ജർമ്മനിയിലെ യുഎസ് സൈനിക ആശുപത്രിയിൽ പെലോസിക്ക് ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി

വാഷിംഗ്ടൺ – മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിക്ക് ശനിയാഴ്ച ജർമ്മനിയിലെ യുഎസ് മിലിട്ടറി ഹോസ്പിറ്റലിൽ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. 84 കാരിയായ പെലോസി സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്, സാൻ ഫ്രാൻസിസ്കോ ഡെമോക്രാറ്റിൻ്റെ വക്താവ് ഇയാൻ ക്രാഗർ പ്രസ്താവനയിൽ പറഞ്ഞു. “അവരുടെ മികച്ച പരിചരണത്തിനും ദയയ്ക്കും” പെലോസി ലാൻഡ്‌സ്റ്റുൽ റീജിയണൽ മെഡിക്കൽ സെൻ്ററിലെയും ലക്സംബർഗിലെ ആശുപത്രിയിലെയും ജീവനക്കാർക്ക് നന്ദി പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിലെ ബൾജ് യുദ്ധത്തിൻ്റെ 80-ാം വാർഷികം ആഘോഷിക്കാൻ അവർ ഒരു ഉഭയകക്ഷി കോൺഗ്രസ് പ്രതിനിധി സംഘത്തോടൊപ്പം യൂറോപ്പിൽ ഉണ്ടായിരുന്നു. ഒരു പരിപാടിക്കിടെ പെലോസി കാലിടറി വീഴുകയും ഇടുപ്പെല്ലിന് പൊട്ടലുണ്ടാകുകയും ചെയ്തു. യാത്രയിൽ പങ്കെടുത്തവരിൽ ജനപ്രതിനിധി മൈക്കൽ മക്കോൾ (ആർ-ടെക്സസ്) ഉൾപ്പെടുന്നു, അദ്ദേഹം പെലോസിക്കായി “വേഗത്തിലുള്ള സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു” എന്ന് വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. 1987-ലാണ് പെലോസി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.…

നൈമ വാർഷിക ഫാമിലി നൈറ്റ് വർണ്ണാഭമായി നടത്തപ്പെട്ടു

ന്യൂയോർക്ക്: വ്യത്യസ്ത പ്രവർത്തന ശൈലിയിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് മലയാളികളുടെ മനസ്സ് കീഴടക്കിയ ന്യൂയോർക്ക് മലയാളീ അസ്സോസ്സിയേഷൻ (New York Malayali Association – NYMA) 2024-ലെ വാർഷിക കുടുംബ സംഗമം വർണാഭമായി നടത്തി. ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് നൈമാ പ്രസിഡൻറ് ബിബിൻ മാത്യുവിൻറെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ അസ്സോസ്സിയേഷനിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ധാരാളം പേർ പങ്കെടുത്തു. യുണൈറ്റഡ് നേഷൻസിലെ ഇന്ത്യൻ പെർമനെന്റ് മിഷൻ കോൺസുലറും മലയാളിയുമായ എൽദോസ് മാത്യു പുന്നൂസ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. ഫോമായിലെയും ഫൊക്കാനായിലേയും ഔദ്യോഗിക ചുമതലക്കാരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. ഫൊക്കാനയിലേയും ഫോമായിലേയും നേതൃനിരയിൽ പ്രവർത്തിച്ച പലരും കഴിഞ്ഞ കാലങ്ങളിൽ നൈമയിൽ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ടവരായിരുന്നു. കഴിഞ്ഞ രണ്ട് വർഷം ഫോമയുടെ പ്രസിഡൻറ് ആയി ഫോമായേ നയിച്ച ഡോ. ജേക്കബ് തോമസ്, ഫൊക്കാനയുടെ ട്രഷറർ…

ചൂരൽമല ദുരിത ബാധിതർക്ക് കൈത്താങ്ങായി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ

ചൂരൽമല ദുരന്ത ബാധിതർക്കു മലയാളീ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ 2 ഓട്ടോറിക്ഷയും 1 സൈക്കളും കൈമാറി. മുണ്ടക്കൽ സ്വദേശികളായ നൗഫൽ, ജംഷീർ എന്നിവർക്കാണ് ജീവനോപാധിക്കായി ഓട്ടോറിക്ഷകൾ കൈമാറിയത്. ഡിസംബർ 12 രാവിലെ 10 മണിക്ക് കൽപറ്റയിൽ വച്ചുനടന്ന ലളിതമായ ചടങ്ങിൽ എം. എൽ. എ. അഡ്വ. സിദ്ധീഖ്, മലയാളീ അസോസിഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ പ്രസിഡന്റ് ശ്രീജിത്ത്‌ കോമത്തിന്റെ സാന്നിധ്യത്തിൽ കൈമാറി. മഹനീയമായ ഈ പ്രവർത്തിന് എം. എൽ. എ. അഡ്വ. സിദ്ധീഖ്, മലയാളീ അസോസിഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ ഭാരവാഹികളോട് നന്ദി അറിയിച്ചു. നാടിനെ നടുക്കിയ ഈ ദുരന്ത ബാധിരർക്കു ഒരു ചെറിയ സഹായം നൽകാൻ സാധിച്ചതിൽ അതിയായ ചരിതാർഥ്യം ഉണ്ടെന്നു ശ്രീജിത്ത്‌ പറഞ്ഞു. ഇതിടൊപ്പം മണിക്കൂറുകളോളം ധീരമായി മുത്തശ്ശിയെ രക്ഷിക്കാൻ പ്രയത്നിച്ച ഹാനി എന്ന ബാലന് ഒരു സൈക്കളും സമ്മാനിച്ചു. ഈ സഹായ…

ന്യൂജേഴ്‌സിക്ക് മുകളിൽ ചുറ്റിത്തിരിയുന്ന വിമാനം വെടിവെച്ച് വീഴ്ത്തണമെന്ന് ട്രംപ്

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയുടെ ചില ഭാഗങ്ങളിൽ ചുറ്റിത്തിരിയുന്ന വിമാനങ്ങളും, ഡ്രോണുകളും വെടിവെച്ച് വീഴ്ത്തണമെന്ന് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.നിയമനിർമ്മാതാക്കൾ ആവശ്യപ്പെടുന്നത് തുടരുന്നതിനാലാണ് ട്രംപിന്റെ പ്രഖ്യാപനം ന്യൂജേഴ്‌സിയിലെ വീടുകൾക്ക് മുകളിലൂടെ പറക്കുന്ന വിമാനം താമസക്കാരെ ഭയപ്പെടുത്തുന്നുവെന്നു വെള്ളിയാഴ്ച ട്രംപ് പറഞ്ഞു “രാജ്യത്തുടനീളം മിസ്റ്ററി ഡ്രോൺ ദൃശ്യങ്ങൾ. നമ്മുടെ സർക്കാരിൻ്റെ അറിവില്ലാതെ ഇത് ശരിക്കും സംഭവിക്കുമോ? ഞാൻ അങ്ങനെ കരുതുന്നില്ല! പൊതുജനങ്ങളെ അറിയിക്കുക, ഇപ്പോൾ. അല്ലെങ്കിൽ അവരെ വെടിവച്ചു വീഴ്ത്തുക!!! ഡിജെടി” ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് എഴുതി. ന്യൂയോർക്കിലെയും മേരിലാൻഡിലെയും ദൃശ്യങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ഈ പ്രതിഭാസം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതായി തോന്നുന്നു വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കമ്മ്യൂണിക്കേഷൻസ് അഡൈ്വസർ ജോൺ കിർബി വെള്ളിയാഴ്ച പറഞ്ഞു “ഉടമസ്ഥാവകാശം, പ്രവർത്തനം, വ്യോമയാനത്തിലെ പ്രത്യാഘാതങ്ങൾ, ദേശീയ സുരക്ഷ, സ്വകാര്യത എന്നിവയെക്കുറിച്ച് ഈ ഡ്രോണുകളെ കുറിച്ച്…

