മലപ്പുറം: ബാബരി മസ്ജിദ് തല്ലിത്തകർത്ത് സംഘ് പരിവാർ ജുഡീഷ്യൽ കർസേവയുടെ പിൻബലത്തിൽ നിർമിച്ച കെട്ടിടം അനീതിയുടെ അടയാളമാണെന്നും അതിനെ അംഗീകരിക്കാനും അനീതിയോട് രാജിയാകാനും ഇന്ത്യയിലെ ഒരു മതേതര ജനാധിപത്യവാദിക്കും കഴിയില്ലെന്നും ഈ തെറ്റിനെകുറിച്ച് ഉറക്കെ പറഞ്ഞു കൊണ്ട് മാത്രമെ സംഘ് പരിവാറിനെതിരായ രാഷ്ട്രീയ പോരാട്ടം ശക്തിപ്പെടുത്താൻ കഴിയുള്ളൂവെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ വിശാല മതേതര ജനാധിപത്യ മുന്നേറ്റം ശക്തിപ്പെടുത്തണം. സംഘ് പരിവാർ തകർത്ത ബാബരി മസ്ജിദ് ഈ പോരാട്ടങ്ങൾക്ക് കരുത്തുപകരുന്ന ഓർമകളായി നിലനിർത്താൻ ഇന്ത്യയിലെ പ്രതിപക്ഷ മുന്നേറ്റം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊണ്ടോട്ടിയിൽ നടന്ന സംസ്ഥാന പ്രതിനിധികളുടെ ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, സംസ്ഥാന വൈസ് പ്രസിഡണ്ട്മാരായ കെഎ ഷഫീഖ്, ജോസഫ് ജോൺ, ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, ജനറൽ…
Category: KERALA
കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില് ശുദ്ധജലമെത്തിച്ച് യു എസ് ടി
മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി തിരുവനന്തപുരം, ജനുവരി 16, 2024: ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല് ട്രാന്സ്ഫര്മേഷന് സൊല്യൂഷന്സ് കമ്പനിയായ യു എസ് ടി രണ്ട് ഗ്രാമങ്ങളില് ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്തു. പത്ത് വര്ഷത്തിലേറെയായി കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കമ്പനി ഇത്തരത്തിലൊരു പ്രവര്ത്തനത്തിനു തുടക്കമിട്ടത്. ശുദ്ധജലം ലഭ്യമല്ലാത്ത അവസ്ഥ മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ ജനങ്ങള്ക്കിടയില് വലിയ ആരോഗ്യപ്രശ്നങ്ങള്ക്കും കാരണമായിട്ടുണ്ട്. ഈ രണ്ടു ഗ്രാമങ്ങളിലും സ്ഥാപിച്ച ജല ശുദ്ധീകരണ പ്ലാന്റുകളുടെ ഉദ്ഘാടനം രണ്ട് ചടങ്ങുകളിലായി നടന്നു. അഡോപ്റ്റ് എ വില്ലേജ്…
സ്കുസോ ഐസ് ‘ഒ’ മാജിക് ഡെസേര്ട്ട് കഫേ തൃശൂരില് പ്രവർത്തനം ആരംഭിച്ചു
കേരളത്തിലെ ആദ്യത്തെയും, രാജ്യത്തെ ഇരുപത്തി നാലാമത്തെയും കഫേ ആണ് തൃശൂരിൽ തുറന്നത് തൃശൂര്: ഐസ് ക്രീം പ്രേമികൾക്കായി പോപ്പ്സിക്കിളുകൾ തല്ത്സമയം തയ്യാറാക്കി നൽകുന്ന രാജ്യത്തെ പ്രമുഖ കമ്പനിയായ സ്കൂസോ ഐസ് ‘ഒ’ മാജിക് തങ്ങളുടെ കേരളത്തിലെ ആദ്യ ‘ലൈവ് പോപ്സിക്കിൾ കൺസെപ്റ്റ് ആൻഡ് ഡെസേർട് കഫേ’ തൃശൂരിൽ തുറന്നു. രാജ്യത്തെ ഇരുപത്തി നാലാമത്തെ ഷോപ്പാണ് സാംസ്കാരിക നഗരത്തില് പ്രവര്ത്തനമാരംഭിച്ചത്. തൃശൂര് നഗരത്തിലെ സ്വരാജ് റൗണ്ടില് നയ്ക്കനാല് സിറ്റി സെന്റർ ഇനി ഐസ്ക്രീം വിഭവങ്ങളുടെ പൂരപ്പറമ്പായി മാറും. ഉപഭോക്താക്കളുടെ ആരോഗ്യ സംരക്ഷണാർത്ഥം പഞ്ചസാര അളവ് നന്നേ കുറച്ചാണ് സ്കൂസോ ഐസ് ‘ഒ’ മാജിക് ഐക്സ്ക്രീമുകൾ തയ്യാറാക്കുന്നത്. ലൈവ് പോപ്സിക്കിള് എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത് സ്കൂസോ ഐസ് ‘ഒ’ മാജിക് ആണ്. ഉപഭോക്താക്കള് തങ്ങൾക്ക് ഇഷ്ടമുള്ള പഴങ്ങള് തിരഞ്ഞെടുത്ത് നൽകിയാൽ പോപ്സിക്കിളുകൾ മിനിറ്റുകള്ക്കുള്ളില് തത്സമയം തയാറാക്കുന്ന കലാവിരുന്നിന് സാക്ഷ്യം…
