കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്‌റ്റന്റിനെ വിജിലന്‍സ് പിടികൂടി

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലന്‍സ് പിടികൂടി. തൃശ്ശൂര്‍ ആറങ്ങോട്ടുകര വില്ലേജ് അസിസ്റ്റന്റ് അയ്യപ്പനാണ് വിജിലന്‍സിന്റെ പിടിയിലായത്. പാലക്കാട് ജില്ല പട്ടാമ്പി വില്ലേജിലെ പൂവത്തിങ്കല്‍ അബ്ദുള്ളക്കുട്ടി (49) നൽകിയ പരാതിയെ തുടർന്നാണ് വിജിലന്‍സിന്റെ നടപടി. അബ്ദുള്ളക്കുട്ടിയുടെ പേരിലുള്ള ഭൂമിയുടെ കൈവശാവകാശ രേഖ ആവശ്യപ്പെട്ട് വില്ലേജ് ഓഫീസിലെത്തിയപ്പോൾ വില്ലേജ് അസിസ്റ്റന്റ് 5000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ വിവരം അബ്ദുള്ളക്കുട്ടി വിജിലൻസ് ഡിവൈഎസ്പി ജിം പോളിനെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് ഫിനോൾഫ്‌തലിൻ പുരട്ടിയ നോട്ട് അബ്‌ദുള്ളക്കുട്ടിക്ക് നല്‍കി. ആ നോട്ടുകള്‍ അബ്ദുള്ളക്കുട്ടി അയ്യപ്പന് നല്‍കുകയും അയ്യപ്പന്‍ അതു വാങ്ങിയ നിമിഷം ഒളിച്ചു നിന്നിരുന്ന വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടുകയും ചെയ്തു. ഡിവൈഎസ്‌പി ജിം പോൾ സി ജി, ഇൻസ്‌പെക്‌ടർ പ്രദീപ്‌ കുമാർ, ജിഎസ്‌ഐമാരായ പീറ്റര്‍ പി ഐ, ജയകുമാർ, സിപിഒമാരായ വിബീഷ്, സൈജു സോമൻ, സിബിൻ, സന്ധ്യ,…

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ പിഎച്ച്ഡി വ്യാജമാണെന്ന് കെ എസ് യു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേഷ്ടാവ് രതീഷ് കാളിയാടന്റെ പിഎച്ച്ഡി തീസിസ് കോപ്പിയടിച്ചതാണെന്ന ഗുരുതര ആരോപണവുമായി കെഎസ്‌യു രംഗത്ത്. വിഷയത്തിലെ പേപ്പർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അസം സർവകലാശാലയ്ക്കും മറ്റൊരാളുടെ പേപ്പർ കോപ്പിയടിച്ചതിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും പരാതി നൽകി. രതീഷ് കാളിയാടന്റെ തീസിസ് 85% കോപ്പിയടിച്ചതാണെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ആരോപണത്തിനെതിരെ കേസ് കൊടുത്ത രതീഷ് കാളിയാടൻ, കെഎസ്‌യു തെറ്റായ ആരോപണം ഉന്നയിച്ചുവെന്ന് മാത്രമാണ് പറഞ്ഞതെന്നും, തീസിസിനെക്കുറിച്ച് വ്യക്തമാക്കുന്നില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. വിഷയത്തിൽ അസം സർവകലാശാലയിൽ നിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ക്രിമിനൽ കുറ്റമാണ് നടന്നിരിക്കുന്നത്. പരാതി നൽകിയിട്ടുണ്ടെങ്കിലും പ്രതിപക്ഷത്തിന്‍റെ പരാതികളോട് പൊലീസിന് അവഗണനയാണെന്നും അലോഷ്യസ് കൂട്ടിച്ചേർത്തു. മിനിമം വർഷം വേണം ഗവേഷണം…

പ്ലസ് വൺ സീറ്റ് പ്രശ്നം മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ നെറികേട് : നാസർ കീഴുപറമ്പ്

