ഫാ. ഡോ. സി.ഒ. വറുഗ്ഗീസിൻറെ സംസ്കാര ശുശ്രൂഷകൾ ജൂലൈ 7 – 8 തീയതികളിൽ ഹൂസ്റ്റണിൽ

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകരിൽ പ്രമുഖനായ ബഹുമാനപ്പെട്ട ഡോ.സി.ഒ. വറുഗ്ഗീസ് അച്ചൻറെ സംസ്കാര ശുശ്രൂഷകൾ ജൂലൈ 7 – 8 (വ്യാഴം, വെള്ളി) തീയതികളിൽ ഹൂസ്റ്റണിൽ നടക്കും. നോർത്ത് -ഈസ്ററ് അമേരിക്കൻ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ സഖറിയ മാർ നിക്കോളാവോസ് മെത്രാപോലീത്ത ശുശ്രൂഷകൾക്ക് പ്രധാന കാർമികത്വം വഹിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ മുഴുവൻ വൈദീകരും ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തുവരുന്നു. ജൂലൈ -7 ന് (വ്യാഴം) വൈകിട്ട് നാല് മണിമുതൽ ഒൻപത് മണിവരെ ഹൂസ്റ്റൺ സെൻറ് തോമസ് ഓർത്തോഡോക്സ് കത്തീണ്ട്രൽ ദേവാലയത്തിൽ (2411 5th St, Stafford, TX 77477) വിശ്വാസികൾക്കും പൊതുജനങ്ങൾക്കുമായി പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്. ജൂലൈ 8 – ന് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ഹൂസ്റ്റൺ സെൻറ് സ്റ്റീഫൻസ് ഓർത്തോഡോക്സ് ദേവാലയത്തിൽ (13133…

വീണ ആശിഷ് (42) ഡിട്രോയിറ്റിൽ നിര്യാതയായി

ഡിട്രോയിറ്റ്: വാളക്കുഴി നെയ്തെതിൽ ആശിഷ് തോമസിന്റെ ഭാര്യ വീണാ ആശിഷ് 42 ഡിട്രോയിറ്റിൽ നിര്യാതയായി. ഹൃദ്രോഗത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. ഐ ടി ഉദ്യോഗസ്ഥയായിരുന്നു. വട്ടേക്കാടു കൊടുകുളഞ്ഞി ജോണ് ജോസഫിന്റെയും പരേതയായ സൂസി ജോസഫിന്റെയും മകളാണ് .ഒരു മാസം മുൻപ് ഡാളസ്സ് മ സ്‌ക്‌റ്റിൽ ഹൃദ്‌രോഗത്തെ തുടർന്നു അന്തരിച്ച സാമുവേൽ ജോസഫ് 51 (വിനു) ആണ് ഏക സഹോദരൻ . മകൾ: അബീഗയിൽ ഡിട്രോയിറ്റ് മാർത്തോമാ ചർച് അംഗമാണ്. സംസ്കാരം പിന്നീട്.

ഫാ. ഡോ. സി.ഒ. വറുഗ്ഗീസ് കാലം ചെയ്തു

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകരിൽ പ്രമുഖനായ ബഹുമാനപ്പെട്ട ഡോ.സി.ഒ. വറുഗ്ഗീസ് അച്ചൻ ഇന്ന് രാവിലെ 11.30 ന് സഹോദരൻ വെർജീനിയയിലുള്ള സഹോദരൻ ബേബികുട്ടിയുടെ വസതിയിൽ നിര്യാതനായി. ഏതാനും മാസങ്ങളായി വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 1936 ഏപ്രിൽ 23ന് തുമ്പമണ്ണിൽ ചക്കിട്ടടത്ത് കുടുംബത്തിൽ വറുഗ്ഗീസ് ഉമ്മൻറെയും ശ്രീമതി തങ്കമ്മയുടെയും മകനായാണ് വറുഗ്ഗീസ് ജനിച്ചത്. യോഹന്നാൻ, ഏലിയാമ്മ, മാത്യു, മേരിക്കുട്ടി, തോമസ്, ആനി എന്നിവരാണ് സഹോദരങ്ങൾ. കോട്ടയം കാതോലിക്കേറ്റ് കോളേജ് (ബി.എസ്.സി.), ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി, കോട്ടയം (ജി.എസ്.ടി.), യൂണിയൻ സെമിനാരി, ന്യൂയോർക്ക് (എസ്.ടി.എം.), സെൻറ് വ്ളാഡിമിർ സെമിനാരി, ഡ്യൂക്ക് യൂണിവേഴ്സിറ്റി (എം.ആർ.ഇ), കോർപ്പസ് ക്രിസ്റ്റി സ്റ്റേറ്റ് യൂണിവേഴ്സിറ്റി (എം.എസ്), ടെക്സസ് സതേൺ യൂണിവേഴ്സിറ്റി ( Ed.D) എന്നീവ നേടി. 1957-ൽ ഭാഗ്യ സ്മരണാർഹനായ ഡാനിയേൽ മാർ…