‘ഇസ്ലാമോഫോബിയ’ക്കെതിരെ പോരാടാനുള്ള ദേശീയ തന്ത്രം ബൈഡന്‍ ഭരണകൂടം പുറത്തിറക്കി

വാഷിംഗ്ടൺ: ഇസ്‌ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള ആദ്യ ദേശീയ തന്ത്രം വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു. മുസ്‌ലിംകൾക്കും അറബ് അമേരിക്കക്കാർക്കുമെതിരായ വിദ്വേഷം, അക്രമം, പക്ഷപാതം, വിവേചനം എന്നിവ തടയാൻ യുഎസ് ഫെഡറൽ ഉദ്യോഗസ്ഥർക്ക് സ്വീകരിക്കാവുന്ന 100-ലധികം നടപടികളുടെ രൂപരേഖയാണ് ഈ തന്ത്രം. മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് ആഴ്‌ചകൾ മാത്രം ശേഷിക്കേയാണ് 64 പേജുള്ള രേഖ പുറത്തിറക്കിയത്. തൻ്റെ ആദ്യ ടേമിൽ ചില മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് ട്രം‌പ് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാല്‍, ബൈഡന്‍ അധികാരമേറ്റ ആദ്യ ദിവസം തന്നെ ആ നിയന്ത്രണം നീക്കുകയും ചെയ്തു. യഹൂദ വിരുദ്ധതയ്‌ക്കെതിരെ പോരാടാനുള്ള സമാനമായ ദേശീയ പദ്ധതി ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ ജൂതന്മാർക്കിടയിൽ വർദ്ധിച്ചു വരുന്ന വിദ്വേഷത്തെയും വിവേചനത്തെയും കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചതിനാൽ 2023 മെയ് മാസത്തിലാണ് പ്രസിഡൻ്റ് ജോ ബൈഡൻ ഇത് അവതരിപ്പിച്ചത്. അമേരിക്കൻ മുസ്ലീം, അറബ് സമുദായങ്ങൾക്കെതിരായ…

കാലിഫോർണിയയിൽ അസംസ്കൃത പാൽ കുടിക്കുന്നവരിൽ കൂടുതൽ അസുഖങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

കാലിഫോർണിയ :കാലിഫോർണിയയിൽ അസംസ്കൃത പാൽ കുടിക്കുന്നവരിൽ കൂടുതൽ അസുഖങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റിൻ്റെ കണക്കനുസരിച്ച്, കാലിഫോർണിയയിലെ കുറഞ്ഞത് 10 രോഗങ്ങളെങ്കിലും അസംസ്കൃത പാലുമായി ബന്ധപ്പെട്ടിരിക്കുന്നു. രോഗങ്ങളൊന്നും പക്ഷിപ്പനിയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഏജൻസി അറിയിച്ചു. പക്ഷിപ്പനി ബാധിച്ചതിനാൽ അസംസ്കൃത പാൽ ഒന്നിലധികം തവണ തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചതുമുതൽ, സംസ്ഥാന, പ്രാദേശിക പൊതുജനാരോഗ്യ വിദഗ്ധർക്ക് അസംസ്കൃത പാൽ കുടിക്കുന്നതായി റിപ്പോർട്ട് ചെയ്ത 10 വ്യക്തികളിൽ നിന്ന് രോഗങ്ങളുടെ റിപ്പോർട്ടുകൾ ലഭിച്ചു. പ്രാരംഭ കൗണ്ടി, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറി പരിശോധനയിൽ ഈ വ്യക്തികളിൽ ഇന്നുവരെ പോസിറ്റീവ് പക്ഷിപ്പനി അണുബാധകളൊന്നും കണ്ടെത്തിയിട്ടില്ല, ”ഒരു വക്താവ് വ്യാഴാഴ്ച പറഞ്ഞു. 10 രോഗികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വകുപ്പ് ഉടൻ നൽകിയിട്ടില്ല. പക്ഷിപ്പനിയുടെ വ്യാപനം നന്നായി നിരീക്ഷിക്കുന്നതായും, പാൽ വിതരണത്തിൻ്റെ വിപുലമായ പരിശോധനയും യുഎസ് ഗവൺമെൻ്റ് ആരംഭിച്ചിട്ടുണ്ട്. വടക്കൻ കാലിഫോർണിയയിലെ ആരോഗ്യ ഉദ്യോഗസ്ഥർ നവംബറിൽ അസംസ്കൃത…

