വിദ്വേഷ പ്രചരണ കേസ് തൂക്കം ഒപ്പിക്കൽ നടപടി അംഗീകരിക്കില്ല : വെൽഫെയർ പാർട്ടി

മലപ്പുറം : കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വംശീയ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുത്തു കൊണ്ടിരിക്കുമ്പോൾ തന്നെ അത്തരം വംശീയ പ്രവണതക്കെതിരെ പ്രതികരിച്ച വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അത്തീഖ് ശാന്തപുരം അടക്കമുള്ള ആളുകൾക്ക് നേരെയും കേസെടുത്തു കൊണ്ട് തൂക്കം ഒപ്പിക്കാനുള്ള കേരള പോലീസിന് നടപടി അംഗീകരിക്കാൻ സാധ്യമല്ലെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് പ്രസ്താവിച്ചു. മുസ്ലിം വിരുദ്ധ പ്രചാരണങ്ങൾക്കകത്തെ ഇസ്ലാമോഫോബിയ ചർച്ച ചെയ്ത പോസ്റ്റ് ഷെയർ ചെയ്തതിനാണ് അത്തീഖിനെതിരെ കേസെടുത്തിരിക്കുന്നത് . ഇത്തരം കേസ്കളിലൂടെ കേരള പോലീസിനകത്തെ വംശീയ ബോധവും ഇസ്‌ലാമോഫോബിയയും തന്നെയാണ് വീണ്ടും വെളിപ്പെട്ടിരിക്കുന്നത്.ഇത്തരം പോലീസ് നടപടികൾക്കെതിരെ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും ജില്ലാ എക്സിക്യൂട്ടീവ് മുന്നറിയിപ്പുനൽകി

എടത്വ വികസന സമിതിയുടെ സമരം ഫലം കണ്ടു; കേരള വാട്ടര്‍ അതോറിറ്റിയുടെ എടത്വ സബ് ഡിവിഷന്‍ തിരുവല്ല ഡിവിഷനിൽ നിലനിർത്തും

കായംകുളം: കേരള വാട്ടര്‍ അതോറിറ്റിയുടെ എടത്വ സബ് ഡിവിഷന്‍ തിരുവല്ല ഡിവിഷനിൽ തന്നെ നിലനിർത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വേദിയിൽ പ്രഖ്യാപിച്ചു. കായംകുളത്ത് അനുവദിച്ച കേരള വാട്ടര്‍ അതോറിറ്റിയുടെ പുതിയ പബ്ലിക് ഹെല്‍ത്ത് ഡിവിഷന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ തിരുവല്ല ഡിവിഷന്റെ ഭാഗമാണ് എടത്വ. പുതുതായി ആരംഭിക്കുന്ന കായംകുളത്തേക്ക് എടത്വ മാറ്റുന്നത് കുട്ടനാട്ടിലെ ഉപഭോക്താക്കള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും തത്സ്ഥിതി തുടരണമെന്നും ആവശ്യപ്പെട്ട് എടത്വ വികസന സമതി മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്കിയിരുന്നു.കൂടാതെ ഒക്ടോബർ 21ന് എടത്വ പ്രതിഷേധ സമരപരിപാടിയും സംഘടിപ്പിച്ചിരുന്നു.ജനപ്രതിനിധികളുടെ ഇടപെടലുകളും മറ്റ് രാഷ്ട്രീയ സംഘടനകളുടെ സമരങ്ങളും ശ്രദ്ധയിൽപെട്ടതു കണക്കിലെടുത്താണ് എടത്വ സബ് ഡിവിഷൻ ഓഫീസ് തിരുവല്ല ഡിവിഷനില്‍ തന്നെ നിലനിര്‍ത്താന്‍ മന്ത്രി നിര്‍ദേശിച്ചത്.