എ.വി. എബ്രഹാമിന്റെ (എബി) സംസ്കാരം 27ന് തിങ്കളാഴ്ച

ഹ്യൂസ്റ്റൺ : ഹൂസ്റ്റൺ സെൻറ് മേരിസ് മലങ്കര യാക്കോബായ സുറിയാനി പള്ളി സീനിയർ അംഗമായിരുന്ന എ.വി എബ്രഹാം എടപ്പാ ട്ടിൻറെ (എബി) ഭൗതികശരീരം സെൻറ് മേരീസ് പള്ളിയിൽ (4637 W Orem dr, Houston, TX 77045) 26ന് ഞായറാഴ്ച വൈകുന്നേരം 5 മുതൽ 8:30 വരെ പൊതുദർശനത്തിന് വെക്കുന്നതാണ്. 27 തിങ്കളാഴ്ച രാവിലെ 9 ന് ദേവാലയത്തിൽ വെച്ച് അഭിവന്ദ്യ യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടത്തുന്ന ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് ഫോറസ്റ്റ് പാർക്ക് (12800 westheimer Rd, Houston, TX 77077) സെമിത്തേരിയിൽ സംസ്കാരവും നടത്തും. കോതമംഗലം പോത്താനിക്കാട് എടപ്പാട്ട് പരേതരായ മാത്യുവിൻറെയും സൂസൻറെയും മകനാണ്. ഭാര്യ ലൗലി എബ്രഹാം കടക്കനാട് പുതുശ്ശേരിൽ കുളങ്ങാട്ടിൽ കുടുംബാംഗം. മക്കൾ: ജയ്സൺ എബ്രഹാം, ജാനിസ് ജോസഫ്. മരുമകൻ: റെജി ജോസഫ്. കൊച്ചുമക്കൾ: നിക്കോളസ്,…

എ.വി. എബ്രഹാം എടപ്പാട്ട് (എബി) ഹ്യൂസ്റ്റണിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ: കോതമംഗലം പോത്താനിക്കാട് എടപ്പാട്ട് പരേതരായ മാത്യു വർക്കിയുടെയും സൂസൻ വർക്കിയുടെയും മകൻ എ.വി. എബ്രഹാം (എബി – 76) ഷുഗർലാൻഡിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ലൗലി എബ്രഹാം കടക്കനാട് പുതുശ്ശേരിൽ കുളങ്ങാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജയ്സൺ എബ്രഹാം, ജാനിസ് ജോസഫ്. മരുമകൻ: റെജി ജോസഫ്. കൊച്ചുമക്കൾ: നിക്കോളസ്, ഒലീവിയ. പരേതൻ ഹൂസ്റ്റൺ സെന്റ് മേരിസ് മലങ്കര യാക്കോബായ സുറിയാനി പള്ളി മുതിര്‍ന്ന അംഗമാണ്.

ചിന്നമ്മ ജോസഫ് ഇടത്തിൽ നിര്യാതയായി

കോട്ടയം കുറവിലങ്ങാട് വയലാ ഇടത്തിൽ ജോസഫിൻറെ ഭാര്യ ചിന്നമ്മ ജോസഫ് വാർധക്യസഹജമായ കാരണങ്ങളാൽ ജൂൺ 16 വ്യാഴാഴ്ച രാവിലെ നിര്യാതയായി. 80 വയസായിരുന്നു. സംസ്കാരച്ചടങ്ങുകൾ ജൂൺ 19 ഞായാറാഴ്ച വയല കുറവിലങ്ങാട് സെയിന്റ് ജോർജ് കാതോലിക്കാ ദേവാലയത്തിലെ വച്ച് നടത്തപ്പെടും, സി പി എ യും ബാങ്കറുമായ ബാബു ജോസഫ് (റിവർ വേൽ, ന്യൂജേഴ്സി) മകനാണ്. ജോയ് ജോസഫ് (വയലാ), ബാബു ജോസഫ് (സി പി എ) ന്യൂജേഴ്‌സി), ജോഷി ജോസഫ് (കാളികാവ്) സൂസൻ ജോസഫ് (യൂ കെ) എന്നിവർ മക്കളാണ്, മരുമക്കൾ ടെസ്സി,റൂബി,എൽസി, രാജു.

ജോൺ മാത്യു (സജി) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: മാരാമൺ അമ്പലത്തിങ്കൽ പരേതനായ എ.എം. ജോണിന്റെയും ഏലിയാമ്മ ജോണിൻറെയും മകൻ ജോൺ മാത്യു (സജി 52) നിര്യാതനായി. സംസ്കാരം 22ന് ബുധനാഴ്ച മാരാമൺ മാർത്തോമാ പള്ളിയിൽ. ഭാര്യ ലൗസി വർഗീസ് തിരുവല്ല പാരുപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: സ്നേഹ എൽസാ മാത്യു, സ്വരൂപ് ജോൺ മാത്യു.

