പാലക്കാട്: ജാതി സെൻസസ് നടപ്പിലാക്കാൻ രാജ്യത്തെ പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ യോജിച്ചുള്ള മുന്നേറ്റമുണ്ടാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്രിൻ പറഞ്ഞു. സംവരണമടക്കമുള്ള അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനായുള്ള പോരാട്ടങ്ങളിലെല്ലാം ഈ യോജിപ്പ് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി കോട്ടമൈതാനത്ത് സംഘടിപ്പിച്ച പ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് കെ.എം സാബിർ അഹ്സൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലയിലെ വിവിധ ജാതി, സമുദായ സംഘടന നേതാക്കൾ പങ്കെടുത്തു. മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടി, കേരള ദലിത് ഫെഡറേഷൻ ജില്ല പ്രസിഡന്റ് രാജൻ പുലിക്കോട്, തമിഴ് നിള സംഘം ജില്ല ചെയർമാൻ വി.പി നിജാമുദ്ദീൻ, ആദിവാസി സംരക്ഷണ സംഘം സംസ്ഥാന പ്രസിഡന്റ് നീലിപ്പാറ മാരിയപ്പൻ, എസ്.സി/ എസ്.ടി കോഡിനേഷൻ കമ്മിറ്റി ചെയർമാൻ മായാണ്ടി, വെൽഫെയർ പാർട്ടി…
Category: KERALA
സഹോദരനോടൊപ്പം നടന്നുപോയ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയ്ക്ക് ഫോണ് സന്ദേശം
കൊല്ലം: സഹോദരനോടൊപ്പം നടന്നുപോയ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തെ തിരഞ്ഞ് പോലീസ്. കുട്ടിയെ തട്ടിക്കൊണ്ടു പോയി മണിക്കൂറുകള് കഴിഞ്ഞ് മോചനദ്രവ്യമായി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് അമ്മയുടെ മൊബൈല് ഫോണിലേക്ക് അഞ്ജാത സംഘത്തിന്റെ ഫോണ് സന്ദേശവുമെത്തി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്നു സഹോദരിയായ അഭികേല് സാറ. കുട്ടി ഒപ്പമുണ്ടെന്നും അഞ്ചു ലക്ഷം രൂപ നൽകണമെന്നുമായിരുന്നു സന്ദേശമെന്നും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. കൊല്ലം-തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പങ്കിടുന്ന പാരിപ്പള്ളി ഭാഗത്ത് നിന്നാണ് ഫോൺ സന്ദേശം വന്നതെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം സ്ഥിരീകരിച്ചു. കുട്ടിയുടെ വിവരങ്ങൾ സംസ്ഥാനത്തെ 14 ജില്ലകളിലെയും പോലീസ് സ്റ്റേഷനുകൾക്ക് കൈമാറി. തിരുവനന്തപുരം ജില്ലയിലെ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ദേശീയ-സംസ്ഥാന പാതകൾ എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തിവരികയാണ്. രാത്രികാല പട്രോളിംഗിന്…
പല്ലെടുക്കരുത്; ജീവിതം താറുമാറാകും: ഡോ. ഷൗക്കത്ത് അലി
കൊച്ചിയില് നടക്കുന്ന ആഗോള ദന്തൽ ഇംപ്ലാന്റോളജിസ്റ്റുകളുടെ സമ്മേളനത്തില് ഡോ. ഷൗക്കത്ത് അലി പറഞ്ഞു കൊച്ചി: മനുഷ്യ ശരീരത്തിലെ പ്രധാന ഭാഗമായ വായിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് പല്ലുകളെന്നും , അതിനാല് നിസാര കാര്യങ്ങള്ക്ക് പോലും പല്ലെടുക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നും പ്രശസ്ത ഇംപ്ലാന്റോളജിസ്റ്റും, ഓര്ത്തോഡോന്റിസ്റ്റുമായ ഡോ. ഷൗക്കത്ത് അലി. സി.