ചരിത്രപരമായ തിരിച്ചുവരവിന് ഡൊണാൾഡ് ട്രംപിനെ ‘പേഴ്സൺ ഓഫ് ദ ഇയർ’ ആയി ആദരിച്ചു

ന്യൂയോർക്ക് : പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ടൈം മാഗസിൻ രണ്ടാം തവണയും ‘പേഴ്സൺ ഓഫ് ദ ഇയർ’ ആയി തിരഞ്ഞെടുത്തു. നവംബർ അഞ്ചിന് നടന്ന തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ പരാജയപ്പെടുത്തിയാണ് ട്രംപ് വിജയിച്ചത്. ട്രംപിൻ്റെ ചരിത്രപരമായ തിരിച്ചുവരവിനും അസാധാരണമായ രാഷ്ട്രീയ മാറ്റം രൂപപ്പെടുത്തുന്നതിലും ആഗോള തലത്തിൽ അമേരിക്കയുടെ സ്ഥാനം പുനർനിർവചിക്കുന്നതിലും അദ്ദേഹം വഹിച്ച നിർണായക പങ്കാണ് 2024 ലെ പേഴ്‌സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടതെന്ന് ടൈം എഡിറ്റർ-ഇൻ-ചീഫ്, സാം ജേക്കബ്സ് വിശദീകരിച്ചു. ഈ വർഷത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയെ ഈ ബഹുമതി അംഗീകരിക്കുകയും വർഷം തോറും നൽകപ്പെടുകയും ചെയ്യുന്നു. ടെയ്‌ലർ സ്വിഫ്റ്റ്, ഉക്രേനിയൻ പ്രസിഡൻ്റ് വോലോഡൈമർ സെലെൻസ്‌കി, പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഹിലരി ക്ലിൻ്റനെ പരാജയപ്പെടുത്തിയ ശേഷം 2016-ൽ ആദ്യമായി ഈ പദവി സ്വീകരിച്ച ട്രംപ് എന്നിവരും ഈ…

അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെ ശ്രീ വാതലയേശന്‍ ഇവന്‍റ്സ് ഗുരുവായൂര്‍ ആദരിച്ചു

തൃശ്ശൂര്‍: ഗുരുവായൂര്‍ മുനിസിപ്പല്‍ ഫ്രീഡം ഹാളിലെ ചടങ്ങില്‍ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി ശ്രീ. കക്കാട് കിരണ്‍ ആനന്ദ് നമ്പൂതിരി യോഗം ഉദ്ഘാടനം ചെയ്തു. രാജന്‍ പുഷ്പാജ്ഞലി അദ്ധ്യക്ഷത വഹിച്ചു. 35 വര്‍ഷമായി അര ലക്ഷത്തോളം അയ്യപ്പഭക്തരെ കാല്‍നടയായി ശബരിമലക്ക് കൊണ്ടുപോയിരുന്ന ഗുരുസ്വാമി, ബാബു കോയിപ്പുറത്ത് രചനയും സംഗീതവും നിര്‍വ്വഹിച്ച “ശാസ്താമൃതം” എന്ന ആല്‍ബത്തിലെ മൂന്ന് ഗാനങ്ങളുടെ വീഡിയോ പ്രദര്‍ശിപ്പിച്ചു. ദൃശ്യമാധ്യമ പ്രവര്‍ത്തകനായ പ്രദീപ് നാരായണനാണ് ഇതിന്‍റെ സംവിധാനം നിര്‍വ്വഹിച്ചത്. കലാമണ്ഡലം കൊളാത്താപ്പുളളി നാരായണന്‍ നമ്പൂതിരിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ഞമനേങ്ങാട് തിയ്യറ്റര്‍ വില്ലേജ് (NTV) നിര്‍മ്മിച്ച “അപൂരക സമത്വം” എന്ന ഹ്രസ്വ ചിത്രത്തിന്‍റെ പ്രദര്‍ശനവും ഉണ്ടായിരുന്നു. അമേരിക്കയിലെ ഹ്യൂസ്റ്റണ്‍ കേരളാ റൈറ്റേഴ്സ് ഫോറത്തിന്‍റെ സാഹിത്യ പുരസ്കാരത്തിനും, ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (LANA) ആദരിച്ചതിനും എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെ വേദിയല്‍ ആദരിച്ചു. പ്രദീപ് നാരായണന്‍ (NTV)…

