പ്രവാസികളുടെ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുക: അസ്ലം ചെറുവാടി

മലപ്പുറം: പ്രവാസികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പെൻഷൻ 3000 രൂപയിൽ നിന്നും 5000 രൂപയാക്കി ഉയർത്തണമെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് അസ്ലം ചെറുവാടി ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൻഷന് അർഹത നേടാൻ ഓരോ മാസവും 200-300 രൂപ അംശാദായം 60 വയസ്സ് വരെ അടച്ച് തീർത്തിട്ടാണ് പെൻഷൻ നൽകുന്നതെന്നും പ്രവാസികളുടെ സാന്ത്വന സഹായങ്ങൾ കാലതാമസം കൂടാതെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ, പ്രവാസികൾ ഇന്നനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയും അവ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാനും തീരുമാനിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ അമീർഷാ പാണ്ടിക്കാട്, ഹംസ തലക്കടത്തൂർ, മുഹമ്മദ് ഫാറൂഖി പൊന്നാനി, അബുല്ലൈസ് മലപ്പുറം എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ബന്ന മുതുവല്ലൂർ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി എകെ സെയ്തലവി സ്വാഗതവും മുഹമ്മദലി മങ്കട…

മങ്കട ഗവൺമെന്റ് ആശുപത്രിയെ ജനങ്ങളുടെ ആശ്രയകേന്ദ്രമാക്കി മാറ്റണം: വെൽഫെയർ പാർട്ടി

മങ്കട: മങ്കട ഗവൺമെന്റ് ആശുപത്രിയെ ജനങ്ങളുടെ ആശ്രയകേന്ദ്രമാക്കി മാറ്റണമെന്ന് വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി. കെട്ടിടങ്ങൾക്ക് അനുവദിക്കുന്ന കോടികളുടെ കണക്കല്ല, ജനങ്ങൾക്ക് ആശ്രയിക്കാവുന്ന ഡോക്ടർമാരും ആവശ്യത്തിന് സ്റ്റാഫ് പാറ്റേണുമാണ് മങ്കട ഗവൺമെന്റ് ആശുപത്രിക്ക് ആവശ്യം. താലൂക്ക് ആശുപത്രിയായി കൊട്ടിഘോഷിച്ച ആശുപത്രി നിലവിൽ സി.എച്.സി യായി തുടരുമ്പോഴും ആവശ്യത്തിനുള്ള സ്റ്റാഫ് പാറ്റേൺ ഇല്ലാതെയാണ് മുന്നോട്ടുപോകുന്നത്. നിലവിലുള്ള ഡോക്ടർമാർ തന്നെ മറ്റു താലൂക്ക് ആശുപത്രിയിലും സേവനങ്ങൾ ചെയ്യുന്നവരാണ്. രാത്രികാല, ഇവനിഗ് ഒ പി കൾ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് തൽക്കാലിക സംവിധാനം മാത്രവും. നാമമാത്രമായ ഡോക്ടർ മാരെ വെച്ച് മണ്ഡലത്തിലെ ഏക ആശ്രയമായ സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കാതെ, പൊതു ജനം മറ്റു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന സ്ഥിതിഗതിയാണ്. സർക്കാരിന്റെ അഴകുഴമ്പൻ സമീപനം അവസാനിപ്പിച്ച് മങ്കടയിലെ ജനങ്ങളോട് നീതി കാണിക്കണമെന്നും വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി…