സുമനസ്സുകളുടെ കാരുണ്യത്തിന് പത്തര മാറ്റ്; അഭിനവിന് വേണ്ടി അഞ്ച് മണിക്കൂറിനുള്ളിൽ സമാഹരിച്ചത് പത്തര ലക്ഷം രൂപ
എടത്വ:അർബുദ രോഗം ബാധിച്ച് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന തലവടി ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ കോടമ്പനാടി പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിലാഷിൻ്റെയും സനിലകുമാരിയുടെയും മൂത്ത മകൻ അഭിനവിനുള്ള (11) ചികിത്സയ്ക്ക് നാട് ഒന്നിച്ചപ്പോൾ അഞ്ച് മണിക്കൂറിനുള്ളിൽ സമാഹരിച്ചത് പത്തര ലക്ഷം രൂപ.ഗൂഗിൾ പേ, സമിതി അക്കൗണ്ടിലേക്ക് വന്ന തുകയും ഉൾപ്പെടെ 12 ലക്ഷത്തോളം രൂപ സമിതിക്കു സമാഹരിക്കുവാൻ സാധിച്ചു തലവടി ഗ്രാമ പഞ്ചായത്തിലെ 8, 9, 10,11, 12, 13 എന്നീ വാർഡുകളിലും എടത്വ ഗ്രാമ പഞ്ചായത്തിലെ 7,8, 9 എന്നീ വാർഡുകളിലും ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,കുടുംബശ്രീ അംഗങ്ങൾ, പൊതുപ്രവർത്തകർ , സാമൂഹിക സംഘടന ഭാരവാഹികൾ എന്നിവർ ചേർന്നാണ് ഭവനങ്ങൾ സന്ദർശിച്ചത്. തലവടി കുന്തിരിയ്ക്കൽ സി.എം.എസ് ഹൈസ്ക്കൂളിൽ വിവിധ കൗണ്ടർ ഒരുക്കിയാണ് തുക എണ്ണി തിട്ടപ്പെടുത്തിയത്. സമാപന ചടങ്ങ് സ്കൂൾ ലോക്കൽ മാനേജർ റവ. മാത്യു…
പ്രധാനമന്ത്രിയുടെ രണ്ടാമത്തെ കേരള സന്ദര്ശനം; ഗുരുവായൂര് ക്ഷേത്രത്തിലെ പൂജകളും വിവാഹങ്ങളും തടസ്സപ്പെടുത്തരുതെന്ന് നിർദ്ദേശം
എറണാകുളം: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തുന്നു. വൈകീട്ട് എറണാകുളത്ത് റോഡ് ഷോയിൽ പങ്കെടുക്കും. 17-ന് രാവിലെ ഏഴിന് മുമ്പ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി 7.40 ഓടെ ഇവിടെ നിന്ന് റോഡ് മാർഗം ഗുരുവായൂരിലെത്തുമെന്നാണ് വിവരം. ക്ഷേത്രത്തിൽ തന്ത്രി, മേൽശാന്തി, ഉദയാസ്തമന പൂജ ഓതിക്കന്മാർ, കീഴ്ശാന്തി, ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റര്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ തുടങ്ങിയവർ മാത്രമേ ക്ഷേത്രത്തില് ഉണ്ടാകൂ. തുടർന്ന് 8.45 ഓടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് തൃപ്രയാർ ക്ഷേത്രവും സന്ദർശിക്കും. ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡ് വഴിയാണ് മോദി ക്ഷേത്രത്തിലെത്തുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ഇരു ക്ഷേത്രങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലും കിഴക്ക് ടിപ്പുസുൽത്താൻ റോഡിന്റെ ഇരുവശങ്ങളിലും പടിഞ്ഞാറ് നടപ്പാതയിലും…
മർകസ് സെന്ട്രല് ഖുർആൻ ഫെസ്റ്റ്: ലോഗോ പ്രകാശിതമായി