മലപ്പുറം : മലബാർ പ്ലസ് വണ്ണിന് സീറ്റില്ലാത്തതിന്റ പേരിൽ നടക്കുന്ന സമരങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവന രാഷ്ട്രീയ നെറികേടാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് കുറ്റപ്പെടുത്തി. മലബാറിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് പോലും പ്ലസ്സ്‌വണ്ണിന് സീറ്റ് ലഭിച്ചിട്ടില്ല. ഇതിന് പരിഹാരം കാണാൻ കഴിയാത്ത മന്ത്രി തന്റെ കഴിവ്‌കേട് മലപ്പുറത്തെ ജനങ്ങളുടെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണ്. ഇത് തിരിച്ചറിയാനുള്ള സാമാന്യബുദ്ധി ഇവിടെത്തെ ജനങ്ങൾക്കുണ്ട് എന്ന് മന്ത്രിയും ഭരണകൂടവും മനസ്സിലാക്കണമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ പറഞ്ഞു. ആരിഫ് ചുണ്ടയിൽ സെക്രട്ടറി, വെൽഫെയർ പാർട്ടി മലപ്പുറം.

സംസ്ഥാനത്തെ 11 ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണമെന്ന് ഐഎംഡി

ഇടുക്കി: ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) കേരളത്തിന്റെ പല ജില്ലകളിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അറിയിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് ഇടുക്കി ജില്ലാ കലക്‌ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാതല മഴക്കാല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്‌ടര്‍. അടിയന്തര സാഹചര്യം നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേന ജില്ലയിലെത്തിയിട്ടുണ്ട്. സബ്…

കേരള തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന പരാമര്‍ശം വിവാദമാക്കിയത് മോദി-പിണറായി അവിശുദ്ധ കൂട്ടുകെട്ടാണെന്ന് ഹൈബി ഈഡന്‍

എറണാകുളം : തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെ ഹൈബി ഈഡൻ എംപിയുടെ പ്രതികരണം. വിഷയം വിവാദമാക്കിയതിനു പിന്നിൽ രാഷ്ട്രീയമാണ്. ഭരണപരാജയം മറച്ചുവെക്കാനുള്ള മോദി-പിണറായി കൂട്ടുകെട്ടിന്റെ നീക്കമാണിത്. പാർലമെന്റിൽ സമർപ്പിച്ച ബില്ലിൽ കേരള സർക്കാരിന്റെ അഭിപ്രായം തേടിയ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അസാധാരണ നടപടിയാണ് വിവാദത്തിലേക്ക് നയിച്ചതെന്ന് എംപി ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചതിന് പുറമെ മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പിൽ നിന്ന് സംശയാസ്പദമായി ദുരൂഹ ലക്ഷ്യത്തോടെ ബന്ധപ്പെട്ട ഫയൽ ചോർന്നു. നിരവധി ക്രമക്കേടുകൾ കാരണം മുഖം നഷ്ടപ്പെട്ട കേരള സർക്കാർ ഈ വിഷയം ഒരു വിവാദ വിഷയമായി കാണുകയും ചർച്ചകൾക്ക് ആക്കം കൂട്ടുകയും ചെയ്തു. ഈ മുഖം മൂടിയിട്ട് സിപിഎമ്മിന് അധികം പോകാനാകില്ലെന്നും ഹൈബി ഈഡൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഹൈബി ഈഡന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ…

