സിപി‌എം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ രണ്ട് കാലുകളും നഷ്ടപ്പെട്ട സദാനന്ദന്‍ മാസ്റ്റര്‍ക്ക് ഇത് പോരാട്ട വിജയം; ഇനി രാജ്യസഭയിലിരുന്ന് നാടിനെ സേവിക്കും

ന്യൂഡല്‍ഹി: 30 വർഷം മുമ്പ് ഒരു രാഷ്ട്രീയ ആക്രമണത്തിൽ രണ്ട് കാലുകളും നഷ്ടപ്പെട്ട സദാനന്ദൻ മാസ്റ്ററെ ഇന്ന് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു – ധൈര്യത്തിന്റെയും സമർപ്പണത്തിന്റെയും സാമൂഹിക സേവനത്തിന്റെയും ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതം. പ്രധാനമന്ത്രി മോദിയും അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും ഒരു പ്രചോദനം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്‌തത്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ സദാനന്ദന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് രാഷ്ട്രപതിയുടെ നാമനിര്‍ദേശമുള്ളത്. മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ വര്‍ധൻ സൃംഗ്ല, മഹാരാഷ്ട്രയിൽനിന്നുള്ള അഭിഭാഷകനായ ഉജ്വൽ നിഗം, ചരിത്രകാരി മീനാക്ഷി ജയിൻ എന്നിവരും രാജ്യസഭയിൽ അംഗങ്ങളാകും. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 80 ലെ ക്ലോസ് (1) ലെ ഉപവകുപ്പ് (എ) പ്രകാരമാണിത്. കല, സാഹിത്യം, ശാസ്ത്രം, സാമൂഹിക സേവനം എന്നീ മേഖലകളിൽ ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികളെ നാമനിർദേശം ചെയ്യാൻ രാഷ്ട്രപതിക്ക്…

നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെന്റ് ലീഡേഴ്സ് മീറ്റ് ആരംഭിച്ചു

ആലുവ: നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെൻറിന്റെ രണ്ട് ദിവസത്തെ ലീഡേഴ്സ് മീറ്റ് ആലുവ ഹിറ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. കേരളത്തിനു പുറമെ ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, മധ്യപ്രദേശ്, ഡൽഹി, ഝാർഘണ്ഡ്, ആന്ധ്രപ്രദേശ്, വെസ്റ്റ് ബംഗാൾ, ഗുജറാത്ത്, തെലങ്കാന, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവജന നേതാക്കളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. വിവിധ സെഷനുകളിലായി ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുള്ള, ഹുസൈനി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി. ആരിഫലി, ദേശീയ വൈസ് പ്രസിഡന്റ് എസ്. അമീനുൽ ഹസൻ, എം. സാജിദ്, കെ.കെ സുഹൈൽ, സി.ടി സുഹൈബ്, ഉമർ ഖാൻ തുടങ്ങിയവർ സംസാരിക്കും. പുതിയ കാലയളവിലേക്കുള്ള ദേശീയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.

ഷാർജയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം: ഗാര്‍ഹിക പീഡനവും വിവാഹമോചനത്തിനുള്ള സമ്മർദ്ദവും; കേന്ദ്ര ഏജന്‍സികള്‍ ഇടപെടണമെന്ന് കുടുംബം

