സി എസ് ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മൻ സപ്തതി നിറവിൽ; സ്തോത്ര ശുശ്രൂഷയും പൊതുസമ്മേളനവും നടന്നു

എടത്വ: സിഎസ്ഐ സഭയുടെ മോഡറേറ്റർ പദവിയിൽ നിന്നും വിരമിച്ച് തലവടിയിൽ വിശ്രമജീവിതം നയിക്കുന്ന കാഞ്ഞിരപള്ളിൽ ബിഷപ്പ് തോമസ് കെ.ഉമ്മൻ്റെ വസതിയിൽ സപ്തതി ദിനത്തിൽ വിവിധ ഇടവകകളിൽ നിന്നും വൈദികരും വിശ്വാസികളും ബന്ധു മിത്രാധികളും സഹപാഠികളും എത്തി ആശംസകൾ നേർന്ന് സമ്മാനങ്ങൾ കൈമാറി.തിരുപനയനൂർകാവ് ദേവി ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മശ്രീ നീലകണ്oരര് ആനന്ദ് പട്ടമന, ക്ഷേത്രസമിതി സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് ,റവ.ജോർജ് മാത്തൻ സ്മാരക സമിതി സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള, കുട്ടനാട് സാംസ്ക്കാരിക വേദി വൈസ് ചെയർമാൻ തോമസ്കുട്ടി ചാലുങ്കൽ,യുണൈറ്റഡ് റിലിജിയസ് ഇൻഷ്യേറ്റീവ് പീസ് സെൻ്റർ ഡയറക്ടർ ഡോ.ജോസഫ് ചാക്കോ, സിഎസ് ഐ സഭ മുൻ ആത്മായ സെക്രട്ടറി ഡോ. സൈമൺ ജോൺ, ബി.പി.ഡി.സി ഡയറക്ടർ ജേക്കബ് മാത്യു തുടങ്ങി സാംസ്ക്കാരിക സാമൂഹിക – സന്നദ്ധ സംഘടന പ്രതിനിധികൾ…

ഇന്ത്യയിൽ ദന്തരോഗത്താല്‍ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ലോകോത്തര ചികിത്സ പ്രാപ്തമാകും

കൊച്ചി: ലോകത്തിലെ തന്നെ ഏറ്റവും മികച്ച ദന്തല്‍ ഇംപ്ലാന്റോളജിസ്റ്റുകള്‍ അവരുടെ ജോലിയില്‍ നേരിട്ട സങ്കീര്‍ണ്ണമായ പ്രശ്നങ്ങളും, അവയുടെ പരിഹാരങ്ങളും ചർച്ച ചെയ്തത് വഴി കേരളത്തിലേയും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയും ദന്തൽ വിദഗ്ധർക്കും, വിദ്യാർത്ഥികൾക്കും നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇംപ്ലാന്റേഷൻ നടത്താൻ കഴിയുന്നത് വഴി രാജ്യത്തെ ദന്തരോഗികൾക്ക് അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്‌ തുടങ്ങിയ രാജ്യങ്ങളിൽ നടന്നു വരുന്ന അത്യാധുനിക ചികിത്സയുടെ ഗുണം ലഭിക്കുമെന്ന് മൂന്ന് ദിവസം നീണ്ട ദന്തൽ എക്പോ വിലയിരുത്തി. ദന്തൽ ചികിത്സ മേഖലയിൽ പ്രധാനമായും, അമേരിക്കയും, യൂറോപ്പുമാണ് കൂടുതൽ കണ്ട് പിടിത്തങ്ങൾ നടത്തുക. രണ്ട് സ്ഥലത്തും രണ്ട് രീതിയിലുള്ള ചികിത്സ സമ്പ്രദായമാണ് പിൻതുടരുന്നത്. എസ്പോയിൽ ഈ രണ്ട് സ്ഥലത്തേയും വിദഗ്ധർ അറിവുകൾ പങ്ക് വെച്ചതോടെ ഇന്ത്യയിലും ലോകോത്തര ചികിത്സ സമ്പ്രദായം പിൻതുടരാനാകും. ദന്തിസ്റ്റുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ പഠനകാലത്ത് കിട്ടാത്ത പുതിയ അറിവുകളാണ് മൂന്ന്…