ജനതാദൾ നേതാക്കൾ ബിജെപിയിൽ ചേർന്നു

കൊച്ചി: കേരളത്തിൽ ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽഡിഎഫ്) സഖ്യകക്ഷികളായ ജനതാദൾ (സെക്കുലർ), ലോക്‌താന്ത്രിക് ജനതാദൾ, ജനതാദൾ (യുണൈറ്റഡ്) എന്നിവയില്‍ നിന്നുള്ള ഒരു കൂട്ടം നേതാക്കൾ ഞായറാഴ്ച കൊച്ചിയില്‍ വെച്ച് ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നു. സഫ്രോൺ ക്യാമ്പിലെ പുതുമുഖങ്ങളിൽ മുതിർന്ന ടെലിവിഷൻ സീരിയൽ നിർമ്മാതാവായ സുജിത് സുന്ദറും ഉൾപ്പെടുന്നു. ഏകീകൃത സിവിൽ കോഡിന്റെ (യുസിസി) പേരിൽ ജനങ്ങളെ വർഗീയമായി ധ്രുവീകരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ലയന യോഗത്തിൽ പറഞ്ഞു. യു.സി.സിക്കെതിരെ മുസ്ലീം സംഘടനകളെ ഒരുമിച്ച് കൊണ്ടുവരാനുള്ള സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം സമൂഹത്തെ ധ്രുവീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കം അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. അധികാരത്തിൽ തുടരാൻ മൗലിക സംഘടനകളുടെ വേദി കെട്ടിപ്പടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ആരോപിച്ചു. യുസിസി…

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ജൂലൈ നാലിന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജൂലൈ നാലിന് സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് ഐഎംഡി ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, സംസ്ഥാനത്ത് ബാക്കിയുള്ള 12 ജില്ലകളിൽ 10 എണ്ണത്തിനും അന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ബുധനാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ട് സൂചിപ്പിക്കുന്നത് 24 മണിക്കൂറിനുള്ളിൽ 20 സെന്റിമീറ്ററിൽ കൂടുതൽ കനത്തതോ അതിശക്തമായതോ ആയ മഴയാണ്, ഓറഞ്ച് അലേർട്ട് എന്നാൽ 6 സെന്റീമീറ്റർ മുതൽ 20 സെന്റീമീറ്റർ വരെ വളരെ ശക്തമായ മഴയാണ്. മഞ്ഞ അലർട്ട് എന്നാൽ 6 മുതൽ 11 സെന്റീമീറ്റർ വരെ കനത്ത മഴയാണ്.

ഏറെ കൊട്ടിഘോഷിച്ച വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസന്വേഷണം മരവിച്ചു; പോലീസ് ഇരുട്ടില്‍ തപ്പുന്നു

ആലപ്പുഴ: വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കി മുന്‍ എസ്‌എഫ്‌ഐ നേതാവ്‌ നിഖില്‍ തോമസ്‌ കായംകുളം എംഎസ്‌എം കോളജില്‍ പിജി പ്രവേശനം നേടിയ കേസില്‍ അന്വേഷണം എങ്ങുമെത്താതെ വഴിമുട്ടി. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം കണ്ടെത്തുന്നതിലും അതുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുന്നതിലും തടസ്സം നേരിട്ടതാണ്‌ കായംകുളം പൊലീസിന്റെ അന്വേഷണത്തിന്‌ തടസ്സമായിരിക്കുന്നത്. കഴിഞ്ഞ രണ്ട്‌ ദിവസമായി നിഖിലിനുവേണ്ടി സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയ എറണാകുളത്തെ റിക്രൂട്ടിംഗ്‌ ഏജന്‍സി ഉടമ സാജു ശശിധരനെ പോലീസ്‌ ചോദ്യം ചെയുന്നുണ്ടെങ്കിലും ആരാണ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയതെന്ന്‌ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ വര്‍ഷം കൊച്ചി പൊലീസ്‌ രജിസ്റ്റര്‍ ചെയ്ത കേസില്‍ സര്‍ട്ടിഫിക്കറ്റ്‌ നിര്‍മിക്കാന്‍ ഉപയോഗിച്ചതായി പറയുന്ന കംപ്യൂട്ടറും പ്രിന്ററും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കോടതിക്ക്‌ കൈമാറിയതായാണ് റിപ്പോര്‍ട്ട്. 2022ല്‍ കൊച്ചി പോലീസ്‌ റജിസ്റ്റര്‍ ചെയ്ത വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് പതിനഞ്ചോളം കേസുകളില്‍ പ്രതിയാണ്‌ സാജു. വ്യാജ ബിരുദ…