കുട്ടനാട് പൂരം: ഒരുക്കങ്ങൾ ആരംഭിച്ചു

നീരേറ്റുപുറം: പ്രൊഫഷനിലിസവും പാരമ്പര്യ ഓണാഘോഷവും വള്ളംകളിക്കു മികവ് വർദ്ധിപ്പിക്കുന്നതായിരിക്കണമെന്ന് പത്തനംതിട്ട മുൻ ജില്ലാ കളക്ടർ എ. ജെ രാജൻ പറഞ്ഞു. കെ.സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടി സെപ്റ്റംബര്‍ 4 ന് നടക്കുന്ന നീരേറ്റുപുറം ഉത്രാടം തിരുനാൾ പമ്പ ജലമേളക്ക് മുന്നോടിയായി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട് പൂരം@തിരുവല്ല കാർണിവൽ ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടത്തുന്നതിന് തീരുമാനിച്ചു.വിവിധ മേഖലകളിൽ വാണിജ്യ മേള, സ്കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ കലാമത്സരങ്ങൾ, കൂടാതെ നാടൻ കലാരൂപങ്ങളുടെ വിസ്മയ കാഴ്ചകൾ, ഡാൻസ് പ്രോഗ്രാം, ഫാഷൻ ഷോ എന്നിവ ഉണ്ടായിരിക്കും. തിരുവല്ല മുനിസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മർച്ചന്റ് അസോസിയേഷൻ തിരുവല്ല പ്രസിഡന്റ് സലിം.എം, വിക്ടർ ടി. തോമസ്, ഫാദർ എബ്രഹാം മുളമൂട്ടിൽ ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ…

നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കുന്നതിൽ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ നിര്‍ണ്ണായക ഇടപെടല്‍

വധശിക്ഷയും കാത്ത് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ സർക്കാർ നിലവിൽ സ്റ്റേ ചെയ്തു. യെമന്‍ പൗരന്റെ കൊലപാതകത്തോടനുബന്ധിച്ച് പ്രതിയായി ശിക്ഷിക്കപ്പെട്ട നിമിഷ പ്രിയയെ നാളെ (2025 ജൂലൈ 16 ന്) തൂക്കിലേറ്റൽ തീയതി നിശ്ചയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഈ ശിക്ഷ മാറ്റിവച്ചിരിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഈ വിഷയത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലും നിര്‍ണ്ണായകമായി. നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇടപെടണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ സമീപിച്ചിരുന്നതായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. യെമനിലെ സൂഫി പണ്ഡിതരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന വിശ്വാസത്തിലാണ് അദ്ദേഹം ഈ അഭ്യർഥനയുമായി മുന്നോട്ട് വന്നത്. ഇന്ത്യയ്ക്ക് ഇപ്പോൾ കാര്യമായ നയതന്ത്ര ബന്ധമില്ലാത്ത ഒരു പ്രദേശമായതുകൊണ്ട് ഈ ശ്രമം രാജ്യം ആവശ്യപ്പെടുന്നതാണെന്ന് താൻ മനസിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യ ജീവൻ…

യെമനിൽ വധശിക്ഷയിൽ നിന്ന് നിമിഷപ്രിയയെ രക്ഷിക്കാനുള്ള അവസാന നിമിഷ ശ്രമങ്ങൾ തുടരുന്നു

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമൻ തലസ്ഥാനമായ സനയിലെ സെൻട്രൽ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16 ന് നടപ്പിലാക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു. തൂക്കുമരത്തിൽ നിന്ന് ജീവൻ രക്ഷിക്കാൻ പോരാടുന്ന ഒരു സംഘടനയായ സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജി 2025 ജൂലൈ 14 ന് (തിങ്കളാഴ്‌ച) സുപ്രീം കോടതി പരിഗണിച്ചു. ഈ വിഷയത്തിൽ “ഇന്ത്യാ സർക്കാർ പരമാവധി ചെയ്യുന്നുണ്ട്” എന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു . “യെമന്റെ സംവേദനക്ഷമതയും ഒരു സ്ഥലമെന്ന നിലയിലുള്ള പദവിയും കണക്കിലെടുത്ത്, ഇന്ത്യാ സർക്കാരിന് കൂടുതലായി ഒന്നും ചെയ്യാൻ കഴിയില്ല” എന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി സുപ്രീം കോടതി ബെഞ്ചിനോട് പറഞ്ഞു. 1999 മുതൽ യെമന്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ…

കേരളത്തില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് ഭരണപരാജയം മറച്ച് വെക്കുന്നു: പ്രവാസി വെല്‍ഫെയര്‍.