കേരള അസോസിയേഷൻ ഓഫ് ഡാളസ് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ജനുവരി 4ന്

ഗാർലാൻഡ് (ഡാലസ് ):കേരള അസോസിയേഷൻ ഓഫ് ഡാളസ്  ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ജനുവരി 4ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു ഇന്ത്യൻ ഫിലിം ആക്ടർ ആൻഡ് പ്രൊഡ്യൂസർ പ്രേം പ്രകാശാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത് . സെൻ്റ് തോമസ് സീറോ മലബാർ ചർച്ച് ജൂബിലി ഹാൾ, ഗാർലൻഡ്(4922 Rosehill Rd, Garland, TX 75043) ജനുവരി 4ന് വൈകീട്ട് 6 മണിക്ക് പ്രസിഡണ്ട് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ പരിപാടികൾ ആരംഭിക്കും. ഏവരെയും ഞങ്ങളുടെ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു . കൂടുതൽ വിവരങ്ങൾക്കു ആര്ട്ട് ഡയറക്ടർ സുബി ഫിലിപ്പ് ,വിനോദ്  ജോർജ് എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

പി.സി.എന്‍.എ.കെയുടെ പ്രഥമ നാഷണൽ കമ്മിറ്റി ചിക്കാഗോയിൽ നടന്നു

ചിക്കാഗോ : പി.സി.എന്‍.എ.കെയുടെ 40-ാമത് പ്രഥമ നാഷണൽ കമ്മിറ്റി ഡിസംബർ ഏഴിന് ചിക്കാഗോയിൽ വച്ച് നടന്നു. സെലിബ്രേഷൻ ചർച്ചിൽ വച്ച് രാവിലെ ആരംഭിച്ച സമ്മേളനത്തിൽ നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ് സി പി എ, ഇംഗ്ലീഷ് സെഷൻ കോർഡിനേറ്റർ ഡോക്ടർ ജോനാഥൻ ജോർജ്, നാഷണൽ ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ ജീന വിൽസൺ എന്നിവർ പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. കോൺഫറൻസിന്റെ തീം ജനറേഷൻ ടു ജനറേഷൻ (സങ്കീർത്തനം 78:4) നാഷണൽ കൺവീനർ അവതരിപ്പിച്ചു. തുടർന്ന് വിവിധ സബ് കമ്മറ്റികളിലേക്ക് നാഷണൽ കമ്മിറ്റി അംഗങ്ങളെ നോമിനേറ്റ് ചെയ്തു. നിലവിലുള്ള സബ് കമ്മറ്റികൾ വിപുലീകരിക്കുവാനും കൂടുതൽ സബ് കമ്മിറ്റികൾ രൂപീകരിക്കുവാനും നാഷണൽ ലോക്കൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.പെന്തക്കോസ്ത് ഉപദേശത്തിന് മുൻതൂക്കം നൽകുന്ന വചനപ്രഘോഷകർക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രസംഗകരായിരിക്കും…