സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 12 ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുകയാണ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും ഇടുക്കിയിലുമാണ് കനത്ത മഴയുടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കൂടുതൽ ശക്തമാകാൻ സാദ്ധ്യതയുള്ളത് വടക്കൻ ജില്ലകളിലാണ്. വയനാട്, മലപ്പുറം, തിരുവനന്തപുരം ഒഴികെയുളള പതിനൊന്ന് ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. നാളെയോടെ മഴയുടെ തീവ്രത കുറയാൻ സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കുതിരാൻ ദേശീയപാതയുടെ വിണ്ടുകീറിയ ഭാഗം വീണ്ടും തകർന്നു; മഴ തുടർന്നാൽ വൻ അപകടമുണ്ടാകും

തൃശൂർ: കുതിരാൻ ദേശീയപാതയുടെ വിള്ളൽ വീണ ഭാഗം വീണ്ടും തകർന്നു. മണ്ണുത്തി-വടക്കുഞ്ചേരി ഹൈവേയിൽ വഴുക്കും‌പാറയിൽ നേരത്തെ വിള്ളലുണ്ടായ ഭാഗത്താണ് വീണ്ടും വിള്ളൽ രൂപപ്പെട്ട് ഇടിഞ്ഞത്. ഏകദേശം ഒന്നരയടി താഴ്ചയിലും 10 മീറ്റർ നീളത്തിലുമാണ് ഇടിഞ്ഞു താഴ്ന്നത്. മഴ തുടർന്നാൽ ഏതുനിമിഷവും റോഡ് 30 അടിയോളം താഴ്ചയിലേക്ക് താഴ്ന്നുപോകാൻ സാധ്യതയുണ്ട്. കഴിഞ്ഞയാഴ്ച വിള്ളൽ രൂപപ്പെട്ടപ്പോൾ കരാർ കമ്പനി ജീവനക്കാരുടെ നേതൃത്വത്തിൽ സിമന്റ് റഫ് ഉപയോഗിച്ച് വിള്ളൽ അടച്ച് റോഡ് തകരാതിരിക്കാൻ മുകളില്‍ പോളിത്തീൻ ഷീറ്റ് വിരിച്ചു. എന്നാല്‍, രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് പ്രദേശം കൂടുതല്‍ അപകടാവസ്ഥയിലായത്. സംഭവമറിഞ്ഞയുടൻ പീച്ചി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബിബിന്‍ ബി നായര്‍ സ്ഥലത്തെത്തി കരാര്‍ കമ്പനി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി തുരങ്കപ്പാതയില്‍ നിന്നും സര്‍വീസ് റോഡിലേക്ക് പോകുന്ന പ്രദേശം കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ വച്ച് അടപ്പിച്ചിരിക്കുകയാണ്. അതേസമയം, ദേശീയപാതയില്‍ റോഡ് ഇടിഞ്ഞ്…

അവരൊക്കെ സ്‌കൂളിൽ പോയപ്പോ ഞാനിവിടെ തെരുവിൽ നിൽക്കല്ലേ: ഫാത്തിമ ശസ

മലപ്പുറം: “കഷ്ടപ്പെട്ട് പഠിച്ചിട്ടാണ് ഫുൾ എ പ്ലസ് വാങ്ങിയത്, എന്നിട്ടും ഇന്ന് പ്ലസ് വൺ ക്ലാസ്സ്‌ തുടങ്ങിയപ്പോ കുറേ കുട്ടികൾ സ്കൂളിൽ പോകുന്നത് കണ്ട് ഞാനിവിടെ തെരുവിൽ നിൽക്കല്ലേ”. വണ്ടൂർ ഗവ. ഗേൾസ് ഹൈസ്കൂളിൽ നിന്ന് ഫുൾ എ പ്ലസോട് കൂടി എസ്.എസ്.എൽ.സി പാസ്സായ ഫാത്തിമ ശസ എന്ന വിദ്യാർത്ഥിനിയുടെ വാക്കുകളാണ് ഇവ. പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച ഇന്നലെ മലപ്പുറം ജില്ലയിൽ ഇതുവരെ മൂന്നു ആലോട്ട്മെന്റുകൾ കഴിഞ്ഞിട്ടും സീറ്റ്‌ ലഭിക്കാതെ പുറത്തായ വിദ്യാർത്ഥികളും രക്ഷിതാക്കളും മലപ്പുറം കളക്ടറേറ്റ് പഠിക്കലിൽ സംഘടിപ്പിച്ച ഉപവാസ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ഇഷ്ടപ്പെട്ട സ്കൂളിലൊന്നും കിട്ടിയില്ലെങ്കിലും എവിടെയെങ്കിലുമൊന്ന് പ്ലസ് വണ്ണിന് സീറ്റ്‌ വാങ്ങി തരണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് കേണപേക്ഷിക്കുകയാണ് ഞങ്ങൾ എന്നും ശസ കൂട്ടിച്ചേർത്തു. ഞങ്ങളെ മക്കൾ നന്നായി പഠിച്ചു മാർക്ക്‌ വാങ്ങിയിട്ടും സീറ്റ്‌ കിട്ടാതെ പുറത്ത് നിൽക്കേണ്ടിവരുന്നത് വലിയ…