രണ്ടാഴ്ച മുമ്പ് അയിരൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി

തിരുവനന്തപുരം: രണ്ടാഴ്ച മുമ്പ് അയിരൂരിൽ വച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ തിരുവനന്തപുരം റൂറൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയി വിട്ടയച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നവംബർ 15-നാണ് സംഭവം നടന്നത്. വീടിന് പിന്നിലെ മത്സ്യക്കുളത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ അജ്ഞാതൻ അടുത്തുള്ള കാറിലേക്ക് കൊണ്ടുപോയി. സംഭവം നടക്കുമ്പോൾ അമ്മ കുളിക്കാൻ പോയതായിരുന്നു. കുട്ടി ബഹളം വച്ചതോടെ സംഘം കുട്ടിയെ മോചിപ്പിച്ച് സ്ഥലം വിട്ടതായും പരാതിയിൽ പറയുന്നു. പ്രദേശത്തെ വീടുകൾക്ക് പുറത്ത് സ്ഥാപിച്ചിട്ടുള്ള നിരവധി സിസിടിവി ക്യാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണെന്ന് അയിരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ പറഞ്ഞു. ഒരു മണിക്കൂറോളം ദൃശ്യങ്ങൾ പരിശോധിച്ചിട്ടും സംഘത്തിന്റെയോ കാറിന്റെയോ ചിത്രങ്ങൾ പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.

കൊല്ലത്തുനിന്ന് തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ കണ്ടെത്തി; തട്ടിക്കൊണ്ടുപോയവർ ഇപ്പോഴും ഒളിവില്‍

കൊല്ലം: 20 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവില്‍, ഓയൂരിൽ നിന്ന് കാണാതായ ആറു വയസുകാരിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ കൊല്ലം ആശ്രമം മൈതാനത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. “കുട്ടി ഒരു ബെഞ്ചിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ട രണ്ട് കോളേജ് വിദ്യാർത്ഥികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. “ഒരു സ്ത്രീയും കുട്ടിയോടൊപ്പമുണ്ടായിരുന്നു. ഞങ്ങളെ കണ്ടയുടനെ പെട്ടെന്ന് ആ സ്ത്രീ നടന്നുപോയി. തിരികെ വരാത്തതിനെ തുടർന്ന് ഞങ്ങൾ കുട്ടിയുടെ അടുത്ത് ചെന്ന് സോഷ്യൽ മീഡിയയിലെ ഫോട്ടോകളുടെ സഹായത്തോടെ അവളെ തിരിച്ചറിഞ്ഞു. സ്ത്രീ മാസ്ക് ധരിച്ചിരുന്നു, തലയും മറച്ചിരുന്നു. കുട്ടിയും മാസ്ക് ധരിച്ചിരുന്നു,”ഒരു വിദ്യാർത്ഥി പറഞ്ഞു. കുട്ടിയുമായി ആശ്രമത്തിലേക്ക് പോകാൻ ലിങ്ക് റോഡിൽ നിന്ന് ഒരു ഓട്ടോറിക്ഷ വാടകയ്‌ക്കെടുത്തതായി ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ പറഞ്ഞു. ചില ദൃക്‌സാക്ഷി വിവരണങ്ങൾ അനുസരിച്ച്, രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘം ഒരു കുട്ടിയുമായി ആദായനികുതി…

എഫ് ഐ ടി യു ജില്ലയിൽ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു

മലപ്പുറം: ഞങ്ങൾക്കും ജീവിക്കണം, തൊഴിലിടങ്ങൾ സംരക്ഷിക്കുക, എഫ് ഐ ടി യു എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് ടൈലറിംഗ് & ഗാർമെന്റ്വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലയിൽ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു. ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് മറിയം റഷീദ, ജില്ലാ ജനറൽ സെക്രട്ടറി സൈതാലി വലമ്പൂർ, അബൂബക്കർ പി ടി, ഷീബ വടക്കാങ്ങര, ഷലിജ കീഴുപറമ്പ് തുടങ്ങിയ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി

ആയിശാബി (72) നിര്യാതയായി

തിരൂര്‍ : മുസ്ലിം ലീഗ് നേതാവും ചെമ്പ്ര മഹല്ല് ജനറല്‍ സെക്രട്ടറിയുമായ കൊക്കോടി മൊയ്തീന്‍ കുട്ടി ഹാജിയുടെ ഭാര്യ ആയിശാബി (72 ) നിര്യാതയായി. മക്കള്‍: അബ്ദുല്‍ നാസര്‍ (തിരൂര്‍ പോളി ടെക്‌നിക് ), അമീര്‍ (ഫോട്ടോഗ്രാഫര്‍ ), ശാഹിദ, സമീന. മരുമക്കള്‍: കെ.എം നൂറുദ്ദീന്‍, നൂരിഷ, റംല, തെസ്‌നി. സഹോദരങ്ങള്‍: കമ്മുക്കുട്ടി, മുഹമ്മദലി, ഡോ. മൊയ്തീന്‍ കുട്ടി, ഡോ. അബ്ദുറഹ്‌മാന്‍, സിദ്ദീഖ്.

പെൺകുട്ടിയെ ബലമായി കാറിലേക്ക് വലിച്ചു കയറ്റിയ സംഘം ആണ്‍കുട്ടിയേയും നിർബന്ധിച്ച് കയറ്റാന്‍ ശ്രമിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ ബലമായി കാറില്‍ വലിച്ചു കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സഹോദരനേയും കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. അതേസമയം, സംഭവത്തിൽ ഉള്‍പ്പെട്ടതാണെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ഓമയൂർ സ്വദേശി അബികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ സംഘം കുട്ടിയെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുന്നത് ദൃശ്യങ്ങളിൽ കാണാം. കുട്ടി ഇവരുടെ കൈയ്യില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട്. കൂടെയുണ്ടായിരുന്ന സഹോദരനെ ബലമായി കാറിൽ കയറ്റാനും ശ്രമിക്കുന്നുണ്ട്. സംഭവങ്ങളെല്ലാം നിരീക്ഷിച്ചുകൊണ്ട് 50നോടടുത്ത് പ്രായമുള്ള ഒരാള്‍ നില്‍ക്കുന്നുണ്ട്… പിന്നീട് അയാള്‍ അപ്രത്യക്ഷനായി. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ ആളാണ് ഇയാളെന്നാണ് സംശയിക്കുന്നത്. ഇയാൾ പ്രദേശവാസിയാണെന്നും സൂചനയുണ്ട്. ഇയാളുടെ രേഖാചിത്രമാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്. കടയുടമയായ സ്ത്രീ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രേഖാചിത്രം തയ്യാറാക്കിയത്. നിലവിലെ വിവരങ്ങൾ പ്രകാരം സ്വിഫ്റ്റ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ്…

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഉള്‍പ്പെട്ടതെന്നു സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. സംഭവത്തിൽ ഊർജിതമായ അന്വേഷണം നടന്നുവരികയാണ്. പാരിപ്പള്ളിയിലെ ഒരു കടയുടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. ഇയാളുടെ പ്രായം 50 വയസ്സിന് മുകളിലാണെന്ന് രേഖാചിത്രത്തിൽ നിന്ന് വ്യക്തമാണ്. ഇയാൾക്കൊപ്പം മറ്റൊരു സ്ത്രീയും ഒരു പുരുഷനും ഉണ്ടായിരുന്നുവെന്നാണ് സൂചന. 50 വയസ്സ് തോന്നിക്കുന്ന ഒരു പുരുഷനെയും 35 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയെയും മാത്രമേ കടയുടെ ഉടമയായ സ്ത്രീ കണ്ടിട്ടുള്ളൂ. യുവതി മുഖം മറച്ചിരുന്നതായും അവര്‍ പറഞ്ഞു. കടയിൽ നിന്ന് തേങ്ങ, ബിസ്‌ക്കറ്റ്, റസ്‌ക് എന്നിവ അവര്‍ വാങ്ങിയതായി ഉടമ പറഞ്ഞു. വൈകീട്ട് ഏഴരയോടെ കടയടയ്ക്കുന്ന സമയത്തായിരുന്നു അവര്‍ വന്നത്. ഓട്ടോയിലാണ് വന്നതെന്നും സ്ത്രീ ഷാൾ കൊണ്ട് തല മറച്ചിരുന്നു എന്നും പറഞ്ഞു. അതേസമയം തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയുടെ കുടുംബത്തോട് കൂടുതൽ മോചനദ്രവ്യം…