കോഴിക്കോട്: മർകസ് ഹിഫ്ളുൽ ഖുർആൻ അക്കാദമിയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന 25 സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ മാറ്റുരക്കുന്ന ‘അൽ ഖലം ഖുർആൻ ഫെസ്റ്റ് 24’ ന്റെ ലോഗോ പ്രകാശനം ചെയ്തു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ദീന് അഹ്ദല് മുത്തനൂര് നേതൃത്വം നല്കി. കലാ സാഹിത്യരംഗം മൂല്യശോഷണം നേരിടുന്ന പുതിയ കാലത്ത് മത മൂല്യങ്ങളില് ഉറച്ച് നിന്ന് കലാവിഷ്കാരം നടത്തുക, ഖുര്ആൻ അനുബന്ധ മത്സരങ്ങൾ പരിശീലിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നിവയാണ് അൽ ഖലമിലൂടെ ലക്ഷ്യമിടുന്നത്. മർകസ് സെൻട്രൽ ക്യാമ്പസിലും അഫിലിയേറ്റഡ് ക്യാമ്പസുകളിലുമായി എഴുന്നൂറിലധികം കുട്ടികൾ ഖുർആൻ മനഃപ്പാഠമാക്കുന്നുണ്ട്. നാല് വർഷത്തെ പഠനത്തിലൂടെ പാരായണ നിയമമനുസരിച്ച് ഖുർആൻ പൂർണമായി ഹൃദിസ്ഥമാക്കുകയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് പഠിതാക്കളെ ഉയർത്തിക്കൊണ്ട് വരുകയും ചെയ്യുന്ന പഠന രീതിയാണ് മർകസ് ആവിഷ്കരിച്ചിട്ടുള്ളത്. വിശുദ്ധ ഖുർആനുമായി ബന്ധപ്പെട്ട 28 ഇനങ്ങളിലാണ് അൽഖലം ഫെസ്റ്റ് നടക്കുന്നത്.…
കുടുംബങ്ങൾ മൂല്യങ്ങളുടെ കേന്ദ്രങ്ങളാകണം: മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ
പൊടിമറ്റം: കുടുംബങ്ങൾ മൂല്യങ്ങളുടെ കേന്ദ്രങ്ങളാകണമെന്ന് സീറോ മലബാർ സഭ കുരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ. പൊടിമറ്റം സെന്റ് മേരീസ് പള്ളിയില് പരിശുദ്ധ കന്യാമറിയത്തിന്റെയും, വി. സെബസ്ത്യാനോസിന്റെയും, വി. യൗസേപ്പിന്റെയും സംയുക്ത തിരുനാള് കുർബാന മധ്യേ വചന സന്ദേശം നൽകുകയായിരുന്നു മാർ വാണിയപുരയ്ക്കൽ. വികാരി ഫാ: മാർട്ടിൻ വെള്ളിയാംകുളം സഹകാർമ്മികനായിരുന്നു. ഓരോ കുടുംബവും ഓരോ കാൽവരിയാണ്. സമർപ്പണത്തിന്റെ വേദിയൊരുങ്ങുമ്പോൾ കുടുംബങ്ങൾ സ്വർഗ്ഗമാകും. വിശുദ്ധരുടെ തിരുനാളുകൾ വിശ്വാസി സമൂഹത്തിന് ജീവിത വിശുദ്ധീകരണത്തിനുള്ള അവസരമാണ്. പൗരോഹിത്യം വിലപ്പെട്ട ദാനവും സന്യാസം വിലപ്പെട്ട ജീവിതാന്തസ്സുമാണ്. ഇവ രണ്ടും പോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. വിശുദ്ധരായ മാതാപിതാക്കളുടെ വിശുദ്ധിയുളള മക്കളാണ് സഭയെ കെട്ടിപ്പെടുക്കുന്നത്. പ്രതിസന്ധികളെ രൂക്ഷമാക്കാതെ പരിഹരിക്കുവാൻ നിശബ്ദതയുടെ പാഠം വളരെ പ്രസക്തമാണ്. നിശബ്ദരായി ജീവിച്ചുകൊണ്ട് എല്ലാവരെയും സ്നേഹിക്കാൻ നമുക്കാകണം. സഭാമക്കളുടെ സ്നേഹത്തിന്റെ കൂട്ടായ്മയും, ജീവിതസാക്ഷ്യവും, ഹൃദയം തുറന്ന പ്രാർത്ഥനകളുമാണ് പ്രതിസന്ധികളെ അതിജീവിക്കുവാൻ സഭയ്ക്ക്…
കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനക്കെതിരെ യോജിച്ച നിലപാട് വേണമെന്ന് കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന ചർച്ച ചെയ്യാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം സ്വീകരിക്കാനുള്ള പ്രതിപക്ഷ യു.ഡി.