പ്രണയം നടിച്ച് 17-കാരിയെ വനത്തിലെത്തിച്ച് സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു; നാലു പേരും കുറ്റക്കാരാണെന്ന് കോടതി

കോഴിക്കോട്: പ്രണയം നടിച്ച് 17-കാരിയായ പെണ്‍കുട്ടിയെ ജാനകിക്കാട്ടിലെത്തിച്ച് സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്ത നാലു പേരും പേരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. നാദാപുരം പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. കുറ്റ്യാടി സ്വദേശികളായ സായൂജ്, ഷിബു, രാഹുല്‍, അക്ഷയ് എന്നിവരാണ് കേസിലെ പ്രതികള്‍. 2021 സെപ്തംബർ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 17-കാരിയുമായി അടുപ്പം സ്ഥാപിക്കുകയും പ്രണയം നടിച്ച് ജാനകിക്കാട്ടിലെത്തിച്ചത് കേസിലെ ഒന്നാം പ്രതിയായ സായൂജ് ആണ്. കാട്ടിലെത്തിച്ച പെണ്‍കുട്ടിക്ക് ഇയാള്‍ ശീതളപാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി മറ്റ് മൂന്ന് പ്രതികളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഇവര്‍ വീടിനടുത്തുള്ള പ്രദേശത്ത് ഉപേക്ഷിച്ചു. ആദ്യനാളുകളില്‍ പരാതി പുറത്തുപറയുന്നതിന് കുട്ടി തയ്യാറായിരുന്നില്ല. പിന്നീട്, ഒരു മാസത്തിന് ശേഷമാണ് പോലീസിൽ പരതി നൽകിയത്. നാദാപുരം എഎസ്പിയാണ് കേസ് അന്വേഷിച്ചത്. കൂട്ടബലാത്സംഗത്തിന് ശേഷവും ജാനകിക്കാട്ടിൽ…

കളമശ്ശേരി സ്‌ഫോടനക്കേസ്: ഡൊമിനിക് മാർട്ടിന്റെ ഗള്‍ഫിലെ ബന്ധങ്ങളെക്കുറിച്ച് എന്‍ ഐ എ അന്വേഷിക്കും

എറണാകുളം: കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ കണ്‍‌വന്‍ഷന്‍ വേദിയില്‍ ബോംബ് സ്ഫോടനം നടത്തിയ ഡൊമിനിക് മാർട്ടിന്റെ വിദേശ ബന്ധത്തെക്കുറിച്ച് എൻഐഎ അന്വേഷണം തുടങ്ങി. ദുബായിൽ ജോലി ചെയ്തിരുന്ന മാർട്ടിൻ അടുത്തിടെയാണ് നാട്ടിലെത്തിയത്. ദുബായില്‍ മാര്‍ട്ടിന്റെ ബന്ധങ്ങളെക്കുറിച്ചാണ് എന്‍ ഐ എ അന്വേഷിക്കുന്നത്. 18 വർഷമാണ് മാർട്ടിൻ ദുബായിൽ ജോലി ചെയ്തിരുന്നത്. ജോലി സ്ഥലത്ത് എൻഐഎ സംഘം വിശദമായ അന്വേഷണം നടത്തും. സുഹൃത്തുക്കളിൽ നിന്നും ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ അധികൃതരിൽ നിന്നും വിവരങ്ങൾ തേടും. ഡൊമിനികിന്റെ സോഷ്യൽമീഡിയ ഇടപെടലുകളും ഫോൺ കോളുകളും പരിശോധിച്ചുവരികയാണ്. വിദേശത്ത് വച്ചുതന്നെ ബോംബ് നിർമ്മാണത്തെക്കുറിച്ച് ഡൊമിനിക് മാർട്ടിൻ പഠിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബോംബ് നിർമ്മാണത്തെക്കുറിച്ച് പഠിക്കാൻ നിരവധി തവണ ഇന്റർനെറ്റിൽ തിരഞ്ഞിട്ടുമുണ്ട്. ഇന്റര്‍നെറ്റില്‍ നിന്നല്ലാതെ ബോംബ് നിര്‍മ്മാണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നാണ്‍ അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതും പരിശോധിച്ചുവരികയാണ്. മാര്‍ട്ടിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്ന് സംശയാസ്പദമായ…

എടത്വയിൽ കാത്തിരിപ്പ് കേന്ദ്രത്തിനായി എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് നിവേദനം നല്‍കി

