനാണ് അശ്വിൻ. ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും മകന്റെ പഠനത്തിന് വേണ്ടി ശേഖരിച്ച് വെച്ചിരുന്ന തുക 20000 രൂപ കോളജിൽ അഡ്മിഷൻ എടുക്കാൻ അടച്ചെങ്കിലും അത് നഷ്ടമായി. അപകട വിവരം പറഞ്ഞിട്ടും അത് മടക്കി കൊടുക്കാൻ കോളജ് അധികൃതര്‍ തയ്യാറായില്ല. ഈ വർഷം അഡ്മിഷൻ എടുക്കാൻ മറ്റൊരു…

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആറൻമുളയിൽ ഇന്ന് അഷ്ടമി രോഹിണി വള്ളസദ്യ നടക്കും

ഇന്ന് അഷ്ടമി രോഹിണി. പിറന്നാൾ ദിനത്തിൽ ഉണ്ണി കണ്ണനെ കാണാൻ പതിനായിരങ്ങളാണ് ​ഗുരുവായൂരിലേക്ക് ഒഴുകുന്നത്. കൂടാതെ ചരിത്രപ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. രാവിലെ 11 ന് തുടങ്ങുന്ന സദ്യയിൽ പള്ളിയോട കരക്കാരും ഭക്തരും ഉൾപ്പെടെ നിരവധിപേർ പങ്കെടുക്കും. ആറൻമുള ശ്രീകൃഷ്ണ ക്ഷേത്രത്തിലും ഇന്ന് വിശേഷാൽ പൂജ ഉൾപ്പെടെയുള്ള പരിപാടികൾ നടക്കും. ക്ഷേത്ര ആനക്കൊട്ടിലിൽ കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി ഭഗവാന് സദ്യ സമർപ്പിക്കും. 52 കരകളിലെ കരനാഥന്മാരടക്കം അര ലക്ഷം പേരോളം അഷ്ടമരോഹിണി സദ്യയിൽ പങ്കുചേരും. ആനക്കൊട്ടിലിന്റെ വടക്കുവശം മുതൽ പടിഞ്ഞാറേ തിരുമുറ്റത്ത് യക്ഷിയമ്പലംവരെയുള്ള സ്ഥലം 52 കരനാഥന്മാർക്ക് ഭക്ഷണം വിളമ്പും. കഴിഞ്ഞ മൂന്ന് വർഷമായി വള്ളസദ്യയൊരുക്കിയ സി.കെ ഹരിശ്ചന്ദ്രനാണ് ഇത്തവണയും പാചകം ചെയ്യുന്നത്. 250 പറ അരിയുടെ സദ്യയാണ് തയ്യാറാക്കുന്നത്. 44 കൂട്ടം വിഭവങ്ങളാണ് തയ്യാറാക്കുന്നത്. 75 പാചകക്കാർ ഉൾപ്പടെ 350-ലേറെ പേരും ചേർന്നാണ്…

‘ജനങ്ങളെ കേൾക്കുന്നു’: വെൽഫെയർ പാർട്ടി ഭവന സന്ദർശന പരിപാടിക്ക് തുടക്കം കുറിച്ചു

മലപ്പുറം : വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന ഭവന സന്ദർശന പരിപാടിയുടെ ഭാഗമായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി കീഴുപറമ്പിലെ രണ്ടാം വാർഡിലെ വീടുകൾ സന്ദർശിച്ച് തുടക്കം കുറിച്ചു. ‘ജനങ്ങളെ കേൾക്കുന്നു’ എന്ന ജനസമ്പർക്ക പരിപാടികളുടെ ഭാഗമായാണ് ഇന്നും നാളെയും മറ്റെന്നാളുമായി (ആഗസ്റ്റ് 24, 25, 26) ഭവന സന്ദർശന പരിപാടി വെൽഫെയർ പാർട്ടി നടത്തുന്നത്. ജില്ലയിലെ എല്ലാ പ്രാദേശിക ഘടകങ്ങളിലും പരിപാടി നടക്കും. ദേശീയ – സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങൾ, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികൾ, പ്രാദേശിക വികസനം. തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം.ദലിത് – ആദിവാസി – പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാവകാശങ്ങൾ, കേരളത്തിന്റെ സാമൂഹിക ഘടനയെ വിഷലിപ്തമാക്കുന്ന സംഘപരിവാർ നീക്കങ്ങൾ,സംവരണം അട്ടിമറി,സ്ത്രീ സുരക്ഷ, തുടങ്ങിയ വിഷയങ്ങളിൽ നേതാക്കളും പ്രവർത്തകരും ജനങ്ങളുമായി സംവദിക്കും. പാർട്ടി ജനപ്രതിനിധികൾ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ദുരിത…