ജോളി എബ്രഹാം ഡാളസിൽ നിര്യാതയായി

ഡാളസ്:പള്ളം കണ്ണംപുറത്തു ജോളി എബ്രഹാം (70) ഡാളസിൽ നിര്യാതയായി. മല്ലപ്പള്ളി മുതുത്തോട്ടത്തിൽ പരേതരായ എം സി ജോസഫിന്റെയും അന്നാമ്മ ജോസഫിന്റെയും മകളാണ് . സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ്. ഭർത്താവ്: എബ്രഹാം കെ വർക്കി. മക്കൾ: റോഷൻ, ഷാരൻ, ഷെറിൻ. മരുമക്കൾ: റഷ്മി, ഡോ. വിമൽ ജോർജ്, അരുൺ തോമസ് (എല്ലാവരും യു‌എസ്‌എ). സംസ്കാരം ശനിയാഴച രാവിലെ 11 ന് ടാരന്റിന്‍ ജാക്‌സൺ മോർറോ ഫ്യൂണറൽ ഹോമിൽ (2525 സെൻട്രൽ എക്സ്പ്രസ്സ് വേ, അലൻ ) വെച്ചു നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക്: റോഷൻ എബ്രഹാം 704 219 0134.

റവ. ഡീക്കൻ ടി.എസ് വർഗീസിൻറെ മൃതസംസ്കാരം 18ന് ശനിയാഴ്ച

ഹ്യൂസ്റ്റൺ. ഹൂസ്റ്റൺ സെൻറ് മേരിസ് മലങ്കര യാക്കോബായ സുറിയാനി ദേവാലയ സ്ഥാപകാംഗമായിരുന്ന ദിവംഗതനായ ഡീക്കൻ ടി. എസ് വർഗീസിൻറെ ഭൗതിക ശരീരം 17ന് വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ9 വരെ സെന്റ് മേരീസ് മലങ്കര യാക്കോബായ പള്ളിയിൽ (4637 W Orem dr, Houston, TX 77045)പൊതുദർശനത്തിന് വയ്ക്കുന്നതാണ്. 18ന് ശനിയാഴ്ച രാവിലെ 8:30 ന് ദേവാലയത്തിൽ വെച്ച് അഭിവന്ദ്യ യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടത്തുന്ന ശുശ്രൂഷകൾക്ക് ശേഷം ഒരു മണിക്ക് Earthman Resthaven സെമിത്തേരിയിൽ(13102 North Freeway (I 45),Houston, TX 77060)സംസ്കാരവും നടത്തും. പത്തനംതിട്ട ഓമല്ലൂർ ചീക്കനാൽ താഴേതില്‍ സാമുവേലിൻറെയും മേരിക്കുട്ടിയുടെയും മകനാണ്. ഭാര്യ. ഗ്രേസി വർഗീസ് തിരുവല്ല പുല്ലാട് കൈപിലാലിൽ കുടുംബാംഗമാണ്. മക്കൾ. വിജി, സിൽവി, സിബിൽ. സഹോദരങ്ങൾ: ടി.എസ് സാമുവേല്‍ (ഇന്ത്യന്‍ പാര്‍ലമെന്റ് മുന്‍ സുരക്ഷാ മേധാവി), എ.…

രത്നസ്വാമി തമിൾ സെൽവൻ അന്തരിച്ചു

ഫിലാഡൽഫിയ: രത്നസ്വാമി തമിൾ സെൽവൻ ഫിലാഡൽഫിയയിൽ അന്തരിച്ചു. പോളിൻ മേരി യുടെയും രത്നസ്വാമി എം ആർ ഇ യുടെയും സീമന്ത പുത്രനാണ്. മുംബൈ മുലൻഡിൽ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റൻഡ് ജനറൽ മാനേജർ ആയി പ്രവർത്തിച്ചിട്ടുണ്ട്. തൊഴിൽ വിരമിച്ചതിനു ശേഷം ഹോംഗ് കോങ്ങ് , യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. പൊതു ദർശനം ജൂൺ 14 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പെൻസിൽവാനിയ റൈഡൽ സെയിൻറ്റ് ഹിലാരി പോയിട്ടേഴ്‌സ് ചർച്ചിൽ വച്ച് നടത്തപ്പെടും. തുടർന്ന് സംസ്കാരം ബെൻസേലം റിസറൿഷൻ സെമിത്തേരിയിൽ 10 മണിക്ക് നടക്കും. മേഴ്‌സി തമിൾ സെൽവൻ ആണ് ഭാര്യ. പ്രിയ ആൻറ്റണി, പ്രവീൺ സെൽവൻ (ടിഷ) എന്നിവർ മക്കളാണ്. കൊച്ചുമക്കൾ ഇവാൻ, ടിയാര, അമേലിയ, എലിയോട്ട്. പൂംകുഴലി (തനരാജ്), സുന്ദർ (ഹിൽഡ), ആർ ഇളങ്കോ (അനിത) എന്നിവർ സഹോദരങ്ങളാണ്.