എടത്വ: അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ എടത്വയിലും സമീപ പ്രദേശങ്ങളിലും കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് നിവേദനം നല്‍കി. സമിതി പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറർ ഗോപകുമാർ തട്ടങ്ങാട്ട് എന്നിവർ ചേർന്ന് തിരുവല്ലയിൽ പ്രവർത്തിക്കുന്ന കെ.ആർ.എഫ്.ബി യുടെ ഓഫീസ് സന്ദർശിച്ച് നിവേദനം നല്കിയത്. നിർമ്മാണം പൂർത്തികരിക്കുകയും പരിപാലന സമയം കഴിഞ്ഞിട്ടും എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിട്ടില്ലാത്തത് സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടില്ലെന്നും മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതിന് റിപ്പോർട്ട് നല്‍കാമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയർ പറഞ്ഞു. എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറെ എടത്വ വികസന സമിതി ഭാരവാഹികൾ സന്ദർശിച്ച് മുഖാമുഖം ചർച്ച ചെയ്തിട്ടുള്ളതാണ്. നിർമ്മാണത്തെ…

കളമശ്ശേരി സംഭവം : കേരളം കത്തിക്കാനുള്ള സംഘ്പരിവാർ ശ്രമത്തിന് തടയിടണം – വെൽഫെയർ പാർട്ടി

കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ ആരാധനയ്ക്കിടെ ഉണ്ടായ ബോംബ് ആക്രമണത്തെ തുടർന്ന് വ്യാജ പ്രചരണങ്ങളുമായി കേരളം കത്തിക്കാൻ സംഘപരിവാർ നടത്തിയ ആസൂത്രിത ശ്രമങ്ങളെ ചെറുക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാക്ക് പാലേരി. എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹമാധ്യമങ്ങളിലൂടെ അത്യന്തം വിഷം വമിപ്പിക്കുന്ന പ്രസ്താവനകളുമായാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ വിദ്വേഷപരമായ ആരോപണങ്ങൾ നിരത്തിയത്. സ്ഫോടനമുണ്ടായ ഉടനെ തന്നെ പാനായിക്കുളം കേസിൽ സുപ്രീംകോടതി വെറുതെ വിട്ട രണ്ടു മുസ്ലിം ചെറുപ്പക്കാരെ കസ്റ്റഡിയിലെടുത്ത കേരള പോലീസിന്റെ നടപടി വംശീയ മുൻവിധിയുള്ളതാണ് എന്നും ഇതിന് നേതൃത്വം കൊടുത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിന്റെ സ്വൈര്യ ജീവിതത്തെ തകർക്കാൻ ശ്രമിക്കുന്ന ദുഷ്ട ശക്തികളെ അമർച്ച ചെയ്തും സാമൂഹികമായി ഒറ്റപ്പെടുത്തിയും നാടിന്റെ സൗഹാർദവും സാഹോദര്യവും നിലനിർത്താൻ എല്ലാ വിഭാഗം ജനങ്ങളും…

കൊശക്കടയിൽ കാണയണ്ണ വീട്ടിൽ സുഹൈബ് (63) നിര്യാതനായി

പുതുനഗരം: കൊശക്കടയിൽ കാണയണ്ണ വീട്ടിൽ പരേതനായ അബൂബക്കർ സിദ്ദീഖ് മകന്‍ സുഹൈബ് (63) നിര്യാതനായി. ഭാര്യ: പരേതയായ മുംതാജ്. മക്കൾ: സൈനുദ്ദീൻ, ഷഫീഖ്, അഫ്സൽ. മരുമക്കൾ: ബുഷ്റ, ഷമീന, ഷാഹിന.