ടി വ്യക്തമാക്കി. സൗന്ദര്യ വര്ദ്ധനവിന് വേണ്ടി ഉന്തി നില്ക്കുന്ന പല്ലുകളില് കമ്പി ഇടുന്നതിന് പല്ലുകള് ഇളക്കിക്കളയുന്ന പ്രവണത കേരളത്തില് കൂടുതലാണ്. ഇത് പലതും വേണ്ട രീതിയില് ഉള്ള പ്രോട്ടോകോളൂകള് പാലിക്കാതെയാണ് . കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ എടുക്കേണ്ട സാഹചര്യം ഉണ്ടെങ്കില് പോലും അത് ചെയ്യാന് പാടുള്ളൂവെന്നും അല്ലാത്ത പക്ഷം ഇത് ആരോഗ്യ പ്രശ്നങ്ങള്ക്ക് കാരണമാകുമെന്നും കൊച്ചിയില് നടക്കുന്ന ആഗോള ദന്തൽ ഇംപ്ലാന്റോളജിസ്റ്റുകളുടെ സമ്മേളനത്തില് ഡോ. ഷൗക്കത്ത് അലി പറഞ്ഞു. ആഹാരം ചവച്ച് അരച്ച് കഴിക്കാന് കഴിക്കുന്നതാണ് ഏറ്റവും…
കേരളത്തിന് സഹായമെത്തിക്കാനുള്ള എല്ലാ മാർഗങ്ങളും കേന്ദ്ര സർക്കാർ തടയുന്നു: മുഖ്യമന്ത്രി
മലപ്പുറം: ഒരു സംസ്ഥാനത്തിന്റെ സാമൂഹിക പുരോഗതിക്ക് “മാര്ഗതടസ്സം” സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. “സാമൂഹിക മുന്നേറ്റങ്ങൾ ഒരു സംസ്ഥാനത്തിന് ഭാരമോ ശിക്ഷയോ ആകരുത്,” കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നയത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. കേന്ദ്രം കേരളത്തോട് പക്ഷപാതപരമായാണ് പെരുമാറുന്നത്. ആ പ്രവണത തിരുത്തണമെന്ന് തിങ്കളാഴ്ച മലപ്പുറം ജില്ലയിലെ തിരൂരിൽ നവകേരള സദസിന്റെ ഭാഗമായി നടന്ന പ്രത്യേക പ്രഭാത സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലേക്ക് പണമെത്തിക്കാനുള്ള എല്ലാ മാർഗങ്ങളും കേന്ദ്ര സർക്കാർ തടയുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ധനമന്ത്രി നിര്മ്മല സീതാരാമന് തന്നെ വസ്തുതാ വിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങിയതാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില് കണ്ടത്. നമ്മൾ സൗജന്യത്തിനോ ഔദാര്യത്തിനോ ആവശ്യപ്പെടുന്നില്ല. ന്യായമായി നമുക്ക് ലഭിക്കേണ്ട നികുതി വിഹിതം കിട്ടണം എന്ന ആവശ്യമേ ഉന്നയിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളോട് ആരോഗ്യപരമായ സമീപനം ആയിരിക്കണം…
കേരളോത്സവം സമാപന സമ്മേളനം എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു; ഓവറോൾ ട്രോഫി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്
ആലപ്പുഴ: നവംബർ 23, 24, 25, 26 തീയതികളില് ഏഴ് വേദികളിലായി നടന്ന കേരളോത്സവത്തിൻ്റെ സമാപന സമ്മേളനം എ.എം. ആരിഫ് എം. പി. ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിലായി നൂറ് കണക്കിന് പ്രതിഭകളാണ് കേരളോത്സവത്തിൽ പങ്കെടുത്തത്. ആലപ്പുഴ ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലും ആറ് മുനിസിപ്പാലിറ്റികളിലും വിജയികളായവരാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ഒന്നാം സ്ഥാനം നേടിയ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 446 പോയിന്റും രണ്ടാം സ്ഥാനം നേടിയ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് 296 പോയിന്റും മൂന്നാം സ്ഥാനം നേടിയ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന് 221 പോയിന്റും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി നൽകി. പട്ടണക്കാട് എസ്.സി. യു.ജി.വി.എച്ച്.എസ്.എസിൽ നടന്ന സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ് ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ലീനാ ആന്റണിയെ ചടങ്ങിൽ ആദരിച്ചു.…