ജാതി സെൻസസ് നടപ്പിലാക്കാൻ യോജിച്ചുള്ള പ്രക്ഷോഭം അനിവാര്യം: കെ.എം ഷെഫ്രിൻ

പാലക്കാട്: ജാതി സെൻസസ് നടപ്പിലാക്കാൻ രാജ്യത്തെ പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ യോജിച്ചുള്ള മുന്നേറ്റമുണ്ടാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്രിൻ പറഞ്ഞു. സംവരണമടക്കമുള്ള അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനായുള്ള പോരാട്ടങ്ങളിലെല്ലാം ഈ യോജിപ്പ് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി കോട്ടമൈതാനത്ത് സംഘടിപ്പിച്ച പ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് കെ.എം സാബിർ അഹ്സൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലയിലെ വിവിധ ജാതി, സമുദായ സംഘടന നേതാക്കൾ പങ്കെടുത്തു. മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടി, കേരള ദലിത് ഫെഡറേഷൻ ജില്ല പ്രസിഡന്റ് രാജൻ പുലിക്കോട്, തമിഴ് നിള സംഘം ജില്ല ചെയർമാൻ വി.പി നിജാമുദ്ദീൻ, ആദിവാസി സംരക്ഷണ സംഘം സംസ്ഥാന പ്രസിഡന്റ് നീലിപ്പാറ മാരിയപ്പൻ, എസ്.സി/ എസ്.ടി കോഡിനേഷൻ കമ്മിറ്റി ചെയർമാൻ മായാണ്ടി, വെൽഫെയർ പാർട്ടി…

സഹോദരനോടൊപ്പം നടന്നുപോയ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയ്ക്ക് ഫോണ്‍ സന്ദേശം

കൊല്ലം: സഹോദരനോടൊപ്പം നടന്നുപോയ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തെ തിരഞ്ഞ് പോലീസ്. കുട്ടിയെ തട്ടിക്കൊണ്ടു പോയി മണിക്കൂറുകള്‍ കഴിഞ്ഞ് മോചനദ്രവ്യമായി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് അമ്മയുടെ മൊബൈല്‍ ഫോണിലേക്ക് അഞ്ജാത സംഘത്തിന്‍റെ ഫോണ്‍ സന്ദേശവുമെത്തി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്നു സഹോദരിയായ അഭികേല്‍ സാറ. കുട്ടി ഒപ്പമുണ്ടെന്നും അഞ്ചു ലക്ഷം രൂപ നൽകണമെന്നുമായിരുന്നു സന്ദേശമെന്നും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. കൊല്ലം-തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പങ്കിടുന്ന പാരിപ്പള്ളി ഭാഗത്ത് നിന്നാണ് ഫോൺ സന്ദേശം വന്നതെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം സ്ഥിരീകരിച്ചു. കുട്ടിയുടെ വിവരങ്ങൾ സംസ്ഥാനത്തെ 14 ജില്ലകളിലെയും പോലീസ് സ്റ്റേഷനുകൾക്ക് കൈമാറി. തിരുവനന്തപുരം ജില്ലയിലെ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ദേശീയ-സംസ്ഥാന പാതകൾ എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തിവരികയാണ്. രാത്രികാല പട്രോളിംഗിന്…