ഷാർജയില്‍ താമസിക്കുന്ന യുവതി വിപഞ്ചികയുടെയും രണ്ടര വയസ്സുള്ള കുഞ്ഞിന്റെയും മരണത്തിനുത്തരവാദി ഭര്‍ത്താവ് നിധീഷാണെന്നും, കേസില്‍ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും വിപഞ്ചികയുടെ കുടുംബം ആവശ്യപ്പെട്ടു. ദുബായിൽ ജോലി ചെയ്യുന്ന ഭർത്താവ് നിധീഷിന്റെ തുടര്‍ച്ചയായുള്ള മാനസിക പീഡനമാണ് മരണത്തിന് പ്രധാന കാരണമെന്ന് കുടുംബം ആരോപിച്ചു. വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താവ് നിരന്തരമായി സമ്മര്‍ദം ചെലുത്തിയിരുന്നുവെന്ന് വിപഞ്ചികയുടെ അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. കുട്ടിക്ക് കുറഞ്ഞത് രണ്ടര വയസെങ്കിലും ആകട്ടെ എന്ന നിലപാടിലായിരുന്നു വിപഞ്ചിക. എന്നാല്‍, ഭര്‍ത്താവും കുടുംബവും അത് അംഗീകരിച്ചില്ലെന്നു മാത്രമല്ല, വിവാഹമോചനത്തിന് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. വിപഞ്ചിക ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് ഭര്‍ത്താവ് നിധീഷിന്റെ പേരും, സഹോദരിയുടെ പേരും പിതാവിന്റെ പേരും എഴുതിവച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ തന്നെ പീഡിപ്പിച്ചുവെന്ന വ്യക്തമായ ആരോപണങ്ങളാണ് കുറിപ്പിലുണ്ടായിരുന്നത്. ഗര്‍ഭിണിയായിരിക്കുമ്പോഴും ഭര്‍ത്താവിന്റെ ഉപദ്രവം തുടരുകയായിരുന്നുവെന്നും വിപഞ്ചികയുടെ ബന്ധുക്കള്‍ പറയുന്നു. ഭർതൃവീട്ടിലെ നിരന്തര പീഡനം കാരണം വളരെ…

കേരളത്തിലെ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളെ അക്കാദമിക് മികവിനായി ഒന്നിപ്പിക്കാന്‍ പിഎഎൽഎസിന്റെ റോഡ് ഷോ

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി കേരളത്തിലുടനീളമുള്ള അക്കാദമിക് നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന, ഐഐടി പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ഒരു സന്നദ്ധ സംരംഭമായ പിഎഎൽഎസ് ശനിയാഴ്ച ഇവിടെ ഒരു റോഡ് ഷോ സംഘടിപ്പിച്ചു. തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലെ 17-ലധികം എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു. ഘടനാപരവും വർഷം നീണ്ടുനിൽക്കുന്നതുമായ ഇടപഴകൽ പരിപാടികളിലൂടെ അക്കാദമിക് മികവ്, ഫാക്കൽറ്റി വികസനം, വിദ്യാർത്ഥി ശാക്തീകരണം എന്നിവയ്ക്കുള്ള പിഎഎൽഎസിന്റെ സുസ്ഥിരമായ പ്രതിബദ്ധതയെ ഈ പരിപാടി എടുത്തുകാണിച്ചു, സംസ്ഥാനങ്ങളിലുടനീളം സ്ഥാപനപരമായ മികവ് വളർത്തിയെടുക്കുക എന്ന അതിന്റെ ദൗത്യം ഇത് സാക്ഷാത്കരിക്കുന്നുവെന്ന് സംഘാടകർ പറഞ്ഞു. നിരവധി സ്ഥാപനങ്ങളിൽ നിന്നുള്ള മുതിർന്ന പ്രതിനിധികൾ, പ്രിൻസിപ്പൽമാർ, മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വ്യവസായത്തിനും അക്കാദമിക മേഖലയ്ക്കും ഇടയിലുള്ള വിടവ് നികത്തുന്നതിലും, വികസിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ ഉപകരണങ്ങൾ സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിലും പിഎഎൽഎസിന്റെ നിർണായക പങ്കിനെക്കുറിച്ച്…