അമ്പലപ്പുഴ – തിരുവല്ലാ സംസ്ഥാന പാതയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാകണം: എടത്വ വികസന സമിതി

എടത്വ: അമ്പലപ്പുഴ – തിരുവല്ലാ സംസ്ഥാന പാതയിലെ  വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാകണമെന്ന് എടത്വ വികസന സമിതി ആവശ്യപെട്ടു.  പൊതു ഗതാഗതമടക്കം വാഹന ഗതാഗതം മൊത്തത്തിൽ നിലയ്ക്കുന്ന സ്ഥിതിയാണ്. ഇതു പരിഹരിക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും റോഡ് നിർമ്മാണ കരാറുകാരായ ഊരാലുങ്കൽ സൊസൈറ്റിക്കും നിയമപരമായ ഉത്തരവാദിത്വവും ബാദ്ധ്യതയും ഉണ്ടെന്ന് എടത്വ വികസന സമിതി ചർച്ച ചെയ്തു. പ്രസിഡൻ്റ്  ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അഡ്വ.പി.കെ സദാനന്ദൻ യോഗം ഉദ്ഘാടനം ചെയ്തു.രക്ഷാധികാരി കുഞ്ഞുമോൻ പട്ടത്താനം,വൈസ് പ്രസിഡൻറ്മാരായ പി.ഡി.രമേശ് കുമാർ,അഡ്വ.ഐസക്ക് രാജു, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള, ട്രഷറാർ ഗോപൻ തട്ടയ്ക്കാട്,  ജോൺസൺ എം.പോൾ, അജി കോശി,  വിജയകുമാർ തായംകരി ,ഷാജി മാധവൻ, ടോമിച്ചൻ കളങ്ങര എന്നിവർ പ്രതിഷേധിച്ചു.

കേരളത്തില്‍ മഴ ശക്തി പ്രാപിക്കുന്നു; കോട്ടയത്ത് നിരവധി വീടുകള്‍ വെള്ളത്തിലായി; തിരുവല്ലയില്‍ 138 വര്‍ഷം പഴക്കമുള്ള സി എസ് ഐ പള്ളി തകര്‍ന്നു

കോട്ടയം: കനത്ത മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി സൃഷ്ടിക്കുന്നു. നിരവധി വീടുകള്‍ മഴവെള്ളം കയറി നാശങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തിരുവാർപ്പ് കാരാപ്പുഴ ഇല്ലിക്കൽ അയ്‌മനം ഭാഗങ്ങളിലുള്ള വീടുകളിലാണ് വെള്ളം കയറിയത്. കനത്ത മഴയെ തുടർന്ന് ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 159 പേരാണ് നിലവിൽ ക്യാമ്പുകളിൽ കഴിയുന്നത് .മണിപ്പുഴ ബൈപാസിലും വെള്ളം കയറിയിട്ടുണ്ട്. തുടർച്ചയായി പെയ്യുന്ന മഴയിൽ മരം വീണ് കഴിഞ്ഞ ദിവസം കൊടുങ്ങൂർ സ്വദേശിയുടെ വീട് തകർന്നിരുന്നു. അയ്‌മനം കുഴിത്താർ ഭാഗത്ത് റോഡ് ഉയർത്തിയതിനാൽ വെള്ളക്കെട്ട് രൂക്ഷമാകുകയും ഇല്ലിക്കൽ കവലയിലെ കടകളിൽ വെളളം കയറുകും ചെയ്‌തിട്ടുണ്ട്. കിഴക്കൻ വെള്ളം കൂടുതലായി എത്തിയാൽ പടിഞ്ഞാറൻ മേഖല പൂർണ്ണമായും വെള്ളത്തിലാകും. കനത്ത മഴയിൽ പള്ളി തകർന്ന് വീണു. തിരുവല്ല നിരണം വടക്കുംഭാഗം എസ് മുക്കിന് സമീപം 138 വർഷം പഴക്കമുള്ള…