എഫിന്റെ തീരുമാനത്തെ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഞായറാഴ്ച സ്വാഗതം ചെയ്തു, ഇക്കാര്യത്തിൽ സഹകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കൂട്ടിച്ചേർത്തു. സംസ്ഥാനത്തോട് കേന്ദ്രം തുടരുന്ന അവഗണന സംബന്ധിച്ച് തിങ്കളാഴ്ച രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. “രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, സംസ്ഥാനത്തിന്റെ പൊതുകാര്യത്തിൽ ഭരണകക്ഷിയായും പ്രതിപക്ഷമായും നിൽക്കുന്നതിൽ അർത്ഥമില്ല. നയപരമായ കാര്യങ്ങളിൽ ഭിന്നതയുള്ള മുതിർന്ന സാമ്പത്തിക വിദഗ്ധർ പോലും കേരളം കേന്ദ്രത്തിൽ നിന്ന് അവഗണന നേരിടുന്നുണ്ടെന്ന് ഏകകണ്ഠമായി അഭിപ്രായപ്പെടുന്നുണ്ട്,” ബാലഗോപാൽ ഇവിടെ ഒരു പരിപാടിയിൽ പറഞ്ഞു. സംസ്ഥാന താൽപര്യങ്ങൾ സംരക്ഷിക്കാൻ പ്രതിപക്ഷം ഒരു പൊതുമുന്നണി രൂപീകരിക്കാൻ സമ്മതിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനം നേരിടുന്ന വിവേചനവും ചർച്ചാവിഷയമാകേണ്ടതുണ്ടെന്നും മന്ത്രി…
സോളിഡാരിറ്റി സംസ്ഥാന കൗൺസിൽ സമാപിച്ചു
കോഴിക്കോട്: രണ്ട് ദിവസങ്ങളിലായി രാമനാട്ടുകര നസ്റ്റ് പബ്ലിക് സ്കൂളിൽ നടന്ന സോളിഡാരിറ്റി സംസ്ഥാന കൗൺസിൽ സമാപിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിവിധ സെഷനുകളിലായി പ്രഗദ്ഭർ പങ്കെടുത്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന കമ്മിറ്റി അംഗം കെ. മുഹമ്മദ് നജീബ്, മാധ്യമ പ്രവർത്തകൻ പി.കെ. നിയാസ്, മീഡിയ വൺ മാനേജിങ് എഡിറ്റർ സി. ദാവൂദ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ബെത്തുസ്സക്കാത്ത് ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന്, സോളിഡാരി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറിമാരായ ശബീർ കൊടുവള്ളി, അൻവർ സലാഹുദ്ദീൻ, റഷാദ് വി.പി, ഫാരിസ് ഒ.കെ, തൻസീർ ലത്വീഫ്, ശാഹിൻ സി.എസ്, സാമൂഹ്യ പ്രവർത്തകൻ അഡ്വ. അമീൻ ഹസൻ, അഡ്വ. മുഫീദ്, ഇസ്മാഈൽ അഫാഫ്…
ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ മുന്നേറ്റമുണ്ടാകാന് സ്വകാര്യ സര്വകലാശാലകള് അനിവാര്യം: കെഎല്എഫ് ചര്ച്ച
കോഴിക്കോട്: കൂടുതല് നൂതന തൊഴിലധിഷ്ടിത കോഴ്സുകള് അവതരിപ്പിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റമുണ്ടാക്കാന് സ്വകാര്യ സര്വ്വകലാശാലകള് അനിവാര്യമാണെന്ന് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര് ഫെസ്റ്റിവലില് നടന്ന ചര്ച്ചയില് ഈ രംഗത്തെ വിദഗ്ധര് അഭിപ്രായപ്പെട്ടു. ഫെസ്റ്റിവലില് സ്വകാര്യ സര്വ്വകലാശാലയും ഉന്നത വിദ്യാഭ്യാസവും എന്ന വിഷയത്തില് നടന്ന സംവാദത്തില് മുന് നയതന്ത്ര ഉദ്യോഗസ്ഥനും ഉന്നത വിദ്യാഭ്യാസ വിദഗ്ധനുമായ ടി പി ശ്രീനിവാസന്, പ്രശസ്ത അധ്യാപകന് എന് രാമചന്ദ്രന്, ജയിന് യൂണിവേഴ്സിറ്റി ഡയറക്ടര് ടോം ജോസഫ് എന്നിവരാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്രവല്കരണം വരുമ്പോള് സ്വകാര്യ സര്വ്വകലാശാലകളെ മാറ്റി നിര്ത്താനാകില്ലെന്ന് ടി.പി. ശ്രീനിവാസന് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് ഒരു പരിധിയില് കൂടുതല് മുതല്മുടക്കാന് സര്ക്കാരുകള്ക്ക് സാധിച്ചിട്ടില്ല. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള് പ്രകാരം ജിഡിപിയുടെ 9 ശതമാനം വിദ്യാഭ്യാസത്തിനായി മാറ്റി വെക്കണമെന്നാണ്. എന്നാല് ഇത് സാധിക്കാത്തതിനാല്, ഒരു…