സ്‌കിൽസ്പിറേഷൻ: യുവജന നൈപുണ്യ സംഗമം 15ന് മർകസിൽ

കോഴിക്കോട്: ലോക യുവജന നൈപുണ്യ ദിനത്തിന്റെ ഭാഗമായി മർകസ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രമായ ഐ ടി ഐ യിൽ സ്‌കിൽസ്പിറേഷൻ യുവജന നൈപുണ്യ സംഗമം ഈ മാസം 15 ന് നടക്കും. രാവിലെ 10 ന് ഐടിഐ ക്യാമ്പസിൽ നടക്കുന്ന സംഗമം കേരള യുവജനകാര്യ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. അഡ്വ. പിടിഎ റഹീം എംഎൽഎ മുഖ്യാതിഥിയാവും. ചടങ്ങിൽ ഈ വർഷം പഠനം പൂർത്തീകരിച്ച മുഴുവൻ വിദ്യാർഥികൾക്കും ജോബ് ഓഫർ ലെറ്റർ കൈമാറും. പതിമൂന്ന് ട്രേഡുകളിലെ 206 വിദ്യാർഥികൾക്കാണ് 30 കമ്പനികളിലായി പ്ലേസ്മെന്റ് ലഭിച്ചത്. ഐ ടി ഐ യുമായി സഹകരിക്കുന്ന കമ്പനികളെയും തൊഴിൽ ദാതാക്കളെയും ആദരിക്കും. യുവാക്കൾക്കിടയിൽ സംരംഭകത്വവും ശുഭ ചിന്തകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പരിപാടിയുടെ…

സ്ക്കൂളുകളിൽ പാദപൂജ; വിദ്യാർഥികളെ ബ്രാഹ്മണാധിപത്യത്തിന്റെ വിവേചന വിഴുപ്പ് പേറിക്കാനുള്ള നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കും: നഈം ഗഫൂർ

തിരുവനന്തപുരം: ആർ.എസ്‌.എസ്‌ നിയന്ത്രണത്തിലുള്ള വിദ്യാനികേതൻ സ്ക്കൂളുകളിൽ വ്യാസ ജയന്തി ദിനത്തോടനുബന്ധിച്ച് ഗുരുപൂർണിമ എന്ന പേരിൽ വിദ്യാർഥികളെ കൊണ്ട് നിർബന്ധിച്ച് അധ്യാപകരുടെയും ബി.ജെ.പി നേതാക്കളുടെയും കാൽ കഴുകിപ്പിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ. കാസർഗോഡും ആലപ്പുഴയിലും കണ്ണൂരിലും ഈ ഹീനമായ പ്രവൃത്തി നടന്നു. അറിവും വിജ്ഞാനവും കൊണ്ട് അനീതികളെ ചോദ്യം ചെയ്യാൻ പ്രാപ്തരാകേണ്ട വിദ്യാർഥികളെ ബ്രാഹ്മണാധിപത്യത്തിന്റെ വിവേചന വിഴുപ്പ് പേറിക്കാനുള്ള നീക്കങ്ങളെ അംഗീകരിക്കാൻ കഴിയില്ല. അതിനെ ചെറുത്തുതോൽപ്പിക്കും. അധ്യാപകരും വിദ്യാർഥികളും തമ്മിൽ ജനാധിപത്യപരവും സംവാദാത്മകവുമായ ബന്ധങ്ങളാണ് ഉണ്ടാകേണ്ടത്. വിവേചനരഹിതമായ പരസ്പര ബഹുമാനവും സ്നേഹവും ആ ബന്ധത്തിൽ ജൈവികമായി ഉൾച്ചെരേണ്ടതാണ്. അതിനെയെല്ലാം റദ്ദ് ചെയ്ത്, വിദ്യാർത്ഥികളെ അടിമ മനോഭാവത്തോടെ കാണുന്ന, വിദ്യാർത്ഥികളുടെ ആത്മാഭിമാനത്തെ ഇല്ലാതാക്കിയ നടപടിയാണ് വിദ്യാനികേതൻ സ്ക്കൂളുകളിൽ നടന്നത്. ഇതിന്റെയടിസ്ഥാനം മനുഷ്യരെ തന്നെ തട്ടുകളാക്കി തിരിച്ച് ശ്രേഷ്ഠതയും നീചത്വവും കൽപ്പിക്കുന്ന ബ്രഹ്‌മണിസമെന്ന പ്രത്യയ…