ഭരണ രംഗത്തെ ഗുരുതരമായ വീഴ്ചകള്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് മറയ്ച്ച് വെക്കാനാണ്‌ കേരളത്തിലെ സര്‍ക്കാരും അതിനു നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയും ശ്രമിക്കുന്നതെന്ന് പ്രവാസി വെല്‍ഫെയര്‍ സാഹോദര്യകാലത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നേതൃസംഗമം അഭിപ്രായപ്പെട്ടു. നമ്പര്‍ വണ്‍ എന്നവകാശപ്പെടുന്ന കേരളത്തിലെ ആതുരാലയങ്ങള്‍ ആളെകൊല്ലിയാകുന്ന അവസ്ഥയാണ്‌. ബാറുകള്‍ യഥേഷ്ടം തുറന്ന് വെച്ചും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാതെയും ലഹരിക്കെതിരെ ബോധവൽക്കരണം എന്ന കാപട്യവുമായി സംസ്ഥാന സർക്കാർ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്‌.  50 താഴെയായിരുന്ന കേരളത്തിലെ ബാറുകളുടെ എണ്ണം പത്ത് വർഷം കൊണ്ട് ആയിരത്തിനടുത്ത് എത്തിയിരിക്കുന്നു. മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർ ഇന്നും ദുരിതം പേറി ജീവിക്കുകയാണ്. കൊട്ടിഘോഷിച്ച് നടത്തിയ റോഡ് വികസനമെല്ലാം കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിനു മുന്നെ തന്നെ തകര്‍ന്ന അവസ്ഥയിലാണ്‌.  ഇത്തരം അടിസ്ഥാന കാര്യങ്ങളില്‍ പരിഹാരം കാണുന്നതിനു പകരം കേരളീയ സാമൂഹികാന്തരീക്ഷത്തില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചും രാഷ്ട്രീയ ലാഭത്തിനായി അപകടകരമായ രീതിയില്‍ വിഭാഗീയത വളര്‍ത്തുകയുമാണ്‌…

മഞ്ചരി ജനറൽ ഹോസ്പിറ്റൽ ഇല്ലാതാക്കാനുള്ള നീക്കം അനുവദിക്കില്ല: വെൽഫെയർ പാർട്ടി

മലപ്പുറം: മഞ്ചേരിയിൽ ചികിൽസക്ക് ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിച്ചുകൊണ്ടിരിക്കുന്ന ജനറൽ ഹോസ്പിറ്റൽ താനൂരിലേക്ക് മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യുട്ടിവ് മുന്നറിയിപ്പ് നൽകി. ദിവസവും ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ജനറൽ ഹോസ്പിറ്റൽ അവിടെതന്നെ നിലനിർത്തി മെഡിക്കൽ കോളേജ് അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുക മാത്രമാണ് പ്രശ്‌നത്തിന്റെ യഥാർത്ഥ പരിഹാരം. ഫലത്തിൽ താനൂർ താലുക്ക് ഹോസ്പിറ്റലിന്റെ ബോർഡ് മാറ്റി ജനറൽ ഹോസ്പിറ്റിന്റെ ബോർഡ് വെക്കൽ മാത്രമാണ് ഇതുവഴി നടക്കാൻ പോവുന്നത്. മലപ്പുറത്തെ ജനസംഖ്യ പരിഗണിച്ചാൽ നാല് ജനറൽ ഹോസ്പിറ്റലെങ്കിലും ജില്ലയിൽ ഉണ്ടാവണം. തീരദേശത്തെ ജനങ്ങൾക്ക് ചികിൽസാ സൗകര്യം ഉണ്ടാവണം എന്ന് സർക്കാർ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവിടെ തീർത്തും പുതിയ ഒരു ജനറൽ ഹോസ്പിറ്റലെങ്കിലും അനുവദിക്കുകയാണ് വേണ്ടത്. അതിന് പകരം ജില്ലയിലെ ജനങ്ങൾക്കുള്ള പരിമിതമായ ചികിൽസാ സൗകര്യം കൂടി ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ ശക്തമായ ജനകിയ പ്രക്ഷോഭങ്ങൾക്ക്…

നിമിഷ പ്രിയയുടെ വധശിക്ഷ: ഞങ്ങൾക്ക് കൂടുതലൊന്നും ചെയ്യാൻ കഴിയില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു

ന്യൂഡൽഹി: ജൂലൈ 16 ന് യെമനിൽ കൊലപാതകക്കുറ്റത്തിന് വധശിക്ഷ നേരിടുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ കാര്യത്തിൽ ഇന്ത്യാ ഗവൺമെന്റ് “കഴിയുന്നതെല്ലാം” ചെയ്യുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. യെമനിലെ രാഷ്ട്രീയ സംഘർഷം കാരണം സർക്കാർ തലത്തിലുള്ള ഇടപെടലുകൾ ഫലപ്രദമല്ലെന്നും, ഇന്ത്യാ ഗവൺമെന്റിന് കൂടുതലായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചിനോട് പറഞ്ഞു. യെമനിൽ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷയിൽ കേന്ദ്ര സർക്കാർ ഇടപെടാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ശനിയാഴ്ച ആരോപിച്ചു. പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും കേന്ദ്രം വിഷയത്തിൽ ഒരു അടിയന്തര നടപടിയും സ്വീകരിക്കാത്തത് ദുഃഖകരമാണെന്ന് വേണുഗോപാൽ പറഞ്ഞു. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപി കൂടിയായ എഐസിസി ജനറൽ…

നിമിഷപ്രിയയുടെ മോചനത്തിന് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ ഇടപെട്ടു; യമനില്‍ നിര്‍ണ്ണായക യോഗം ചേരുന്നു

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യമനിൽ നിർണായക ചർച്ചകൾ നടക്കുന്നുണ്ട്. മതപണ്ഡിതൻ ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ഇത്. യമൻ സർക്കാർ പ്രതിനിധികൾ, ഗോത്ര നേതാക്കൾ, ഇരയുടെ സഹോദരൻ എന്നിവർ ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്.  കാന്തപുരം എപി അബൂബക്കർ മുസ്ലിയാറുടെ  ഇടപെടലിനെ തുടർന്നാണ് ചർച്ചകൾ. നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലെ ഒരു ഷെയ്ഖിന്റെ സേവനം ഉപയോഗിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. വടക്കൻ യെമനിലാണ് ചർച്ച നടക്കുന്നത്. ദയാധനത്തിനു പകരമായി മാപ്പ് നൽകുകയും വധശിക്ഷയിൽ നിന്ന് മോചനം നൽകുകയും ചെയ്യണമെന്ന ആവശ്യം ചർച്ചയിൽ മുന്നോട്ടുവച്ചിട്ടുണ്ട്. യെമനിലെ രാഷ്ട്രീയ സംഘർഷം കാരണം സർക്കാർ തലത്തിലുള്ള ഇടപെടലുകൾ ഫലപ്രദമല്ല. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യെമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷയ്‌ക്കെതിരേയുള്ള കേസ്. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ്…

പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന് 86 വര്‍ഷത്തെ കഠിന തടവ്

മലപ്പുറം: പന്ത്രണ്ടു വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാ അദ്ധ്യാപകന് 86 വർഷം കഠിന തടവും, 4.50 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം ഒതുക്കുങ്ങൽ ചീരിക്ക പറമ്പിൽ വീട്ടിൽ ജാബിർ അലി (27) യെ ആണ് കോടതി ശിക്ഷിച്ചത്. പോക്‌സോയിലെ നാല് വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് തടവ് ശിക്ഷയും പിഴയും വിധിച്ചിട്ടുള്ളത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജ് അഷ്റഫ് എ.എം. ആണ് ശിക്ഷ വിധിച്ചത്. 2022 ഏപ്രിലിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം രാവിലെ മദ്രസയിൽ വച്ച് ജാബിർ അലി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. പ്രതി ലൈംഗികാവയത്തിന്റെ ഫോട്ടോ മൊബൈൽ ഫോണിൽ കുട്ടിക്ക് കാണിച്ചുകൊടുക്കുകയും ചോക്ക് എടുത്തു കൊണ്ടുവരാൻ ആണെന്ന് പറഞ്ഞ് മദ്രസയിലെ ബാത്‌റൂമിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പോലീസ്…