18 തവണ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തയാൾ വീണ്ടും പിടിയിൽ
പാം കോസ്റ്റ്(ഫ്ലോറിഡ): മൂന്ന് വാറന്റുകളുള്ള ഡേടോണ ബിച്ചിൽ നിന്നുള്ള വില്ലി മിൽഫോർട്ടിനെ (42) പി ടികൂടിയതായി ഡെപ്യൂട്ടികൾ അറിയിച്ചു .2020 ജനുവരി മുതൽ ഫ്ലോറിഡയിലെ ഇയ്യാളുടെ ഡ്രൈവിംഗ് ലൈസൻസ് 18 തവണ സസ്പെൻഡ് ചെയ്തതായി ഫ്ലാഗ്ലർ കൗണ്ടി ഷെരീഫ് ഓഫീസ് (എഫ്സിഎസ്ഒ) പറഞ്ഞു, വില്ലി മിൽഫോർട്ട്,ബുധനാഴ്ച രാവിലെ 6 മണിയോടെ അന്തർസംസ്ഥാന 95-ൽ യാത്ര ചെയ്യവേ, പാം കോസ്റ്റിനടുത്തുള്ള എമർജൻസി മീഡിയനിൽ നിയമവിരുദ്ധമായ യു-ടേൺ പൂർത്തിയാക്കിയതായി ഒരു ഡെപ്യൂട്ടി പറഞ്ഞു. ഷെരീഫിന്റെ ഓഫീസ് പറയുന്നതനുസരിച്ച്, കുട്ടികക്കുള്ള ചൈൽഡ് സപ്പോർട് പേയ്മെന്റുകൾ തെറ്റിച്ചതിന് മിൽഫോർട്ടിന്റെ ഫ്ലോറിഡ ഡ്രൈവിംഗ് ലൈസൻസ് 2020 ജനുവരി മുതൽ 18 തവണ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ശാരീരിക അറ്റാച്ച്മെന്റിനായി അലച്ചുവ, വോലൂസിയ കൗണ്ടികളിൽ മിൽഫോർട്ടിന് സജീവ വാറന്റും കെന്റക്കിയിലെ ജെസ്സാമിൻ കൗണ്ടിയിൽ കുട്ടികളെ അവഗണിക്കുന്നതിനുള്ള സജീവ വാറന്റും ഉണ്ടെന്നും അവർ പറഞ്ഞു. മിൽഫോർട്ടിനെ ഔട്ട്-ഓഫ്-കൌണ്ടി വാറണ്ടുകൾ…
ഭിന്നശേഷി സംവരണത്തിന്റ പേരിൽ മുസ്ലിം സംവരണം അട്ടിമറിക്കുന്നു: വെൽഫെയർ പാർട്ടി
തിരുവനന്തപുരം: ഭിന്നശേഷി സംവരണം 4% ആയി ഉയർത്തിയപ്പോൾ മുസ്ലിം സമുദായത്തിനുണ്ടായ 2% സംവരണ നഷ്ടം നികത്താതെ പുതിയ ഉത്തരവ് പുറത്തിറക്കിയ സർക്കാർ നടപടി വഞ്ചനാപരമാണെന്നും ഒരു സമുദായത്തിനും നിലവിലെ സംവരണതോതിൽ നഷ്ടം വരാത്ത വിധം ഭിന്നശേഷി സംവരണം നടപ്പാക്കി പരിഹാരം കാണണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം പറഞ്ഞു. 2019 ൽ ഈ പ്രശ്നം നിയമസഭയിൽ ഉന്നയിക്കപ്പെട്ടപ്പോൾ അത് പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നു. അത് ലംഘിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ഭിന്നശേഷി സംവരണത്തോത് വർധിപ്പിച്ചത് സ്വാഗതാർഹമാണ്. അതേസമയം അത് നടപ്പിലാക്കുന്നത് സംവരണ സമുദായങ്ങളുടെ സംവരണാവകാശങ്ങളിൽ നഷ്ടം വരുത്തിക്കൊണ്ടാകുന്നത് അനീതിയാണ്. അത് പരിഹരിക്കാനുള്ള നടപടികൾ എത്രയും വേഗം കൈക്കൊള്ളണം. വ്യത്യസ്തമായ പരിഹാര നിർദ്ദേശങ്ങൾ ഈ വിഷയത്തിൽ ഉയർന്നുവരുന്നുണ്ട്. ജനറൽ ടേണുകളിൽ നിന്ന് തന്നെ മുഴുവൻ ഭിന്നശേഷി സംവരണ ടേണുകൾ കണ്ടെത്തുക എന്നതാണ് അവയിലൊന്ന്. മറ്റൊന്ന്, നിലവിലെ 50:50…
ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി; മൊസാദ് വെറും കുമിളയാണെന്ന് തെളിയിച്ചു: ശിഹാബ് പൂക്കോട്ടൂർ
വടക്കാങ്ങര : ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തിലൂടെയും ഫലസ്തീന്റെ ചെറുത്ത്നിൽപ്പിലൂടെയും മൊസാദ് വെറും ഒരു കുമിളയാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും ലോക ജനതയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെട്ടെന്നും ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു. മർദ്ദിതർ മേൽക്കൊയ്മ നേടുകയും വ്യാജങ്ങളെ തുറന്നു കാട്ടി പൊളിച്ചെടുക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയും വടക്കാങ്ങരയിൽ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിയോടനുബന്ധിച്ച പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര സൗത്ത് ഹൽഖ അമീർ പി.