തകഴി റെയിൽവെ ഗേറ്റിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ധർണ്ണ സംഘടിപ്പിച്ചു

എടത്വ: തകഴി ലെവൽ ക്രോസിൽ മേൽപാലം നിർമ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി തകഴി ഏരിയാ കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു. ധർണ തകഴി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. തകഴി ഏരിയ പ്രസിഡന്റ്‌ കെ ആർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. തകഴി റെയിൽവെ മേൽപ്പാലം സമ്പാദക സമിതി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള പ്രമേയം അവതരിപ്പിച്ചു. തകഴി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അംബിക ഷിബു, വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജയചന്ദ്രൻ കലാംകേരി,വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ ശാശങ്കൻ,അംഗങ്ങളായ സിന്ധു ജയപ്പൻ,റീന മതികുമാർ, ജില്ലാ പ്രസിഡന്റ് എംഎം ഷെരിഫ്, ഏരിയ സെക്രട്ടറി ഫിലിപ്പ് ചെറിയാൻ, എടത്വ വികസന സമിതി പ്രസിഡൻ്റ് ഐസക്ക് എഡ്വേർഡ്,ജിജി ചിത്രം, വിനീഷ് കുമാർ,ജെയിമി സിന്ധ്യ,വിജയൻ ശാസ്ത,അശോകൻ ചുറ്റിസ്‌,മഹേശ്ശൻ…

സ്വാശ്രയ കോളേജുകളിലെ ബിഎസ്‌സി, പോസ്റ്റ് ബേസിക്, എംഎസ്‌സി നഴ്‌സിംഗ് ഫീസ് വർദ്ധിപ്പിച്ചു

തിരുവനന്തപുരം: സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലെ ബി.എസ്‌സി നഴ്‌സിംഗ്, പോസ്റ്റ് ബേസിക് നഴ്‌സിംഗ്, എം.എസ്‌സി നഴ്‌സിംഗ് കോഴ്‌സുകളിൽ 10 ശതമാനം ഫീസ് വർധനവിന് റെഗുലേറ്ററി കമ്മിറ്റി അംഗീകാരം നൽകി. പ്രൈവറ്റ് നഴ്‌സിംഗ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന് കീഴിലുള്ള 47 കോളേജുകൾക്കും ക്രിസ്ത്യൻ സെൽഫ് ഫിനാൻസിംഗ് നഴ്‌സിംഗ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന് കീഴിലുള്ള 35 കോളേജുകൾക്കും അംഗീകാരം ലഭിച്ചു. 85 ശതമാനം നഴ്‌സിംഗ് സീറ്റുകളിലേക്കുള്ള ഫീസ് 73,205 രൂപയിൽ നിന്ന് 80,328 രൂപയായും 15 ശതമാനം സീറ്റുകളിലേക്കുള്ള ഫീസ് 95,000 രൂപയിൽ നിന്ന് 1,04,500 രൂപയായും വർദ്ധിപ്പിച്ചു. പോസ്റ്റ് ബേസിക് നഴ്‌സിംഗ് കോഴ്‌സിനും ഇതേ നിരക്കിലാണ് വർധന. എം.എസ്‌സി നഴ്‌സിംഗിന്റെ ഫീസ് ഒരു ലക്ഷത്തിൽ നിന്ന് 1,10,000 രൂപയായി വർദ്ധിപ്പിച്ചു. സ്‌പെഷ്യൽ ഫീസിലും നേരിയ വർധനയുണ്ട്.