വിദ്വേഷ പ്രചാരണം: സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി

വിദ്വേഷ പ്രചാരണം – കളമശ്ശേരി സ്ഫോടനം, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, ന്യൂസ് 18 കണ്‍സള്‍‌ട്ടിംഗ് എഡിറ്റര്‍ രാഹുല്‍ ശിവശങ്കര്‍, സന്ദീപ് വാര്യര്‍, ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു, മറുനാടന്‍ മലയാളി, കര്‍മ്മ ന്യൂസ് തുടങ്ങിയവര്‍ക്കെതിരെ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി പരാതിയുടെ പൂര്‍ണ്ണരൂപം കേരള സംസ്ഥാന പോലീസ് മേധാവി മുമ്പാകെ ബഹുമാനപ്പെട്ട് സര്‍, പരാതിക്കാരന്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് എന്ന സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രതികള്‍ പ്രതികള്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, ന്യൂസ് 18 കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാഹുല്‍ ശിവശങ്കര്‍, സന്ദീപ് വാര്യർ, ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബു എന്നിവരും ഓണ്‍ലൈന്‍ ചാനലുകളായ മറുനാടന്‍ മലയാളി കര്‍മ്മ ന്യൂസ് എന്നിവയുടെ എഡിറ്റര്‍മാരുമാണ്. കളമശ്ശേരിയില്‍ ഇന്നലെ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും മറ്റുമായി സമൂഹത്തില്‍…

തൃശൂരിൽ കനത്ത മഴ; പലയിടത്തും മരങ്ങള്‍ കടപുഴകി വീണു; വൈദ്യുതാഘാതമേറ്റ് നാല് പേർക്ക് പരിക്ക്

തൃശൂർ: തൃശൂരിൽ കനത്ത മഴയെത്തുടര്‍ന്ന് പലയിടത്തും മരങ്ങൾ കടപുഴകി വീണു. നാല് പേർക്ക് വൈദ്യുതാഘാതമേറ്റു. . ആൽമരം റെയിൽവേ ട്രാക്കിൽ വീണു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. നിരവധി വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. തൃശൂർ ജില്ലയിൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ് പെയ്യുന്നത്. പലയിടത്തും മരങ്ങൾ കടപുഴകി വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ദേശമംഗലം, ചേലക്കര, മുള്ളൂർക്കര എന്നിവിടങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെടുകയും കടകൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വണ്ടിപ്പറമ്പ് പ്രദേശത്ത് കനത്ത മഴയിൽ ആൽമരം കടപുഴകി റെയിൽവേ ട്രാക്കിലേക്ക് വീണു. തുടർന്ന് പ്രദേശത്ത് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള രണ്ട് വീടുകൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. തടസ്സത്തെത്തുടർന്ന് ആലപ്പുഴ – കണ്ണൂർ ഇന്റർസിറ്റി ട്രെയിൻ വടക്കാഞ്ചേരിയിൽ പിടിച്ചിട്ടു.

കളമശ്ശേരി സ്ഫോടനം: വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുക – വെൽഫെയർ പാർട്ടി

കളമശ്ശേരിയിൽ രണ്ടായിരത്തോളം വിശ്വാസികൾ പങ്കെടുത്ത യഹോവ സാക്ഷികളുടെ വാർഷിക കൺവൻഷനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും നിരവധി വിശ്വാസികൾക്ക് പരിക്ക് പറ്റുകയും ചെയ്ത സാഹചര്യത്തിൽ വ്യാജ പ്രചരണങ്ങളുമായി മലയാളിയായ കേന്ദ്ര മന്ത്രി രംഗത്ത് വന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദഖത്ത്. വർഗ്ഗീയ വീക്ഷണത്തോട് കൂടിയുള്ള മന്ത്രിയുടെ പ്രതികരണം അർഹിക്കുന്ന അവജ്ഞയോടെ കേരളീയ പൊതു സമൂഹം തള്ളിക്കളഞ്ഞുവെങ്കിലും, BJP – സംഘ് പരിവാർ നേതാക്കൾ സോഷ്യൽ മീഡിയയിലൂടെ വർഗീയ പ്രചരണം അനസ്യൂതം നടത്തുകയാണ്. മുഖ്യധാര മാധ്യമങ്ങളും സംഘ് പരിവാർ ദുഷ്പ്രചരണം ഏറ്റുപിടിക്കുന്നു എന്നുള്ളതും ഗൗരവതരമാണ്. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന ഗവൺമെൻ്റ് തയ്യാറാകണമെന്ന് അദ്ധേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ പരിക്കേറ്റവരെ ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദക്കത്ത്, ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ,…