ട്രോളി ബാഗിൽ 13 കിലോ കഞ്ചാവുമായി നാലുപേരെ എക്സൈസ് പിടികൂടി

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ 13 കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ. ബീമാപ്പള്ളി സ്വദേശികളായ അൻസാരി, ഷരീഫ്, ഫൈസൽ, സജീർ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ 10 മണിയോടെ ട്രോളി ബാഗിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സംഘത്തെയാണ് എക്സൈസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. നിരോധിത വസ്തുക്കളുമായി ഓട്ടോയിൽ കയറാൻ ശ്രമിക്കവേയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. അറസ്റ്റിലായവർക്ക് ഒന്നിലധികം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ചരിത്രമുണ്ടെന്ന് അധികൃതർ വെളിപ്പെടുത്തി.

ഒന്നര വയസ്സുള്ള കുഞ്ഞിന് തെറ്റായ മരുന്ന് നൽകി; നഴ്‌സിനെതിരെ രക്ഷിതാക്കൾ പരാതി നൽകി

മലപ്പുറം: വണ്ടൂരിലെ സർക്കാർ താലൂക്ക് ആശുപത്രിയിൽ ഒന്നര വയസുള്ള കുഞ്ഞിന് തെറ്റായ മരുന്ന് നൽകിയതായി പരാതി. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സാണ് കുട്ടിക്ക് മരുന്ന് മാറ്റി നൽകിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇന്നലെ രാവിലെ ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ട കുട്ടിയെ വണ്ടൂരിലെ സർക്കാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം. ചുമയ്‌ക്ക് നൽകിയ മരുന്ന് നൽകുന്നതിന് പകരം മറ്റൊരു മരുന്നാണ് നഴ്‌സ് കുട്ടിക്ക് നൽകിയത്. മരുന്ന് ശരീരത്തിൽ പ്രവേശിച്ചതോടെ കുഞ്ഞ് തളർന്നു. ഉടൻ തന്നെ കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും പരാതി ലഭിച്ചാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.

ആയിഷ ഹജ്ജുമ്മ (85) നിര്യാതയായി

സൗത്ത് അന്നാര സ്വദേശിനിയും പരേതനായ കണ്ടന്‍ചിറ മുഹമ്മദ് ഹാജിയുടെ ഭാര്യയുമായ ആയിഷ ഹജ്ജുമ്മ (85) മരണപ്പെട്ടു. മക്കള്‍: സൈതലവി ഹാജി (ബാവ), അലിക്കുട്ടി ഹാജി, സിദ്ധീഖ്, ഹുസൈന്‍, ബീരാന്‍, (കെഎം സില്‍ക്‌സ്) സൈനബ, മൈമൂന, സുലൈഖ, സാജിദ, ഹാജറ. റിപ്പോര്‍ട്ട് നല്‍കുന്നത് : ഹുസൈന്‍ (മകന്‍)

ഗ്ലോബൽ ആയുർവേദ ഫെസ്റ്റ് വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഗ്ലോബൽ ആയുർവേദ ഫെസ്റ്റ് വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍‌കര്‍ ഉദ്ഘാടനം ചെയ്തു. കേരളം ആയുർവേദത്തിന്റെ കളിത്തൊട്ടിൽ ആണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ലോകമെമ്പാടുമുള്ള സഞ്ചാരികൾ ആയുർവേദത്തിന്റെ പരിവർത്തന രീതികളിൽ മുഴുകി കേരളത്തിന്റെ ശാന്തമായ ചുറ്റുപാടുകളിൽ പുനരുജ്ജീവനവും രോഗശാന്തിയും തേടുന്നു. കേരളത്തിന്റെ ആയുർവേദ ടൂറിസം ക്ഷേമം മാത്രമല്ല, സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ഗണ്യമായ സംഭാവന നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ ആയുഷ് മന്ത്രാലയം രാജ്യത്തുടനീളം ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുകയാണ്. ഈ ചുവടുവയ്പ് ഒരു നാഴികക്കല്ലാണ്. പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളുടെ വ്യാപകമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും സാർവത്രിക ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാനും ഇത് ഇന്ത്യയെ സഹായിക്കും. 8 വർഷം മുമ്പ് ഏകദേശം 20,000 കോടി രൂപയായിരുന്ന ആയുഷ് വ്യവസായം ഇന്ന് ഏകദേശം 1.5 ലക്ഷം കോടി രൂപയിലെത്തി. ഇന്ത്യയുടെ ഡിജിറ്റൽ…