വിമാന ടിക്കറ്റ് കൊള്ള നിയന്ത്രിക്കുന്നതിൽ സർക്കാർ ശക്തമായി ഇടപെടുക: റസാഖ് പാലേരി

വർഷങ്ങളായി പ്രവാസികളിൽ നിന്നും വിശിഷ്യാ ഗൾഫു നാടുകളിൽ നിന്നും യാത്ര ചെയ്യുന്നതിന് ടിക്കറ്റുകൾക്ക് അമിതമായ വില ഈടാക്കുന്ന വിമാന കമ്പനികളെ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ശക്തമായി നിയന്ത്രിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. വിമാന കമ്പനികളുടെ ടിക്കറ്റ് കൊള്ളക്കെതിരെ പ്രവാസി വെൽഫെയർ ഫോറം സംഘടപ്പിച്ച പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സീസൺ സമയത്ത് വിമാന കമ്പനികൾ ടിക്കറ്റുകൾക്ക് അമിതമായ വില ഈടാക്കുന്ന ഈ സ്ഥിരം പ്രവണത അവസാനിപ്പിക്കാൻ ടിക്കറ്റ് വിലക്ക് സീലിംഗ് ഏർപ്പെടുത്തിയും കൂടുതൽ സീറ്റുകൾ വർധിപ്പിച്ചും ബജറ്റ് എയറുകൾ സംവിധാനിച്ചും പ്രായോഗിക പരിഹാരങ്ങൾ നടപ്പിലാക്കി കേന്ദ്ര – സംസ്ഥാന സർക്കാറുകൾ പ്രവാസികളുടെ പക്ഷം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഗമത്തിൽ ആശംസകളർപ്പിച്ച് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് ഗൾഫ് പ്രതിനിധികളായ മുനീഷ് എ സി (ഖത്തർ), മുഹ്സിൻ…

ചമ്പക്കുളം മൂലം ജലോത്സവം; കിരീടമണിഞ്ഞ് നടുഭാഗം ചുണ്ടൻ; ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ റയാൻ ഏബ്രഹാം പാലത്തിങ്കൽ

ചമ്പക്കുളം:സംസ്ഥാനത്ത് വള്ളംകളി സീസണിന് തുടക്കമിട്ടുള്ള ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവത്തില്‍ യുബിസി കൈനകരിയുടെ നടുഭാഗം ചുണ്ടനും ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ മാമ്മൂടനും  ജേതാക്കളായി. രാജപ്രമുഖന്‍ ട്രോഫിയ്ക്കുവേണ്ടിയുള്ള  പോരാട്ടത്തില്‍ തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ നേതൃത്വത്തിൽ തുഴഞ്ഞ ചെറുതന രണ്ടാം സ്ഥാനത്ത് എത്തി.രണ്ടാം ഹീറ്റ്‌സില്‍ ചെറുതന ചുണ്ടൻ നിരണം ചുണ്ടനെയാണ് പരാജയപെടുത്തിയത്. പ്രഗത്ഭരായ ടീമുകളെ പരാജയപ്പെടുത്തിയ തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ കന്നിയങ്കം ജനമനസ്സുകളെ ഒന്നടങ്കം കീഴടക്കി. മികച്ച പ്രകടനത്തിൽ  തലവടി ഗ്രാമം ആഹ്ളാദത്തിലാണ്. ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനുള്ള സമ്മാനം മാമൂടൻ വള്ളത്തിൻ്റെ ക്യാപ്റ്റൻ മാസ്റ്റർ റയാൻ പാലത്തിങ്കൽ ഏബ്രഹാമിന് (5) നല്കി. തലവടി ടൗൺ ബോട്ട് ക്ലബ് ട്രഷറാറും പുണ്യാളൻ ഡെക്കറേഷൻ ഉടമയുമായ  ഏബ്രഹാം പീറ്ററിൻ്റെയും സ്വപ്ന ഏബ്രഹാമിൻ്റെയും മകനാണ് റയാൻ. ജലോത്സവത്തിന് ആലപ്പുഴ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ പതാക ഉയര്‍ത്തി.കൃഷിമന്ത്രി…