വിദ്യാഭ്യാസവും പരിശീലനവും വഴി ഭിന്നശേഷിക്കാര്‍ സമൂഹത്തിനു മുതല്‍ കൂട്ടാക്കും: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഭിന്നശേഷി പരിചരണത്തില്‍ കേരളം മുന്നില്‍: മന്ത്രി ആര്‍ ബിന്ദു ഭിന്നശേഷിക്കാരുടെ സമഗ്ര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് ഡിഫറന്റ് ആര്‍ട് സെന്ററില്‍ തുടക്കമായി  തിരുവനന്തപുരം: സ്വയം പര്യാപ്തരാകാനും മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനും ഭിന്നശേഷിക്കാര്‍ക്ക് കഴിയുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡിഫറന്റ് ആര്‍ട്ട് സെന്ററും ന്യൂയോര്‍ക്കിലെ അഡല്‍ഫി സര്‍വകലാശാലയും ചേർന്ന് സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെയും കേന്ദ്ര ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെയും സഹകരണത്തോടെ നടത്തുന്ന, ഭിന്നശേഷിക്കാരുടെ സമഗ്ര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അന്താരാഷ്ട സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാര്‍ക്ക് പരിശീലനവും വിദ്യാഭ്യാസവും നല്‍കണം. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ സമൂഹം ചെയ്തു കൊടുക്കണം. അങ്ങനെ അന്തസ്സോടെ ജീവിക്കാന്‍ പ്രാപ്തരാക്കണം. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളിലും ദൈവാംശമുണ്ട്. അതുപോലെ പലതരത്തിലുമുള്ള കഴിവുകളും. ഭിന്നശേഷിക്കാരുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് അവരെ അത്തരത്തില്‍ കര്‍മനിരതരാക്കണം. അംഗവൈകല്യം എന്ന വാക്ക് തന്നെ തെറ്റാണ്, അതുകൊണ്ടാണ് നമ്മുടെ പ്രധാനമന്ത്രി ഈ സമൂഹത്തെ ദിവ്യംഗ…

ഓട്ടോറിക്ഷ വെള്ളം നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് വീണ് ഡ്രൈവർ മരിച്ചു

പത്തനംതിട്ട: അടൂർ നഗരത്തിന് സമീപം വെള്ളം നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പന്തളം തെക്കേക്കര മിനിഭവനിൽ ഉണ്ണികൃഷ്ണക്കുറുപ്പാണ് മരിച്ചത്. ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട് ഉണ്ണികൃഷ്ണക്കുറുപ്പ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. അടൂർ വാട്ടർ അതോറിറ്റി ഓഫീസിന് സമീപം വിനോബാജി നഗറിൽ അടൂർ വലിയ തോട്ടിലേക്ക് ചേരുന്ന തോട്ടിലേക്കാണ് ഓട്ടോറിക്ഷ മറിഞ്ഞത്. കനത്ത മഴയിലും തോട് കരകവിഞ്ഞൊഴുകിയതിനാലും ഓട്ടോയുടെ അടിയിൽ വീണ ഉണ്ണിക്കൃഷ്ണക്കുറുപ്പിന് രക്ഷപ്പെടാനായില്ലെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് അടൂരില്‍ നിന്ന് ഫയർഫോഴ്‌സ് സംഘം എത്തി ഓട്ടോയിൽ കുടുങ്ങിയ ഉണ്ണിക്കൃഷ്ണക്കുറുപ്പിനെ പുഴയിൽ നിന്ന് പുറത്തെടുത്തു. പുറത്തെടുത്ത ഉടൻ ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അടൂർ പൊലീസ് സബ് ഇൻസ്പെക്‌ടർ അജികുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി…

സംസ്ഥാനത്തുടനീളം കനത്ത മഴ നാശം വിതച്ചു; രണ്ടു മരണം

തിരുവനന്തപുരം: കേരളത്തില്‍ തുടരുന്ന കനത്ത മഴയില്‍ രണ്ട്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്തു. ഒരാളെ കാണാതായിടുണ്ട്‌. നിരവധി മരങ്ങള്‍ കടപുഴകി വീണ്‌ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ചില യാത്രക്കാര്‍ക്ക്‌ പരിക്കേറ്റു. പാലക്കാട്‌ വടക്കാഞ്ചേരി കണക്കന്‍തുരുത്തി പള്ളറോഡില്‍ നെല്‍കൃഷി ചെയ്യുന്നതിനിടെ തെങ്ങ്‌ കടപുഴകിവീണ്‌ ആദിവാസി തൊഴിലാളിയായ തങ്കമണി (53) മരിച്ചു. അടൂരില്‍ ഓട്ടോറിക്ഷ വെള്ളം നിറഞ്ഞ തോട്ടിലേക്ക്‌ മറിഞ്ഞ്‌ ഡ്രൈവര്‍ മരിച്ചു. വിമുക്തഭടന്‍ ഉണ്ണികൃഷ്ണക്കുറുപ്പ്‌ (53) ആണ്‌ മരിച്ചത്‌. കൊടിയത്തൂര്‍ കാരക്കുറ്റി സ്വദേശി സി കെ ഉസൈന്‍ കുട്ടിയെയാണ്‌ മുക്കം ഇരുവഞ്ഞിപ്പുഴയില്‍ കാണാതായത്‌. കഴിഞ്ഞ ദിവസം ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയില്‍ കാണാതായ ബിഹാര്‍ സ്വദേശിക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എല്ലാ ജില്ലകളിലും മലയോര മേഖലകളിലെ രാത്രിയാത്രയ്ക്ക്‌ നിയ്ന്തതണം ഏര്‍പ്പെടുത്തി. ബീച്ചുകളിലേക്കുള്ള ഉല്ലാസ യാത്രകള്‍ നിരോധിച്ചിരിക്കുന്നു. ഇന്നും നാളെയും മത്സ്യബന്ധനത്തിനു പോകരുത്‌. ആകെ 137 വീടുകള്‍ തകര്‍ന്നു. കോട്ടയത്ത്‌ മീനച്ചല്‍,…