60 കഴിഞ്ഞവർക്കും പ്രവാസി ക്ഷേമനിധിയിൽ അംഗത്വം നൽകണം: പ്രവാസി വെൽഫെയർ ഫോറം

മലപ്പുറം: പ്രവാസി വെൽഫെയർ ബോർഡിൽ അംഗമാകാനുള്ള പ്രായപരിധി അറുപത് വയസ്സ് എന്നത് മാറ്റി 60 കഴിഞ്ഞവർക്കും പ്രവാസി ക്ഷേമനിധിയിൽ അംഗമാകാനുള്ള അവസരമൊരുക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സീസൺ സമയത്ത് വിമാന ടിക്കറ്റ് ചാർജ് ഇരട്ടിയും അതിലധികവുമായി വർധിപ്പിച്ച് പാവപ്പെട്ട പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ കേരള സർക്കാർ ഇടപെടണമെന്നും വിമാന ടിക്കറ്റ് കൊള്ളക്ക് ശാശ്വത പരിഹാരമായി യാത്രാ കപ്പൽ സംവിധാനം ഏർപ്പെടുത്തണമെന്നും ഇത് കേരളത്തിലെ ടൂറിസം മേഖലക്ക് കൂടി ഗുണപ്രദമാകുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. ക്ഷേമനിധി, സാന്ത്വനം സഹായങ്ങൾ തുടങ്ങിയവ പ്രവാസികൾക്ക് ലഭിക്കാൻ കാലതാമസം നേരിടുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മലപ്പുറം ഫാറൂഖ് ഹാളിൽ ചേർന്ന യോഗത്തിൽ ബന്ന മുതുവല്ലൂർ അധ്യക്ഷത വഹിച്ചു. എകെ സൈതലവി, കോട്ടയിൽ ഇബ്‌റാഹിം, ഹംസ മണ്ടകത്തിങ്കൽ, മുഹമ്മദലി സി വേങ്ങര, മുഹമ്മദലി മാസ്റ്റർ മങ്കട എന്നിവർ സംസാരിച്ചു.

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ ജീവിതം ദുരൂഹത നിറഞ്ഞതാണെന്ന് നാട്ടുകാര്‍

ചാത്തന്നൂർ: കൊല്ലം ഓയൂർ സ്വദേശിനിയായ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയെ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ചാത്തന്നൂർ മാമ്പള്ളിക്കുന്ന് കവിതാലയത്തില്‍ പത്മകുമാറും കുടുംബവും ഒറ്റപ്പെട്ടതും ദുരൂഹത നിറഞ്ഞതുമായ ജീവിതമാണ് നയിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ താമസിക്കുന്ന ഇരുനില വീട്ടിൽ ആരും അങ്ങനെ കയറില്ല. ഇവര്‍ പുറത്തുപോകുന്നതെല്ലാം കാറിലാണ്. അയൽക്കാരുമായി അടുപ്പം പോലുമില്ലെന്ന് നാട്ടുകാർ പറയുന്നു. 52 കാരനായ പത്മകുമാർ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. കേബിൾ ടിവി ബിസിനസ് നടത്തുന്ന ഇവർ ജംഗ്ഷനിൽ ബേക്കറിയും നടത്തുന്നുണ്ട്. ഭാര്യ ഇടയ്ക്കിടെ ബേക്കറിയില്‍ പോകും. ജീവനക്കാരിയാണ് മുഴുവൻ സമയവും ബേക്കറിയില്‍. വീട് നിറയെ നായ്ക്കളാണ്. അതുകാരണം ഭയന്ന് കച്ചവടക്കാർ പോലും പോകാറില്ലെന്ന് നാട്ടുകാർ പറയുന്നു. നാലു കിലോമീറ്റർ അകലെ ചിറക്കരയില്‍ ഫാം ഉണ്ടെന്നും നാട്ടുകാർ പറയുന്നു. തട്ടിക്കൊണ്ടുപോയ ദിവസം രാത്രി ഓടുമേഞ്ഞ വീട്ടിലാണ് തന്നെ പാർപ്പിച്ചതെന്ന് കുട്ടി പറഞ്ഞിരുന്നു. ഈ ഫാമിലാണൊ വീട് എന്ന് പോലീസിന്…