പുതുപ്പെരിയാരം മുല്ലക്കര ആദിവാസി ഉന്നതിയുടെ വികസനത്തിന് സർക്കാർ സമഗ്ര പദ്ധതി ആവിഷ്കരിക്കുക: വെൽഫെയർ പാർട്ടി

പാലക്കാട്: പുതുപ്പെരിയാരം പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന മുല്ലക്കര ഉന്നതിയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട് ആദിവാസി കുടുംബങ്ങൾ വലിയ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ സമഗ്രമായ പദ്ധതി ആവിഷ്കരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ ആവിശ്യപ്പെട്ടു. സ്ഥലം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു പാർട്ടി പ്രതിനിധികൾ . ഇവിടെയുള്ള വീടുകളിൽ മൂന്നുവർഷമായി വൈദ്യുതിയില്ല. സ്കൂൾ വിദ്യാർത്ഥികൾ അടക്കം താമസിക്കുന്ന ഈ പ്രദേശത്ത് മൂന്നുവർഷമായി വൈദ്യുതിയില്ലതെയാണ് കുടുംബങ്ങൾ താമസിക്കുന്നത്. വൈദ്യുതി കുടിശ്ശികയെ തുടർന്നാണ് കെ.എസ്. ഇ.ബി ആദിവാസി ഉന്നതിയിലെ വൈദ്യുതി കളക്ഷൻ പൂർണ്ണമായും വിച്ഛേദിച്ചത്. സാങ്കേതിക കാരണങ്ങളാൽ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന ഒരു പ്രദേശത്ത് മൂന്നുവർഷമായി വൈദ്യുതിയില്ല എന്നത് കൊട്ടി ആഘോഷിക്കുന്ന കേരള വികസനത്തിന്റെ പൊള്ളത്തരത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ഇവിടെയുള്ള ആദിവാസി കുടുംബങ്ങൾ ചെറിയ കുടിലുകളിൽ ആണ് താമസിക്കുന്നത്. ആദിവാസി കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച നൽകാൻ…

വിദ്യാര്‍ത്ഥികളെക്കൊണ്ട് മുൻ അദ്ധ്യാപകരുടെ കാലു കഴുകിച്ച് ‘പാദപൂജ’ നടത്തിയ സംഭവം വിവാദമായി

കാസർഗോഡ്: ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള കാക്കച്ചാൽ സരസ്വതി വിദ്യാലയത്തിൽ വിദ്യാർത്ഥികളെക്കൊണ്ട് മുൻ അദ്ധ്യാപകരുടെ കാലുകൾ കഴുകിച്ചതായി പരാതി. സ്കൂളിൽ നിന്ന് വിരമിച്ച 30 ഓളം അദ്ധ്യാപകരുടെ കാലുകൾ കഴുകി പൂക്കൾ അർപ്പിക്കാൻ വിദ്യാർത്ഥികളെ നിർബന്ധിച്ചതായാണ് ആരോപണം. വ്യാഴാഴ്ച ഗുരുപൂർണ്ണിമയുടെ ഭാഗമായി അദ്ധ്യാപകരെ ആദരിക്കുന്നതിനായാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് സ്കൂൾ അധികൃതർ വിശദീകരിച്ചു. അദ്ധ്യാപകരെ കസേരകളിൽ നിരനിരയായി ഇരുത്തി, വിദ്യാർത്ഥികളെ കാലിനു അഭിമുഖമായി നിലത്ത് മുട്ടുകുത്തിച്ചതിനു ശേഷം വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ കാലിൽ തൊട്ട് വന്ദിച്ചു, കാലിൽ പൂക്കൾ അർപ്പിച്ചു, വെള്ളം തളിച്ചു ‘പാദ സ്നാനം’ നടത്തി. സംഘാടകരാണ് ഈ ചടങ്ങ് നടത്തിയത്. വരും വർഷങ്ങളിലും ഈ ആചാരം തുടരുക എന്നതാണ് പരിപാടിയെന്ന് സ്കൂൾ അധികൃതർ പറയുന്നു.