ഒരു മാസത്തിനിടെ 20,42,545 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി; റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞതായി മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: എഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ച് ഒരു മാസം തികയുന്ന സാഹചര്യത്തിൽ കെൽട്രോണിന്റെയും എൻഐസിയുടെയും (നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ) ഉദ്യോഗസ്ഥരുമായി ഗതാഗത മന്ത്രി ആന്റണി രാജു കൂടിക്കാഴ്ച നടത്തി. ജൂൺ 5 മുതൽ ജൂലൈ 3 വരെ 20,42,545 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയെന്നും 7,41,766 നിയമലംഘനങ്ങൾ മാത്രമാണ് പ്രോസസ്സ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ഇ-ചലാൻ – 1,28740 എണ്ണം. ഇതിൽ 1,4063 ചലാനുകളാണ് തപാൽ വഴി അയച്ചത്. ഗതാഗത നിയമലംഘനങ്ങൾക്കെതിരെയുള്ള അപ്പീലുകൾക്ക് ഓഗസ്റ്റ് അഞ്ച് മുതൽ പ്രാബല്യമുണ്ടാകും. ജില്ലാതലത്തിൽ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. ഗതാഗത കമ്മീഷണർക്ക് ഇതിന്റെ ചുമതല നൽകിയിട്ടുണ്ട്. ലംഘനങ്ങൾ സമയബന്ധിതമായി പ്രോസസ്സ് ചെയ്യുന്നതിന് കെൽട്രോണിനെ ചുമതലപ്പെടുത്തും. ജൂലൈ 31ന് മുമ്പ് ഇത് മറ്റിടങ്ങളിലേക്ക് മാറ്റും. മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ വിവരങ്ങള്‍ ഡാറ്റാബേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി മുതൽ ഇവയും എഐ…

അടിച്ചും തൊഴിച്ചും കള്ള കേസില്‍ കുടുക്കിയും ആരെയും നിശബ്ദരാക്കാമെന്ന് കരുതരുത്; പോലീസിന് മുന്നറിയിപ്പ് നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: നേതാക്കൾക്കെതിരെ കള്ളക്കേസ് ചുമത്തുന്നതിനെതിരെ പ്രതിഷേധിച്ച് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിനെതിരെയുള്ള നരനായാട്ട് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പകൽക്കൊള്ളയും കമ്മീഷൻ ഇടപാടുകളും അധികാര ദുർവിനിയോഗവും നടത്തുന്ന മുഖ്യമന്ത്രിക്കും സർക്കാരിനും സി.പി.എം അനുഭാവികള്‍ക്കും ഇഷ്ടക്കാര്‍ക്കുമെതിരെയുള്ള പ്രതിഷേധം അടിച്ചമര്‍ത്താന്‍ പോലീസിനെ ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാണ്. സേനയുടെ മാനം കെടുത്തുന്ന മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ഗുണ്ടാസംഘമായി ഇപ്പോഴും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള ഒരു വിഭാഗം തുടരുന്നത് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പലയിടത്തും പോലീസ് ആക്രമിച്ചു. കൊല്ലം, കാസർകോട്, മലപ്പുറം എന്നിവിടങ്ങളില്‍ ലാത്തിച്ചാർജ് നടത്തി. ഇതിൽ കാസർകോട് ഡിസിസി പ്രസിഡന്റ് പികെ ഫൈസലിന്റെ തലയ്ക്ക് അടിയേറ്റു. മലപ്പുറത്ത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് ആക്രമിച്ചു. വിവിധ ജില്ലകളിലായി നിരവധി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. മുഖ്യമന്ത്രിക്കും സിപിഎം – സംഘപരിവാര്‍ നേതാക്കള്‍ക്കും ഒരു നീതിയും,…