അടിമാലിയിൽ സമരം ചെയ്യുന്ന വയോധികർക്കു നല്‍കിയ വാഗ്ദാനം നിറവേറ്റി സുരേഷ് ഗോപി

ഇടുക്കി: ക്ഷേമ പെൻഷൻ വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് അടുത്തിടെ സമരം നടത്തിയ അടിമാലി സ്വദേശികളായ മറിയക്കുട്ടി (87), അന്നമ്മ (80) എന്നിവർക്ക് പെൻഷന്റെ ആദ്യ ഗഡു വിതരണം നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപി നിർവഹിച്ചു. നവംബർ 17 ന് അടിമാലിക്ക് സമീപം മറിയക്കുട്ടിയുടെ വീട് സന്ദര്‍ശിച്ച സുരേഷ് ഗോപി അവർക്കും അന്നമ്മയ്ക്കും എംപിയുടെ പെൻഷനിൽ നിന്ന് 1600 രൂപ വീതം വരും മാസങ്ങളിൽ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ബി.ജെ.പി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി വി.എൻ.സുരേഷിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്ത സുരേഷ് ഗോപി, പണം ഈ വയോധികര്‍ക്ക് വിതരണം ചെയ്യാൻ നിർദേശിച്ചു. സുരേഷും മറ്റ് നേതാക്കളും വെള്ളിയാഴ്ച അടിമാലിയിലെ മറിയക്കുട്ടിയുടെ വീട്ടിലെത്തി തുക കൈമാറി. വരുംമാസങ്ങളിലും തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് നേതാക്കൾ അറിയിച്ചു. പെൻഷൻ വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് നവംബർ എട്ടിന് അടിമാലി ടൗണിൽ…

രേഖാചിത്രം ഇത്ര ‘പെര്‍ഫെക്റ്റ്’ ആയത് ഈ ദമ്പതികളുടെ കരവിരുതുകൊണ്ട്

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ പിടികൂടിയപ്പോൾ രേഖാചിത്രവും പ്രതിയും തമ്മിലുള്ള സാമ്യം കണ്ട് എല്ലാവരും അമ്പരന്നു. ഇപ്പോൾ ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കുറ്റവാളിയുടെ രേഖാചിത്രവും യഥാർത്ഥ ചിത്രവും തമ്മിൽ ഇതാദ്യമായാണ് ഇത്രയും സാമ്യം കാണുന്നതെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ സമ്മതിക്കുന്നു. അഭിനന്ദന പ്രവാഹമാണ് ആ ചിത്രങ്ങൾ വരച്ച കലാകാരന്മാർക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. നീരാവിൽ സ്വദേശികളായ ഷജിത്ത്-സ്മിത ദമ്പതികളാണ് രേഖാചിത്രം വരച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അതേ രാത്രി തന്നെ ചിത്രകലയിൽ പ്രാവീണ്യമുള്ള ഈ ദമ്പതികളെ പോലീസ് സമീപിച്ചിരുന്നു. പോലീസ് പറഞ്ഞതുപ്രകാരം അഞ്ച് രേഖാചിത്രങ്ങള്‍ ഇവര്‍ വരച്ചു നല്‍കി. ആദ്യ രേഖാചിത്രങ്ങൾ വരയ്ക്കാൻ സഹായിച്ചത് പാരിപ്പള്ളിയിലെ കട നടത്തിപ്പിക്കാരി ഗിരിജ എന്ന സ്ത്രീയായിരുന്നു. അർദ്ധരാത്രി 12 മണിക്ക് ശേഷമായിരുന്നു പോലീസ് ചിത്രം വരയ്ക്കാനായി ആവശ്യപ്പെട്ട് വിളിച്ചതെന്ന് ഷജിത്ത് പറഞ്ഞു. നേരം വെളുക്കുവോളം ഇരുന്ന്…

ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

കൊല്ലം: ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ദമ്പതികളും മകളും ഉൾപ്പെടെ മൂന്നുപേരെ കൊല്ലം പൊലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പിടികൂടി. കൊല്ലം ചാത്തന്നൂര്‍ സ്വദേശി പദ്‌മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. തമിഴ്‌നാട് തെങ്കാശിക്ക് സമീപമുള്ള പുളിയറയില്‍ നിന്ന് ഇന്ന് (ഡിസംബര്‍ 1) വൈകിട്ടോടെയാണ് മൂവരും പിടിയിലായത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ പദ്‌മകുമാറിന് സംഭവത്തില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. എഡിജിപി എംആര്‍ അജിത്കുമാര്‍ ഡിഐജി ആര്‍ നിശാന്തിനി ഐജി സ്‌പര്‍ജൻ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ഉപയോഗിച്ച കാറിന് വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ച് നല്‍കിയ ആളെയും കുട്ടിയെ കടത്തികൊണ്ടു പോയതിന് ശേഷം എത്തിച്ച വീടിന്‍റെ ഉടമസ്ഥനെയും…

ചക്രവാതച്ചുഴി: കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ശക്തിയായ മഴയും ഇടിമിന്നലുമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള ദക്ഷിണ ശ്രീലങ്കയിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴി കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഇടിയോടും മിന്നലോടും കൂടിയ മഴ വരാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബർ ഒന്നിന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്കൻ ശ്രീലങ്കക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 1 ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി നില നിന്നിരുന്ന ന്യൂനമർദ്ദം ശക്തി പ്രാപിച്ച് തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി മാറി. തുടർന്ന് ഡിസംബർ 3-ഓടെ തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യത. ഡിസംബർ 4 വൈകുന്നേരത്തോടെ…