കെ സലാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. അലൂഫ് ഖിറാഅത്ത് നടത്തി. നേഹ ഫിറോസ് ആന്റ് പാർട്ടി ഫലസ്തീൻ ഐക്യദാർഢ്യ സംഘഗാനം ആലപിച്ചു. സി.പി കുഞ്ഞാലൻ കുട്ടി, ടി ശഹീർ എന്നിവർ സംസാരിച്ചു. കുട്ടികളും സ്ത്രീക്കളും പുരുഷന്മാരും പങ്കെടുത്ത ബഹുജനറാലിക്ക് ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് സെക്രട്ടറി കെ.ടി…
എസ്എൻ ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
ആലപ്പുഴ: ശ്രീനാരായണ (എസ്എൻ) ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് വെള്ളാപ്പള്ളിയുടെ പാനല് തിരഞ്ഞെടുക്കപ്പെട്ടത്. എസ്എൻ ട്രസ്റ്റ് ചെയർമാനായി എംഎൻ സോമൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തുഷാർ വെള്ളാപ്പള്ളി അസിസ്റ്റന്റ് സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ട്രസ്റ്റിന്റെ ട്രഷററായി ജി. ജയദേവനെ തിരഞ്ഞെടുത്തു. ശനിയാഴ്ച ചേർത്തലയിൽ ചേർന്ന എസ്എൻ ട്രസ്റ്റ് യോഗത്തിലാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. തുടർച്ചയായി 10ാം തവണയാണു വെള്ളാപ്പള്ളി നടേശൻ സെക്രട്ടറിയാകുന്നത്. എക്സിക്യൂട്ടീവ് അംഗങ്ങൾ: എസ്.ആർ.എം.അജി, മോഹൻ ശങ്കർ, എൻ.രാജേന്ദ്രൻ, കെ.പത്മകുമാർ, എ.സോമരാജൻ, കെ.ആർ.ഗോപിനാഥ്, പി.എൻ.രവീന്ദ്രൻ, സന്തോഷ് അരയക്കണ്ടി, മേലാൻകോട് വി.സുധാകരൻ, ഡോ. എ.വി.ആനന്ദരാജ്, പി.സുന്ദരൻ, കെ.അശോകൻ പണിക്കർ, സംഗീത വിശ്വനാഥൻ, പ്രേമരാജ്, എ.ജി.തങ്കപ്പൻ, പി.എൻ.നടരാജൻ, പി.വി.ബിനേഷ് പ്ലാത്താനത്ത്. വിദഗ്ധ അംഗങ്ങൾ: ഡോ. ജയറാം, മേലാൻകോട് വി.സുധാകരൻ, പ്രദീപ് വിജയൻ. മുഖ്യ വരണാധികാരി രാജേഷ് കണ്ണനാണു വിജയികളെ പ്രഖ്യാപിച്ചത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെതിരെ…
റോബിൻ ബസ്സിനെ വെല്ലുവിളിച്ച് കെഎസ്ആർടിസി; പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ രണ്ടാമത്തെ ബസ്സും നിരത്തിലിറക്കി
പത്തനംതിട്ട : റോബിൻ ബസ് സർവീസിനെ വെല്ലുവിളിച്ച് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ രണ്ടാമത്തെ ബസ് സർവീസ് ആരംഭിച്ചു. രാത്രി 8.30ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 4.30ന് കോയമ്പത്തൂരിൽ എത്താവുന്ന രീതിയിലാണ് പുതിയ എയർ കണ്ടീഷൻഡ് ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്. കോയമ്പത്തൂരിൽ നിന്ന് രാവിലെ 8:30 ന് ആരംഭിക്കുന്ന യാത്ര, വൈകിട്ട് 4:30 ന് പത്തനംതിട്ടയിലെത്തും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, വടക്കാഞ്ചേരി, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും. നേരത്തെ ആരംഭിച്ച (പുലർച്ചെ 4.30ന്) സർവീസ് വിജയകരമാണെന്ന് കണ്ടതോടെയാണ് രണ്ടാമത്തെ സര്വീസ് ആരംഭിച്ചതെന്ന് കെഎസ്ആർടിസി അറിയിച്ചു. നിലവിൽ, പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് മൂന്ന് സർവീസുകളുണ്ട്: 4:30 AM (AC ലോ ഫ്ലോർ), 8:00 AM (സൂപ്പർ ഫാസ്റ്റ്), രാത്രി 8:30 (AC ലോ…
